🏹🙏🏹🙏🏹🙏🏹🙏🏹
*നമസ്തെ🙏*
*ഓം നമ:ശിവായ*
*6⃣ ഭീമാശങ്കർ ക്ഷേത്രം*
ശിവന്‍ അഗ്നി പോലെ ജ്വലിക്കുന്ന സ്തംഭമായി സ്വയം പ്രത്യക്ഷപ്പെട്ടപ്പോൾ അതിന്റെ കിരണങ്ങൾ പതിച്ച സ്ഥലങ്ങളിലാണു ജ്യോതിര്‍ലിംഗക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത് എന്ന് വിശ്വാസം. ഇവ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളുടെ ഊര്‍ജതരംഗം ജീവശാസ്ത്രപരമായി വളരെ ശക്തിമത്തായതാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഓരോ ഐതീഹ്യപ്രകാരം ഓരോ നാമത്തിൽ ഭഗവാൻ അറിയപ്പെടുന്നു.
12 ദ്വാദശ ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ആറാമത്തെ ക്ഷേത്രമാണ് മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഭീമാശങ്കർ ക്ഷേത്രം.
കൃഷ്ണയുടെപോഷകനദിയായ ഭീമാനദി ഉത്ഭവിക്കുന്നതും ഇവിടെനിന്നാണ്.
ക്ഷേത്രകാവാടങ്ങളും സ്തൂപങ്ങളും ദേവന്മാരുടെ സൂക്ഷ്മമായ ചിത്രപ്പണികളാല്‍ അലംകൃതമാണ്. കവാടത്തില്‍ തന്നെ നന്ദീശ്വരനുണ്ട്. ശനീശ്വരായി ഒരു ശ്രീകോവിലും കൂടി ക്ഷേത്രത്തിലുണ്ട്. ശനീശ്വരക്ഷേത്രത്തിനു പുറത്തെ തൂണുകള്‍ക്കിടയില്‍ ഒരു ഭീമാരമായ പോര്‍ച്ചുഗീസ് മണിയും കാണാം. അടുത്തു തന്നെ പാര്‍വതിയുടെ അവതാരമായ കമലജാദേവിയുടെ ക്ഷേത്രവും ഉണ്ട്.
ദിവസവും മൂന്നു പ്രധാനപൂജകളാണ് അനുഷ്ഠിക്കപ്പെടുന്നത്
ഈ ക്ഷേത്രത്തിലേയ്ക്കുള്ള തീര്‍ത്ഥയാത്രയ്ക്ക് ഓഗസ്റ്റ് മുതല്‍ മാര്‍ച്ചുവരെയുള്ള മാസങ്ങളാണ് ഉചിതം.ശിവരാത്രികാലം ഇവിടുത്തെ പ്രാധാന ഉത്സവകാലമാണ്.
വെള്ളമേഘങ്ങള്‍ ചുംബിച്ചുകൊണ്ടു നിലകൊള്ളുന്ന ഭീമശങ്കരം എന്ന തീര്‍ത്ഥസ്ഥാനം നിശ്ചയമായും തീര്‍ഥാടകര്‍ക്ക് ആനന്ദം പകരുന്ന കേന്ദ്രമാണ്. ചുറ്റുപാടുമുള്ള കൊടുങ്കാട് വൈവിധ്യമാര്‍ന്ന സസ്യജീവജാലങ്ങളുടെ യും വന്യജീവികളുടെയും കേന്ദ്രം കൂടിയാണ്.
വിവിധാകൃതികളിലുള്ള ഉയര്‍ന്ന മലകളും ഭീമാനദിയിലെ ജലവുമെല്ലാംകൂടി ചേരുമ്പോള്‍ ഭീമശങ്കരം അത്യന്തം മനോഹരമായ ഭൂപ്രദേശമാണ്.
ഘനഗംഭീരമായ ശാന്തതയെ ഭഞ്ജിക്കാന്‍ കിളിനാദങ്ങളും കാറ്റും മാത്രമേയുള്ളൂ. ദേവന്‍ സദാ ഒരു മൗനമായ ജാഗ്രത ഇവിടെ സൂക്ഷിക്കുന്നുവെന്നു തോന്നും.
*ക്ഷേത്രത്തിലേക്ക് എത്തിചേരാനുള്ള വഴികൾ*
*വിമാന മാർഗം*
അടുത്തുള്ള വിമാനത്താവളം, പൂണെ, ദൂരം 105 കീ.മീ.
*റെയിൽ മാർഗം*
പൂണെ റെയിവെ സ്റ്റേഷനിൽ നിന്നും 110 കി.മീ.
ലോനവ്ല റെയിൽവെ സ്റ്റേഷനിൽ നിന്നും 130 കി.മി.ദൂരം
*റോഡ് മാർഗം*
മഹാരാഷ്ടയിലെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്നും റോഡ് മാർഗം ഭീമാശങ്കർ ക്ഷേത്രത്തിൽ എത്തിചേരാം🙏
*കടപ്പാട്✍*
🏹🙏🏹🙏🏹🙏🏹🙏🏹
No comments:
Post a Comment