Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, December 30, 2019

കേദാർനാഥ് #ക്ഷേത്രം

#ഷെയർ.....

#കേദാർനാഥ് #ക്ഷേത്രം

ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ.

ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്. ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം ജ്യോതിർലിംഗങ്ങളിൽഒന്നാണ്.

ഐതിഹ്യം

പണ്ട് , ഭീമൻ ഒരു കാട്ടുപോത്തിനെ നായാടി പിന്തുടരുകയായിരുന്നു. ആ ഓട്ടപ്പന്തയം ഒരു ഘട്ടത്തിലെത്തിയപ്പോൾ പോത്ത് പെട്ടെന്നു ഭൂമിയിലേക്കു താഴ്ന്നുകളഞ്ഞു. ഭീമൻ അടുത്തെത്തിയപ്പോൾ പോത്തിന്റെ പിൻഭാഗം മാത്രം പുറത്തു കാണുന്നുണ്ടായിരുന്നു , ഭീമൻ തൊട്ടപ്പോൾ ആ ഭാഗം പാറയായിമാറി. താൻ പിന്തുടർന്ന മൃഗം മഹിഷ രൂപത്തിൽ വന്ന പരമശിവനാണെന്നു ഭീമനു മനസ്സിലായി.

പിന്നീട് പാണ്ഡവൻ അവിടെ ഒരു ക്ഷേത്രം പണിതു. പിന്നെ നൂറ്റാണ്ടുകൾക്കു ശേഷം ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പുനർനിർമ്മിച്ചത്. ശങ്കരാചാര്യർ അന്നുണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇന്നും കേദാരനാഥത്തിൽ പിന്തുടരുന്നത്.

ഹൈന്ദവരുടെ വിശുദ്ധ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് *കേദാർനാഥ്* ക്ഷേത്രം.
അനുപമമായ ചിത്ര ഭംഗി വഴിഞ്ഞൊഴുകുന്ന ഹിമാലയൻ മലനിരകളിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12000 അടി ഉയരത്തിലാണ് ഈ ജ്യോതിർലിംഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഇവിടെയാണ് മന്ദാകിനി പിറന്ന് താഴ്വരകളിലേക്ക് കുതിച്ചൊഴുകി രുദ്രപ്രയാഗിൽ വച്ച് അളകനന്ദയോട് ചേരുന്നത്.

മോക്ഷ കവാടമായ ഹരിദ്വാറിൽ നിന്നും 150 ഉം വേദാന്ത നഗരമായ ഋഷികേശിൽ നിന്നും 132 ഉം മൈൽ അകലെയാണ് ഈ ദീവ്യോദ്യാനം സ്ഥിതി ചെയ്യുന്നത് . സൃഷ്ടിസ്ഥിതി സംഹാരകനായ പരമശിവന്റെ ജ്യോതിർലിംഗമാണ് ഇവിടെ കുടികൊള്ളുന്നത്. . കേദാർനാഥിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകർ ആദ്യമായി ഗംഗോത്രിയും യമുനോത്രിയും സന്ദർശിക്കണമെന്നും അവിടെ നിന്ന് യമുനാ നദിയിലേയും ഗംഗാനദിയിലേയും ജലം ശേഖരിച്ചു വന്ന് കേദാർനാഥന് അഭിഷേകം ചെയ്യണം എന്നാണ് ആചാര ക്രമം.

ഹരിദ്വാർ ,ഋഷികേശ്, ദേവപ്രയാഗ്, തെഹ് രി, ധരസ്സ്, യമുനോത്രി, ഉത്തരകാശി ,ഗംഗോത്രി, ത്രി യു ഗീ നാരായൺ ,ഗൗരീകുണ്ട്, കേദാർനാഥ് എന്നതാണ് പരമ്പരാഗത കേദാർനാഥ യാത്രാ വഴികൾ. മഹാവിഷ്ണുവിന്റെ അവതാരമായിരുന്ന നരനാരായണ ഋഷിമാർ ഒരു സ്വയംഭൂ ശിവലിംഗത്തിന് മുൻപിൽ തപസ്സിലേർപ്പെട്ടു. തപസ്സിൽ സംപ്രീതനായ പരമേശ്വരൻ അവർക്കു മുൻപിൽ പ്രത്യക്ഷനായി എന്തു വരമാണ് വേണ്ടതെന്ന് ചോദിച്ചു.

മറുപടിയായി ഋഷിമാർ പറഞ്ഞത് പരമേശ്വരൻ സ്ഥിരമായി ജ്യോതിർലിംഗ രൂപത്തിൽ കേദാർനാഥിൽ വസിക്കണമെന്നും അവിടുത്തെ ആരാധിക്കുന്നവരെ സകല ദുരിതങ്ങളിൽ നിന്നും മോചിപ്പിക്കണം എന്നുമാണ്.. പാർവ്വതി അർദ്ധനാരീശ്വരനായി മാറുവാൻ കേദാർനാഥിലാണ് തപസ്സു ചെയ്തത്.അർജ്ജുനൻ പരമേശ്വരനെ കണ്ട് പശുപതാസ്ത്രം വാങ്ങിയത് ഇവിടെ വച്ചാണ്. കല്യാണ സൗഗന്ധികം നേടി ഭീമൻ പോയതും വഴിയിൽ വച്ച് ഹനുമാനെ കണ്ടതും ഇവിടെ വച്ചാണ്.

ഹിമാലയത്തിലെ ഈ ക്ഷേത്രം രാജ്യത്തെ ഏറ്റവും വിശുദ്ധ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. കേദാരേശ്വരനോടുള്ള പ്രാർത്ഥന സകല ദുരിതങ്ങളും നീക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഭഗവാൻ ആദിശങ്കരാചാര്യസ്വാമികൾ സമാധിയായതും ഇവിടെയാണ്. മഞ്ഞു പുതച്ചു നിൽക്കുന്ന മലനിരകൾക്കും പച്ചപ്പട്ടു വിരിച്ച താഴ്വരകൾക്കും മധ്യത്തിലാണ് കേദാർനാഥ്. ക്ഷേത്രത്തിന് തൊട്ടു പുറകിൽ താഴികക്കുടം പോലെ നിൽക്കുന്ന പർവ്വതശിഖരങ്ങൾ.ക്ഷേത്രത്തിന് മുൻപിൽ വലിയ നന്ദി വിഗ്രഹം കാണാം. അകത്ത് ഒരു പിരമിഡിന്റെ ആകൃതിയിൽ ശിവലിംഗം സ്ഥിതി ചെയ്യുന്നു.

കുരുക്ഷേത്ര യുദ്ധത്തിൽ കൗരവരെ മുഴുവൻ കൊന്നൊടുക്കിയ ശേഷം രാജ്യഭരണത്തിനായി സിംഹാസനാരോഹണം ചെയ്യും മുൻപ് വ്യാസ മഹർഷിയുടെ ഉപദേശ പ്രകാരം മഹാദേവനായ ശ്രീ പരമേശ്വരനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു അനുഗ്രഹം വാങ്ങാൻ പഞ്ച പാണ്ഡവർ തിരഞ്ഞെടുത്ത ഹിമാലയ നിരകളിലെ ഉഗ്ര പുണ്യസ്ഥലിയാണ് കേദാരനാഥം.

നരനാരായണന്മാരുടെ അഭ്യർത്ഥന ശ്രവിച്ചു ശിവപ്പെരുമാൾ വന്നു വസിച്ച പർവത പീഠം..
മഹാദേവന്റെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലിംഗം..
ചതുർധാമങ്ങളിലെ ആദ്യ ധാമം..
ആദി ശങ്കരന്റെ സമാധി സ്ഥലം.

ഈ കേദാരനാഥനെ രുദ്ര ഗുഹകളിൽ ഇരുന്ന് തീവ്ര ധ്യാനത്തിലൂടെ തൃപ്തനാക്കി വൃഷഭ രൂപത്തിൽ പ്രത്യക്ഷപ്പെടുത്തി തൊഴുതു വണങ്ങി ബലവും അനുഗ്രഹവും നേടിയാണ് പാണ്ഡവർ ഏവരും മഹാഭാരത ഭരണത്തിനായി ആ ഇന്ദ്രപ്രസ്ഥത്തിലേക്ക് പോയവരെക്കാൾ ഉഗ്രരായി രണ്ടാം വട്ടം തിരിച്ചു കയറിയത്.
അതാണ് കേദാർനാഥിന്റെ മറ്റൊരു സവിശേഷതയും ഐതിഹ്യവും....

No comments:

Post a Comment