Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, December 17, 2019

രക്ഷോഹാഗ്നി

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*39. രക്ഷോഹാഗ്നി*


*ത്രിശൂലം പരശും ചൈവ കപാലം ഡമരും തഥാ*
*ബിഭ്രാണമുഗ്രവപുഷം ത്രിനേത്രം ചന്ദ്രശേഖരം*
*ദംഷ്ട്രാകരാളനിനദദ്ഭ്രുകുടീകുടിലാനനം*
*ബഡവാമുഖാഗ്നിസദൃശം ദഹന്തം ഭുവനത്രയം,*
*ഭൂതപ്രേതപിശാചാദീൻ ഭക്ഷയന്തം മഹാബലം*
*ഏവം ധ്യാത്വാ ജപേന്നിത്യം രക്ഷോഹാഗ്നിം സമാഹിതഃ*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒ത്രിശൂലം, പരശു ,കപാലം, ഡമരു എന്നിവ ധരിയ്ക്കുന്നവനും ഭയങ്കരശരീരത്തോടുകൂടിയവനും മുക്കണ്ണനും ചന്ദ്രശേഖരനും ദംഷ്ട്രംകൊണ്ട് ഭയങ്കരനും അട്ടഹാസത്തോടുകൂടിയതും വളഞ്ഞ പുരികത്തോടുകൂടിയതുമായ മുഖമുള്ളവനും ബഡവാഗ്നിയെപ്പോലെ മൂന്ന് ലോകത്തേയും ദഹിപ്പിയ്ക്കുന്നവനും ഭൂതപ്രേതപിശാചാദികളെ ഭക്ഷിയ്ക്കുന്നവനും മഹാബലത്തോടുകൂടിയവനുമായ പരമശിവനെ ഇങ്ങനെ ധ്യാനിച്ച് ഏകാഗ്രചിത്തനായി നിത്യവും രക്ഷോഹാഗ്നി എന്ന മന്ത്രം ജപിയ്ക്കേണ്ടതാകുന്നു......🌹🌷🙏🏻_*
  
*( ബന്ധവാമുഖാഗ്നി = കടലിന്റെ അടിയിൽ പെൺകുതിരയുടെ മുഖാകൃതിയിൽ ഇരിയ്ക്കുന്ന അത്യുഗ്രമായ അഗ്നി )*
                            

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

No comments:

Post a Comment