♾♾♾🚩♾♾♾🚩♾♾♾
*♦ശങ്കരാഷ്ടകം♦*
*ശ്ലോകം - 1*
*ശീർഷജടാഗണഭാരം ഗരളാഹാരം സമസ്തസംഹാരം*
*ശ്രീകൈലാസവിഹാരം പാരം ഭവവാരിധേരഹം വന്ദേ .*
*സാരം*
*ശിരസ്സിൽ ജടാഭാരത്തെ വഹിക്കുന്നവനും വിഷമുണ്ടവനും സമസ്തത്തെയും സംഹരിക്കുന്നവനും ശികൈലാസത്തിൽ വിഹരിക്കുനവനും സംസാരസാഗരത്തിന്റെ മറുകരയായി ശോഭിക്കുന്നവനും ആയ പരമശിവനെ ഞാൻ വന്ദിക്കുന്നു .*
*ശ്ലോകം -2*
*ചന്ദ്രകലോജ്ജ്വലഫാലം കണ്ഠവ്യാളം ജഗ്രത്തയീപാലം*
*കൃതനരമസ്തകമാലം കാലം കാലസ്യ കോമളം വന്ദേ .*
*സാരം*
*ചന്ദ്രക്കല വിളങ്ങുന്ന നെറ്റിത്തടത്തോടുകൂടിയവനും കഴുത്തിൽ സർപ്പത്തെ അണിഞ്ഞിരിക്കുന്നവനും ത്രിലോകങ്ങളെയും പാലിക്കുന്നവനും മനുഷ്യശിരസ്സുകളെ മാലയാക്കി ധരിച്ചിരിക്കുന്നവനും കാലന്റെ കാലനും കോമളസ്വരൂപനും ആയ പരമശിവനെ ഞാൻ വന്ദിക്കുന്നു .*
*ശ്ലോകം : 3*
*കോപേക്ഷണഹതകാമം സ്വാത്മാരാമം നഗേന്ദ്രജാവാമം*
*സംസൃതിശോകവിരാമം ശ്യാമം കണ്ഠേന കാരണം വന്ദേ .*
*സാരം*
*കണ്ണിലെ തീകൊണ്ടു കാമദേവനെ ഹനിച്ചവനും തന്റെ ആത്മാവിൽത്തന്നെ രമിക്കുന്നവനും പാർവതിയാകുന്ന വാമാർദ്ധത്തോടുകൂടിയവനും സംസാരദുഃഖങ്ങളെ തീർക്കുന്നവനും കഴുത്തിൽ ശ്യാമവർണ്ണത്തോടുകൂടിയവനും ജഗൽക്കാരണവും ആയ പരമശിവനെ ഞാൻ വന്ദിക്കുന്നു .*
*ശ്ലോകം :4*
*കടിതടവിലസിതനാഗം ഖണ്ഡിതയാഗം മഹാത്ഭുതത്യാഗം*
*വിഗതവിഷയരസരാഗം ഭാഗം യജ്ഞേഷു വിഭ്രതം വന്ദേ .*
*സാരം*
*അരക്കെട്ടിൽ സർപ്പവലയത്തോടുകൂടിയവനും യാഗത്തെ ധ്വംസിച്ചവനും അത്ഭുതകരമായ ത്യാഗമാഹാത്മ്യത്തോടുകൂടിയവനും വിഷയരസങ്ങളിൽ രാഗമില്ലാത്തവനും യജ്ഞങ്ങളിൽ ഹവിർഭാഗത്തെ ഭരിവൃ ഭൂമിക്കുന്നവനുമായ പരമശിവനെ ഞാൻ വന്ദിക്കുന്നു .*
*ശ്ലോകം :5*
*ത്രിപുരാദികദനുജാന്തം ഗിരിജാകാന്തം സദൈവ സംശാന്തം*
*ലീലാവിജിതകൃതാന്തം ഭാന്തം സ്വാന്തേഷു ദേഹിനാം വന്ദേ.*
*സാരം.*
*ത്രിപുരാദികളായ അസുരന്മാരുടെ കാലനും പാർവതീപതിയും സർവദാ ശാന്തസ്വരൂപനും കേവലം ലീലയായി കാലനെ ജയിച്ചവനും ജീവജാലങ്ങളുടെ ഉള്ളിലെ ശോഭയായി വിളങ്ങുന്നവനും ആയ പരമശിവനെ ഞാൻ വന്ദിക്കുന്നു .*
*ശ്ലോകം :6*
*സുരസരിദാപ്ളുതകേശം ത്രിദശകുലേശം ഹൃദാലയാവേശം*
*വിഗതാശേഷക്ലേശം ദേശം സർവേഷ്ടസമ്പദാം വന്ദേ .*
*സാരം*
*ആകാശഗംഗയാൽ നനയ്ക്കപ്പെട്ട തലമുടിക്കെട്ടോടുകൂടിയവനും ദേവതകൾക്കെല്ലാം അധിപതിയും മനസ്സാകുന്ന മന്ദിരത്തിൽ സ്ഥിതിചെയ്യുന്നവനും സകലവിധ ക്ലേശങ്ങളിൽനിന്നും വിമുക്തനും ഇഷ്ടസമ്പത്തുകൾ എല്ലാറ്റിനും ഇരിപ്പിടവുമായ പരമശിവനെ ഞാൻ വന്ദിക്കുന്നു .*
*ശ്ലോകം :7*
*കരതല കലിതപിനാകം വീഗതജരാകം സുകർമ്മണാം പാകം*
*പരപദവീതവരാകം നാകം ഗമപൂഗവന്ദിതം വന്ദേ .*
*സാരം*
*പിനാകം എന്ന വില്ലിനാൽ ശോഭിക്കുനന കൈയോടുകൂടിയവനും വാർദ്ധക്യവിഹീനനും സുകൃതപരിപാകവും ദീനന്മാർക്കു പരഗതിനൽകുന്നവനും ദേവലോകത്തെ സകലരാലും വന്ദിക്കപ്പെടുന്നവനും ആയ പരമശിവനെ ഞാൻ വന്ദിക്കുന്നു .*
*ക്ലോകം: 8*
*ഭൂതിവിഭൂശിതകായം ദുസ്തരമായം വിവർജ്ജിതാപായം*
*പ്രമഥസമൂഹസഹായം സായം പ്രാതർന്നിരന്തരം വന്ദേ .*
*സാരം*
*ഭസ്മം അണിഞ്ഞ ശരീരത്തോടുകൂടിയവനും മായയ്ക്കു കടക്കുവാൻ പാടില്ലാത്ത അതീതനും അപായരഹിതനും പ്രമഥസമുഹങ്ങളുടെ പാർശ്വസേവയോടുകൂടിയവനും ആയ പരമശിവനെ ഞാൻ കാലത്തും വൈകുന്നേരവും മുടങ്ങാതെ വന്ദിക്കുന്നു .*
*ശ്ലോകം :9*
*യസ്തു പാദാഷ്ടകമേതൽ ബ്രഹ്മാനന്ദേന നിർമ്മിതം നിത്യം*
*പഠതി സമാഹിതചേതാഃ പ്രാപ്നോത്യന്തേ സശൈവമേവ പദം .*
*സാരം*
*ബ്രഹ്മാനന്ദൻ നിർമ്മിച്ച ഈ അഷ്ടകത്തെ ആരൊരുവൻ അനന്യമനസ്സായി നിത്യവും പഠിക്കുന്നുവോ അവൻ അവസാനത്തിൽ ശിവപദത്തെത്തന്നെ പ്രാപിക്കുന്നു ......🌹🙏🏻*
*(ശുഭം)*
*ഹരി ഓം*
*ഓം നമഃശിവായ....🙏🏻*
*തിരുവാതിര ആശംസകൾ ......💐💐*
🌿🌿🌿🌿🌿🌿🌿
♾♾♾🚩♾♾♾🚩♾♾♾
No comments:
Post a Comment