Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, November 16, 2020

കേഥാർ നാഥ

🛕🛕🛕🛕🛕🛕🛕🛕🛕

 *കേഥാർ നാഥന് നമസ്ക്കാരം*

 കേഥാർ നാഥ് ക്ഷേത്രം.  ശങ്കരാചാര്യർ നിജപ്പെടുത്തിയ ചാർധാമുകളിൽ, എത്തിപ്പെടാൻ ഏറ്റവും  പ്രയാസമുള്ള ശിവക്ഷേത്ര സങ്കേതം.
വിഡിയോയിൽ കാണുമ്പോൾ നല്ല വഴികളും, മനോഹരങ്ങളായ ഭൂപ്രദേശങ്ങളുമാണ്. പക്ഷേ, കാണിച്ചിരിക്കുന്ന റോഡുകളും, പാലങ്ങളുമെല്ലാം താഴ്വാരത്തുനിന്ന് ക്ഷേത്രം എത്തുന്നതു വരെ ഇല്ല. 2013 അവിടെ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ക്ഷേത്രമൊഴിച്ച് ചുറ്റുമുള്ള സകലതും അര നിമിഷം കൊണ്ട് അഗാധതയിലേക്ക് മറഞ്ഞു പോയിരുന്നു. 
 മണ്ണോലിപ്പിൽ, എവിടെയോ നിന്ന് ഒഴുകി എത്തിയ ഒരു പടുകൂറ്റൻ പാറ ക്ഷേത്രത്തിന് ഒരു 75 മീറ്റർ ദൂരെ ഉറച്ചു നിന്ന്, പ്രളയപ്പാച്ചിലിനെ, ഒരു ട്രാഫിക് പോലീസുകാരനെ ഓർമിപ്പിക്കും വിധം, തിരിച്ച് വിട്ടു.
ക്ഷേത്രത്തിന് സമീപമുണ്ടായിരുന്ന സകല ഹോട്ടലുകളും, ലോഡ്ജ്കളും, സുഖവാസ കേന്ദ്രങ്ങളും എല്ലാമെല്ലാം എങ്ങോ പോയ് മറഞ്ഞു.
ദുഷ്ടലാക്കോടെ, അല്ലെങ്കിൽ ഒഴിവ്കാലം ആസ്വദിക്കാൻ എത്തുന്നവർ, തീർത്ഥാടകരെ കൊള്ളയടിക്കുന്നവർ ഒന്നും ഇവിടെ ഇനി  വരേണ്ട എന്ന് വിളിച്ചു പറയും വിധം, ഇങ്ങോട്ടുണ്ടായിരുന്ന നല്ല റോഡുകളും വീരഭദ്രപ്പെരുമാൾ തകർത്തു കളഞ്ഞു.

  കേഥാറിലേക്കുള്ള ബേസ് ക്യാമ്പ് രാംപൂർ എന്ന ഒരു കൊച്ചു ഗ്രാമമാണ്. 365 ദിവസവും കഠിനമായ തണുപ്പാണിവിടെ. മിനിമം സൗകര്യങ്ങൾ മാത്രമുള്ള കുറച്ചു  ലോഡ്ജ്കൾ. ഹെലികോപ്ടർ സർവീസുകാരുടെ ഓഫീസുകൾ,  ഭക്ഷണത്തിനായി നാടൻ ധാബകൾ. ചില്ലറ പീടികകൾ. 30 രൂപ കൊടുത്താൽ ഏത് വീട്ടുകാരും ഒരു ബക്കറ്റ് ചൂടുവെള്ളം തരും. 
ഇവിടെ നിന്ന് 13 കി.മീ പോകണം കേദാറിലേക്ക്. 
(5100 വർഷങ്ങൾക്ക് മുൻപ് പഞ്ചപാണ്ഡവർ  പണികഴിപ്പിച്ച ക്ഷേത്രമാണിത്. 12 ജ്യോതിർ ലിംഗ ക്ഷേത്രങ്ങളിൽ ഒന്നും) 
കുറച്ചു ദൂരം ജീപ്പുകളിൽ കയറി പോകാം. ബാക്കി നടക്കണം, അല്ലെങ്കിൽ കുതിരപ്പുറത്ത്.
 നടന്നു പോകുന്നത്, പ്രത്യേകിച്ചും അവസാനത്തെ ഒമ്പത് കി.മീറ്റർ, വളരെ വളരെ കഠിനമാണ്. സന്നിധിയിൽ ഒരു ചെറിയ എയർ സ്റ്റ്രിപ്പ് ഉള്ളതുകൊണ്ട് ഹെലിക്കോപ്ടർ യാത്രയാണ് അവലംബം. 
അതും എപ്പോഴും പ്രവചനാധീതമായ കാലാവസ്ഥ ആയതിനാൽ, ആ സൗകര്യങ്ങൾ ഒക്കെ നോക്കി ആണ് ഹെലിക്കോപ്ടർ സൗകര്യങ്ങളും.
അവിടത്തെ താമസ സൗകരൃങ്ങൾ/ക്ഷേത്രം കാര്യാലയങ്ങൾ എന്നിവ മുഴുവൻ സർക്കാർ താൽക്കാലിക നിർമ്മിതിയാക്കി. 

    രാംപൂരിൽ നിന്ന് കേഥാർ റൂട്ടിൽ  5 കി.മി. യാത്ര ചെയ്താൽ  ഗൗരീകുണ്ഡ് എത്തും. പാർവ്വതീ പരമേശ്വരന്മാരുടെ വിവാഹത്തിനായി പാർവ്വതി കുളിച്ച് ഒരുങ്ങി തയ്യാറായത് ഈ തീർത്ഥത്തിലാണ്. ഇവിടെ, തണുത്ത വെള്ളം നിറഞ്ഞ ഒരു കുളം, തൊട്ടടുത്ത് തന്നെ ചൂടു വെള്ളം നിറഞ്ഞ ഒരു കുളം, അതിനപ്പുറത്ത് വെള്ളം തിളച്ച് നുര വന്നുകൊണ്ടിരിക്കുന്ന മറ്റൊരു കുളം എന്നീ പ്രകൃതിയുടെ മഹാ അത്ഭുതങ്ങൾ കാണാം.

 ഗൗരീകുണ്ഡിൽ നിന്ന് 21 കി.മി ഇടത്തോട്ട് തിരിഞ്ഞ് കയറിപ്പോയാൽ, അതിപുരാതനമായ ത്രിയുഗീ നാരായൺ ക്ഷേത്രത്തിലെത്തും. ഇവിടെ വച്ചാണ് ശിവപാർവതിമാരുടെ വിവാഹം നടന്നത്. മഹാവിഷ്ണുവാണ് മുഖ്യപുരോഹിതനായി അവരുടെ വിവാഹം നടത്തിക്കൊടുത്തത്. ആ ഹോമകുണ്ഡം മൂന്ന് യുഗങ്ങളായി ഇന്നും ജ്വലിച്ചു കൊണ്ടിരിക്കുന്നു. അവിടെ  ചെല്ലുന്നവരെല്ലാവരും ഓരോ വിറക് കഷണം വാങ്ങി ആ ഹോമാഗ്നിയിൽ ഇടുന്നത് അവിടത്തെ ഒരു പ്രധാന വഴിപാടാണ്.

      കൊടും തണുപ്പായതിനാൽ,  ദീപാവലിക്ക് ശേഷം October/November ക്ഷേത്രം അടച്ചാൽ ആറുമാസം കഴിഞ്ഞ് ഹോളി സമയത്താണ് വീണ്ടും തുറക്കുക. മഞ്ഞ് മൂടിക്കിടക്കുന്ന ക്ഷേത്രം ആ സമയത്ത് ഇന്ത്യൻ ആർമി ജവാന്മാരാണ് കാത്ത് രക്ഷിക്കുന്നത്.

<<ഭം ഭം ഭോലേനാഥ്>>
കടപ്പാട്
Fb പോസ്റ്റ്

🛕🛕🛕🛕🛕🛕🛕🛕🛕

Saturday, November 7, 2020

#ബലിക്കല്ലും #ശാസ്ത്രീയതയും

#ബലിക്കല്ലും #ശാസ്ത്രീയതയും

ബലിക്കല്ലില്‍ സ്പര്‍ശിക്കാന്‍ പാടില്ല എന്നതാണ് ശാസ്ത്രം. ക്ഷേത്രദര്‍ശ്ശനം നടത്തുന്ന ആളിന്റെ വലതുവശത്ത് ബലിക്കല്ല് വരേണ്ട രീതിയിലാവണം പ്രദക്ഷിണം നടത്തേണ്ടത്. എന്നാല്‍ പൂര്‍ണ്ണപ്രദക്ഷിണം പാടില്ലാത്ത ശിവദര്‍ശ്ശനസമയത്ത് അര്‍ദ്ധപ്രദക്ഷിണം നടത്തി തിരിഞ്ഞുവരുമ്പോള്‍ മാത്രം ബലിക്കല്ലുകള്‍ ഇടതുഭാഗത്തായാവും വരുന്നത്. പ്രദക്ഷിണ സമയത്ത് ശ്രദ്ധിക്കേണ്ട പ്രധാനകാര്യമാണ് ബലിക്കല്ലില്‍ തൊടാനോ ചവിട്ടാനോ പാടില്ല എന്നത്.

ദേവന്റെ സംരക്ഷകരാണ് ബലിക്കല്ലുകള്‍. അകത്തെ ബലിക്കല്ല് അഷ്ടദിക്ക്പാലകരെയാണ് പ്രതിനിധാനം ചെയ്യുന്നത്. എട്ടുദിക്കുകളുടെ പാലകരാണ് അഷ്ടദിക്ക്പാലകര്‍. കിഴക്ക്ദിക്കിനെ ഇന്ദ്രനും, തെക്ക് -കിഴക്കിനെ അഗ്നിയും, തെക്കിനെ യമനും, തെക്ക് പടിഞ്ഞാറു ദിക്കിനെ നൈര്‍തിയും, പടിഞ്ഞാറിനെ വരുണനും, വടക്കുപടിഞ്ഞാറിനെ വായുവും, വടക്കിനെ സോമനും, വടക്ക്കിഴക്കിനെ ഇഷാനും യഥാക്രമം പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രശാസ്ത്രത്തില്‍ ബലിക്കല്ലുകള്‍ക്ക് വളരെയധികം പ്രാധാന്യമാണ് ഉളളത്. 

ക്ഷേത്രത്തിന്റെ അകത്തായി ശ്രീകോവിലിനു ചുറ്റുമായി പ്രത്യേകരീതിയില്‍ വിന്യസിച്ചിട്ടുളള കല്ലുകളാണ് ബലിക്കല്ലുകള്‍. അമ്പലത്തിനു പുറത്തായി പ്രദക്ഷിണ വഴിയുടെ വലതു ഭാഗത്തായും ബലിക്കല്ലുകള്‍ കാണാനാവും. ബലിക്കല്ലുകള്‍ പലതരത്തിലുണ്ട്. ലോഹങ്ങള്‍കൊണ്ടു പൊതിഞ്ഞവയും കല്ലില്‍തീര്‍ത്തവയും വിവിധ ആകൃതിയിലും കാണാനാകും. ക്ഷേത്രശാസ്ത്രത്തില്‍ ഈ കല്ലുകള്‍ക്ക് പ്രാധാന്യം ഏറെയുണ്ട്.

ക്ഷേത്രഉത്സവസമയത്ത് ബലിക്കല്ലുകളില്‍ പ്രത്യകപൂജകള്‍ നടത്താറുണ്ട്. മാത്രമല്ല ഉത്സവ സമയത്ത് ദേവിയെയോ ദേവനെയോ ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നളളിക്കുന്ന ചടങ്ങുകളിലും പുറത്തെ ബലികല്ലുകള്‍ക്ക് പ്രാധാന്യം ഏറെയുണ്ട്. ദേശദേവതയുടെ സൂക്ഷിപ്പുകാരായ ബലികല്ലുകളില്‍ ഉത്സവ സമയത്ത് പ്രത്യകപൂജകള്‍ അനുഷ്ഠിച്ചുവരുന്നു.

ദേവചൈതന്യത്തിന്റെ ഊര്‍ജ്ജപ്രവാഹവാഹകരാണ് ബലിക്കല്ലുകള്‍. ഈ കല്ലുകളിലൂടെ സദാസമയവും ഊര്‍ജ്ജം പ്രവഹിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വിഗ്രഹത്തെ ചുറ്റിക്കൊണ്ടിരിക്കുന്ന ഈ ഊര്‍ജ്ജം മുറിയാന്‍പാടില്ല എന്നതാണ് വിധി. ഒരാള്‍ ബലിക്കല്ലിനെ സ്പര്‍ശിക്കുകയോ ചവിട്ടുകയോ ചെയ്യുമ്പോള്‍ ഒരുബലിക്കല്ലില്‍ നിന്നും മറ്റൊരുബലിക്കല്ലിലേക്കുളള ഊര്‍ജ്ജപ്രവാഹം മുറിയുന്നു. ആരാധനാവസ്തുക്കളെ ചവിട്ടുമ്പോള്‍ തൊട്ട് വന്ദിക്കുന്ന ഒരാചാരം ബഹുമാനസൂചകമായി നിലനില്‍ക്കുമ്പോഴും ബലിക്കല്ലുകളെ തൊട്ടുവന്ദിക്കാന്‍പാടില്ല എന്നതാണ് ശാസ്ത്രം.

ക്ഷേത്രത്തിലെ പ്രദക്ഷിണ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ ഊര്‍ജ്ജം മുറിയുന്നില്ല. കാരണം പ്രദക്ഷിണ വഴിയിലൂടെ ദേവചൈതന്യം സദാപുറത്തേക്കാണ് പ്രവഹിക്കുന്നത്. അറിയാതെ ചെയ്യുന്ന അപരാധത്തിന് പരിഹാരമായി ചെയ്യാവുന്ന ക്ഷമാപണം തന്നെയാണ് ബലിക്കല്ലില്‍ ചവിട്ടുമ്പോഴും ചെയ്യേണ്ടത്. അറിയാതെചെയ്യുന്ന തെറ്റായകര്‍മ്മത്തിനുളള ക്ഷമാപണ മന്ത്രം ഇതാണ്. ഈ മന്ത്രം മൂന്നുപ്രാവശ്യം ചൊല്ലണം.

"കരം ചരണകൃതം 
വാക്കായജം 
കര്‍മ്മജം വാ
ശ്രവണനയനജം വാ,
 മാനസം വാപരാധം
വിഹിത മഹിതം വാ 
സര്‍വ്വമേല്‍ തല്‍ക്ഷമസ്യ
ശിവശിവ കരുണാബ്‌ധോ ശ്രീമഹാദേവശംഭോ  

കടപ്പാട്:
Fb post

Friday, November 6, 2020

ജ്വാലാമുഖി

യുക്തിവാദികൾക്ക് ഉത്തരം മുട്ടുന്ന കാഴ്ച....
ജ്വാലാമുഖി.........
ദക്ഷയാഗത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ അപമാനത്തില്‍ മനം നൊന്ത് പ്രാണത്യാഗം ചെയ്തത്തിൽ കുപിതനായ മഹാദേവന്‍ സതീദേവിയുടെ മ്യതശരീരവുമായി സംഹാരതാണ്ഡവമാടി..
ശിവന്റെ കോപം തണുപ്പിക്കുവാനായി മഹാവിഷ്ണു സതിദേവിയുടെ ശരീരം അമ്പത്തിയൊന്നു കഷ്ണങ്ങളാക്കി ഭൂമിയിലേക്കിട്ടു...
ശരീര ഭാഗങ്ങള്‍ വന്ന് വീണ സ്ഥലങ്ങളെല്ലാം . പിന്നിട് വളരെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളായി തീർന്നു.... അതില്‍ നാക്ക് വീണ സ്ഥലമാണ് ജ്വാലാമുഖി .........
നല്ല നീല നിറത്തില്‍ " S " ന്റെ ആക്യതിയില്‍ പാറപുറത്ത് കത്തിനില്ക്കുന്ന ജ്വാല അതി മനോഹരവും വർണ്ണനാതീതവുമാണ്..
മഹാ വിഷ്ണുവിന്റെ ആയുധത്താല്‍ മുറിഞ്ഞ നാവ് വന്ന് വീണ സ്ഥലം ഹിമാരണ്യത്തിലെ " ധോളിധര്‍" എന്ന പർവ്വത പ്രദേശത്താണ്.. നൂറ്റാണ്ടുകളോളം അറിയപെടാതെ കിടന്ന സ്ഥലം...
ഭൂമിചന്ദ്ര എന്ന രാജാവിന്റെറ കാലത്ത് കാലിയെ മേക്കുന്നവരാണ് പാറപുറത്ത് കത്തി നില്ക്കു ന്ന ജ്വാല കണ്ടത്.. ഈ കാര്യം രാജാവിനെ അറിയിച്ചപ്പോള്‍ ഭൂമി രാജാവ് നേരിട്ടെത്തി ക്ഷേത്രം പണിയിക്കുകയാണ് ഉണ്ടായത് ...
അവിടത്തെ പ്രതിഷ്ഠയും ജ്വാല തന്നെയാണ് ,, ഈ ജ്വാല കൂടാതെ ഒൻപത് ജ്വാലകള്‍ കൂടി അവിടെ ഉണ്ട് ...........
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹറുവിന്റെ നിർദ്ദെശ പ്രകാരം ഇന്ത്യന്‍ ആർക്കിയോളജിയിലെ ശാസ്ത്രഞ്ജന്മാര്‍ നാല്പ്പത് വർ ഷത്തോളം കിണഞ്ഞു ശ്രമിച്ചിട്ടും ജ്വാലാമുഖിയുടെ ചുറ്റും എണ്ണയുടെയോ പ്രക്യതി വാതകത്തിന്റെിയോ സാന്നിധ്യം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല ...
യാതൊരു മാധ്യമത്തിന്റെയും സഹായമില്ലാതെ വശ്യശോഭയോടെ കത്തിനില്ക്കു ന്ന ജ്വാലാമുഖി നിരീശ്വരവാദികൾക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ് ...
.ഹിമാചൽപ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്🙏 🙏

കടപ്പാട്

Thursday, November 5, 2020

വ്യത്യസ്ത താണ്ഡവം

വ്യത്യസ്ത താണ്ഡവം 

   ശിവഭക്തനായ രാജശേഖരപാണ്ഡ്യന്‍ മധുരാപുരിയുടെ അധിപനായി വാണിടുന്ന കാലം. സകലകലകളിലും സമസ്തവിദ്യകളിലും നിപുണനായ അദ്ദേഹം  സാധാസമയവും ശിവപൂജയില്‍ മുഴുങ്ങി സ്വജീവിതം ജനസേവനത്തിലൂടെ കഴിഞ്ഞു പോയിരുന്നു. സകലകലാനിപുണനാണെങ്കിലും മഹേശന്‍െറ നൃത്തം അഭ്യസിക്കാമോ എന്ന് ശങ്കയുള്ളതുകൊണ്ട് മാത്രം നൃത്തം അഭ്യസിച്ചില്ല. പാണ്ഡ്യഭൂപതി സകലകലകളിലും ശ്രേഷ്ഠനാണെന്ന് ലോകത്തിലെല്ലായിടത്തും പ്രസിദ്ധമായിരുന്നു.

ആ കാലത്ത് ചോളരാജ്യം ഭരിച്ചിരുന്നു മറ്റൊരു ശിവഭക്തനായിരുന്നു കലികാലന്‍. പാണ്ഡരാജന്‍െറ പ്രസിദ്ധി അറിഞ്ഞ് തനിക്കും അദ്ദേഹത്തെപോലെ സകലകലാവല്ലഭന്‍ ആകമെന്ന് ഇച്ഛിച്ച് എല്ലാം വിദ്യകളും അഭ്യസിച്ചു. രാജശേഖരപാണ്ഡ്യനില്‍ നിന്നും വിഭിന്നനായി അദ്ദേഹം താണ്ഡവനൃത്തം അഭ്യസിച്ചിരുന്നു. എന്നാല്‍ പാണ്ഡ്യരാജന് താണ്ഡവനൃത്തം അറിയില്ലായെന്ന് ആരും മനസ്സിലാക്കിയിരുന്നില്ല. ചോളരാജന് നൃത്തം അറിയാമെന്ന വിവരം ഒരു വിദ്വാനന്‍െറ സംഭാക്ഷണത്തില്‍ നിന്നും രാജശേഖരന്‍ അറിഞ്ഞു. പാണ്ഡ്യന് ഈ വിവരം കേട്ട് അതിയായ ലജ്ജയുണ്ടായി. 

നൃത്തത്തെ എങ്ങനെയെങ്കിലും അഭ്യസിക്കണമെന്ന് പാണ്ഡ്യന്‍ തീരുമാനിച്ചു. ശങ്കരഭക്തനായ രാജന്‍ ഇടതു കാല്‍പൊക്കി നൃത്തം പഠിക്കുമ്പോള്‍ ഇപ്രകാരമുള്ള ശങ്കയുണ്ടായി ' ശങ്കരന്‍ ചെയ്യുന്ന നൃത്തം എനിക്ക് പഠിക്കാമോ, എങ്കിലും ചോളരാജനോടുള്ള മാത്സര്യംകൊണ്ട് ഞാന്‍ പഠിക്കുന്നു. തന്‍െറ ഈ പ്രവൃത്തിയില്‍ മഹാദേവന് അപ്രീതിയുണ്ടാകുമോ , അദ്ദേഹം സ്വദാസന്‍മാരുടെ അപരാധങ്ങള്‍ പൊറുത്ത് കാത്തു രക്ഷിക്കുന്നവനല്ലേ. ഞാന്‍ കുറച്ച് സമയം മാത്രം ഒരു കാല്‍ പൊക്കി നില്‍ക്കുന്നത് കൊണ്ട് വളരെയധികം കഷ്ടപ്പെടുന്നു. ആ നിലയ്ക്ക് എപ്പോഴും ഒരു കാല്‍ തന്നെ ഉയര്‍ത്തി നൃത്തം ചെയ്യുന്ന ശങ്കരന് എത്രത്തോളം ദുഃഖമുണ്ടായിരിക്കണം. അഥവാ സര്‍വ്വം സഹിക്കുന്ന ശങ്കരരന് ഇതുകൊണ്ട് അല്പംപോലും ദുഃഖം ഇല്ലാതെന്നും വരാം '. ഇങ്ങനെ ചിന്തിച്ച് പാണ്ഡ്യന്‍ നൃത്ത അഭ്യസനം തുടര്‍ന്നു. ഒരു ശിവരാത്രി നാളില്‍ പതഞ്ജലിയോടൊത്ത് പാണ്ഡ്യരാജന്‍ നടരാജമൂര്‍ത്തിയെ വണങ്ങി. എത്ര പ്രണമിച്ചിട്ടും ,സ്തുതിച്ചിട്ടും രാജന്‍െറ മനസ്സ് അസ്വസ്ഥമായി നിന്നു. തന്നില്‍ പിറവി കൊണ്ട ആ ക്ലേശത്തെപ്പറ്റി അദ്ദേഹം ഓര്‍ത്തു. അങ്ങനെ രാജന്‍ നടരാജസമക്ഷം ശപഥം ചെയ്തു '' മഹേശന്‍ വളരെ കാലമായി ഒരുകാല്‍പൊക്കി നൃത്തം ചെയ്യുന്നു. ഒരുകാല്‍ പൊക്കി നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ വളരെ വലുതായ ദുഃഖം അനുഭവിക്കയുണ്ടായി. അതിനാല്‍ അങ്ങ് ഇപ്പോള്‍ പൊക്കിയ കാല്‍ നിലത്തൂന്നി മറുകാല്‍ ഉയര്‍ത്തി നൃത്തം ചെയ്യണം.അവിടുന്ന് ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഞാനെന്‍െറ ശിരസ്സ്  വാള്‍കൊണ്ട് വെട്ടും.' ഇങ്ങനെ പറഞ്ഞ് അദ്ദേഹം സ്വശിരസ്സ് വെട്ടാന്‍ തയാറായി നിന്നു. 

തന്‍െറ ഭക്തന്‍െറ നിഷ്കളങ്ക സ്നേഹം മനസ്സിലാക്കി ശിവന്‍ അത്യധികം സന്തുഷ്ടനായി.അദ്ദേഹം നിലത്തുന്നിയ വലതുകാല്‍ പൊക്കി ,മറ്റേക്കാല്‍ ഊന്നി വ്യത്യസ്ത നൃത്തം ചെയ്യുവാന്‍ ആരംഭിച്ചു. സകലചരാചരങ്ങളും ശിവനെ പാടിസ്തുതിച്ചു ,ദേവന്മാര്‍ കരുണാമയന്‍െറ നൃത്തം കണ്ട് ആകാംഷഭരിതരായി , ത്രിലോകങ്ങങ്ങളിലും അദ്ദേഹത്തിന്‍െറ നടനത്തിന്‍െറ പ്രഭാവം പതിച്ചു. ഇതുകണ്ട രാജശേഖന്‍ ശിവനോടായി തന്‍െറ അഭ്യര്‍ത്ഥ ആരാഞ്ഞു. 'അവിടുന്ന് നിരവധി ക്ഷേത്രങ്ങളില്‍ ഇടതുകാല്‍ ഉയര്‍ത്തി നൃത്തം ചെയ്ത് വസിക്കുന്നുണ്ട്.ഈ തരത്തിലുള്ള നൃത്തം അവിടുന്ന് ഇവിടെ മാത്രമേ ചെയ്യുന്നുള്ളു. അതിനാല്‍ പരമേശന്‍ ഈ നൃത്തം നിത്യവും ചെയ്ത് ഇവിടെ വസിക്കേണമേ.ഇത് ദര്‍ശിക്കുന്നവര്‍ക്ക് ഭക്തിയും മുക്തിയും ലഭിക്കും'. അപ്രകാരം ശിവന്‍ ഭക്തന്‍െറ ആഗ്രഹം സഫലീകരിച്ചു കൊടുത്തു. അന്നുമുതല്‍ക്ക്  വ്യത്യസ്തതാണ്ഡവകര്‍ത്താവായി ശിവനെ അറിയപ്പെടുന്നു. 

ഇതെല്ലാം സാക്ഷാല്‍ ശ്രീസ്കന്ദ കുമാരന്‍ അഗസ്ത്യര്‍ക്ക് പറഞ്ഞുകൊടുത്തതാണ്.
'സ്കന്ദന്‍െറ വാക്കുകള്‍ യാതൊരു കാരണവശാലും വ്യര്‍ത്ഥമായി തീരുകയില്ല ' എന്ന് പറഞ്ഞ് അഗസ്ത്യന്‍ തന്‍െറ വാക്കുകള്‍ ഹാലാസ്യമാഹാത്മത്തില്‍ അവസാനിപ്പിക്കുന്നു. ഇന്നും മധുരമീനാക്ഷ  ക്ഷേത്രത്തിലുള്ളത്  വ്യത്യസ്തതാണ്ഡവം ആടുന്ന നടരാജനാണ്.

എല്ലാം ശിവമയം
ഓം നമഃ ശിവയ 

നന്ദി
Adhena Jayakumar
SECRET OF SHIVA
https://m.facebook.com/groups/450322055320342/permalink/1283931808626025/

Tuesday, November 3, 2020

പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രം

♻💠🅾💠🅾💠🅾💠🅾💠♻

🔹🔘പൂക്കാട്ടിയൂർ 
മഹാദേവ ക്ഷേത്രം മലപ്പുറം വളാഞ്ചേരി🔘🔸

ഈ ക്ഷേത്രത്തിന്റെ പ്രത്യേകത അതിൻ്റെ കിഴക്കു ഭാഗത്തെ ഉയർന്നു നിൽക്കുന്ന കുന്നും (മരംകുന്നത്ത്), പടിഞ്ഞാറു ഭാഗത്തുള്ള തെളിനീർ നിറഞ്ഞ പാടവും ആണ്...

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ എടയൂർ വില്ലേജിൽ 'പുക്കാട്ടിരി' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ക്ഷേത്രം... (കുറ്റിപ്പുറത്തുനിന്ന് 15 കി. മീ.; വളാഞ്ചേരിയിൽ നിന്ന് 5 കി. മീ.; അങ്ങാടിപ്പുറത്തിൽ നിന്ന് 16 കി. മീറ്ററും പട്ടാമ്പിയിൽ നിന്ന് 22 കിലോമീറ്ററും ദൂരമുണ്ട്.) പേര് സൂചിപ്പിക്കുന്നത് പോലെ പരമശിവൻ മുഖ്യ പ്രതിഷ്ഠയായുള്ള ക്ഷേത്രം; ആയിരം വർഷത്തിനു മേൽ പഴക്കം പറയപ്പെടുന്നുണ്ട്.

വാസ്തു - തച്ചുശാസ്ത്ര വിസ്മയ തന്നെയാണ് ക്ഷേത്രം എന്ന് പറയാതെ വയ്യ.. നോക്കി നിന്നു പോവുന്ന കൗതുക നിറഞ്ഞ കൊത്തുപണികൾ .. പഴക്കം വിളിച്ചോതുന്ന ചുവരെഴുത്തും കല്ലിന്മേലുള്ള എഴുത്തും .. ഏകദേശം അഞ്ച് കിലോമീറ്റർ ദൂരത്ത് നിന്നു പോലും ദൃശ്യമാവുന്ന താഴികക്കുടം... ക്ഷേത്രത്തിന്റെ കെട്ടിലും മട്ടിലും രാജകീയത തുളുമ്പി നില്ക്കുന്നതായി കാണാം. പഴക്കം ചെന്നതിനാൽ 
അവിടിവിടങ്ങളിൽ ചെറിയ തോതിൽ അറ്റകുറ്റപണികൾ നടത്തിയതൊഴിച്ചു നിർത്തിയാൽ പഴമ നിലനിർത്തുന്നു.

ഈ ക്ഷേത്രവും പരിസരവും ജയരാജ് തന്റെ എക്കാലത്തെയും ക്ലാസിക്ക് പടമായ ദേശാടനത്തിനായി ഈ ക്ഷേത്രവും പരിസരവും തന്നെ ആദ്യ വരവിൽ തന്നെ ലോക്കേഷനായി സെറ്റ് ചെയ്തത് .. തീർന്നില്ല സെല്ലുലോയ്ഡിൽ പുക്കാട്ടിരി എന്ന ദേശം പുറപ്പാട് , കുടമാറ്റം എന്നീ സിനിമകളിലൂടെ വീണ്ടും മുഖം കാണിച്ചിട്ടുണ്ട് ...

കടപ്പാട്  

✴♈⭕♈⭕♈⭕♈⭕♈✴

Sunday, November 1, 2020

ശിവന്റെ വില്ലായ അജഗവം എന്ന പിനാകം

🔱🔥🏹🏹🏹🏹🏹🏹🏹🔥🔱

*#ശിവന്റെ_വില്ലായ_അജഗവം_എന്ന_പിനാകം...*

*മഹാദേവന്റെ വില്ലായ പിനാകം അതിന്റെ മറ്റൊരു പേരാണ് അജഗവം.* *വിഷ്ണുപുരാണം ശിവപുരാണം തുടങ്ങിയ പുരാണസംസ്കൃത ഗ്രന്ഥങ്ങളിൽ അജഗവത്തെക്കുറിച്ച് പ്രത്യേകം* *പറഞ്ഞിരിക്കുന്നു. ത്രിപുര ദഹനം ഭഗവാൻ സാധ്യമാകിയത് അജഗവം എന്ന വില്ലിൽ നിന്ന് തൊടുത്ത* *പാശുപതാസ്ത്രത്തിലൂടെയാണ്.*
*പശുപതിയായ മഹാദേവൻ തൊടുത്ത അസ്ത്രം* *പാശുപതാസ്ത്രം. സാധാരണമായി ത്രിശൂലം അഗ്നി ഡമരു ത്രിക്കണ്ണ് ഇവ മൂന്നുമാത്രം ആണ് സംഹാര സൂചകമായി ഭഗവാനെ വർണ്ണിച്ചിട്ടുള്ള ചിത്രങ്ങൾ  ശ്ലോകങ്ങൾ എന്നിവയിൽ കൂടെ കാണുവാൻ* *സാധിക്കുന്നത്. ലോകാദിനാഥന്റെ പശുപതി എന്ന പേരിനു പിന്നിലെ കഥ.*

*താരകാസുരന്റെ പുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി. ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു. വരലബ്ദിയിൽ ഉന്മാതരായ അവർ സകലോകങ്ങളും അടക്കിവാണു.* *ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ദേവന്മാർ അവരെ നിഗ്രഹിക്കുവാൻ ശിവനെ അഭയം പ്രാപിച്ചു. ഈ കർമ്മത്തിനു സാധാരണ ആയുധങ്ങൾ പോരാതെവന്നു. സർവ്വലോകമയമായ ദിവ്യമായ രഥമായിരുന്നു സജ്ജമാക്കപ്പെട്ടത്. അനേകവിധമായ ആശ്ചര്യങ്ങൾ ആ രഥത്തോടൊപ്പം ഉണ്ടായിരുന്നു. വേദരൂപങ്ങളായ അശ്വങ്ങളെയായിരുന്നു ആ രഥത്തിൽ പൂട്ടിയിരുന്നത്‌.* *സാരഥിയായി ബ്രഹ്മാവ് തന്നെ ഇരുന്നു. വായുവേഗത്തിൽ ആ രഥം ആകാശത്തിലുള്ള മൂന്നു പുരങ്ങളെയും ലക്ഷ്യമാക്കി പുറപ്പെട്ടു. തുടർന്ന് ‌രുദ്രദേവൻ ദേവന്മാരെ നോക്കി പറഞ്ഞു – ഹേ സുരശ്രേഷ്ഠന്മാരെ നിങ്ങളും മറ്റുള്ള  ജീവികളും ഒറ്റയ്ക്കൊറ്റയ്ക്ക് പശുത്വം* *കല്പ്പിവച്ചുകൊണ്ട് ആ പശുക്കളിലെ ആധിപത്യം എനിക്കുതരിക. എങ്കിൽ മാത്രമേ എനിക്ക് അസുരന്മാരെ സംഹരിയ്ക്കാൻ പറ്റുകയുള്ളൂ. അല്ലെങ്കിൽ അവരുടെ വധം അസംഭാവ്യമാണ്. പശുത്വഭാവത്തെ ഉൾക്കൊള്ളാൻ പറഞ്ഞപ്പോൾ  ദേവന്മാർ മുഖം താഴ്ത്തി. ഇതു മനസ്സിലാക്കിയ മഹാദേവൻ ദേവന്മാരോടു പറഞ്ഞു – പശുഭാവം നിങ്ങളെ ഒരിയ്ക്കലും അധ:പതിപ്പിക്കുകയില്ല. പശുഭാവത്തിൽ നിന്നും മുക്തി നേടാനുള്ള മാർഗ്ഗം ഞാൻ പറഞ്ഞുതരാം.*

*നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നു കൊണ്ട് പന്ത്രണ്ടു വർഷമോ ആറുവർഷമോ മൂന്നുവർഷമോ എന്നെ സേവിച്ചാൽ, അല്ലെങ്കിൽ ശ്രേഷ്ഠരായ ആരെയെങ്കിലും കൊണ്ടു സേവിപ്പിച്ചാൽ അവൻ പശുത്വത്തിൽ നിന്നും മുക്തനാകും.* *അങ്ങനെയാകാം എന്നു പറഞ്ഞ ദേവന്മാർ ഭഗവാൻ ശിവന്റെ പശുക്കളായി മാറി.*
*പശുത്വരൂപമായ പാശത്തിൽ നിന്നു മോചനം കൊടുക്കുന്ന രുദ്രൻ പശുപതിയുമായി. ത്രിപുരന്മാരെ എതിരിടാൻ സജ്ജമായി മഹാദേവൻ നിന്നു. ഇന്ദ്രാദികളും* *മഹാദേവനെ അനുഗമിച്ചു. സുരദ്രോഹികളുടെ മൂന്നു പട്ടണങ്ങളെയും നശിപ്പിയ്ക്കുവാൻ മഹാദേവൻ  തീരുമാനിച്ചു കഴിഞ്ഞിരുന്നു. രഥത്തിന്റെ ശീർഷ സ്ഥാനത്തിരുന്ന മഹാദേവൻ വില്ലിലൂടെ ശരം കുലച്ചുവിട്ടു. എന്നാൽ അതു ഫലിച്ചില്ല. മഹാദേവന്റെ വിരലിന്റെ തുമ്പത്തിരുന്നുകൊണ്ടു ഗണേശൻ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് ലക്ഷ്യങ്ങളിൽ അമ്പു തറച്ചില്ല. ആ അവസരത്തിൽ ഒരു അശരീരിവാണിയുണ്ടായി. ഗണേശ പൂജയില്ലാതെ ത്രിപുരന്മാരെ ഹനിയ്ക്കുക സാധ്യമല്ല. മഹാദേവൻ ഭദ്രകാളിയെ വരുത്തി ഗജാനനന്റെ പൂജ ചെയ്തു. ഗജാനനപൂജ കഴിഞ്ഞപ്പോൾ  ആകാശത്ത് ത്രിപുരന്മാരുടെ  പട്ടണം തെളിഞ്ഞു കണ്ടു. തുടർന്ന് മഹാദേവൻ  പാശുപതാസ്ത്രം എയ്തുവിട്ടു. ആ പാശുപതാസ്ത്രം ത്രിപുരവാസികളായ ദൈത്യന്മാരെ ദഹിപ്പിച്ചു. ആ മൂന്നു പട്ടണങ്ങളെയും ഭസ്മമാക്കി. പാശുപതാസ്ത്രത്തിന്റെ അഗ്നിയിൽ സോദരന്മാരോടൊപ്പം എരിയുന്ന താരകാക്ഷൻ  ഭഗവാൻ ശങ്കരനെ സ്മരിച്ചു. എന്നിട്ട് വിലപിച്ചുകൊണ്ട്‌ പറഞ്ഞു - അങ്ങയില്‍ നിന്നും ഈ മരണം ഞങ്ങൾ  ആഗ്രഹിച്ചതാണ്. മഹാദേവന്റെ ആജ്ഞയനുസരിച്ച് അഗ്നി താരകപുത്രന്മാരോടൊപ്പ*സകല*
*ദൈത്യന്മാരെയും* *കല്പ്പാ്ന്തത്തിലെ ഭൂമിയെ എന്ന പോലെ* *ഭസ്മമാക്കി.* *മയൻ മാത്രം ഇവിടെ* *അഗ്നിയ്ക്കിരയായില്ല.* *നിന്ദിത കർമ്മതിൽ എർപ്പെട്ട മയൻ രക്ഷപ്പെടുക തന്നെ ചെയ്തു. നിന്ദനീയങ്ങളായ കർമ്മങ്ങളിൽ ഏർപെടാതിരിക്കുവാൻ ശ്രദ്ധിയ്ക്കേണ്ടതു തന്നെ. ശിവാരാധനയിൽ മുഴുകിയിരുന്നവർ അടുത്ത ജന്മത്തിൽ ശിവഗണങ്ങളായി ജനിച്ചു. ത്രിപുരാസുരന്മാരെ ഭസ്മമാക്കിയ ശിവകോപം പ്രളയകാലാഗ്നി പോലെ കോടി സൂര്യപ്രഭയ്ക്കു തുല്യമായിരുന്നു. സമസ്ത ദേവന്മാരും രക്ഷയ്ക്കായി പാർവ്വതീ ദേവിയുടെ നേരെ നോക്കിനിന്നു. ബ്രഹ്മാവു പോലും മഹാദേവന്റെത ആ രൗദ്രഭാവത്തിൽ ഭയഗ്രസ്തനായിപ്പോയി. ബ്രഹ്മാവും വിഷ്ണുവും ദേവന്മാരുമെല്ലാം ത്രിപുരഹന്താവായ ആ രുദ്രനെ സ്തുതിച്ചു കൊണ്ടേയിരുന്നു. പ്രസന്നനായ ഭഗവാൻ അവരുടെ അഭീഷ്ടം മാനിച്ച് രൗദ്രഭാവത്തെ അന്തർമുഖമാക്കി. ശാന്തനായി.. അങ്ങനെ ത്രിപുരന്തകനായ ശിവൻ പശുപതി എന്നും അറിയപ്പെട്ടു.. (ത്രിപുരന്മാരെ വധിച്ചതിനാൽ പുരാരി എന്ന പേരിലും ശിവൻ അറിയപ്പെടുന്നുണ്ട്).*

*അജഗവം മഹാമേരു പർവ്വതത്തെ* *ധ്വജസ്തംഭമാക്കി മാറ്റി. ഹൈന്ദവ വിശ്വാസ* *പ്രകാരം മഹാമേരുവിന്റെ മുകളിലാണ് ദേവന്മാർ വസിക്കുന്നത്.* *ധ്വജസ്തംഭത്തിനൊപ്പം ദേവന്മാർ മുഴുവനും ശിവനു കൂട്ടിനെത്തി. മഹാവിഷ്ണുവിനെ അമ്പാക്കി മാറ്റി, അമ്പിന്റെവ അറ്റത്ത് അഗ്നിദേവനും. അമ്പിന്റെ കടയ്ക്കൽ വായുദേവനും, വായു അമ്പിനെ കൂടുതൽ വേഗത്തിൽ നയിക്കും.* *ഭഗവാനു പുണ്യരഥമായി ഭൂമിദേവി, ശിവൻ*
*സർപ്പപാദുകനായി ഭഗവാൻ ശിവൻ എഴുന്നള്ളി.* *പ്രപഞ്ചശക്തികളെല്ലാം *പരമശിവന്റെ* *സഹായത്തിനെത്തി. ഭൂമി തേർത്തട്ടും* *സൂര്യചന്ദ്രന്മാർ ചക്രവും ദേവന്മാർ കുതിരകളും ബ്രഹ്മാവ് സാരഥിയുമായ രഥത്തിലാണ് പരമശിവൻ യുദ്ധത്തിനു പുറപ്പെട്ടത്. ആയിരം വർഷത്തിൽ ഒരിക്കൽമാത്രം ഒന്നിച്ചുവരുന്ന മൂന്ന് പുരങ്ങളെയും കാത്തുനിന്ന പരമശിവനു നേരേ* *സർവസന്നാഹങ്ങളോടുമൊത്ത് ത്രിപുരന്മാർ യുദ്ധസന്നദ്ധരായ്എത്തി. പരമശിവന്റെ വില്ലിന്റെ ദണ്ഡ് സംവത്സര സ്വരൂപമായ കാലവും ഞാൺ  കാളരാത്രിയും അമ്പ് സാക്ഷാൽ മഹാവിഷ്ണുവുമായിരുന്നു. മന്ദരപർവതം അച്ചുകോലും മേരുപർവതം ധ്വജസ്തംഭവും മിന്നൽപ്പിണർ കൊടിക്കൂറയുമായിരുന്നത്രെ. വാസുകി എന്ന സർപ്പത്തെ വില്ലിനു ഞാണായി കെട്ടി എന്നും ഇതരപുരാണങ്ങളിൽ കാണുന്നുണ്ട്. ത്രേതായുഗത്തിൽ വൈഷ്ണവാവതാരമായ രാമൻ ഇതേ ശിവധനുസ്സ് എടുത്തുയർത്തി ഭേദിച്ചാണ് സീതാദേവിയെ വരണമാല്യം ചാർത്താനുള്ള മത്സരം ജയിച്ചതും.*
4etc...
 (വായിച്ചശേഷം മറ്റുള്ളവരുടെഅറിവിലേക്ക് ദയവായി ഷെയർ ചെയ്യുക..🙏)
🔥🔱🏹🏹🏹🏹🏹🏹🏹🔱🔥
*#ദൈവികമായകൂടുതൽ_കഥകൾ_പുരാണങ്ങൾ_മന്ത്രങ്ങൾ_സ്റ്റാറ്റസ്_വീഡിയോകൾ ക്ഷേത്ര ക്രിയകൾമറ്റും..കൂടുതൽ.. അറിയുവാൻ-ഈഗ്രൂപ്പിൽജോയിൻ ചെയ്യൂ*👇
https://www.facebook.com/groups/2706369129639429/?ref=share

Fb:group--------#ശ്രീകൈലാസം🗻