Followers(ഭഗവാന്‍റെ ഭക്തര്‍ )
Saturday, November 30, 2019
ശിവന്റെ ഭൂതഗണങ്ങൾ
ഭീമാശങ്കർ ക്ഷേത്രം
Friday, November 29, 2019
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം
*കൈലാസം*
ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം പരമശിവന്റെ വാസസ്ഥലമായി കരുതുന്നു.അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു.വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.
ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം (സംസ്കൃതം :कैलास पर्वतः). എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്.കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.
*കാശി*
കാശിയെ ശിവന്റെ നഗരം എന്നാണ് അറിയപ്പെടുന്നത്. ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടനകേന്ദ്രവും. ഇവിടെ ഗംഗയുടെ കരയിൽ കൽപ്പടികൾ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. ക്ഷേത്രദർശനത്തിനു മുൻപ് ആളുകൾ ഈ പടികളിൽ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്. തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കുന്നു. ചില ഘാട്ടുകൾക്ക് പ്രത്യേകതകളുമുണ്ട്. ഇവയിൽ ഒന്നിൽ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നും മറ്റൊന്നിൽ പാർവതിയുടെ കമ്മൽ കളഞ്ഞു പോയതെന്നും വിശ്വാസങ്ങളുണ്ട്. ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാനക്കിണറിലാണ് (ജ്ഞാനവാപി) ഇവിടത്തെ യഥാർത്ഥ ശിവലിംഗം എന്നും വിശ്വാസമുണ്ട്.
https://chat.whatsapp.com/FNMWOel601tGfcIGlG9KMP
*ശിവലിംഗം*
ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്.
*ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു*
1.പാദുകം
2.ജഗതി
3.കുമുദം
4.ഗളം
5.ഗളപ്പടി
6.ലിംഗം
7.ഓവ്
ശിവന്റെ സ്വയംഭൂലിംഗം ആരാധിക്കുന്ന ക്ഷേത്രമാണ് ശ്രീ കൊട്ടിയൂർ മഹാദേവക്ഷേത്രം
*ശൈവസമ്പ്രദായങ്ങൾ*
ഹിന്ദുമതത്തിലെ നാല് പ്രധാന വിഭാഗങ്ങളിൽ ഏറ്റവും പഴക്കമേറിയതാണ് *ശൈവസമ്പ്രദായം*(സംസ്കൃതം: शैव पंथ). *വൈഷ്ണവം, ശാക്തേയം, സ്മാർഥം* എന്നിവയാണ് മറ്റ് മൂന്ന് വിഭാഗങ്ങൾ. ശൈവസമ്പ്രദായം അനുവർത്തിച്ചുപോരുന്നവരെ ശൈവർ എന്നും വിളിക്കുന്നു. ശൈവവിശ്വാസപ്രകാരം സംപൂർണ്ണ പ്രപഞ്ചത്തിലെ സർവ്വവും ശിവമയമാണ്.
ഇന്ത്യയിൽ *കാശ്മീർ ശൈവിസം, തമിഴ്നാട്നായനാർമാർ, ലിംഗായതം* എന്നു മൂന്നാൺ പ്രധാന ശൈവമാർഗ്ഗങ്ങൾ .
ശിവനെ സംബന്ധിച്ചുള്ള ഒരു ഹൈന്ദവപുരാണമാണ് ശിവപുരാണം.
ക്ഷേത്രത്തിൽ കൈകൂപ്പി തൊഴുവുന്നതെങ്ങനെ?
Thursday, November 28, 2019
ഓംകാരേശ്വര ക്ഷേത്രം
മഹാമൃത്യുഞ്ജയം (ത്രയംബകൻ
Wednesday, November 27, 2019
മല്ലികാർജ്ജുന ക്ഷേത്രം*
Tuesday, November 26, 2019
തെലങ്കാനയിലെ പാലംപേട്ടിലുള്ള രാമപ്പ
ഭൂകമ്പമുണ്ടായാൽ തകരില്ല, മണലിട്ടുറപ്പിച്ച അടിത്തറയും വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കുന്ന ശിലകളും: ശിൽപിയുടെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രം!
മൂർത്തിയെക്കാൾ വലിയ ശിൽപിയോ? അദ്ഭുതപ്പെടേണ്ട, ദക്ഷിണേന്ത്യയിലെ ഒരു ക്ഷേത്രം അറിയപ്പെടുന്നത് ആ ക്ഷേത്രത്തിന്റെ യഥാർഥ പേരിലോ അവിടത്തെ ദേവന്റെ പേരിലോ അല്ല. അതു നിർമിച്ച ശിൽപിയുടെ പേരിലാണ്. അത്രമാത്രം ഗംഭീരവും മനോഹരവുമാണ് നിർമാണം എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. തെലങ്കാനയിലെ പാലംപേട്ടിലുള്ള രാമപ്പ ക്ഷേത്രത്തിനാണ് ഈ അപൂർവ ബഹുമതിയുള്ളത്. കാകതീയ ശിൽപചാതുരിയുടെ കൊടുമുടിയായി കണക്കാക്കുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാദേവനാണ്. രുദ്രേശ്വരം ക്ഷേത്രമെന്ന് ശരിയായ പേര്. രാമലിംഗേശ്വരം എന്നും പറയാറുണ്ട്. പക്ഷേ, പ്രശസ്തി നേടിയത് മുഴുവൻ രാമപ്പക്ഷേത്രം എന്നാണ്.
കാകതീയ താരകം
കാകതീയഭരണാധികാരികളിൽ ഏറ്റവും പ്രഗത്ഭനും പ്രശസ്തനുമായിരുന്ന ഗണപതിദേവയുടെ സേനാധിപൻ രേചർല രുദ്രനാണ് രാമപ്പക്ഷേത്രം പണികഴിപ്പിച്ചത്. എഡി1213 ൽ ആണ് ഇതിന്റെ പണി പൂർത്തിയായത്.

രാമപ്പ താൻ പണിയാൻപോകുന്ന ക്ഷേത്രത്തിന്റെ ഒരു യഥാർഥമാതൃക നിർമിച്ചും 40 വർഷം വിശ്രമമില്ലാതെ പണിതുമാണ് ഈ ക്ഷേത്രം പൂർത്തിയാക്കിയതത്രെ. ഭൂകമ്പമുണ്ടായാൽപോലും തകരാത്തവിധം മണലിട്ടുറപ്പിച്ച അടിത്തറയും വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കുന്ന ശിലകൾ ഉപയോഗിച്ചുള്ള ശ്രീകോവിലിനു മുകളിലത്തെ ചതുശ്ശാല ഗോപുരവും കേവലം കൗതുകം മാത്രമല്ല, അക്കാലത്തെ വിജ്ഞാനത്തിന്റെ തെളിവുകൂടിയാണ്.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ പുനരുദ്ധാരണ–സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുകയാണ് ഇവിടെ. ഹൊയ്സാല, പട്ടടക്കൽ, ഹംപി, കൊണാർക്ക് തുടങ്ങിയവയോടൊക്കെ ഏതുനിലയിലും കിടപിടിക്കുന്ന ഈ പൈതൃകസ്മാരകത്തെ പ്രശസ്ത ആർക്കിയോളജിസ്റ്റ് ഗുലാം യസ്ദാനി വിശേഷിപ്പിക്കുന്നത് Brightest Star in the Galaxy of Mediaeval Decan temples എന്നാണ്.

അമ്പരപ്പിക്കുന്ന കൊത്തുപണികൾ
6 അടി ഉയരത്തിൽ നക്ഷത്രാകൃതിയിലുള്ള ഒരു തറകെട്ടി അതിനുമുകളിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഇളം ചുവപ്പുനിറത്തിലുള്ള ബസാൾട് സാൻഡ് േസ്റ്റാൺകൊണ്ടാണ് നിർമാണം. ശ്രീകോവിലിനോട് ചേർത്തുതന്നെ പണിതിരിക്കുന്ന മണ്ഡപത്തിന് തെക്ക്, വടക്ക്, കിഴക്ക് ദിക്കുകളിലേക്ക് മുഖപ്പുകളും ഇളംതിണ്ണകളും തീർത്തിട്ടുണ്ട്. പടവുകൾ കയറിച്ചെല്ലുമ്പോൾ ഇളംതിണ്ണയുടെ വശങ്ങളിൽ ദ്വാരപാലികമാരുടെ രൂപങ്ങൾ കാണാം. ഒരാൾ വെൺചാമരം വീശുന്നതായും മറ്റൊരാൾ വില്ലു കുലയ്ക്കുന്നതായുമാണ് ചിത്രീകരിച്ചിരിക്കുന്നത്! റാണി രുദ്രമാദേവി ഭരിച്ച സാമ്രാജ്യത്തിൽ സ്ത്രീകേസരികൾ സർവസാധാരണമായിരുന്നിരിക്കണം.
മണ്ഡപത്തിന്റെ തൂണുകൾ തിളക്കമാർന്ന കൃഷ്ണശില കൊണ്ടാണ്. വൃത്താകാരത്തിലുള്ള ഈ സ്തംഭങ്ങൾ ഓരോന്നും അടിമുടി കൊത്തുപണികളാൽ സമൃദ്ധമാണ്. തൂണിന്റെ ഏറ്റവും മുകളിൽ ഓരോ വശത്തും വിവിധ വാദ്യകലാകാരന്മാരെ വരച്ചു വച്ചിരിക്കുന്നതുപോലെ കൊത്തിഎടുത്തിരിക്കുന്നു. അതിനു താഴെ മടക്കിയിട്ട മുത്തുമാലകൾപോലെയുള്ള അലങ്കാരപ്പണി. തുടർന്ന് താഴോട്ട് കൊത്തിഎടുത്തിരിക്കുന്ന മൊട്ടുകൾ. പിന്നെ ഒരു നിര നക്ഷത്രങ്ങൾ, അതിനു താഴെ സാമാന്യം വലിപ്പത്തിൽ പല ഭാവങ്ങളിലുള്ള വാദ്യ–നൃത്തകലാകാരന്മാരും രാസക്രീഡയിലെ രംഗങ്ങളും ഒക്കെ കൊത്തിവച്ചിരിക്കുന്നു. ഇത്രമാത്രം സൂക്ഷ്മമായ വിശദാംശങ്ങളോടു കൂടിയ കൊത്തുപണി അമ്പരപ്പുളവാക്കും.
നാഗിനികളും കാമിനികളും
ശ്രീകോവിൽ വാതിലിന് രണ്ടാൾപ്പൊക്കമുണ്ടാകും. അതിന് ഇരു വശങ്ങളിലും വായുവും പ്രകാശവും അകത്തേക്കു കടക്കുന്ന വിധത്തിൽ ഒരു വെന്റിലേറ്റർ കാണാം. അടുത്തുചെന്നു പരിശോധിക്കുമ്പോൾ മനസ്സിലാകും ആ ജാലികയിലെ ഓരോ കഷ്ണവും ഓരോ ശിൽപമാണെന്ന്. കട്ടളയ്ക്ക് ഇരുവശവും ഓടക്കുഴലൂതി നിൽക്കുന്ന കൃഷ്ണരൂപം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ശ്രീകോവിൽ മേൽക്കുര മാനത്തേക്കുയരുന്ന ഗോപുരംപോലെ സ്തൂപികാകൃതിയിൽ ഉയർന്നിരിക്കുമ്പോൾ അതിന്റെ കിഴക്കോട്ടുള്ള ഒരു നീട്ട് പോലെയാണ് മണ്്ഡപവും മുഖപ്പുകളുമടങ്ങുന്ന ഭാഗം.
പുറത്തേക്കിറങ്ങിയാൽ ക്ഷേത്രത്തിന്റെ ഭിത്തി ചുറ്റിനും മനോഹരമായ കൊത്തുപണികളാണ്. താഴെനിന്നും പല തലങ്ങളിലായി ഒരു ഡിസൈൻ പാറ്റേൺതന്നെയുണ്ട്. പാദുകം, ജഗതി തുടങ്ങിയ വാസ്തുവിദ്യാധിഷ്ഠിതമായ കെട്ടുകളിൽ ഒരു നിര ആന, അതിനു മുകളിൽ സൂര്യൻ അതിന്റെ മുകളിൽ നൃത്തം ചെയ്യുന്ന രൂപങ്ങൾ, പിന്നെ നക്ഷത്രങ്ങൾ. ക്ഷേത്രച്ചുവരിനെ പൂർണമായും ചുറ്റുന്ന ആയിരത്തിലധികം വരുന്ന ഈ ആനരൂപങ്ങൾ ഓരോന്നും വ്യത്യസ്തമാണ്.
മുഖപ്പുകളുടെ അരഭിത്തിയിലും വാദ്യനൃത്തകലാകാരന്മാരുടെയും നക്ഷത്രങ്ങളുടെയും പാറ്റേണുകൾ കൊത്തിയിട്ടിട്ടുണ്ട്. കാകതീയസൈന്യാധിപനായ ജയപ സേനാനി രചിച്ച നൃത്യരത്നാവലി എന്ന നൃത്തശാസ്ത്രകൃതിയിലെ നടനഭാവങ്ങളെ ചിത്രീകരിക്കുന്നവയാണ് കൊത്തിവച്ചിരിക്കുന്ന നൃത്തരൂപങ്ങൾ. മുഖപ്പുകളുടെ തൂണുകൾ മേൽക്കുരയിൽ മുട്ടുന്നിടത്ത്, താങ്ങുപലകകളായി നിൽക്കുന്ന സ്ത്രീകളുടെയും ഗജവ്യാളികളുടെയും രൂപങ്ങൾ പെട്ടന്നു ശ്രദ്ധയിൽപ്പെടും. അതിൽ കിഴക്കുവശത്തുള്ള ഒരു ചെരിപ്പ് അണിഞ്ഞ സ്ത്രീരൂപം പ്രത്യേകിച്ച് ശ്രദ്ധേയമാണ്. തറനിരപ്പിൽനിന്നും മുകളിലേക്കുള്ള പടവുകളുടെ ഇരുവശത്തും ആനകളുടെ ശിൽപങ്ങൾ കാണാം.
*ചരിത്രാന്വേഷികൾ*
9747985370
മൃത്യുഞ്ജയൻ (ത്ര്യംബകരുദ്രൻ
Monday, November 25, 2019
ശിവകല്പം
12 ശിവ ജ്യോതിർ ലിംഗ ക്ഷേത്രങ്ങൾ*
നവകൈലാസങ്ങള്‍
*നവകൈലാസങ്ങള്‍*
പേരുകേള്‍ക്കുമ്പോള്‍ ഹിമാലയത്തിലാണെന്ന് തോന്നുമെങ്കിലും തമിഴ്‌നാട്ടിലെ പ്രമുഖ ശൈവ തീര്‍ഥാടന കേന്ദ്രങ്ങളാണ് നവകൈലാസങ്ങള്‍. താമ്രപര്‍ണി അഥവാ താമരഭരണി നദി തീരത്തുള്ള ഒമ്പത് ക്ഷേത്രങ്ങളാണ് ഇവ. തിരുനെല്‍വേലി തൂത്തുക്കുടി ദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതാണ് നവകൈലാസ ക്ഷേത്രങ്ങള്‍. ഈ ക്ഷേത്രങ്ങള്‍ക്ക് പിന്നിലുള്ള ഐതിഹ്യം ശിവപാര്‍വതി പരിണയവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനാണ് ഈ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചതെന്നാണ് വിശ്വാസം.
കൈലാസത്തില്‍ ശിവപാര്‍വതീ പരിണയമുഹൂര്‍ത്തം. ക്ഷണിക്കപ്പെട്ട ദേവഗണങ്ങളാല്‍ കൈലാസവും പരിസരവും നിറഞ്ഞതോടെ ഭൂമിയുടെ ഭാരം തെറ്റുമെന്നറിഞ്ഞ് പരമശിവന്‍ അഗസ്ത്യമുനിയെ തെക്കോട്ടേക്കയച്ചു, വിന്ധ്യനപ്പുറം അഗസ്ത്യര്‍വന്ന് നിലകൊണ്ട ഇടമാണ് അഗസ്ത്യാര്‍കൂടം.
അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനും ഒപ്പമുണ്ടായിരുന്നു. ശിവപാര്‍വതീപരിണയം കാണാന്‍ പറ്റാത്തതിന്റെ വിഷമം മുനീശ്വരന്‍ പറഞ്ഞു. മോക്ഷപ്രാപ്തിക്കുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. അദ്ദേഹം ശിവനെ ഭജിച്ചു.
അഗസ്ത്യമുനി അതിനുള്ള മാര്‍ഗം നിര്‍ദേശിച്ചുതരുമെന്ന അരുളപ്പാടുണ്ടായി.
അഗസ്ത്യമുനി ഒമ്പത് പൂക്കളെടുത്ത് താമ്രപര്‍ണി നദിയിലേക്കിട്ടു. ആ പൂക്കള്‍ ചെന്നുചേരുന്നിടത്ത് ശിവപാര്‍വതീപ്രതിഷ്ഠ നടത്താന്‍ പറഞ്ഞു. പ്രതിഷ്ഠിക്കുന്ന ശിവചൈതന്യം കൈലാസനാഥനെന്നും പാര്‍വതി ശിവകാമിയെന്നും അറിയപ്പെടുമെന്നൂം അരുളപ്പാടുണ്ടായി. ഒമ്പതാമത്തെ പൂ ചെന്നുചേരുന്നിടത്തുവെച്ച് നിനക്ക് ശിവപാര്‍വതീപരിണയദര്‍ശനം കിട്ടും. മോക്ഷവും കിട്ടും. അങ്ങനെ ആ മുനീശ്വരന്‍ സ്ഥാപിച്ച ഒമ്പതുക്ഷേത്രങ്ങളാണ് നവകൈലാസങ്ങളെന്ന് അറിയപ്പെടുന്നത്.
പാപനാശം, ചേരന്‍ മഹാദേവി, കോടകനല്ലൂര്‍, കുന്നത്തൂര്‍, മുറപ്പനാട്, തെന്‍തിരുപ്പേരൈ, തിരുവൈകുണ്ഡം, രാജപതി, ചേര്‍ന്തമംഗലം തുടങ്ങിയവയാണ് ആ ഒമ്പത് ക്ഷേത്രങ്ങള്‍. പൊതികൈമലയിലാണ് പാപനാശം സ്ഥിതി ചെയ്യുന്നത്. പാപവിനാശര്‍ എന്ന കൈലാസനാഥനും ഉലകാംബികയും വാഴുന്ന പാപനാശത്തില്‍ സൂര്യനാണ് ഗ്രഹം. പാപവിമോചകയായ താമരഭരണിയില്‍ മുങ്ങിക്കുളിച്ചാല്‍ എല്ലാ പാപങ്ങളും നീങ്ങുമെന്നും കണ്ണുരോഗങ്ങളും ത്വഗ്രോഗങ്ങളും മാറുമെന്നും വിശ്വാസമുണ്ട്.
ചന്ദ്രനാണ് ചേരന്‍ മഹാദേവിലെ ഗ്രഹം. അമ്മൈനാഥരും ആവുടൈനായകിയുമാണ് ഇവിടെ പ്രതിഷ്ഠ.
കോടകനല്ലൂരില്‍ ചൊവ്വയാണ് ഗ്രഹം. നല്ല ആരോഗ്യവും അഴകുമാണ് ദര്‍ശനഫലം. കൈലാസനാഥരും ശിവകാമിയുമാണ് പ്രതിഷ്ഠ. ചൊവ്വാദോഷം നീങ്ങാനും കല്യാണതടസങ്ങള്‍ മാറാനും വിശ്വാസികള്‍ ഇവിടെയെത്തുന്നു.
ഓംകാരം ശിവഭക്ത ഭക്തി ഗ്രൂപ്പ്സ്
അടുത്തത് കുന്നത്തൂരാണ്. കുന്നത്തൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാല്‍ വയറുവേദന, മാനസികവിഷമം, വിദ്യാതടസ്സം, കല്യാണതടസ്സം, പുത്രദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം. പരമേശ്വരരും ശിവകാമിഅമ്മാളും വാഴുന്ന കുന്നത്തൂര്‍ എന്ന ശങ്കാണിയില്‍ ഗ്രഹം രാഹുവാണ്.
മുറപ്പനാട് ക്ഷേത്രത്തില്‍ കൈലാസനാഥനും ശിവകാമിയും വാഴുന്നു. കല്യാണതടസ്സം നീങ്ങാനും നല്ല കുടുംബം ആരോഗ്യം എന്നിവയ്ക്കുവേണ്ടി പ്രാര്‍ഥിക്കാനുമായാണ് ഭക്തര്‍ എത്തുന്നത്. വ്യാഴഗ്രഹത്തിന്റെ സാന്നിധ്യമാണ് മുറപ്പനാട് ക്ഷേത്രത്തിലുള്ളത്.
തെന്‍തിരുപ്പേരൈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാല്‍ ശിവജ്ഞാനമാണ് സവിശേ ഫലം. കൈലാസനാഥനും അഴകിയ പൊന്നമ്മയുമാണ് ഇവിടെ വാഴുന്നത്. ബുധന്‍ ഗ്രഹവും. വാത-പിത്ത രോഗങ്ങള്‍ മാറും.
തിരുവൈകുണ്ഡം ക്ഷേത്രത്തില്‍ ശനിയാണ് ഗ്രഹം. അതുകൊണ്ടുതന്നെ ശനിദോഷ നിവാരണത്തിനാണ് ഭക്തര്‍ കൂടുതലും ഇവിടെയെത്തുന്നത്.
എട്ടാമിടമാണ് രാജപതി. കൈലാസനാഥരും സൗന്ദര്യനായകി പൊന്നമ്മാള്‍ എന്ന ശിവകാമിയും വാഴുന്നിടം. കേതു ഗ്രഹത്തിന്റെ ആലയം. ശണ്ഠപ്രശ്‌നങ്ങള്‍ നീങ്ങും, വിഷദോഷങ്ങള്‍ മാറും, മരണഭയം മാറും.
ചേര്‍ന്തമംഗലം ഇവിടെയാണ് രോമേശ മഹര്‍ഷിക്ക് മോക്ഷം ലഭിച്ചത്. ക്ഷേത്രത്തിന് പൗരാണികമായൊരന്തരീക്ഷമുണ്ട്. ജാതകവശാല്‍ ഒരാളുടെ ജീവിതത്തില്‍ ഇരുപതുവര്‍ഷം ശുക്രദശയായിരിക്കും. അക്കാലത്ത് ഇവിടെ ദര്‍ശനംചെയ്താല്‍ പേരും പ്രശസ്തിയും കീര്‍ത്തിയും വര്‍ധിക്കും. കല്യാണം നടക്കാത്തവര്‍ക്ക് കല്യാണം നടക്കും. കൈലാസനാഥരും സൗന്ദര്യനായകിയും വാഴുന്ന ഇവിടം ശുക്രഗ്രഹ സാന്നിധ്യമാണ്. നല്ല വിവാഹബന്ധം കിട്ടുമെന്നും വിശ്വാസം.
നിങ്ങളുടെ ശരീരമാണ് ഈ ഒമ്പതുക്ഷേത്രങ്ങള്‍ ഇവിടെ വലംവെക്കുമ്പോള്‍ നിങ്ങള്‍ ഈ ദേവന്‍മാരെയല്ല വലംവെക്കുന്നത്. നിങ്ങളെത്തന്നെയാണ്. ഭൂമിയെപ്പോലെ നിങ്ങള്‍ സ്വയം ഭ്രമണംചെയ്യുകയാണ്.
നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹങ്ങള്‍ നിങ്ങളിലുമുണ്ട്. സൂര്യന്‍ ആത്മാവ്, ചന്ദ്രന്‍ മനസ്സ്, ചൊവ്വ നിര്‍വികാരത്വം, ബുധന്‍ വാക്ക്, വ്യാഴം ജ്ഞാനവും സുഖവും, ശുക്രന്‍ സമ്പത്തും മദനത്വവും, ശനി പ്രേഷ്വത്വം, രാഹുകേതുക്കള്‍ നന്‍മതിന്‍മ ഭാവങ്ങള്‍ എന്നിങ്ങനെയാണ്. സൂര്യചന്ദ്രന്‍മാരും ബുധകുജന്‍മാരും ഗുരുശുക്രന്‍മാരും ശനീശ്വരനും രാഹുകേതുക്കളുമടങ്ങുന്ന രാശിമണ്ഡലത്തിലൂടെ, ശിവപാര്‍വതീചൈതന്യം വിളങ്ങുന്ന കൈലാസനാഥ ക്ഷേത്രങ്ങളിലൂടെയുള്ള ഈ തീര്‍ഥയാത്ര
തീര്‍ഥയാത്രയിലൂടെ ആത്മായതയിലേക്കുയര്‍ത്തുന്നു.
പാപനാശത്തുനിന്നാണ് യാത്ര തുടങ്ങേണ്ടത്. അവിടെ നിന്ന് ഒന്നുമുതല്‍ നാലുക്ഷേത്രങ്ങളും ദര്‍ശിച്ച് വിശ്രമിച്ച് വീണ്ടും അഞ്ചുമുതല്‍ ഒമ്പതുക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ഒരു ദിവസംകൊണ്ട് ഈ ഒമ്പതുക്ഷേത്രങ്ങളിലും ദര്‍ശനം നടത്താം. തിരുനെല്‍വേലിയാണ് ഇടത്താവളമായി തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലം
Saturday, November 23, 2019
നമഃശിവായ പാഹിമാം
*ഓം ആഞ്ജനേയായ നമഃ
ശങ്കരായ മംഗളം
കേദാർനാഥ്
ശരഭൻ
മൃത്യുഞ്ജയൻ
തിരുകാച്ചാംകുറിശ്ശി പെരുമാൾ
ദക്ഷയജ്ഞത്തിനെത്തിയ സതി ദേവി⚜*
Tuesday, November 19, 2019
വൈക്കത്ത് അഷ്ടമി
ഇന്ന് വൈക്കത്ത് അഷ്ടമിയാണ്. ഒരിയ്ക്കൽ ഖരൻ എന്ന അസുരൻ ശിവപ്രീതിക്കായി ചിദംബരത്തു പോയി കഠിനമായ വ്രതം അനുഷ്ഠിച്ചു.ഖരന്റെ തപസിൽ സംപ്രീതനായ മഹേശ്വരൻ മൂന്ന് ശിവലിംഗങ്ങൾ ഖരന് സമ്മാനിച്ചു.ഇടതു കൈയ്യിലും വലതുകൈയ്യിലും കടിച്ചും പിടിച്ച് മൂന്ന് ശിവലിംഗങ്ങളുമായി ഖരൻ ആകാശമാർഗ്ഗെ യാത്ര ചെയ്തു.വൈക്കത്ത് എത്തിയപ്പോൾ ക്ഷീണം കാരണം വിശ്രമിക്കാൻ ഖരൻ താഴെയിറങ്ങി. വലതു കൈയ്യിലെ വിഗ്രഹം താഴെ വച്ച് ഖരൻ ഒന്നു മയങ്ങി.ഉണർന്നു യാത്ര തുടരാൻ നോക്കിയപ്പോൾ ശിവഭഗവാന്റെ വിഗ്രഹം അവിടെ ഉറച്ചിരിക്കുന്നതാണ് കണ്ടത്. എനിക്കിടെ ഇഷ്ടപ്പെട്ടു ഞാൻ ഇവിടെ ഇരുന്നോളാം എന്ന ഭഗവാന്റെ ആശീരി കേട്ട ഖരൻ തൊട്ടടുത്ത ആൽമരച്ചുവട്ടിൽ ധ്യാനത്തിലിരുന്ന വ്യഘ്രപാദമഹർഷിയെ വിഗ്രഹം ഏല്പിച്ചു. യാത്ര തുടർന്നു.വ്യാഘ്രപാദമഹർഷി ഭഗവാനെ ദിവസങ്ങളോളം ധ്യാനിച്ചു. വൃശ്ചികമാസത്തിലെ അഷ്ടമി നാളിൽ ഏഴരവെളുപ്പിന് ഭഗവാൻ പാർവ്വതി സമേതനായി മഹർഷിക്ക് ദർശനം നല്കി. ആദിവസമാണ് വൈക്കത്ത് അഷ്ടമിയാണ് ആഘോഷിക്കുന്നത് ഖരൻ ഇടതു കൈയിൽ കരുതിയിരുന്ന ശിവലിംഗം എറ്റുമാനൂരും കടിച്ചു പിടിച്ചത് കടുത്തുരുത്തിയിലും പ്രതിഷ്ഠിച്ചതായി പറയുന്നു ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം ഉച്ചപൂജയ്ക്ക് മുമ്പ് ദർശനം നടത്തിയാൽ മഹാപുണ്യമായി കണക്കാക്കുന്നു. എല്ലാം വർക്കും വൈക്കത്തെ *അഷ്ടമി ആശംസകൾ*. 🙏🌹🌺🌸💐🌹🙏