Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, September 2, 2024

തമിഴ്നാട്ടിലെ കോനേരി രാജപുരത്ത് നടരാജൻ

തമിഴ്നാട്ടിലെ കോനേരി രാജപുരത്ത് നടരാജനായി ശിവൻ്റെ യഥാർത്ഥ രൂപം. നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു ചോളരാജാവ് നടരാജൻ്റെ വിഗ്രഹം നിർമ്മിക്കാൻ ആഗ്രഹിച്ചു. വിദഗ്ധനായ ഒരു ശില്പിയെ സമീപിച്ചു. പല ദിവസങ്ങളിലായി 7 തവണ ശ്രമിച്ചിട്ടും ശിൽപിക്ക് മികച്ച രൂപം ഉണ്ടാക്കാനായില്ല.

ഒരു വൈകുന്നേരം ഒരു ബ്രാഹ്മണ ദമ്പതികൾ വെള്ളം ചോദിച്ച് വന്നു. ബ്രാഹ്മണ അഗ്രഹാരം വളരെ ദൂരെയാണെന്നും തങ്ങൾക്ക് ബ്രാഹ്മണർക്ക് കുടിവെള്ളം നൽകാൻ  കഴിയിലെന്നും ശിൽപിയും സഹായികളും ദമ്പതികളെ അറിയിച്ചു.

ബ്രാഹ്മണൻ അത് ചെവിക്കൊണ്ടില്ല, വളരെ നേരം നടന്ന് ക്ഷീണിച്ചതിനാൽ അവരുടെ കൈവശമുള്ള വെള്ളം നൽകണമെന്ന് ആവശ്യപ്പെട്ടു. താഴ്ന്ന ജാതിക്കാരായ തങ്ങൾ ബ്രാഹ്മണന് ജലം നൽകിയാലുള്ള രാജകോപം ഭയന്നാകാം അവർ ബ്രാഹ്മണൻ്റെ ആവശ്യം വീണ്ടും നിരസിച്ചു.

ബ്രാഹ്മണൻ അവൻ്റെ കയ്യിലുണ്ടായിരുന്ന പാത്രം കൊണ്ട് മൂശാരിയുടെ ആലയിലുണ്ടായിരുന്ന തിളയ്ക്കുന്ന ലോഹം കോരിക്കുടിച്ചു
ഇതുകണ്ട് അവിടെയുണ്ടായിരുന്ന വരെല്ലാം നിലവിളിച്ചു. എന്നാൽ ബ്രാഹ്മണന് ഒപ്പമുണ്ടായിരുന്ന സ്ത്രീ മാത്രം ചിരിച്ചു. പെട്ടെന്ന് സന്ദർശകർ പുകമറയ്‌ക്കിടയിൽ അപ്രത്യക്ഷരായി.
ശില്പിയും കൂട്ടുകാരും ഇപ്പോൾ പെട്ടെന്ന്  നിദ്രയിൽ വീണു.

അവർ രാവിലെ ഉണർന്നപ്പോൾ, 
ശിൽപ്പിക്ക് നിർമ്മിക്കാൻ  കഴിയാതിരുന്ന നടരാജവിഗ്രഹം എല്ലാവിധത്തിലും പൂർണ്ണമായി അവിടെ കാണപ്പെട്ടു. ശിലകളുടെ ജീവൻ തുടിക്കുന്ന മനോഹരമായ നടരാജ വിഗ്രഹം കണ്ട് അവർ ആശ്ചര്യപ്പെട്ടു.

ചോളരാജാവ് ഭഗവാൻ്റെ മഹത്വം കണ്ട് അത്ഭുതപ്പെട്ടു. ആ പ്രതിമയ്ക്ക് ജീവനുണ്ടോ എന്ന് രാജാവ് പരിഹാസത്തോടെ ശിൽപിയോട് ചോദിച്ചു, തീർച്ചയായും, ശിൽപ്പി മറുപടി പറഞ്ഞു. വിശ്വാസം വരാതെ രാജാവ് ഒരു ആണിയെടുത്ത് പ്രതിമയുടെ കാലിൽ തറച്ചു, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കാലിൽ നിന്നും രക്തം ഒലിച്ചിറങ്ങി. രാജാവ് മോഹാലസ്യപ്പെട്ടു. ബോധം വന്നപ്പോൾ രാജാവ്  കുഷ്ഠരോഗബാധിതനായിരുന്നു. ഇത് ഐതിഹ്യമല്ല, ശരിക്കും സംഭവിച്ചതാണ്. ഇന്നും നടരാജൻ്റെ പാദത്തിൽ മുറിവിൻ്റെ പാട് കാണാം. 

മനുഷ്യരൂപത്തിൽ ഭഗവാനേയും ദേവിയേയും ദർശിക്കാൻ ശില്പിക്കും സംഘത്തിനും കഴിഞ്ഞത് എന്തൊരു ഭാഗ്യവും പുണ്യവുമാണ്!
കടപ്പാട്
സോഷ്യൽ മീഡിയ

No comments:

Post a Comment