. 🔔ഛണ്ഡീകേശ്വരന്‍🔔
⚜♾⚜♾⚜♾⚜♾⚜
ഛണ്ഡീകേശ്വരനും നന്തിയുമില്ലാത്ത ശിവക്ഷേത്രത്തെ കുറിച്ച് സങ്കല്പം ചെയ്യാനേ കഴിയാറില്ലല്ലോ നമ്മുക്ക്?
ഛണ്ഡീകേശ്വരന്‍ ശിവ ഭഗവാന്റെ നിര്‍മ്മാല്യധാരിയായ ഐതിഹ്യം ഇങ്ങനെ...
ഏതു ശിവ ക്ഷേത്രത്തില്‍ ചെന്നാലും തീര്‍ത്ഥമൊഴുകുന്ന ഓവിനു മുന്നില്‍ ഭഗവാന്റെ പ്രിയപ്പെട്ട നിര്‍മ്മാല്യധാരിയായ ഛണ്ഡികേശ്വരനെ ദര്‍ശിക്കാന്‍ കഴിയും.
63 ശൈവനായനാര്‍മാരില്‍ ആദ്യത്തെ നയനാരും നിര്‍മ്മാല്യധാരിയായ ഛണ്ഡികേശ്വരന്‍ തന്നെ!!
ഗോക്കളെ മേയ്ക്കുന്ന ബ്രാഹ്മണ ബാലനായനായിരുന്നു മഹാ ശിവഭക്തനായ ഛണ്ഡീശന്‍ വനത്തില്‍ എത്തിയാല്‍ ഉടനെ മണ്ണുകൊണ്ട് ശിവലിംഗം ഉണ്ടാക്കി പൂജിക്കുക പതിവായിരുന്നു. ഛണ്ഡീശന്‍ ശിവന്റെ പൂജകഴിയുമ്പോള്‍ ഗോക്കള്‍ വന്നു ശിവലിംഗത്തില്‍ പാല്‍ ചുരത്തുന്നതു പതിവായിരുന്നു. ഗോക്കളുടെ പാല്‍ ഉത്പാദനത്തില്‍ നിത്യവും കുറവുവരുന്നത് ശ്രദ്ധയില്‍പെട്ട ഛണ്ഡീശന്റെ പിതാവ് ഒരു ദിവസം ഗോക്കളുമായി വനത്തില്‍ പോയ ഛണ്ഡീശന്റെ പിന്നാലെ പോയി അവിടെ എത്തിയ പിതാവ് കണ്ട കാഴ്ചയോ!!
ഛണ്ഡീശന്‍ ശിവലിംഗപൂജ ചെയ്യന്നു. ആ ശിവലിംഗത്തില്‍ ഗോക്കള്‍ പാലഭിക്ഷേകം നടത്തുന്നു. ഈ കാഴ്ച കണ്ടു ഛണ്ഡീശന്റെ പിതാവ് അതീവ കോപത്തോടുകൂടി ആ മണ്ണുശിവലിംഗം കാലുകൊണ്ട് ചവട്ടി തെറിപ്പിച്ചു!!
ഇത് കണ്ട ഛണ്ഡീശന് കോപവും സങ്കടവും ഒരേപോലെ വന്നു. തന്റെ എല്ലാമായ ഭഗവാന്റെ ലിംഗം ചവട്ടി നശിപ്പിച്ച പിതാവിന്റെ കാലുകള്‍ ഛണ്ഡീശന്‍ വെട്ടിമാറ്റി!!
ഛണ്ഡീശന്‍റെ ഭഗവാനോടുള്ള തീവ്രമായ ഭക്തിയായിരുന്നു ഈ പ്രവര്‍ത്തിക്കുപിന്നിലെ കാരണം. ഛണ്ഡീശന്‍റെ ഭക്തിയില്‍ പ്രസന്നനായ ശ്രീ പരമേശ്വരന്‍ ഗൌരിസമേതനായി ഛണ്ഡീശന്‍ മുന്നില്‍ തല്‍ക്ഷണം പ്രത്യക്ഷനായി. ഛണ്ഡീശനെ താന്‍ ചൂടിയിരുന്നു കൊന്നമാല അണിയിച്ചു തന്റെ കാലടിയില്‍ ഇരുത്തുകയും ഇനി മുതല്‍ താന്‍ കുടികൊള്ളുന്ന ക്ഷേത്രത്തിലെ നിര്‍മ്മാല്യധാരിയായി തീരുവാന്‍ അനുഗ്രഹിച്ചു. ഛണ്ഡീശന് അന്നുമുതല്‍ ഈശ്വരീയ പദവിയും ലഭിച്ചു. അങ്ങനെ ഛണ്ഡീശന്‍ ഛണ്ഡീകേശ്വരനായി.
ഛണ്ഡീശന്റെ ആഗ്രഹപ്രകാരം പിതാവിന് കാലുകള്‍ പൂര്‍വ്വ വസ്ഥിതിയില്‍ ആകുവാനും അനുഗ്രഹിച്ചു.
. കണ്ണനും കൂട്ടരും പിന്നെ ബാലേട്ടനും ⚜♾⚜♾⚜♾⚜♾⚜
No comments:
Post a Comment