*സോമേശ്വരം മഹാദേവക്ഷേത്രം...*
പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം 108 ശിവക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.
തൃശ്ശൂർ ജില്ലയിലെ പാമ്പാടി ദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് സോമേശ്വരം മഹാദേവക്ഷേത്രം.ക്ഷേത്രം പുനരുദ്ധാരണത്തിന്‍റെ പാതയിലാണ് ...
രൗദ്രതയേറിയ ശിവ പ്രതിഷ്ഠയാണ്..
തിരുവില്വാമല ഗ്രാമത്തിനടുത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിലൂടെ പുണ്യനദിയായ നിള (ഭാരതപ്പുഴ) ഒഴുകുന്നു. പ്രശാന്ത സുന്ദരമായ ക്ഷേത്രം രൗദ്രതയേറിയ ശിവ പ്രതിഷ്ഠയാൽ ശോഭനമാകുന്നു. ദേവന്‍റെ രൗദ്രതയ്ക്ക് ശമനമേകാൻ ക്ഷേത്രേശനു ദർശനം കൊടുത്തുകൊണ്ട് മുൻപിലൂടെ ഭാരതപ്പുഴ ഒഴുകുന്നു.
മഹാഭാരത യുദ്ധാനന്തരം പഞ്ചപാണ്ഡവര്‍ തിരുവില്വാമലയില്‍ വന്നു യുദ്ധത്തില്‍ മരിച്ചവര്‍ക്കായി ബലി അര്‍പ്പിച്ചതായി പറയപ്പെടുന്നു.സോമേശ്വരം ഐവര്‍മഠം,കോതകുറുശി ഇന്നീ സ്ഥലങ്ങളില്‍ ബലി തര്‍പ്പണം നടത്തിയതായി ഐതീഹ്യം ഉണ്ട്.
ക്ഷേത്രത്തിനു തെക്ക് കിഴക്കായി ഉള്ള "പുനര്‍ജ്ജനി ഗുഹ"യിലൂടെ പാണ്ഡവര്‍ കയറി ഇറങ്ങിയതായും പറയപ്പെടുന്നു.
ഇടുങ്ങിയ കവാടത്തിലൂടെ വേണം നാലബതിലേക്ക് കടക്കാന്‍. ഇടത്തരം വലിപ്പമേറിയ നാൽമ്പലത്തിനുള്ളിൽ മനോഹരമായ വട്ടശ്രീകോവിൽ. കിഴക്കു ദർശനമായി രൗദ്രതയേറിയ ഭാവസങ്കല്പത്തിൽ സോമേശ്വരത്തപ്പൻ കുറ്റികൊള്ളുന്നു. തേവരുടെ ദൃഷ്ടി ഭാരതപ്പുഴയിലേക്ക് വരത്തക്ക വണ്ണമാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
വെട്ടുകല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം തനതു കേരളാ ശൈലിയിൽ നിലകൊള്ളുന്നു. നാലമ്പലത്തിന്‍റെ കിഴക്കു-തെക്കുവശത്തായി തിടപ്പള്ളി സ്ഥിതിചെയ്യുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന്‍റെ കിഴക്കു വശത്തായി നമസ്കാര മണ്ഡപവും നിർമ്മിച്ചിട്ടുണ്ട്. നാലമ്പലത്തിന്‍റെ ചുമരുകൾ ധാരാളം പുരാണേതിഹാസ ചിത്രങ്ങളാൽ സമ്പന്നമാണ്.
നിവേദ്യപൂജയുള്ള സമയത്ത് മാത്രമേ ക്ഷേത്രത്തില്‍ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാറുള്ളു.ക്ഷേത്രത്തിനു കൊടിമരം ഇല്ലാ,അതുപോലെ തന്നെ ശിവലി എഴുന്നള്ളത്തും പതിവില്ലാ.
തൃകാല പൂജാവിധിയാണ് സോമേശ്വരത്ത് പടിത്തരമായുള്ളത്.
ഉഷഃ പൂജ,ഉച്ച പൂജ,അത്താഴ പൂജ...ധനു മാസത്തിലെ തിരുവാതിരയും ശിവരാത്രിയും കേമമായി ആഘോഷിക്കുന്നു .
പാലക്കാട് ജില്ലയും തൃശൂര്‍ ജില്ലയും ഇവിടെ അതിര് പങ്കിടുന്നു...
ഗണപതി, അയ്യപ്പൻ, നാഗങ്ങൾ, രക്ഷസ്സ്, വിഷ്ണു എന്നിവരാണ് ഉപദേവതകൾ.
ഓം നമഃ ശിവായ
No comments:
Post a Comment