*കേഥാർ നാഥന് നമസ്ക്കാരം*
കേഥാർ നാഥ് ക്ഷേത്രം. ശങ്കരാചാര്യർ നിജപ്പെടുത്തിയ ചാർധാമുകളിൽ, എത്തിപ്പെടാൻ ഏറ്റവും പ്രയാസമുള്ള ശിവക്ഷേത്ര സങ്കേതം.
വിഡിയോയിൽ കാണുമ്പോൾ നല്ല വഴികളും, മനോഹരങ്ങളായ ഭൂപ്രദേശങ്ങളുമാണ്. പക്ഷേ, കാണിച്ചിരിക്കുന്ന റോഡുകളും, പാലങ്ങളുമെല്ലാം താഴ്വാരത്തുനിന്ന് ക്ഷേത്രം എത്തുന്നതു വരെ ഇല്ല. 2013 അവിടെ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ക്ഷേത്രമൊഴിച്ച് ചുറ്റുമുള്ള സകലതും അര നിമിഷം കൊണ്ട് അഗാധതയിലേക്ക് മറഞ്ഞു പോയിരുന്നു.
മണ്ണോലിപ്പിൽ, എവിടെയോ നിന്ന് ഒഴുകി എത്തിയ ഒരു പടുകൂറ്റൻ പാറ ക്ഷേത്രത്തിന് ഒരു 75 മീറ്റർ ദൂരെ ഉറച്ചു നിന്ന്, പ്രളയപ്പാച്ചിലിനെ, ഒരു ട്രാഫിക് പോലീസുകാരനെ ഓർമിപ്പിക്കും വിധം, തിരിച്ച് വിട്ടു.
ക്ഷേത്രത്തിന് സമീപമുണ്ടായിരുന്ന സകല ഹോട്ടലുകളും, ലോഡ്ജ്കളും, സുഖവാസ കേന്ദ്രങ്ങളും എല്ലാമെല്ലാം എങ്ങോ പോയ് മറഞ്ഞു.
ദുഷ്ടലാക്കോടെ, അല്ലെങ്കിൽ ഒഴിവ്കാലം ആസ്വദിക്കാൻ എത്തുന്നവർ, തീർത്ഥാടകരെ കൊള്ളയടിക്കുന്നവർ ഒന്നും ഇവിടെ ഇനി വരേണ്ട എന്ന് വിളിച്ചു പറയും വിധം, ഇങ്ങോട്ടുണ്ടായിരുന്ന നല്ല റോഡുകളും വീരഭദ്രപ്പെരുമാൾ തകർത്തു കളഞ്ഞു.
കേഥാറിലേക്കുള്ള ബേസ് ക്യാമ്പ് രാംപൂർ എന്ന ഒരു കൊച്ചു ഗ്രാമമാണ്. 365 ദിവസവും കഠിനമായ തണുപ്പാണിവിടെ. മിനിമം സൗകര്യങ്ങൾ മാത്രമുള്ള കുറച്ചു ലോഡ്ജ്കൾ. ഹെലികോപ്ടർ സർവീസുകാരുടെ ഓഫീസുകൾ, ഭക്ഷണത്തിനായി നാടൻ ധാബകൾ. ചില്ലറ പീടികകൾ. 30 രൂപ കൊടുത്താൽ ഏത് വീട്ടുകാരും ഒരു ബക്കറ്റ് ചൂടുവെള്ളം തരും.
ഇവിടെ നിന്ന് 13 കി.മീ പോകണം കേദാറിലേക്ക്.
(5100 വർഷങ്ങൾക്ക് മുൻപ് പഞ്ചപാണ്ഡവർ പണികഴിപ്പിച്ച ക്ഷേത്രമാണിത്. 12 ജ്യോതിർ ലിംഗ ക്ഷേത്രങ്ങളിൽ ഒന്നും)
കുറച്ചു ദൂരം ജീപ്പുകളിൽ കയറി പോകാം. ബാക്കി നടക്കണം, അല്ലെങ്കിൽ കുതിരപ്പുറത്ത്.
നടന്നു പോകുന്നത്, പ്രത്യേകിച്ചും അവസാനത്തെ ഒമ്പത് കി.മീറ്റർ, വളരെ വളരെ കഠിനമാണ്. സന്നിധിയിൽ ഒരു ചെറിയ എയർ സ്റ്റ്രിപ്പ് ഉള്ളതുകൊണ്ട് ഹെലിക്കോപ്ടർ യാത്രയാണ് അവലംബം.
അതും എപ്പോഴും പ്രവചനാധീതമായ കാലാവസ്ഥ ആയതിനാൽ, ആ സൗകര്യങ്ങൾ ഒക്കെ നോക്കി ആണ് ഹെലിക്കോപ്ടർ സൗകര്യങ്ങളും.
അവിടത്തെ താമസ സൗകരൃങ്ങൾ/ക്ഷേത്രം കാര്യാലയങ്ങൾ എന്നിവ മുഴുവൻ സർക്കാർ താൽക്കാലിക നിർമ്മിതിയാക്കി.
രാംപൂരിൽ നിന്ന് കേഥാർ റൂട്ടിൽ 5 കി.മി. യാത്ര ചെയ്താൽ ഗൗരീകുണ്ഡ് എത്തും. പാർവ്വതീ പരമേശ്വരന്മാരുടെ വിവാഹത്തിനായി പാർവ്വതി കുളിച്ച് ഒരുങ്ങി തയ്യാറായത് ഈ തീർത്ഥത്തിലാണ്. ഇവിടെ, തണുത്ത വെള്ളം നിറഞ്ഞ ഒരു കുളം, തൊട്ടടുത്ത് തന്നെ ചൂടു വെള്ളം നിറഞ്ഞ ഒരു കുളം, അതിനപ്പുറത്ത് വെള്ളം തിളച്ച് നുര വന്നുകൊണ്ടിരിക്കുന്ന മറ്റൊരു കുളം എന്നീ പ്രകൃതിയുടെ മഹാ അത്ഭുതങ്ങൾ കാണാം.
ഗൗരീകുണ്ഡിൽ നിന്ന് 21 കി.മി ഇടത്തോട്ട് തിരിഞ്ഞ് കയറിപ്പോയാൽ, അതിപുരാതനമായ ത്രിയുഗീ നാരായൺ ക്ഷേത്രത്തിലെത്തും. ഇവിടെ വച്ചാണ് ശിവപാർവതിമാരുടെ വിവാഹം നടന്നത്. മഹാവിഷ്ണുവാണ് മുഖ്യപുരോഹിതനായി അവരുടെ വിവാഹം നടത്തിക്കൊടുത്തത്. ആ ഹോമകുണ്ഡം മൂന്ന് യുഗങ്ങളായി ഇന്നും ജ്വലിച്ചു കൊണ്ടിരിക്കുന്നു. അവിടെ ചെല്ലുന്നവരെല്ലാവരും ഓരോ വിറക് കഷണം വാങ്ങി ആ ഹോമാഗ്നിയിൽ ഇടുന്നത് അവിടത്തെ ഒരു പ്രധാന വഴിപാടാണ്.
കൊടും തണുപ്പായതിനാൽ, ദീപാവലിക്ക് ശേഷം October/November ക്ഷേത്രം അടച്ചാൽ ആറുമാസം കഴിഞ്ഞ് ഹോളി സമയത്താണ് വീണ്ടും തുറക്കുക. മഞ്ഞ് മൂടിക്കിടക്കുന്ന ക്ഷേത്രം ആ സമയത്ത് ഇന്ത്യൻ ആർമി ജവാന്മാരാണ് കാത്ത് രക്ഷിക്കുന്നത്.
<<ഭം ഭം ഭോലേനാഥ്>>
കടപ്പാട്
Fb പോസ്റ്റ്
🛕🛕🛕🛕🛕🛕🛕🛕🛕
No comments:
Post a Comment