Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, October 14, 2019

ഇത് ഓരോ ഹിന്ദുവും നിർബന്ധമായി വായിച്ചിരിക്കണം... PART - 5

*🔱🔥ഇത് ഓരോ ഹിന്ദുവും നിർബന്ധമായി വായിച്ചിരിക്കണം... PART - 5🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ഈ പറയുന്നത് ശ്രദ്ദിച്ച് വായിക്കൂ എന്നിട്ട്
ഇത് ശരിയാണെന്ന് തോന്നുവാണേൽ ഇത് ഷെയർ
ചെയ്ത് എല്ലാവരിലേക്കും ഈ വാർത്ത
എത്തിക്കൂ.... അനുകൂലിച്ചോ പ്രതികൂലിച്ചോ കൊണ്ടുള്ള ഒരു കമൻസ്സും ഈ പോസ്റ്റിന് പാടില്ല...

ശബരിമലയിൽ സ്ത്രീകൾ കയറിയാൽ എന്താ കുഴപ്പം..??? ഒരു കുഴപ്പവുമില്ല അങ്ങനെ കോടതി വിധിയും വന്നു....

കുറെ നാളായി  എല്ലായിടത്തും ചർച്ചകൾ പൊടി പൊടിക്കുകയാണ്. അത് ഞങ്ങളുടെ ആചാരമാണ് ആചാരമാണ് എന്ന് മാത്രം പറയുന്നു ചിലർ. എന്താണ് ആ ആചാരം എന്ന് ചോദിച്ചാൽ അവർ വ്യക്തമായ മറുപടി പറയാതെ മറ്റു മതങ്ങളുടെ കാര്യത്തിലേക്കോ രാഷ്ട്രീയത്തിലേക്കോ വിഷയം മാറ്റും. ഒരു പക്ഷേ ഈ വലിയ വായിൽ വർത്തമാനം പറയുന്നവർക്കും കാര്യങ്ങൾ അറിയാത്തതു കൊണ്ടാകാം.

വിശ്വാസങ്ങളാകുന്ന വലിയ ഭാണ്ഡം ചുവന്നു നടക്കും, ആ ഭാണ്ഡത്തിലെന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ ചോദിച്ചവനെ അസഭ്യം പറയുകയും,
ഒരിക്കൽ പോലും ആ ചോദ്യം തന്നോടു തന്നെ ചോദിച്ചു കൊണ്ട് കയ്യിലുള്ള ആ ഭാണ്ഡക്കെട്ട് ഒന്നു തുറന്നു നോക്കാൻ പോലും തയ്യാറാവാത്ത ചില ആളുകളാണ് എല്ലാ മതങ്ങളുടേയും ശാപം.
കസ്തൂരി മാൻ സുഗന്ധം തേടി നടക്കുന്നത് പോലെ പൊരുളെന്താണെന്നറിയാതെ ഓരോന്ന് ചെയ്യുമ്പോഴാണ് ആചാരം അനാചാരവും, വിശ്വാസം അന്ധ വിശ്വാസവും ആയി മാറുന്നത്. ആ കൂട്ടത്തിൽ പെടാൻ ആഗ്രഹമില്ലാത്തതു കൊണ്ട് നേരത്തെ പറഞ്ഞ വിശ്വാസ ഭാണ്ഡം ഒന്ന് തുറന്നു നോക്കട്ടെ...

ആദ്യം നമ്മൾ മനസിലാക്കേണ്ടത് ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ സന്നിധാനമാണ്.
അവിടെ സ്ത്രീകൾക്ക് യാതൊരു വിലക്കുകളുമില്ല; എന്നതാണ്. 10 വയസിന് മുമ്പും 55 വയസിന് ശേഷവും സ്ത്രീകൾ അവിടെ ഭഗവൽ ദർശനം നടത്തുന്നുണ്ട്. ഇത് മറച്ച് വെച്ചാണ് അവന് ആകാമെങ്കിൽ അവൾക്കും ആയിക്കൂടേ എന്ന മണ്ടൻ ചോദ്യം. സമത്വവാദ സിദ്ധാന്തം ഇവിടെ അവസാനിക്കുന്നു.

അപ്പോൾ, ശബരിമലയിൽ പ്രവേശിക്കാത്തവർ സ്ത്രീകളല്ല; യുവതികളാണ് എന്ന് വ്യക്തം.

എന്തുകൊണ്ട് യുവതികൾ ശബരിമലയിൽ ധർമ്മശാസ്താവിനെ ദർശിക്കുന്നില്ല.???? സ്ത്രീകൾക്ക് ധർമ്മശാസ്താദർശനം പാടില്ലേ..???

തീർച്ചയായും സ്ത്രീകൾക്ക് ധർമ്മശാസ്താവിനെ ദർശിക്കാം.... യുവതികൾക്കുമാകാം.
പക്ഷെ ശബരിമലയിൽ മാത്രം വേണ്ട.

എന്താണ് കാരണം.???

സാധാരണ ഒരു മനുഷ്യൻ ജീവിതത്തിൽ നാല് ഘട്ടങ്ങളിലൂടെ കടന്ന് പോയി പരമമായ മോക്ഷപദം പ്രാപിക്കണമെന്നതാണ് ഭാരതീയ ആത്മീയ ദർശനം.

ഏതാണ് ആ നാല് ഘട്ടങ്ങൾ..???
ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം.. എന്നിവയാണവ. അനാവശ്യ വിവാദങ്ങളുണ്ടാക്കി സമത്വ സിദ്ധാന്തം പുലമ്പുന്നവർ ഈ ചതുരാശ്രമധർമ്മം എന്താണെന്ന് ആദ്യം പഠിക്കാൻ ശ്രമിക്കുക.

ഈ നാല് വ്യവസ്ഥയിലും ശ്രീ പരശുരാമ പ്രതിഷ്ഠിതമായ ശാസ്താ ക്ഷേത്രങ്ങൾ കേരളത്തിൽ തന്നെയുണ്ട്.
1. കൂളത്തൂർ പുഴ ബാലകൻ ബ്രഹ്മചര്യ ഭാവത്തിലുള്ള ശാസ്താവാണ്.

2. ആര്യങ്കാവിലയ്യൻ പത്നീ സമേതനായി  ഗൃഹസ്ഥാശ്രമഭാവത്തിലാണ്.

3. അച്ചൻകോവിലാണ്ടവൻ വാനപ്രസ്ഥമൂർത്തിയാണ്.
ഇവിടെയെല്ലാം യുവതികൾക്കും ദർശനമാവാം.

4. പതിനെട്ട് മലകൾക്കപ്പുറം, ഘോരവനാന്തരത്തിൽ സർവ്വസംഗപരിത്യാഗിയായി സംന്യാസഭാവത്തിലാണ് ശബരിമല ശാസ്താവ്.

ഭഗവാൻ അവിടെ പ്രതിഷ്ഠിതമായത് മുതൽ ഇന്ന് വരെയുള്ള ആചാരനിഷ്ഠ കോടതിയിൽ ബാലിശമായി ചോദ്യം ചെയ്യപ്പെടേണ്ടതല്ല. പൊന്നുരുക്കുന്നേടത്ത് പൂച്ചക്കെന്ത് കാര്യം എന്ന് ചോദിച്ചത് പോലെ, സർവവും വെടിഞ്ഞ് തപസിരിക്കുന്ന സംന്യാസിയുടെ മുന്നിൽ യുവതി സാന്നിദ്ധ്യമെന്തിന്..??? ശാസ്താവിനെ പ്രാർത്ഥിക്കാൻ ഒട്ടനവധി ക്ഷേത്രങ്ങൾ വേറെയില്ലേ..???

സാധാരണ ഒരു അമ്പലത്തിൽ പോകുന്നത് പോലെയല്ല ശബരിമലക്കു പോകുന്നത് എന്ന് വ്യക്തം... വ്യത്യസമെന്തെന്നാൽ സാധാരണ അമ്പലങ്ങളിൽ ഭക്തൻ ഭഗവാനെ കാണാൻ പോകുന്നു. പക്ഷേ ശബരിമലയിൽ അങ്ങനെയല്ല.
വെറും ഭക്തന്മാർക്ക് അവിടെ പ്രവേശനമില്ല.
അവിടെ പോകണമെങ്കിൽ ഭക്തൻ ആദ്യം ഭഗവാനാകണം. 41 ദിവസത്തെ ശാരീരികവും മാനസികവുമായ കഠിന പരിശ്രമത്താൽ മനസ്സാ വാചാ കർമ്മണാ ഏതാണ്ട് ഭഗവാന്റെ അതേ തലത്തിൽ എത്തിയവരാണ് ശബരിമലയിൽ പോയി അയ്യപ്പനെ ദർശിക്കേണ്ടത്.

അതായത് ശബരിമല തീർത്ഥാടകൻ തികഞ്ഞ സന്യാസിയാണ്; അഥവാ ആവണം. അങ്ങനെയാവാനാണ് 41 ദിനരാത്രങ്ങൾ കഠിനവ്രതമെടുക്കുന്നത്. സ്ത്രീസംഗം വെടിഞ്ഞ്, ശരണമന്ത്രം മാത്രം ഉരുവിട്ട്, മുദ്ര ധരിച്ച്, മാലയണിഞ്ഞ്, ഭൗതിക നിരാസത്തിന്റെ പ്രതീകമായി വർണ്ണ വസ്ത്രങ്ങൾ വെടിഞ്ഞ് കറുപ്പുടുത്ത്, ദേഹ ബോധം വെടിഞ്ഞ സന്യാസിയാവാൻ സ്വന്തം ശരീരത്തെ ശ്രദ്ധിക്കാതെ; മുടി, നഖം എന്നിവ മുറിക്കാതെ, ക്ഷൗരം പോലും ചെയ്യാതെ, എന്തിന് - കണ്ണാടി പോലും നോക്കാതെ, ചെരിപ്പിടാതെ, കല്ലും മുള്ളും കാല്ക്ക് മെത്തയാക്കി, കിടക്കയിൽ കിടക്കാതെ, നിലത്ത് വിരിച്ച് കിടന്ന്, ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന്, കുളിച്ച്, ശരണം വിളിച്ച്......... ശരിയായ സന്യാസജീവിതം....... എന്തൊരു ആത്മീയ അനുഭൂതിയാണത് !!

അതായത്, ഒരു സാധാരണക്കാരനും ഗൃഹസ്ഥനും ജീവിതത്തിൽ ഒരു മണ്ഡലകാലമെങ്കിലും (41 ദിവസം) കടുത്ത ബ്രഹ്മചര്യ നിഷ്ഠയോടെ സംന്യാസിയായി ജീവിച്ച് ആത്മനിർവൃതി നേടാനുള്ള ഭാഗ്യാവസരമാണ് ശബരിമല വ്രതകാലം....

ദർശനം നൽകുന്ന ആളെയും ദർശനം സ്വീകരിക്കുന്ന ആളെയും അയ്യപ്പൻ എന്ന ഒരേ പേരിലാണ് ഇവിടെ അറിയപ്പെടുന്നത്. ഇങ്ങനെ വേറെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ..???
ഭക്തനും ഭഗവാനും ഒന്ന്.!!! ഭക്തനും ഭഗവാനും അയ്യപ്പൻ.!!! അതിന് മാനദണ്ഡങ്ങളോ, വലിപ്പ ചെറുപ്പമോ, ജാതി, മത വ്യത്യാസങ്ങളോ ഒന്നുമില്ല. വെറും 41 ദിവസം പരിശ്രമിച്ചാൽ ആർക്കും ഭഗവാനാകാം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഭഗവാൻ നമുക്ക് പിടി തരാതെ മുകളിലിൽ ഒളിച്ചിരിക്കുന്ന ഒരു ആളല്ല. അത് നമ്മളുടെ ഉള്ളിൽ തന്നെ ഉള്ള ചൈതന്യമാണ് എന്ന തത്വമാണ്. സന്നിധാനത്തു വെച്ച് അയ്യപ്പ വിഗ്രഹം കാണുന്ന അയ്യപ്പന് തോന്നുകയാണ് ങേ... ഇത് ഞാൻ തന്നെ അല്ലേ എന്ന്???!!!!!

അതെ അത് നീ തന്നെയാകുന്നു. അതിനെയാണ് സംസ്കൃതത്തിൽ തത്ത്വമസി എന്ന് പറയുന്നത്.
മഹത്തായ വേദസാരം.!! അത് നീ തന്നെ.!! ഏത്..??? അയ്യപ്പാ എന്ന് നീ വിളിച്ച് വന്നില്ലേ..??? ആ നീ തന്നെ അയ്യപ്പൻ..!! ഈ ഒരു തത്ത്വം പിന്തുടരുന്ന ലോകത്തിലെ ഒരേയൊരു ക്ഷേത്രമാണ് ശബരിമല. ഇത് മനസ്സിലാക്കി വേണം അവിടെ പോകാൻ...

അതായത് ശബരിമലയിൽ പോകാനുള്ള യോഗ്യത ജാതിയോ, മതമോ, ആധാർ കാർഡോ ഒന്നുമല്ല.
41 ദിവസം കൊണ്ട് സ്വയം ഭഗവാനായി മാറുക എന്നത് മാത്രമാണ്. (മനസ്സു വെച്ചാൽ ഭഗവാനാകാൻ വെറും 41 ദിവസം മതി ) പക്ഷേ അതിനുള്ള കഠിന പരിശ്രമത്തിൽ പരമാവധി 28 ദിവസത്തിനപ്പുറത്തേക്ക് എത്താൻ പത്ത് വയസ്സിനും അമ്പതിനും ഇടക്കുള്ള സ്ത്രീകൾക്ക് (സാമാന്യേന) കഴിയാത്തത് കൊണ്ടാണ് അവർ ഈ സാഹസത്തിന് മുതിരാത്തത്. അത് സ്ത്രീകളുടെ കുറവോ മറ്റേത് പുരുഷന്മാരുടെ മേന്മയോ ആണെന്ന് അതിന് അർത്ഥമില്ല.

വളരെ ഗഹനവും അതേ സമയം നിസ്സാരമായി ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതുമായ ഈ തത്വം അറിയാതെ ഇതിനെതിരെ പ്രതിഷേധിക്കുന്നത്,
"ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്ന " ഒരു കൊച്ചു കുട്ടിയുടെ ബാല്യ ചാപല്യങ്ങളായി മാത്രമേ കാണാൻ പറ്റൂ...
പക്ഷേ ആ കുട്ടിയെ തിരുത്താൻ വേണ്ടി മറ്റുള്ളവരും ആ കുട്ടിയുടെ തലത്തിലേക്ക് അധ:പതിക്കേണ്ട ആവശ്യമില്ല. കാര്യങ്ങൾ പറഞ്ഞു കൊടുക്കുക.
ബുദ്ധി ഉള്ളവർ അത് ഉൾക്കൊണ്ടു കൊള്ളും....

മറിച്ച് ബഹു.. കോടതി മുമ്പാകെ യുവതികളും വരട്ടെ എന്ന് ദേവസ്വം ബോർഡ് പറയുന്നുവെങ്കിൽ, ഒന്നുകിൽ അത് അറിവില്ലായ്മ കൊണ്ട് അല്ലെങ്കിൽ കോടികൾ ഇനിയും കൂടുമെന്ന ആഹ്ലാദം കൊണ്ട്...... അറിവില്ലാത്തത് കൊണ്ടാണെങ്കിൽ പഠിച്ചാൽ ശരിയാകും. രണ്ടാമത്തേതാണെങ്കിൽ പിന്നെ അനുഭവിക്കുക...... അത്ര തന്നെ....

ചിലർ ഞങ്ങൾ സ്ത്രീ സമത്വത്തിനെതിരല്ലെന്ന് കാണിക്കാൻ " അവൾക്കുമാകാം" എന്ന് പറയുന്നു;
മറ്റു ചിലർ മൗനം പാലിക്കുന്നു.....

എന്തായാലും കേരളത്തിലെ ഭക്തജനങ്ങളായ യുവതികൾ  ആരും തന്നെ ഈ കോടതി വിധി കേട്ടു ശബരിമലയ്ക്ക്  പോവും എന്ന് വിശ്വസിക്കുന്നില്ല

ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

No comments:

Post a Comment