*വാൽമീകി സിദ്ധർ*
തമിഴ് മാസമായ പുരട്ടാസിയിൽ (സെപ്റ്റംബർ-ഒക്ടോബർ) ആണ് വാൽമീകർ സിദ്ധർ ജനിച്ചത്. .സിദ്ധ വാൻമിക്കറുടെ ജന്മ നക്ഷത്രം അനുഷമാണ്. വാൽമീകി രാമായണം എഴുതിയ വാൽമീകി സിദ്ധർ തെക്കുള്ള വാൽമീകിയിൽ നിന്ന് വ്യത്യസ്തനാണെന്ന വാദവുമുണ്ട്.
എന്നിരുന്നാലും, സിദ്ധർ ഭോഗർ തന്റെ "ഭോഗർ 7000" എന്ന കൃതിയിൽ അവർ ഒന്നുതന്നെയാണെന്ന് പ്രഖ്യാപിക്കുന്നു. 5834 എന്ന ഗാനത്തിൽ (വാക്യം) വാൽമീകി രാമായണം എഴുതിയ സിദ്ധറുടെ പേരാണ് വാൻമീകർ എന്ന് അദ്ദേഹം പറയുന്നു. തമിഴിൽ എൽ, എൻ എന്നീ അക്ഷരങ്ങൾ ചില വ്യാകരണ നിയമങ്ങൾ പ്രകാരം പരസ്പരം മാറ്റാവുന്നതാണ്. കൂടാതെ, തന്റെ അടുത്ത ഗാനത്തിൽ (വാക്യം നമ്പർ 5835), വാൻമീകറുടെ പ്രായം 700 വർഷമാണെന്ന് ഭോഗർ പറയുന്നു. തമിഴ് ഭാഷയിൽ അഗാധമായ പണ്ഡിതനായിരുന്നു വാൽമീകിയെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം വാൽമീകിയുടെ സമാധിയെക്കുറിച്ചും പരാമർശം നടത്തുന്നു. സിദ്ധ വാൻമീകറുടെ സമാധി തമിഴ്‌നാട്ടിലെ എട്ടുക്കുടിയിലാണ്. വാൻമിക്കർ സ്ഥാപിച്ചതായി ഐതിഹ്യം
സിദ്ധർ വാൻമീകർ തിരുവന്മയൂരിൽ ഒരു ക്ഷേത്രം സ്ഥാപിച്ചുവെന്നാണ് ഐതിഹ്യം. ഇവിടുത്തെ പ്രതിഷ്ഠ മരുന്തീശ്വരൻ ആണ്. മരുന്നിന്റെ ദേവത എന്നാണ് ഇതിനർത്ഥം . രോഗികൾക്ക് ചികിത്സ നൽകാൻ സിദ്ധ വാൻമിക്കർ ഈ ക്ഷേത്ര പരിസരം ഉപയോഗിച്ചുവെന്ന് പറയപ്പെടുന്നു. തമിഴ്‌നാട്ടിലെ ചെന്നൈ തിരുവൻമയൂരിലെ ഇ സി ആർ ബസ് സ്റ്റോപ്പിന് എതിർവശത്തായി റോഡിന് നടുവിൽ സിദ്ധർ വാൻമിക്കറുടെ ക്ഷേത്രവും കാണാം.
നാരദനിൽ നിന്ന് ആത്മീയ പരിജ്ഞാനം നേടുന്നതിനാണ് വാൻമിക്കർ എന്ന വാൽമീകി രാമായണ ഇതിഹാസം രചിച്ചതെന്നും പറയപ്പെടുന്നു. രാമായണത്തിന്റെ രചയിതാവ് കാട്ടിലൂടെ യാത്ര ചെയ്യുന്നവരെ കൊള്ളയടിക്കുന്ന ഒരു മോഷ്ടാവായിരുന്നു. ഒരിക്കൽ, അതുവഴി കടന്നു പോയ ഏഴ് മുനിമാരെ ( സപ്തർഷികൾ ) അയാൾ തടഞ്ഞുനിർത്തി അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ ആവശ്യപ്പെട്ടു. അവർ അവന്റെ പ്രവൃത്തികളെ ചോദ്യം ചെയ്യുകയും വലിയ പശ്ചാത്താപത്തോടെ വാൽമീകിക്ക് തന്റെ തെറ്റ് സമ്മതിക്കേണ്ടി വരികയും അയാൾ അവരോട് ക്ഷമ ചോദിക്കുകയും ചെയ്തു,
രാമന്റെ യഥാർത്ഥ 'മന്ത്രദീക്ഷക്ക്" അയാൾ യോഗ്യനല്ലെന്ന് തോന്നിയതിനാൽ ഋഷിമാർ രാമന്റെ മന്ത്രത്തിലെ അക്ഷരങ്ങളെ വിപരീതമാക്കി. രാമ എന്നതിന് പകരം ആ മരം ഈ മരം എന്നാണ് അവർ പറഞ്ഞു കൊടുത്തത്. ഇത് നിർത്താതെ ചൊല്ലാനായിരുന്നു അവർ പറഞ്ഞിരുന്നത്. അത് ഒടുക്കം "രാമ, രാമ" ആയിത്തീർന്നു, അവൻ വളരെക്കാലം തപസ്സിൽ ഇരുന്നു. ഇത്രയും കാലം അദ്ദേഹത്തിന് ചുറ്റും ഒരു ചിതൽപ്പുറ്റ് ( വാത്മീകം ) രൂപാന്തരപ്പെടുകയും ചെയ്തു. വാൽമീകത്തിൽൽ നിന്ന് ഒരു പുതിയ ജനനം എടുത്തതിനാൽ അവന്റെ പേര് വാൽമീകി എന്നായി.
ഒരിക്കൽ ഒരു വേട്ടക്കാരൻ കൊക്കുരുമ്മിയിരിക്കുകയായിരുന്ന രണ്ട് ക്രൗഞ്ച പക്ഷികളിൽ ഒരെണ്ണത്തിനെ അമ്പെയ്തു കൊന്നു. ഇത് കണ്ട വാൽമീകി അനുഷ്‌ട്ടുപ്പ് ഛന്ദസ്സിൽ പാടിയ വാക്കുകളാൽ വേട്ടക്കാരനെ ശപിച്ചു. രാമചരിതത്തെ പുതിയ രാഗത്തിൽ തുടർന്ന് രചിക്കാനും നാരദ മുനി അദ്ദേഹത്തോട് ആവശ്യപ്പെടുകയും അനുഗ്രഹിക്കുകയും ചെയ്തു. അങ്ങനെ, ആദ്യത്തെ കവിയായ വാൽമീകി ആദി കവി എന്ന പേരിൽഅറിയപ്പെട്ടു.
രാമായണ കർത്താവായ വാൽമീകിയുടെ കഥ നമുക്ക് സുപരിചിതമായതിനാൽ ഇവിടെ വീണ്ടും ആവർത്തിക്കുന്നില്ല.
No comments:
Post a Comment