Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, December 3, 2020

പരമശിവന്‍ സൃഷ്ടിച്ച വീണ

പരമശിവന്‍ സൃഷ്ടിച്ച വീണ 

       ശ്രീ പാര്‍വ്വതി തന്‍െറ വളയണിഞ്ഞ കൈകള്‍ മാറില്‍ ചേര്‍ത്ത് നിദ്രയിലാണ്ടപ്പോള്‍ ശ്വാസത്തിന്‍െറ ഉയര്‍ച്ച താഴ്ച്ചക്കനുസരിച്ച്  തങ്കവളകള്‍ മൃദുമന്ത്രണം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. സംഗീതാത്മകമായ പാര്‍വ്വതിദേവിയുടെ നിദ്രാരൂപം മഹാദേവന്‍െറ മനസ്സില്‍ നിത്യസംഗീതത്തിന്‍െറ ആനന്ദം നല്‍കി മായാതെനിന്നു. ദേവിയുടെ ശയനരൂപത്തില്‍ നിന്നും സംഗീതധ്വനി ഉണര്‍ത്തുന്ന ഒരു വസ്തു സൃഷ്ടിക്കമെന്ന് പരമശിവന്‍ ആഗ്രഹിച്ചു. ഭഗവാന്‍ യോഗദക്ഷിണാമൂര്‍ത്തിധ്യാന രൂപം പൂണ്ടു. ആ ധ്യാനാവസ്ഥയിലും ദേവിയുടെ ശയനരൂപം മഹാദേവന്‍െറ മനസ്സില്‍ മായാതെ തെളിഞ്ഞുനിന്നു.അങ്ങനെ രുദ്രവീണ സൃഷ്ടിച്ചു. പരമശിവന്‍ ആ രുദ്രവീണ കൈകളിലേന്തി തന്ത്രികള്‍ ഉണര്‍ത്തി. ഭഗവാന്‍െറ ആ രൂപത്തെ  'വീണാദക്ഷിണമൂര്‍ത്തി ' എന്നറിയപ്പെടുന്നു.

     ശ്രുതിലയസമന്വിയമാണ് വീണ. ശ്രുതി പാര്‍വ്വതിദേവിയും ലയം ശ്രീ പരമേശ്വരനുമാകുന്നു. 

         പരമേശ്വര ധ്യാനത്തില്‍ നിന്നും പിറവികോണ്ട വീണ മഹാദേവന്‍ ബ്രഹ്മാവിനു നല്‍കുകയും ബ്രഹ്മാവ് സരസ്വതിദേവിക്ക് നല്‍കുകയും ചെയ്തു. സരസ്വതിദേവിയുടെ ആരാധനാചിഹ്നം കൂടിയാണ് വീണ. വീണയെ ശുദ്ധസംഗീതത്തിന്‍െറ മാതാവായി കണക്കാക്കിയ സരസ്വതി ദേവി ത്രിലോകസഞ്ചാരിയായ നാരദരെ മികച്ച വീണാവാദകനാക്കുകയും ചെയ്തു. 
ശിവശക്തിയുടെ അംശംസമന്വിയരൂപമാണ് വീണ.

നന്ദി 
Fb
Adhena Jayakumar
https://www.facebook.com/groups/450322055320342/permalink/1312221259130413/

No comments:

Post a Comment