Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, January 16, 2025

കുംഭമേള

തനിക്കുള്ളതെല്ലാം ദാനം ചെയ്ത് ഒരൊറ്റ മുണ്ടുമായി ആരും എത്തിപ്പെടാൻ കഴിയാത്ത എങ്ങോ പോകാൻ ഒരുങ്ങുകയായിരുന്നു മഹാവീരൻ....അദേഹം ഒരു രാജാവായിരുന്നു...അത്കൊണ്ട് തന്നെ അദേഹം ദാനം ചെയുന്നു എന്ന് കേട്ടപ്പോൾ രാജ്യത്തുള്ള സകലരും അദേഹത്തിൻ്റെ പക്കൽ നിന്നും എന്തെങ്കിലും കൈപ്പറ്റാൻ ഓടിയെത്തി.....

അവസാനം ഒരൊറ്റ മുണ്ടുമായി അദേഹം അവശേഷിച്ചപ്പോഴാണ് മുടന്തനായ ഒരു ഭിക്ഷക്കാരൻ വരുന്നത്.. എല്ലാം ദാനം നൽകിയതിന് ശേഷം പോകാനൊരുങ്ങിയ മഹാവീരനെ കണ്ടപ്പോൾ ഭിക്ഷക്കാരൻ വിലപിച്ചു;
കടപ്പാട്
സോഷ്യൽ മീഡിയ

"ഞാൻ വരികയായിരുന്നു...പക്ഷേ മുടന്തായത് കാരണം മറ്റുള്ളവരുടെ വേഗത എനിക്കില്ല..ഞാൻ എൻ്റെ ശരീരം താങ്ങിപ്പിടിച്ച് എത്തിയപ്പോൾ അങ്ങിതാ രാജ്യം വിടുന്നു..അങ്ങയുടെ രാജ്യത്തെ ഏറ്റവും ഗതികെട്ടവന് പക്ഷേ ഒന്നും കിട്ടിയില്ല..."

മഹാവീരൻ തൻ്റെ ഒറ്റ മുണ്ട് രണ്ടായി കീറി..അതിൽ പകുതി ഭിക്ഷക്കാരൻ്റെ കൈകളിലേക്ക് നൽകി..ശേഷം അവനോടായി പറഞു 

"എൻ്റെ കൈയിൽ ഇനി ഇത് മാത്രമേയുള്ളൂ..പക്ഷേ ഇത് അപൂർവ്വ രത്നങ്ങൾ ഘടിപ്പിച്ച മുണ്ടാണ്...ഇതിൻ്റെ പകുതി കൊണ്ട് നിനക്ക് ആയുഷ്കാലം മുഴുവൻ സുഖമായി ജീവിക്കാം..മറ്റെ പകുതി മതി എനിക്ക്...."

അരയ്ക്ക് ചുറ്റും തോർത്ത് പോലെയായി തീർന്ന ആ പാതി മുണ്ടുമായി മഹാവീരൻ കാട്ടിലേക്ക് പ്രവേശിക്കുകയിരുന്നു....ശേഷിച്ച മുണ്ടിൻ കഷണം ഒരു റോസാ ചെടിമേൽ പറ്റിപ്പിടിച്ചത് അദേഹം വേഗം തിരിച്ചറിഞ്ഞു..അത് വലിച്ചെടുക്കുന്ന സമയം ഒരു കൊള്ളിവെട്ടം പോലെ മഹാവീരൻ്റെ മനസിലേക്ക് ആ ചിന്ത കടന്ന് കയറി

' എന്ത് കാര്യത്തിന്??അൽപ്പം കൂടി കഴിഞ്ഞാൽ ഈ മുണ്ടും എനിക്ക് നഷ്ടപ്പെടും...വിലപിടിച്ച മുണ്ടായത് കൊണ്ട് തന്നെ എനിക്കിത് ഊണിലും ഉറക്കത്തിലും സംരക്ഷിക്കേണ്ടി വരും...ഭിക്ഷക്കാരൻ അവൻ്റെ പങ്ക് നിർവഹിച്ചത് പോലെ റോസാ കമ്പ് അതിൻ്റെ പങ്ക് നിർവഹിച്ചതായിരിക്കാം..ഞാനിപ്പോൾ പരിപൂർണ സ്വതന്ത്രനായി,എനിക്കൊന്നും ഭയപ്പെടാനില്ല,ആർക്കും എന്നിൽ നിന്നും ഒന്നും അപഹരിക്കുവാൻ കഴിയില്ല

ഞാനും സകലാ ചരാചരങ്ങളും ഇപ്പോ ഒന്നാണ്... ഭേദഭാവങ്ങൾക്കോ ബോധചിന്തകൾക്കോ ഇനിയെന്ത് സ്ഥാനം?? രൂപലാവണ്യത്തിനോ വൈരൂപ്യങ്ങൾക്കോ ഇനിയെന്ത് സ്ഥാനം?? പരിഹാസങ്ങൾക്കോ അനുമോദനങ്ങൾക്കോ അംഗീകാരങ്ങൾക്കൊ ഇനിയെന്ത് സ്ഥാനം? ഞാൻ സ്വതന്ത്രനായി,പരമമായ അന്വേഷണത്തിൻ്റെ പാതയിൽ ഞാൻ പരിപൂർണ്ണമായി സ്വതന്ത്രനായി'

സനാതന ധർമ്മത്തിലെ അത്യധികം ഉന്നതമായ ചിന്താരീതിയും ദാർശനിക പാതയുമാണ് മഹാവീരൻ അന്ന് തിരിച്ചറിഞ്ഞത്.... മഹാവീരൻ്റെ ആത്മാന്വേഷണത്തിൻ്റെ സ്വാതന്ത്ര്യ പാതയിൽ ഒരു തുണ്ട് വസ്ത്രത്തിന് പോലും തടസ്സം നിൽക്കാൻ കഴിഞ്ഞില്ല....

ഇതേ ഉന്നതമായ ചിന്ത,ദർശനമാണ് കുംഭ മേളയിലും അല്ലാതെയും നാം കാണുന്ന ദിഗംമ്പര സന്യാസികളെ നയിക്കുന്നതും... മഹാവീരനും മുന്നേ അവർ ഈ രീതിയുമായി ആത്മാന്വേഷണത്തിനായി സഞ്ചരിച്ചിരുന്നു,അലഞ്ഞ് നടന്നിരുന്നു...സാധാരണ മനുഷ്യർക്ക് മുന്നിൽ പരിഹാസ്യരാകുമെന്നോ അപമാനിക്കപ്പെടുമെന്നോ എന്നൊന്നും അവർ ചിന്തിച്ചത് പോലുമില്ല,കാരണം അത്തരം പരിഹാസങ്ങൾക്കോ കളിയാക്കലുകൾക്കോ ഒന്നും തന്നെ അവരുടെ ജീവിതത്തിൽ ഇനി സ്ഥാനമില്ല....

അവർ കാണുന്നതും കേൾക്കുന്നതും അറിയുന്നതും ഉൾകൊള്ളുന്നതുമെല്ലാം ശിവനാണ്...പുറമെ നിന്നുള്ളവർക്ക് അവർ ശൂലധാരികളായ മനുഷ്യരായാണ് ദൃശ്യമാകുന്നത് എങ്കിലും അവർക്ക് അങ്ങനെയൊരു ശരീരം പോലും ഉള്ളതായി അറിവുണ്ടാകില്ല...പരമമായ ആനന്ദത്തിൽ അവർ ഇങ്ങനെ സഞ്ചരിക്കുകയായിരിക്കും....മനുഷ്യൻ്റെ ഭൗതികവാദത്തിൻ്റെ അതിർവരമ്പുകൾ ഭേദിച്ച്....

കുംഭമേളയിലേ ദിഗംമ്പര സന്യാസികളെ, കൗപീനധാരികളായ അഘോരികളെ നഗ്നതയുടെ പേരിൽ കളിയാക്കി പുളകം കൊള്ളുന്ന കുറച്ച് പേരെ കണ്ടിരുന്നു...സ്വഭാവികമായും അതാരൊക്കെയാണ് എന്ന് ഊഹിക്കാമല്ലോ...ഇവനൊക്കെ തന്നെയാണ് ഭാരതത്തിൻ്റെ ആത്മാവ് വൈവിധ്യമാണെ എന്ന് പറഞ്ഞ്  ബാക്കിയുള്ളവർക്ക് ക്ലാസ് എടുത്ത് കൊടുക്കുന്നത്...അവരുടെ വൈവിധ്യമെന്നതിൽ സനാതന ധർമ്മത്തിൻ്റെ വ്യത്യസ്ത ധാരകൾ ഇല്ല,പ്രീണന നയങ്ങൾ മാത്രമേയുള്ളൂ...പക്ഷേ യഥാർത്ഥത്തിൽ ഇതൊക്കെയാണ് നമ്മുടെ നാടിൻ്റെ വൈവിധ്യവും...

കുംഭമേള നടക്കുമ്പോൾ പ്രയാഗരാജിലും വാരാണസിയിലും അല്ലാത്തപ്പോൾ ദേവാഭൂമിയായ ഉത്തരാഖണ്ഡിലും ഹിമാലയത്തിലെ അജ്ഞാതമായ മണ്ഡലങ്ങളിലും അവരെ നിങ്ങൾക്ക് കാണാൻ കഴിയും,

ശിവനെ അറിയാൻ,ശിവനെ തേടി,എല്ലാത്തിലും ശിവനെ ദർശിച്ച് ഒടുവിൽ ശിവനായി മാറുന്നവരെ....

ശിവം പൂജാ ശിവം യജേത്....

No comments:

Post a Comment