Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, August 24, 2025

പേരുർ പട്ടിശ്വര ശിവക്ഷേത്രം കോയമ്പത്തുർ

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
പേരുർ പട്ടിശ്വര ശിവക്ഷേത്രം കോയമ്പത്തുർ
            1️⃣
🔥🔥🔥🔥🔥🔥 കാലചക്രം തിരിയുമ്പോൾ വരുന്നഉയർച്ചകളും,കാഴ്ചകളുംനാം ദിവസേ
ന കാണുന്നു
ണ്ട്.ഇത്തരത്തിലുള്ളഇറക്കവും, ഉയർച്ചയും മനുഷ്യർക്ക് മാത്രമല്ലരാജ്യങ്ങൾ കൂടി സംഭവിക്കാറുണ്ട്.ഒരുകാലത്ത് വലിയപട്ട
ണംആയിരുന്നു പേരൂർ. വലിയ പട്ടണങ്ങളിൽ ജനസംഖ്യ വർദ്ധിച്ചു താമസിക്കാനുള്ളസൗകര്യങ്ങൾകുറയുമ്പോഴാണുജനങ്ങൾ സമീപത്തുള്ള പ്രദേശങ്ങളിലേക്ക്മാറിതാമസിക്കുന്നത് .അങ്ങനെപുതിയസ്ഥലങ്ങൾ വളർന്നുവരുന്നതുംസാധാരണയാണ്. പേരൂര് പെരിയഊരായിവളർന്നപ്പോൾ അതിൻറെ സമീപത്തായി ഒരു പുതിയ ഊർ-പുത്തുർഉണ്ടായി.പുത്തൂർ ഉണ്ടാക്കാൻ മുൻ നിരയിൽ നിന്നത്കോപൻഎന്നതലവൻആയതുകൊണ്ട്അത്കോപൻപുത്തൂർ എന്നുംപിന്നീട് കോയമ്പത്തൂരുമായി. ഇന്ന് പേരൂർ ഒരു പഴയഗ്രാമമായി.കോയമ്പത്തൂർദക്ഷിണേന്ത്യയിലെ ഒരു മഹാനഗരവും. "ശിവായ "ജപി
ച്ചിരിക്കുന്നവർക്ക്ഒരിക്കലുംഅപായമുണ്ടാകില്ല എന്ന് ഒരു പഴഞ്ചൊല്ല്നിലനിൽക്കുന്നുണ്ട്.പ്രണവത്തിന്റെ തുടക്കവും ഒടുക്കവുംആയശ്രീപരമേശ്വരൻപിറവിപെരുങ്കടൽനീന്തുന്നജീവജാലങ്ങൾക്ക്ലോഭമില്ലാതെ മുക്തി നൽകിസംരക്ഷിക്കുന്ന ഒരു ക്ഷേത്രമാണ് പേരുർ പട്ടീശ്വര ക്ഷേത്രം,കോയമ്പത്തുർ. ഈ ക്ഷേത്രംതമിഴ്നാട്ടിൽകോയമ്പത്തൂർജില്ലയിൽ പേരൂർ എന്ന സ്ഥലത്ത് ആണു സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന ദേവൻ ശ്രീപരമേശ്വരൻ പട്ടീശ്വരൻ എന്ന പേരിലും, ശ്രീ പാർവതി പച്ചെ നായകി, മനോൻമണി അമ്മൻ, എന്ന പേരിലുംവാണരുളുന്നുപുരാണങ്ങളിൽ ഈ സ്ഥലംപിപ്പലാരണ്യം,ആദിപുരി, ദക്ഷിണകൈലാസം, .ജ്ജാനപുരം,കല്യാണപുരം ,പശുപതിപുരംഎന്നിങ്ങനെയായിരുന്നു അറിയപ്പെട്ടിരുന്നത് തേവാരം പാടലിൽ പരാമർശിച്ചിട്ടുള്ള വയ്പ് സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം 63നായരാർന്മാരിൽ അപ്പരും, സുന്ദരൂർത്തി നയനാരും പേരുർ ,പെരുമയെസംബന്ധിച്ചുപാടിയിരിക്കുന്നു.സുന്ദരമൂർത്തിനയനാർഇവിടംന്ദർശിച്ചിട്ടുണ്ടു. അദ്ദേഹത്തെ പറ്റിയുള്ള പല ഐതിഹ്യങ്ങളും പേരൂർ പുരാണത്തിൽ പരാമർശിക്കുന്നുണ്ട്. പല നൂറ്റാണ്ടുകൾക്കും മുൻമ്പു തന്നെഈക്ഷേത്രംഉണ്ടായിരുന്നു എന്നതിന് ഒരുപാട്തെളിവഉണ്ട്.എന്നാൽ അക്കാലത്ത് ഉണ്ടായിരുന്ന ക്ഷേത്രമല്ലഇന്ന് നാംകാണുന്നത് മഹേന്ദ്ര വർമ്മ പല്ലവന്റെ കാലത്തിനു മുമ്പ്ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങളൊക്കെ ചുണ്ണാമ്പ് , ചെങ്കല്ല്എന്നിവ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടവയായിരുന്നു അങ്ങനെ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങൾ സുമാർ 500 വർഷങ്ങളിൽ കൂടുതൽ കാലംനിലനിൽക്കാറില്ല.അതുകൊണ്ട് ഏഴാം ശതകത്തിന് ശേഷം ഈ ക്ഷേത്രത്തിൽ പുനർനിർമ്മാണംനടത്തിയിട്ടുണ്ട്എന്നുംഅങ്ങനെ പിന്നീട് ഉണ്ടാക്കിയ കെട്ടിടങ്ങളാണ് ഇന്ന്നാംകാണുന്നത്എന്നുള്ളതുംതീർച്ചയാണ്.തിരുവാരൂരിൽ ജനിച്ചാൽ മോക്ഷം,പേരൂരിൽ മരിച്ചാൽ പുണ്യംഎന്നാണ്പുരാണങ്ങൾഉൾക്കൊള്ളിക്കുന്നത്. എത്ര ഘോരപാപങ്ങൾചെയ്തവരായാലുംപേരൂരിലെ കാഞ്ചി തീർത്ഥത്തിൽ സ്നാനംചെയ്തു ആ ജലം പാനംചെയ്ത്പേരൂരിൽ കിടന്നുമരിച്ചാൽ നേരെ കൈലാസത്തിലേക്ക്പോകുമെന്നും,യമദൂതന്മാർഅവരെ സ്പർശിക്കുകയില്ലഎന്നുമാണ് വിശ്വാസം. മരിക്കുന്നവരെയൊക്കെഭഗവാൻപഞ്ചാക്ഷരിമന്ത്രംഉപയോഗിച്ച് തന്റെ പാദാരവിന്ദങ്ങളിലേക്ക്ആകർഷിച്ച് മോക്ഷം കൊടുക്കുമെത്രേ .ഇതിൻറെ സൂചനയാണ് ഇവിടെ കിടന്നു മരിക്കുന്നവരുടെഒക്കെഅവസാനവേളയിൽ കാത്മേൽപ്പോട്ട് ആക്കിചെരിഞ്ഞുകിടക്കുന്നത്.കർമ്മങ്ങൾക്കു,കാശിക്കും,രാമേശ്വരത്തും പോകാൻ സാധിക്കാത്ത ആളുകൾ സാധാരണ പേരൂർക്കാണ് പോകാറ്. ഇവിടെയുള്ള കാഞ്ചീനദീ കരയിൽ ക്രിയകൾ ചെയ്യുന്നത് ഈ നദിയിൽ മരിച്ചവരുടെ അസ്ഥികൾ നിമജ്ജനം ചെയ്യുന്നതും വളരെവിശേഷമാണ്. ഈ നദിയിൽ സമർപ്പിക്കുന്ന അസ്ഥികൾ ഒക്കെകാലക്രമത്തിൽവെൺകല്ലുകൾആയി മാറുന്നത്ഇന്നും കണ്ടുവരുന്ന ഒരുവിശേഷമാണ്. ഇവിടെ വരുന്നവർക്ക് ഭരണാധികളെ ഭയപ്പെടേണ്ട എന്ന് എടുത്തു കാണിക്കുന്ന ഒരു പുളിയും, ഒരു പനയും, ഇന്നും ഇവിടെ കാണാം.പിറ വാ പുളി(പിറവി ഇല്ലാത്ത പുളി) എന്നും, ഇറവാ പന( മരണമില്ലാത്ത പന) എന്നമാണു. ഇതിൻ്റെ പേരു. ഈ മരങ്ങൾ രണ്ടും വളരെ പ്രാചീനമാണ്. എന്ന്ഉണ്ടായതാണെന്ന്ആർക്കുംഅറിഞ്ഞുകൂടാഈപുളിയുടെകുരുഎവിടെ കൊണ്ട് നട്ടാലും,മുളയ്ക്കുകയില്ല ഇനി മുളച്ചാൽ തന്നെതാമസിയാതെ ചെടി വാടിപ്പോകുന്നു. ഇവിടെ ഈ വൃക്ഷംവളരെ കാലമായി ഉള്ളതാണ്.അതിന് നാശമില്ല ഇതുപോലെതന്നെഈസ്ഥലത്തു വീഴുന്ന ചാണകത്തിൽ എത്ര ദിവസം കഴിഞ്ഞാലും പുഴു വരുന്നില്ല ഈ നാട്ടിലേക്ക് വരുന്നവർക്ക് പിന്നീട് ജനനം ഇല്ലഎന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇവിടെ ബ്രഹ്മ തീർത്ഥം എന്നൊരുതീർത്ഥമുണ്ട്.അതിൽ ചെമ്പുകാശ്‌ ഇട്ടാൽഅചിരേണ അതിലെ  അഴുക്കുകൾ ഒക്കെ പോയി സ്വർണംപോലെപ്രകാശിക്കുന്നുപ്രധാനമായും ദേവലോക പശുവായ കാമദേവന്റെ മകളുടെ പേരിലാണ് ഈ ക്ഷേത്രംഅറിയപ്പെടുന്നത് 18  ശൈവ സിദ്ധർ
ന്മാരിൽഒരാളായകോരക്കർസിദ്ധർ ഇവിടെ ഭഗവാനെതപസ്സു ചെയ്തു മോക്ഷമടഞ്ഞതായിപറയപ്പെടുന്നു. അദ്ദേഹം തപസ്സനുഷ്ടിച്ച സിദ്ധപീഠം ക്ഷേത്രത്തിലുണ്ട് .അരുണഗിരിനാഥർ തൻ്റെ തിരുപ്പുകഴിലും കച്ചിയപ്പമുനിവർ തൻ്റെ പേരൂർ പുരാണത്തിലുംഈക്ഷേത്രത്തിൻ്റെപെരുമകളെ കുറിച്ച് പാടിയിരിക്കുന്നു. മുചുകന്ദ ചക്രവർത്തിയുടെ വികലമായ മുഖംമാറിപഴയ മുഖം തിരിച്ചു കിട്ടിയത് ഈ ക്ഷേത്രത്തിൽ വച്ച്ആണെന്നാണ് ഐതിഹ്യം. ആദിശങ്കരൻ തൻറെമാതാവിന്റെമുക്തിക്ക് വേണ്ടി ഇവിടെപ്രാർത്ഥിച്ചതായും പരശുരാമൻ പഞ്ചപാണ്ഡവർ ,പതഞ്ജലി വ്യാഘ്രപാദമുനി ,എന്നിമഹത് വ്യക്തികൾ ഇവിടംസന്ദർശിച്ചതായും പറയപ്പെടുന്നു.

     🌷 തുടരും🌷

🌷 സമർപ്പണം
വിജയലക്ഷ്മി
വിജയശ്രീ
കൊല്ലം🌷

Saturday, August 23, 2025

ശനിദേവൻ

ഭഗവാൻ ശിവൻ എന്തിനാണ് ശനിദേവനെ 19 വർഷം ആൽമരത്തിൽ തലകീഴായി തൂങ്ങിക്കിടത്തിയത് ?

ശനിദേവന്റെ പേര് കേട്ടാലുടൻ ആളുകൾ അവൻ്റെ കോപത്തെ ഭയപ്പെടാൻ തുടങ്ങുന്നു. ആരും ശനിദേവനെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, ശനിയെ പ്രീതിപ്പെടുത്താൻ വ്യത്യസ്ത വഴികൾ തേടുന്നു. ശനിദേവൻ ഒരു വ്യക്തിയുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ ഫലം നൽകുന്നുവെന്ന് പറയപ്പെടുന്നു.

ഒരിക്കൽ ഭഗവാൻ ശനിദേവനെ 19 വർഷം ആൽമരത്തിൽ തലകീഴായി തൂങ്ങിക്കിടത്തി. എന്തുകൊണ്ടാണ് ശനിദേവൻ ശിക്ഷിക്കപ്പെട്ടത് ?

ഒരു ഐതിഹ്യം അനുസരിച്ച്, ഒരിക്കൽ സൂര്യദേവൻ തന്റെ എല്ലാ പുത്രന്മാരെയും അവരുടെ യോഗ്യതയനുസരിച്ച് വ്യത്യസ്ത ലോകങ്ങളിലേക്ക് വിതരണം ചെയ്തു, എന്നാൽ തന്റെ ശക്തിയുടെ അഹങ്കാരത്തിൽ, ശനിദേവൻ അതിൽ സന്തുഷ്ടനായില്ല. അതിനാൽ, തന്റെ ശക്തി ഉപയോഗിച്ച്, ശേഷിക്കുന്ന ലോകങ്ങളുടെ മേലും അദ്ദേഹം നിയന്ത്രണം നേടി. ശനിദേവന്റെ ഈ പ്രവൃത്തി കാരണം സൂര്യദേവൻ വളരെ ദുഃഖിതനായി. 

സുര്യൻ സഹായം തേടി ഭഗവാൻ ശിവനെ സമീപിച്ചു. സൂര്യദേവന്റെ ആരാധനയിൽ സംപ്രീതനായ ശിവൻ തന്റെ സൈന്യത്തെ ശനിദേവനുമായി യുദ്ധം ചെയ്യാൻ അയച്ചു, എന്നാൽ ശനിദേവൻ എല്ലാവരെയും പരാജയപ്പെടുത്തി. ഇതിനുശേഷം ശങ്കരൻ തന്നെ ശനിദേവനുമായി യുദ്ധം ചെയ്യാൻ വന്നു. ശനിദേവൻ തന്റെ മാരക ദർശനം ഭഗവാൻ ശങ്കറിൽ പതിച്ചപ്പോൾ, ഭഗവാൻ ശങ്കർ തന്റെ മൂന്നാം കണ്ണ് തുറന്ന് ശനിദേവന്റെ അഹങ്കാരം തകർത്തു.

ശനിദേവനെ ഒരു പാഠം പഠിപ്പിക്കുന്നതിനായി ശിവൻ 19 വർഷക്കാലം ആൽ മരത്തിൽ തലകീഴായി തൂക്കി. ഈ 19 വർഷത്തിനിടയിൽ, ശനിദേവൻ ശങ്കറിനെ ആരാധിക്കുന്നത് തുടർന്നു. അതുകൊണ്ടാണ് ശനിയുടെ മഹാദശ 19 വർഷം നീണ്ടുനിന്നത്. 

മകന്റെ ഈ ദുരവസ്ഥ സൂര്യദേവനിൽ ദുഃഖമുണ്ടാക്കി. മകന്റെ തെറ്റിന് അദ്ദേഹം ശിവനോട് ക്ഷമാപണം നടത്തി, ശനിദേവൻ്റെ ജീവൻ നൽകണമെന്ന് ശിവനോട് പ്രാർത്ഥിച്ചു. ഇതിനുശേഷം ശിവൻ ശനിദേവനെ മോചിപ്പിച്ചു, തന്റെ ശക്തികളെ ന്യായീകരിക്കാൻ ശിവൻ ശനിദേവനെ അനുഗ്രഹിച്ചു. അന്നുമുതൽ ശനിദേവൻ അദ്ദേഹത്തിന്റെ മാർഗനിർദേശത്തിലാണ്. ശിവൻ ശനിദേവനെ തന്റെ ശിഷ്യനായി നിയമിക്കുകയും മജിസ്ട്രേട്ടായി നിയമിക്കുകയും ചെയ്തു. വിശ്വാസമനുസരിച്ച്, ശനിദോഷത്തിൽ നിന്ന് മുക്തി നേടാനാണ് ശിവനെ ആരാധിക്കുന്നത്, കാരണം ശനിദേവൻ ശിവനെ ബഹുമാനിക്കുക മാത്രമല്ല, ഭഗവാനെ ഭയപ്പെടുകയും ചെയ്യുന്നു. ശിവനെ ആരാധിക്കുന്നത് ശനിദേവന്റെ കോപം ശമിപ്പിക്കുകയും ആ വ്യക്തിക്ക് ഭഗവാൻ ശിവൻ എന്തിനാണ് ശനിദേവനെ 19 വർഷം ആൽമരത്തിൽ തലകീഴായി തൂങ്ങിക്കിടത്തിയത് ?

ശനിദേവന്റെ പേര് കേട്ടാലുടൻ ആളുകൾ അവൻ്റെ കോപത്തെ ഭയപ്പെടാൻ തുടങ്ങുന്നു. ആരും ശനിദേവനെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, ശനിയെ പ്രീതിപ്പെടുത്താൻ വ്യത്യസ്ത വഴികൾ തേടുന്നു. ശനിദേവൻ ഒരു വ്യക്തിയുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ ഫലം നൽകുന്നുവെന്ന് പറയപ്പെടുന്നു.

ഒരിക്കൽ ഭഗവാൻ ശനിദേവനെ 19 വർഷം ആൽമരത്തിൽ തലകീഴായി തൂങ്ങിക്കിടത്തി. എന്തുകൊണ്ടാണ് ശനിദേവൻ ശിക്ഷിക്കപ്പെട്ടത് ?

ഒരു ഐതിഹ്യം അനുസരിച്ച്, ഒരിക്കൽ സൂര്യദേവൻ തന്റെ എല്ലാ പുത്രന്മാരെയും അവരുടെ യോഗ്യതയനുസരിച്ച് വ്യത്യസ്ത ലോകങ്ങളിലേക്ക് വിതരണം ചെയ്തു, എന്നാൽ തന്റെ ശക്തിയുടെ അഹങ്കാരത്തിൽ, ശനിദേവൻ അതിൽ സന്തുഷ്ടനായില്ല. അതിനാൽ, തന്റെ ശക്തി ഉപയോഗിച്ച്, ശേഷിക്കുന്ന ലോകങ്ങളുടെ മേലും അദ്ദേഹം നിയന്ത്രണം നേടി. ശനിദേവന്റെ ഈ പ്രവൃത്തി കാരണം സൂര്യദേവൻ വളരെ ദുഃഖിതനായി. 

സുര്യൻ സഹായം തേടി ഭഗവാൻ ശിവനെ സമീപിച്ചു. സൂര്യദേവന്റെ ആരാധനയിൽ സംപ്രീതനായ ശിവൻ തന്റെ സൈന്യത്തെ ശനിദേവനുമായി യുദ്ധം ചെയ്യാൻ അയച്ചു, എന്നാൽ ശനിദേവൻ എല്ലാവരെയും പരാജയപ്പെടുത്തി. ഇതിനുശേഷം ശങ്കരൻ തന്നെ ശനിദേവനുമായി യുദ്ധം ചെയ്യാൻ വന്നു. ശനിദേവൻ തന്റെ മാരക ദർശനം ഭഗവാൻ ശങ്കറിൽ പതിച്ചപ്പോൾ, ഭഗവാൻ ശങ്കർ തന്റെ മൂന്നാം കണ്ണ് തുറന്ന് ശനിദേവന്റെ അഹങ്കാരം തകർത്തു.

ശനിദേവനെ ഒരു പാഠം പഠിപ്പിക്കുന്നതിനായി ശിവൻ 19 വർഷക്കാലം ആൽ മരത്തിൽ തലകീഴായി തൂക്കി. ഈ 19 വർഷത്തിനിടയിൽ, ശനിദേവൻ ശങ്കറിനെ ആരാധിക്കുന്നത് തുടർന്നു. അതുകൊണ്ടാണ് ശനിയുടെ മഹാദശ 19 വർഷം നീണ്ടുനിന്നത്. 

മകന്റെ ഈ ദുരവസ്ഥ സൂര്യദേവനിൽ ദുഃഖമുണ്ടാക്കി. മകന്റെ തെറ്റിന് അദ്ദേഹം ശിവനോട് ക്ഷമാപണം നടത്തി, ശനിദേവൻ്റെ ജീവൻ നൽകണമെന്ന് ശിവനോട് പ്രാർത്ഥിച്ചു. ഇതിനുശേഷം ശിവൻ ശനിദേവനെ മോചിപ്പിച്ചു, തന്റെ ശക്തികളെ ന്യായീകരിക്കാൻ ശിവൻ ശനിദേവനെ അനുഗ്രഹിച്ചു. അന്നുമുതൽ ശനിദേവൻ അദ്ദേഹത്തിന്റെ മാർഗനിർദേശത്തിലാണ്. ശിവൻ ശനിദേവനെ തന്റെ ശിഷ്യനായി നിയമിക്കുകയും മജിസ്ട്രേട്ടായി നിയമിക്കുകയും ചെയ്തു. വിശ്വാസമനുസരിച്ച്, ശനിദോഷത്തിൽ നിന്ന് മുക്തി നേടാനാണ് ശിവനെ ആരാധിക്കുന്നത്, കാരണം ശനിദേവൻ ശിവനെ ബഹുമാനിക്കുക മാത്രമല്ല, ഭഗവാനെ ഭയപ്പെടുകയും ചെയ്യുന്നു. ശിവനെ ആരാധിക്കുന്നത് ശനിദേവന്റെ കോപം ശമിപ്പിക്കുകയും ആ വ്യക്തിക്ക് ശനിദോഷത്തിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. നിന്ന് മോചനം ലഭിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

Monday, August 18, 2025

ശിവ അഷ്ടോത്തര ശതനാമാവലി

🍃🍃🍃🍃🍃🍃🍃🍃🍃

*ശിവ അഷ്ടോത്തര*
*ശതനാമാവലി*

🙏🌹🌷🌺🕉️🪷🌸🌺🙏

ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവേ നമഃ
ഓം പിനാകിനേ നമഃ
ഓം ശശിശേഖരായ നമഃ

ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപര്‍ദ്ദിനേ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശങ്കരായ നമഃ

ഓം ശൂലപാണയേ നമഃ
ഓം ഖട്വാംഗിനേ നമഃ
ഓം വിഷ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ടായ നമഃ
ഓം അംബികാനാഥായ നമഃ

ഓം ശ്രീ കണ്ഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശര്‍വായ നമഃ
ഓം ത്രിലോകേശായ നമഃ

ഓം ശിതി കണ്ഠായ നമഃ
ഓം ശിവാപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനേ നമഃ
ഓം കൗമാരയേ നമഃ

ഓം അന്ധകാസുര സൂദനായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ലലാടാക്ഷായ നമഃ
ഓം കാലകാലായ നമഃ
ഓം കൃപാനിധയേ നമഃ

ഓം ഭീമായ നമഃ
ഓം പരശുഹസ്തായ നമഃ
ഓം മൃഗപാണയേ നമഃ
ഓം ജഡാധരായ നമഃ
ഓം കൈലാസ വാസിനേ നമ

ഓം കവചിനേ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാന്തകായ നമഃ
ഓം വൃഷങ്കായ നമഃ
ഓം വൃഷഭാരൂഢായ നമഃ

ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ
ഓം സ്വരമയായ നമഃ
ഓം ത്രയീ മൂര്‍ത്തയേ നമഃ
ഓം അനീശ്വരായ നമഃ

ഓം സര്‍വജ്ഞായ നമഃ
ഓം പരമാത്മനേ നമഃ
ഓം സോമസൂര്യാഗ്നി ലോചനായ നമഃ
ഓം ഹവിഷേ നമഃ
ഓം യജ്ഞമയായ നമഃ

ഓം സോമായ നമഃ
ഓം പഞ്ചവക്ത്രായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ

ഓം ഗണനാഥായ നമഃ
ഓം പ്രജാപതയേ നമഃ
ഓം ഹിരണ്യരേതസേ നമഃ
ഓം ദുര്‍ധര്‍ഷായ നമഃ
ഓം ഗിരീശായ നമഃ

ഓം ഗിരിഷായ നമഃ
ഓം അനഘായ നമഃ
ഓം ഭുജംഗഭൂഷ്ണായ നമഃ
ഓം ഭര്‍ഗായ നമഃ
ഓം ഗിരിധന്വിനേ നമഃ

ഓം ഗിരിപ്രിയായ നമഃ
ഓം കൃത്തിവാസസെ നമഃ
ഓം പുരാരാതയെ നമഃ
ഓം ഭഗവതെ നമഃ
ഓം പ്രമഥാധിപായേ നമഃ

ഓം മൃത്യുജ്ഞയായ നമഃ
ഓം സൂക്ഷ്മതനവെ നമഃ
ഓം ജഗദ് വ്യാപിനേ നമഃ
ഓം ജഗദ്ഗുരുവെ നമഃ
ഓം വ്യോമകേശായ നമഃ

ഓം മഹാസേനജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയെ നമഃ
ഓം സ്ഥാണവേ നമഃ

ഓം അഹിര്‍ബുധ്‌ന്യായ നമഃ
ഓം ദിഗംബരായ നമഃ
ഓം അഷ്ഠമൂര്‍ത്തയെ നമഃ
ഓം അനേകാത്മനെ നമഃ
ഓം സാത്വികായ നമഃ

ഓം ശുദ്ദവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖണ്ഡപരശവെ നമഃ
ഓം അജായ നമഃ
ഓം പാപവിമോചകായ നമഃ

ഓം മൃഡായ നമഃ
ഓം പശുപതയെ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ

ഓം ഹരയെ നമഃ
ഓം ഭഗനേത്രഭിദേ നമഃ
ഓം അവ്യക്തായ നമഃ
ഓം ദക്ഷാധ്വരഹരായ നമഃ
ഓം ഹരായ നമഃ

ഓം പൂഷദന്തഭിദേ നമഃ
ഓം അവ്യഗ്രായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപദേ നമഃ
ഓം അപവര്‍ഗപ്രദായ നമഃ

ഓം അനന്തായ നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ

🙏🌹🌷🌺🕉️🪷🌸🌺🙏

Sunday, August 17, 2025

രുദ്രമന്ത്രം

*രുദ്രമന്ത്രം*🙏

*ഓം നമസ്തേസ്തു ഭഗവൻ*
*വിശ്വേശ്വരായ*
*മഹാദേവായ*
*ത്രയംബകായ*
*തൃപുരാന്തകായ*
*തൃ കാലാഗ്നി കാലായ*
*കാലാഗ്നിരുദ്രായ*
*നീലകണ്ഠായ*
*മൃത്യുഞ്ജയായ*
*സർവ്വേശ്വരായ*
*സദാശിവായ*
*ശങ്കരായ*
*ശ്രീമഹാദേവായ നമ:*🙏

ശിവസ്തുതി

ശിവസ്തുതി

കൈലാസേശ്വര! ശ്രീ പരമേശ്വര!
ഗിരിജാ വല്ലഭ നമോ നമഃ 
മന്മഥ കോമള മംഗളദായക 
പന്നഗ ഭൂഷണ നമോ നമഃ 
കൈലാസേശ്വര! ശ്രീ പരമേശ്വര! 
ഗിരിജാ വല്ലഭ നമോ നമഃ
🙏🌷

അനാദി സംഭവ സാംബ സദാശിവ 
അനന്ത ഭാസുര നമോ നമഃ 
ഇന്ദുകലാധര മുകുന്ദ കളേബര 
നിത്യ മനോഹര നമോ നമഃ 
കൈലാസേശ്വര! ശ്രീ പരമേശ്വര!
ഗിരിജാ വല്ലഭ നമോ നമഃ
🙏🌷

അനാഥ രക്ഷക ശ്രീ രാജവത്സല 
വരദാന പ്രിയ നമോ നമഃ 
ഗംഗാധര ഹര ശ്രീധര വന്ദിതാ 
ശംഭോ ശങ്കര നമോ നമഃ 
കൈലാസേശ്വര! ശ്രീ പരമേശ്വര!
ഗിരിജാ വല്ലഭ നമോ നമഃ
🙏🌷

രാമായണവും മഹാദേവനുമായുള്ള ബന്ധം

*_🚩രാമായണവും മഹാദേവനുമായുള്ള ബന്ധം_*

*രാമായണം ശ്രീരാമൻ്റെ കഥയാണെങ്കിലും, ഭഗവാൻ മഹാദേവൻ്റെ സാന്നിധ്യവും സ്വാധീനവും ഈ ഇതിഹാസത്തിൽ ഉടനീളമുണ്ട്. രാമനും ശിവനും തമ്മിലുള്ള ബന്ധം കേവലം ഭക്തിയിൽ ഒതുങ്ങുന്നതല്ല, മറിച്ച് ഈ രണ്ട് അവതാരങ്ങളും പരസ്പരം ബഹുമാനിക്കുകയും ധർമ്മസംസ്ഥാപനത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നതായി രാമായണം കാണിച്ചുതരുന്നു.*

_*രാമനും ശിവനും തമ്മിലുള്ള ബന്ധം*_

*1.  രാമൻ്റെ ശിവഭക്തി: ശ്രീരാമൻ മഹാവിഷ്ണുവിൻ്റെ അവതാരമായിരുന്നിട്ടും, അദ്ദേഹം ശിവഭക്തനായിരുന്നു. രാവണനെ വധിക്കുന്നതിന് മുൻപ് ശക്തിയും അനുഗ്രഹവും നേടുന്നതിനായി രാമേശ്വരത്ത് ശിവലിംഗം സ്ഥാപിച്ച് ആരാധിച്ചത് ഇതിന് ഉദാഹരണമാണ്. രാമേശ്വരം എന്ന പേരുപോലും 'രാമൻ്റെ ഈശ്വരൻ' എന്നതിനെ സൂചിപ്പിക്കുന്നു. ഈ സംഭവം രാമൻ്റെ വിനയത്തെയും എല്ലാ ദേവന്മാരെയും ബഹുമാനിക്കുന്നതിലുള്ള അദ്ദേഹത്തിൻ്റെ മനോഭാവത്തെയും എടുത്തു കാണിക്കുന്നു.*

*2.  ശിവൻ്റെ രാമഭക്തി: രാമനാമം ജപിക്കുന്നതിലൂടെ മോക്ഷം ലഭിക്കുമെന്ന് ശിവൻ തന്നെ പറയുന്നുണ്ട്. "രാമനാമം ജപിക്കുന്നത് വിഷ്ണു സഹസ്രനാമം ജപിക്കുന്നതിന് തുല്യമാണ്" എന്ന് ശിവൻ പാർവതീദേവിയോട് ഉപദേശിക്കുന്നുണ്ട്. ശിവഭക്തർക്ക് പുണ്യസ്ഥലമായ കാശിയിൽ വെച്ച് ഒരാൾ മരണപ്പെടുമ്പോൾ, ശിവൻ തൻ്റെ കാതിൽ രാമനാമം മന്ത്രിച്ചുകൊടുക്കുമെന്നും, അതിലൂടെ അവർക്ക് മോക്ഷം ലഭിക്കുമെന്നും ഐതിഹ്യമുണ്ട്.*


_*രാമായണത്തിലെ ശിവൻ്റെ സാന്നിധ്യം*_

*1.  ശിവധനുസ്സ്: സീതയെ വിവാഹം കഴിക്കാൻ രാമന് നിബന്ധനയായി വെച്ചിരുന്നത് ശിവൻ്റെ വില്ല് കുലയ്ക്കുക എന്നതായിരുന്നു. ഈ വില്ല് ഒടിഞ്ഞപ്പോൾ, ശിവൻ്റെ പരമഭക്തനായ പരശുരാമൻ കോപിച്ച് അവിടെയെത്തുന്നു. ഈ സംഭവം രാമനും ശിവനും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വ്യക്തമാക്കുന്നു. രാമൻ ശിവൻ്റെ വില്ലൊടിക്കുന്നത് ഒരു ധിക്കാരമായിരുന്നില്ല, മറിച്ച് തൻ്റെ ശക്തിയും യോഗ്യതയും തെളിയിക്കാനുള്ള ഒരു മാർഗ്ഗമായിരുന്നു.*

*2.  രാവണൻ്റെ ശിവഭക്തി: രാവണൻ ഒരു വലിയ ശിവഭക്തനായിരുന്നു. കൈലാസം പോലും സ്വന്തം ശക്തികൊണ്ട് ഇളക്കാൻ ശ്രമിച്ച രാവണൻ്റെ വീര്യം ശിവൻ തിരിച്ചറിയുകയും അദ്ദേഹത്തിന് പല വരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. രാവണൻ്റെ ശക്തമായ ശിവഭക്തി കാരണം രാമൻ്റെ സൈന്യത്തിന് പലപ്പോഴും രാവണനെ നേരിടാൻ പ്രയാസമുണ്ടായി. എന്നാൽ, ധർമ്മം സംരക്ഷിക്കാൻ വേണ്ടി ശിവൻ രാവണനെ സഹായിക്കാതെ രാമന് വഴങ്ങിക്കൊടുത്തു.*

*3.  ശിവൻ്റെ അനുഗ്രഹം: ലങ്കയിലേക്കുള്ള യാത്രാമധ്യേ, രാമസേതു നിർമ്മിക്കുന്നതിന് മുൻപ് രാമൻ ശിവനെ പ്രീതിപ്പെടുത്തുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. രാവണനുമായുള്ള യുദ്ധത്തിൽ രാമൻ വിജയിക്കാൻ ശിവൻ്റെ അനുഗ്രഹം പ്രധാന പങ്കുവഹിച്ചു.*

*ചുരുക്കത്തിൽ, രാമായണകഥയിൽ രാമനും ശിവനും തമ്മിലുള്ള ബന്ധം ധർമ്മത്തിൻ്റെയും പരസ്പര ബഹുമാനത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രതീകമാണ്. ഈ കഥാപാത്രങ്ങളിലൂടെ വിഷ്ണുവും ശിവനും തമ്മിലുള്ള ഭേദം ഒന്നുമില്ലെന്നും, ഇരുവരും ഒരേ പരമാത്മാവിൻ്റെ രണ്ട് ഭാവങ്ങളാണെന്നും രാമായണം നമ്മെ പഠിപ്പിക്കുന്നു.*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*

Sunday, August 10, 2025

ജലധാര



ജലധാര

ശിവക്ഷേത്രത്തിൽ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്.ജലധാര..
ക്ഷിപ്രകോപിയും  സംഹാരത്തിന്റെ  മൂർത്തിമദ്ഭാവവുമായ ശിവനേ ധാരയായി,  ഇടമുറിയാതെ,  നിർത്താതെ,  ധാരാളം ജലം ശിരസ്സിൽ ഒഴിച്ച് തണുപ്പിക്കുന്ന ചടങ്ങാണ് ധാര എന്ന് ലളിതമായി പറയാം..

ശിവനെ വളരെ മുൻകോപി ആയാണ് പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്.. 
ബ്രഹ്മാവ് സൃഷ്ടിയുടെയും, വിഷ്ണു സ്ഥിതിയുടെയും 
ശിവൻ സംഹാരത്തിന്റെയും മൂർത്തിമാരായി സങ്കൽപ്പിക്കുന്നു.. 
ശിവന്റെ മൂന്നാം കണ്ണിലെ അഗ്നി ലോകത്തെ മുഴുവൻ തന്നെ നശിപ്പിക്കുവാൻ ശക്തിയുള്ളതാണ്.. 

ലോകം അവസാനിക്കേണ്ട കാലത്ത് സംഹാര സ്വരൂപിയായിരിക്കുന്ന ശിവൻ തന്നെയാണ് പ്രപഞ്ചത്തെ മുഴുവൻ തന്നെയും സംഹരിക്കുന്നത് എന്ന് പറയുന്നു.. 

ഒരിക്കൽ തന്റെ മനസ്സിലേക്ക് ഭൗതിക ചിന്തകളുടെ കാമാസക്തി യെ ഉണർത്തിവിടുന്നതിനായി പുഷ്പശരം പ്രയോഗിച്ച കാമദേവനെ പോലും ശിവൻ മൂന്നാം കണ്ണ് തുറന്ന്  ദഹിപ്പിച്ചു കളഞ്ഞു എന്ന് പുരാണങ്ങളിൽ ഉണ്ട്... ഇപ്രകാരം ഏറ്റവും കോപിഷ്ഠനായി  ഇരിക്കുന്ന ശിവനെ ധാര എന്ന് പറയുന്ന ചടങ്ങിലൂടെ നിരന്തരം ജല അഭിഷേകം ചെയ്ത്  തണുപ്പിക്കുകയാണ് ചെയ്യുന്നത്..

 വൈദികമായ ധാരാളം മന്ത്രങ്ങൾ ധാര എന്ന ചടങ്ങിൽ ജപത്തിനായി ഉപയോഗിക്കുന്നു..
സപ്തശുദ്ധി,  വേദാദി, ശ്രീ രുദ്ര മന്ത്രം,  ചമകം,  രുദ്ര സൂക്തങ്ങൾ,  പുരുഷസൂക്തം, ഭാഗ്യസൂക്തം,  ആയുസൂക്തം, സംവാദ സൂക്തം, വേദ അവസാനം എന്നിവയാണ് ധാര സമയത്ത് ജപത്തിനുവേണ്ടി ഉപയോഗിക്കുന്നത്..

ശിവ ഭഗവാന്റെ വിഗ്രഹത്തിന് മുകളിലായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ധാര  പാത്രത്തിൽ, പൂജിച്ച തീർത്ഥജലം ഒഴിക്കുന്നു..  ജലത്തിൽ ദർഭ പുല്ല് കൊണ്ട് തൊട്ട് ഈ മന്ത്രം മുഴുവനും ജപിക്കുക ആണ് ചടങ്ങ്..

ഈ മന്ത്രങ്ങൾ മുഴുവൻ ജപിക്കുന്നതിന് ആകട്ടെ വളരെയധികം സമയം വേണ്ടിവരും.. 
നവീകരണ കലശം,  പ്രതിഷ്ഠ,  ഉത്സവം തുടങ്ങിയ പ്രധാനപ്പെട്ട ചടങ്ങുകളുടെ ഭാഗമായി ധാര  നടത്തുമ്പോൾ ഇപ്രകാരമെല്ലാ മന്ത്രങ്ങളും ജപിച്ച് വളരെയധികം സമയമെടുത്ത് ചെയ്യാറുണ്ട്.. 

സാധാരണഗതിയിൽ ക്ഷേത്രങ്ങളിൽ വഴിപാടായി ചെയ്യുമ്പോൾ മൂന്നു മണിക്കൂർ സമയമെടുത്ത് ഈ എല്ലാ മന്ത്രങ്ങളും ജപിക്കുക എന്നത് പ്രായോഗികമല്ല..

എള്ളെണ്ണ, നെയ്യ്,പനിനീര്, ഇളനീര്,  പാൽ,എന്നിവ കൊണ്ടെല്ലാം ധാര നടത്താറുണ്ട് എന്നാൽ ഏത് ദ്രവ്യം കൊണ്ടാണ് ധാര നടത്താൻ ഉദ്ദേശിക്കുന്നത് ആ ദ്രവ്യം ഇടമുറിയാതെ ധാരയായി ശിവലിംഗത്തിന്റെ  ശിരസ്സിലേക്ക് മന്ത്രജപം കഴിയുന്നതു വരെയും വീഴുകയാണ് വേണ്ടത്.... അതിനനുസരിച്ച് ദ്രവ്യങ്ങൾ അത്രയധികം കരുതേണ്ടിവരും എന്ന് സാരം.. 

ഈ പറഞ്ഞ വിശിഷ്ട വസ്തുക്കൾ ഒന്നുമില്ലാതെ ജലം  കൊണ്ട് മാത്രമായും ധാര  നടത്താറുണ്ട്.. 
ഇതിനെയാണ് ജലധാര എന്ന് പറയുന്നത്. വെളുപ്പിന് അഭിഷേകം കഴിഞ്ഞാൽ അന്നേരം തന്നെയാണ് ധാര നടത്തുക പതിവ്..
കടപ്പാട്
സോഷ്യൽ മീഡിയ

തന്ത്ര ഉപായങ്ങൾ

തന്ത്ര ഉപായങ്ങൾ

ഭാരതീയ തന്ത്ര ശാസ്ത്ര പ്രകാരം മനുഷ്യന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ബോധത്തെ പടി പടി ആയി ഉയർത്തി അവനിൽ നിക്ഷിപ്തമായ ശുദ്ധ ബോധത്തെ അറിയിച്ചു കൊടുക്കുക എന്നാകുന്നു അതിനു നമ്മുടെ ഋഷിമാർ നമുക് പറഞ്ഞു തന്ന വഴികളെ ആണ് ഉപായങ്ങൾ എന്ന് പറയുന്നത് .അവയെ പൊതുവെ മൂന്നായും പൂർണ്ണമായി അഞ്ചായിട്ടും പറയുന്നു .അവ ഇതാകുന്നു .ആണവോപായം .ശൿതോപായം .ശംഭവോപായം .പരോപായം .പരാ പരോപായം എന്നും പറയുന്നു .

ആണവോപായം ...

''ഇന്ന് കാണുന്ന ക്ഷേത്ര ആരാധന പൂജ ഹോമം മുതലായവ എല്ലാം ആണവോപായം ആകുന്നു അതിൽ നിന്നും മനുഷ്യ ബോധത്തെ ഉയർത്തി ശക്തോപായത്തിൽ എത്തുന്നു .

''ശാക്തയോപായം ..

ഗുരുവിൽ നിന്ന് മന്ത്ര ദീക്ഷ വാങ്ങി ന്യാസം മുദ്ര പ്രാണായാമം പാരായണ ജപ മുതലായവ എല്ലാം 
ശക്തോപായത്തിൽ പെടുന്നതാകുന്നു 
...
''..ശാംഭവോപായം ..

പൂർണ്ണമായ യോഗ സാധനയാകുന്നു സ്വയം ശിവ ഭാവത്തിൽ എത്തി നിൽക്കുന്ന സാധകന് മറ്റൊന്നിനോടും ആഗാര്ഹമോ ഇല്ലാതെ നിർവികാരനായി ചെയ്യുന്ന ആത്മ സാധന ആകുന്നു ഇത് ..

മറ്റു രണ്ടു ഉപായങ്ങൾ അതി നിഗൂഢമായ തന്ത്ര മാർഗമാകുന്നു ജന്മാന്തര തപസ്സിന്റെ പുണ്യമാകുന്നു ഇവ ഗുരുമുഖത് നിന്ന് പഠിക്കാൻ പറ്റുന്നത്
കടപ്പാട്
സോഷ്യൽ മീഡിയ

Friday, August 1, 2025

ഭൂതനാഥൻ

*പരമശിവൻ പ്രേതങ്ങളുടെ/ഭൂതങ്ങളുടെ ദൈവമാണ്.ശിവനാമം ജപിച്ചാൽ പ്രേതബാധ ഒഴിവാകുമോ❓*

"ഭൂത്" എന്ന വാക്കിന് സംസ്കൃതത്തിൽ പല അർത്ഥങ്ങളുണ്ട്,അവയിൽ ചിലത് :

1.) പഞ്ച ഭൂതങ്ങൾ.

2.) ജീവനുള്ളതും അല്ലാത്തതുമായ
   എല്ലാ വസ്തുക്കളും.

3.) ഊർജ്ജം.

പരമശിവൻ മേൽപ്പറഞ്ഞ എല്ലാത്തിനും സ്വാമിയാണ്.അതിനാൽ അദ്ദേഹത്തെ ഭൂതനാഥ് എന്ന് വിളിക്കുന്നു.ഭൂതം എന്നർത്ഥം വരുന്ന ഹിന്ദി അല്ലെങ്കിൽ ബംഗാളി പദമായ "ഭൂത്" അല്ല.സംസ്കൃതത്തിൽ ഭൂതം എന്നാൽ കഴിഞ്ഞ കാലം എന്ന് അർത്ഥമാക്കുന്നു.മഹാദേവൻ ഭൂതത്തിൻ്റെയും വർത്തമാനത്തിന്റെയും ഭാവിയുടെയും നാഥനാണ്.
അതുകൊണ്ടാണ് അദ്ദേഹത്തെ "മഹാകാൽ" എന്ന് വിളിക്കുന്നത്❗

മഹാദേവൻ "ആദിയോഗി" ആണ്, യോഗികൾ എല്ലാ ഗുണങ്ങളിൽ നിന്നും മുക്തരാണ്.യോഗികൾ എല്ലാ ഗുണങ്ങളിൽ നിന്നും മുക്തരാണെന്ന് ഗീതയിലും പറയുന്നു.

ഏറ്റവും പ്രധാനമായി മഹാദേവ് ഭക്ത വത്സലനാണ്.ദു:സ്വപ്നങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം "ഓം നമഃ ശിവായ്" ജപിക്കുക.സ്വപ്നം മാഞ്ഞുപോകുന്നു."ഓം നമഃ ശിവായ്" എന്ന് ശുദ്ധമായ ഭക്തിയോടെ ജപിക്കുന്നത് മനുഷ്യനായാലും ഭൂതമായാലും,പ്രേതമായാലും,  മഹാദേവൻ പ്രാർത്ഥനയ്ക്ക് വളരെ വേഗത്തിൽ ഉത്തരം നൽകും❗

ശിവഭക്തനും ഗൃഹനാഥനും ശിവനെ പലപ്പോഴും ഭൂതനാഥൻ എന്ന് വിളിക്കാറുണ്ട്.ഇവിടെ ഭൂതങ്ങൾ എന്നാൽ പ്രേതങ്ങൾ എന്നല്ല അർത്ഥമാക്കുന്നത്.പ്രകൃതിയുടെ അഞ്ച് ഘടകങ്ങളാണ് ഭൂതങ്ങൾ.ഭൂമി ജലം ആകാശം അഗ്നി വായു.ഈ പഞ്ചഭൂതങ്ങളുടെ(പഞ്ചഭൂതങ്ങളുടെ) ദൈവം ആയതിനാൽ ശിവനെ ഭൂതനാഥൻ എന്ന് വിളിക്കുന്നു. 

ശിവന്റെ നിയന്ത്രണത്തിൽ നന്മയും തിന്മയും ഉണ്ട്.അതിനാൽ ശിവനാമം ജപിച്ചാൽ നിങ്ങൾക്ക് പ്രേതഭയത്തിൽ നിന്ന് മുക്തി നേടാം.ശിവൻ  ശ്മശാനനാഥനാണ്.ശ്മശാനഭൂമിയുടെ ദൈവമാണ്.അവൻ ശ്മശാനസ്ഥലത്ത് വസിക്കുന്ന  ശ്മശാനവാസിയാണ്.
അതിനാൽ അവന് പ്രേതങ്ങളുടെ മേൽ നിയന്ത്രണമുണ്ട്.

മദ്യപാനികള്‍ക്കിടയില്‍ ഉന്നത മദ്യപാനിയായി.ഒരേസമയം ഒരേവേഷത്തില്‍ പല സ്ഥലങ്ങളില്‍ കാണപ്പെട്ടു.ഇപ്രകാരം വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും കാട്ടി,അതിനുള്ളിലെ ഏകാത്മ സത്യത്തെ അനാവരണം ചെയ്യുന്ന വ്യക്തിത്വമായി.

അറിയേണ്ടവര്‍ക്കുള്ള അറിവായി അവിടുന്ന് നിലകൊണ്ടു.
സ്ഥിതപ്രജ്ഞനും നിസ്സംഗനുമായിരുന്നു. ഇവിടുന്നിന്റെ ഇരുകൈവിരലുകളും എപ്പോഴും ചിന്മുദ്ര ധരിച്ചിരുന്നു.
അദ്വൈതത്തിനും വിശിഷ്ടാദ്വൈതത്തിനും മദ്ധ്യേ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെന്ന് മഹത്തുക്കള്‍ പറയുന്നു❗

ഇക്കാണുന്നതെല്ലാം താന്‍ തന്നെയെന്നും,എല്ലാ അമ്മമാരും പ്രസവിച്ചതും,പ്രസവിക്കാന്‍പോകുന്നതും തന്നെതന്നെയാണെന്നും,അവിടുന്ന് പറയാറുണ്ടായിരുന്നു.ഒടുവില്‍ ഇതെല്ലാം തന്റെയൊരു തമാശ മാത്രമാണെന്നും പറയാനുള്ള ചങ്കൂറ്റം അവിടുന്നില്‍ ദൃഡതയോടെ കാണാന്‍ കഴിയുന്നു.

"വിധിയും നിഷേധവുമില്ലാത്ത ബ്രഹ്മാനന്ദ ശ്രീമത് ശിവ പ്രഭാകര സിദ്ധയോഗി പരമഹംസര്‍ തിരുവടികളുടെ ലോകവ്യവഹാരകഥകള്‍,യുക്തിചിന്തയ്ക്ക് വഴങ്ങാത്തതും ബുദ്ധിയുടെ നിശിതമായ വ്യവഹാരത്തില്‍ താന്‍ നിത്യശുദ്ധനും അവേദ്യനുമായ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെയെന്ന് വെളിപ്പെടുത്തുന്നതുമാണ്."

(ശിവ പ്രഭാകര സിദ്ധയോഗിയുടെ ആത്മകഥയിൽ നിന്ന്).

🕉️🙏