Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, December 19, 2019

*മധുര_മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍

*മധുര_മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍!*

മൂവയിരത്തഞ്ഞൂറോളം വര്‍ഷത്തെ പഴക്കമുള്ള മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ വിസ്മയങ്ങളില്‍ ഒന്നാണ്. പതിനഞ്ച് ഏക്കാറില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ ക്ഷേത്ര സമുച്ഛയം അതിന്റെ 12 ഗോപുരങ്ങളാലും നാലായിരത്തി അഞ്ഞൂറോളം തൂണുകളാലും ഉയര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ ദൈവ വിശ്വാസം ഇല്ലാത്ത ആളുകള്‍ പോലും ഒന്ന് തൊഴുതുപോകും.

☸️മീനാക്ഷി ക്ഷേത്രത്തിൽ ഒരു രാത്രി

എല്ലാദിവസവും രാത്രിയിൽ മീനാക്ഷി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾ അവിശ്വാസികൾക്ക് പോലും കൗതുകം പകരുന്നതാണ്. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള പ്രദക്ഷിണമാണ് ഏറെ സുന്ദരം. വെള്ളിയാഴ്ച ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി ഒൻപത് മണിക്കാണ് ഈ ചടങ്ങ് അരങ്ങേറുന്നത്.

☸️ഏപ്രിലിൽ ചില കാഴ്ചകൾ

മീനാക്ഷി ക്ഷേത്രത്തിലെ പ്രശസ്തമായ ചിത്തിര ഉത്സവം അരങ്ങേറുന്നത് ഏല്ലാവർഷവും ഏപ്രിൽ മാസത്തിലാണ്. സുന്ദരേശ്വരനും മീനാക്ഷിയും തമ്മിലുള്ള വിവാഹമാണ് ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്.

☸️മൂന്ന് സ്തനങ്ങളുള്ള മീനാക്ഷി☸️

പർവതിയുടെ അവതരാമായി ജനിച്ച മീനാക്ഷിക്ക് മൂന്ന് സ്തനങ്ങൾ ഉണ്ടായിരുന്നു. ഭാവി വരനെ ദർശിച്ചയുടൻ മൂന്നാം സ്തനം ഇല്ലാതാകുമെന്ന് ഒരു അശരീരി ഉണ്ടായി. 64 കലകളിലും നൈപുണ്യം നേടിയ മീനാക്ഷി കൈലാസം സന്ദർശിച്ചപ്പോൾ ശിവനെ കാണാൻ ഇടയായി. ഉടൻ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയും തന്റെ വരൻ ശിവനാണെന്ന് മനസിലാകുകയും ചെയ്ത മീനാക്ഷിക്ക് താൻ പാർവതിയുടെ അവതാരമാണെന്ന് വെളിപാടുണ്ടായി.

☸️മീനാക്ഷി കല്യാണം☸️

മധുരയിലെ വിശ്വാസ പ്രകാരം മീനാക്ഷി വിഷ്ണുവിന്റെ സഹോദരിയാണ്. മധുരയിൽ വച്ച് വിഷ്ണുവാണ് മീനാക്ഷി സുന്ദരേശ്വരനായ ശിവന് വിവാഹം നൽകിക്കൊടുത്തത്.

☸️ഐതീഹ്യത്തിൽ നിന്ന് ചരിത്രത്തിലേക്ക്

ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു സ്വയംഭൂ വിഗ്രഹം കണ്ടെടുത്തത് ദേവേന്ദ്രനാണെന്നാണ് ഐതീഹ്യം. ഇതേത്തുടർന്ന് ശിവ ഭക്തനായ ഇന്ദ്രൻ ഇവിടെ ഒരു ക്ഷേത്രം സ്ഥാപിക്കുകയായിരുന്നു. ഈ ക്ഷേത്രത്തിന് വർഷങ്ങളുടെ പഴക്കമുള്ളതായി തെളിഞ്ഞിട്ടുണ്ട്. പ്രാചീന കാലത്ത് എഴുതപ്പെട്ടിട്ടുള്ള തമിഴ്കൃതികളിൽ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശം ഉണ്ട്. അതാണ് ഈ വിശ്വാസം ബലപ്പെടാൻ കാരണം. ഏ ഡി 1310ൽ ഈ ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ പതിനാലാം നൂറ്റാണ്ടോടെ ഈ ക്ഷേത്രം പുതുക്കി പണിതു. തിരുമല നായ്ക്കർ എന്ന രാജാവാണ് ക്ഷേത്രം പുതുക്കി പണിതത്.

☸️ക്ഷേത്ര നിർമ്മിതി

മധുരാ നഗരത്തിന്റെ ഹൃദയഭാഗത്താണ് മീനാക്ഷി അമ്മാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 17 ഏക്കർ സ്ഥലത്ത് പരന്ന് കിടക്കുന്നതാണ് ഈ ക്ഷേത്ര സമുച്ഛയം. അഞ്ച് കവാടങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്.

☸️ഗോപുരങ്ങൾ

ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം ഇവിടുത്തെ ഗോപുരങ്ങളാണ്. പത്ത് ഗോപുരങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. 52 മീറ്റർ ഉയരത്തിൽ 1559ൽ നിർമ്മിച്ച തെക്കേ ഗോപുരമാണ് ഗോപുരങ്ങളിൽ ഏറ്റവും ഉയരം കൂടിയ ഗോപുരം. മധുര രാജവായിരുന്ന മഹാവർമ്മൻ സുന്ദരപാണ്ഡ്യൻ 1216 - 1238 കാലയളവിൽ ക്ഷേത്രത്തിന്റെ കിഴക്ക് വശത്ത് നിർമ്മിച്ച ഗോപുരമാണ് ഏറ്റവും പഴക്കമുള്ള ഗോപുരം. തട്ടുതട്ടായാണ് ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഒരോ തട്ടുകളിലും നിരവധി ശില്പങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

☸️ക്ഷേത്രത്തിനുള്ളിലേക്ക്

ക്ഷേത്രത്തിനുള്ളിലെ പ്രധാന ഭാഗമാണ് ഇത്. 32 സിംഹരൂപങ്ങളും 8 വെള്ളാന രൂപങ്ങളും 64 ശിവഗണങ്ങളുടെ രൂപങ്ങളും ഇവിടെ കൊത്തിവച്ചിട്ടുണ്ട്. ദ്രാവിഡ ശില്പ കലയുടെ ഉത്തമ ഉദാഹരണങ്ങളാണ് ഈ രൂപങ്ങൾ.

☸️പൊൻതാമരക്കുളം

ക്ഷേത്ര സമുച്ഛയത്തിനുള്ളിലെ വലിയ കുളമാണ് ഇത്. പൊൻതാമരക്കുളം എന്നാണ് അറിയപ്പെടുന്നത്. 165 അടി നീളവും 135 അടി വീതിയുമാണ് ഈ കുളത്തിനുള്ളത്.

☸️മണ്ഡപങ്ങൾ

ക്ഷേത്രത്തിനുള്ളിൽ നിരവധി മണ്ഡപങ്ങൾ ഉണ്ട്. അഷ്ടശക്തി മണ്ഡപം, മീനാക്ഷി നായ്ക്കർ മണ്ഡപം, ഇരുട്ട് മണ്ഡപം എന്ന് അറിയപ്പെടുന്ന മുത്തുപ്പിള്ള മണ്ഡപം, തുടങ്ങി നിരവധി മണ്ഡപങ്ങൾ ഈ ക്ഷേത്രത്തിൽ ഉണ്ട്.

☸️ആയിരം കൽമണ്ഡപം

മീനാക്ഷി ക്ഷേത്രത്തിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന മറ്റൊരു കാര്യം ഇവിടുത്തെ ആയിരം കൽമണ്ഡപമാണ്. 1569ൽ നിർമ്മിച്ച ഈ മണ്ഡപത്തിന് 985 കൽത്തൂണുകൾ ഉണ്ട്.

☸️നടരാജ ശിവ

മീനാക്ഷി ക്ഷേത്രത്തിലെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ഒരു ശില്പമാണ് ഇത്. 1966 മുതലാണ് ആയിരം കൽമണ്ഡപത്തിൽ മ്യൂസിയം ആരംഭിച്ചത്.

☸️മീനാക്ഷിയമ്മാൻ വിഗ്രഹം

ശിവക്ഷേത്രമാണെങ്കിലും പാർവ്വതിയുടെ അവതാരമായ മീനാക്ഷിയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. പച്ചൈ ദേവി, മരഗതവല്ലി, താടഗൈ പിരട്ടി, സുന്ദരവല്ലി തുടങ്ങി നിരവധി പേരുകളിൽ മധുരൈ മീനാക്ഷി അറിയപ്പെടുന്നു.

☸️വിഷ്ണു നടത്തിക്കൊടുത്ത കല്ല്യാണം

മീനാക്ഷിയായി അവതാരമെടുത്ത പാർവ്വതിയുടേയും സുന്ദരേശ്വനായ ശിവന്റേയും വിവാഹം നടത്തിക്കൊടുത്തത് വിഷ്ണു ആണെന്ന് ഒരു ഐതിഹ്യം ഉണ്ട്.

☸️പതിനേഴാം നൂറ്റാണ്ടിൽ

പതിനേഴാം നൂറ്റാണ്ടിൽ വരച്ചിട്ടുള്ള പെയിന്റിംഗുകളാണ് ക്ഷേത്രത്തിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന മറ്റൊരു കാര്യം.

☸️ഗോപുരത്തിലെ പ്രതിമകൾ

ക്ഷേത്രഗോപുരത്തിൽ ആയിരക്കണക്കിന് ശില്പങ്ങളാണ് കൊത്തിവച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ എത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കുന്നതാണ് ഈ പ്രതിമകൾ.....

No comments:

Post a Comment