യുക്തിവാദികൾക്ക് ഉത്തരം മുട്ടുന്ന കാഴ്ച....
ജ്വാലാമുഖി.........
ദക്ഷയാഗത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ അപമാനത്തില്‍ മനം നൊന്ത് പ്രാണത്യാഗം ചെയ്തത്തിൽ കുപിതനായ മഹാദേവന്‍ സതീദേവിയുടെ മ്യതശരീരവുമായി സംഹാരതാണ്ഡവമാടി..
ശിവന്റെ കോപം തണുപ്പിക്കുവാനായി മഹാവിഷ്ണു സതിദേവിയുടെ ശരീരം അമ്പത്തിയൊന്നു കഷ്ണങ്ങളാക്കി ഭൂമിയിലേക്കിട്ടു...
ശരീര ഭാഗങ്ങള്‍ വന്ന് വീണ സ്ഥലങ്ങളെല്ലാം . പിന്നിട് വളരെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളായി തീർന്നു.... അതില്‍ നാക്ക് വീണ സ്ഥലമാണ് ജ്വാലാമുഖി .........
നല്ല നീല നിറത്തില്‍ " S " ന്റെ ആക്യതിയില്‍ പാറപുറത്ത് കത്തിനില്ക്കുന്ന ജ്വാല അതി മനോഹരവും വർണ്ണനാതീതവുമാണ്..
മഹാ വിഷ്ണുവിന്റെ ആയുധത്താല്‍ മുറിഞ്ഞ നാവ് വന്ന് വീണ സ്ഥലം ഹിമാരണ്യത്തിലെ " ധോളിധര്‍" എന്ന പർവ്വത പ്രദേശത്താണ്.. നൂറ്റാണ്ടുകളോളം അറിയപെടാതെ കിടന്ന സ്ഥലം...
ഭൂമിചന്ദ്ര എന്ന രാജാവിന്റെറ കാലത്ത് കാലിയെ മേക്കുന്നവരാണ് പാറപുറത്ത് കത്തി നില്ക്കു ന്ന ജ്വാല കണ്ടത്.. ഈ കാര്യം രാജാവിനെ അറിയിച്ചപ്പോള്‍ ഭൂമി രാജാവ് നേരിട്ടെത്തി ക്ഷേത്രം പണിയിക്കുകയാണ് ഉണ്ടായത് ...
അവിടത്തെ പ്രതിഷ്ഠയും ജ്വാല തന്നെയാണ് ,, ഈ ജ്വാല കൂടാതെ ഒൻപത് ജ്വാലകള്‍ കൂടി അവിടെ ഉണ്ട് ...........
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹറുവിന്റെ നിർദ്ദെശ പ്രകാരം ഇന്ത്യന്‍ ആർക്കിയോളജിയിലെ ശാസ്ത്രഞ്ജന്മാര്‍ നാല്പ്പത് വർ ഷത്തോളം കിണഞ്ഞു ശ്രമിച്ചിട്ടും ജ്വാലാമുഖിയുടെ ചുറ്റും എണ്ണയുടെയോ പ്രക്യതി വാതകത്തിന്റെിയോ സാന്നിധ്യം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല ...
യാതൊരു മാധ്യമത്തിന്റെയും സഹായമില്ലാതെ വശ്യശോഭയോടെ കത്തിനില്ക്കു ന്ന ജ്വാലാമുഖി നിരീശ്വരവാദികൾക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ് ...
.ഹിമാചൽപ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്🙏 🙏
No comments:
Post a Comment