Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, December 14, 2023

വാസ്തുപുരുഷൻ

*🔱🌼🙏🏻ഓം നമഃശിവായ*🙏🏻🌼🔱

            *ശിവശക്തി മാഹാത്മ്യം*
                 🕸️🕸️🕸️🕸️🕸️🕸️

*

*അന്ധകാസുരജനനം* 


      *അന്ധകാസുരനുമായി യുദ്ധം ചെയ്ത മഹാദേവന്റെ വിയർപ്പ്തുള്ളി ഭൂമിയിൽ വീണുണ്ടായതാണ് വാസ്തുപുരുഷൻ.ഇതിനുപിന്നിൽ ഒരു കഥയുണ്ട്. കൈലാസത്തിൽ ശിവഭഗവാൻ എന്നും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് എങ്ങോ പോകുന്നതായി പാർവ്വതിദേവി മനസ്സിലാക്കി. ദേവി ഭഗവാനെ പിൻതുടർന്നു. മന്ദാകിനി നദിയുടെ വിശാലമായ മണൽപ്പരപ്പിൽ യോഗനിഷ്ഠയിൽ പത്മാസനത്തിൽ ഇരിക്കുന്ന രുദ്രനെയാണ് ദേവി കണ്ടത് . ശിവഭഗവാന്റെ പിന്നിലൂടെ ചെന്ന പ്രണയാതുരയായ ദേവി തൃക്കൈകൾ കൊണ്ട് ശിവനേത്രങ്ങളെ പൊത്തിപ്പിടിച്ചു. അപ്പോൾ പെട്ടെന്ന് പ്രപഞ്ചത്തിലും സകല ചരാചരങ്ങളിലും അന്ധകാരം വ്യാപിച്ചു. കഠിനവും ഭീകരവുമായ അന്ധകാരം. ഒരു നിമിഷം പ്രകൃതിയും പുരഷനും സംയോഗത്തിന്റെ സൂക്ഷ്മവും ദീപ്തവുമായ ഭാവത്തിൽ അമർന്നു. പെട്ടെന്ന് അന്ധകാരത്തിന്റെ അന്തർഭാഗത്തുനിന്നും ദിഗന്തങ്ങളെ ഭേദിക്കുമാറ്  ഒരട്ടഹാസം മുഴങ്ങി. അത്ഭുത പരവശയായ പാർവ്വതി ദേവിയ്ക്കു മുന്നിൽ മണൽപ്പുറത്ത് ഒരു ശിശു - അന്ധകാരസുരൻ. ഈ സമയത്ത് ഹിരണ്യാക്ഷൻ എന്ന അസുരൻ പുത്രലബ്ധിക്കായി ശിവഭഗവാനെ തപസ്സുചെയ്യുകയായിരുന്നു. പഞ്ചാഗ്നി മധ്യത്തിൽ നിന്നുകൊണ്ട് കൈലാസനാഥനെ മാത്രം മനസ്സിൽ ധ്യാനിച്ച് തപസ്സനുഷ്ഠിക്കുന്ന ഹിരണ്യാക്ഷന്റെ മുൻപിൽ ശിവഭഗവാൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു.*


        *ഭക്താ, വളരെക്കാലമായുള്ള നിന്റെ തപസ്സ് ഞാൻ അറിയുന്നു. നിനക്ക് ഞാൻ ഇതാ ഒരു പുത്രനെ നൽകുന്നു. ഇവന്റെ പേര് അന്ധകാരസുരൻ. പക്ഷേ ഒരു കാര്യം. ഭാവിയിൽ ഇവൻ അധർമ്മ പ്രവർത്തികളോ ദുഷ്ടതയോ ചെയ്താൽ ദോഷമായിരിക്കും ഫലം. കാലം കഴിഞ്ഞപ്പോൾ മഹാദേവനോട് തന്നെ യുദ്ധത്തിനൊരുങ്ങി അന്ധകാസുരൻ . മായികയാൽ ആകാശത്ത് മറഞ്ഞ് നിന്ന് പോരാടിയ അന്ധകാസുരനെ നേരിട്ട മഹേശ്വരന്റെ ഒരുതുള്ളി വിയർപ്പ് ഭൂമിയിൽ വീണു. അതാണ് പിന്നീട് വാസ്തുപുരുഷനായി മാറിയത്.മേൽപ്പോട്ടായി മലർന്നാണ് ഭൂമിയിൽ വാസ്തു പുരുഷൻ പതിച്ചത്. കിഴക്ക് വടക്കേ ദിക്കായ ഈശാനകോണിൽ തലയും, തെക്ക് പടിഞ്ഞാറേ ദിക്കായ നിര്യതി കോണിൽ (കന്നി) കാൽപാദങ്ങളും, വലതുകൈമുട്ട് പടിഞ്ഞാറ് വടക്കുമൂലയായ വായുമൂലയിലും , ഇടതു കൈമുട്ട് കിഴക്ക് തെക്കുമൂലയായ അഗ്നികോണിലുമായാണ് വാസ്തുപുരുഷൻ ഭൂമിയിൽ വീണത്. ശിരസ് സ്ഥിതിചെയ്യുന്ന ഈശാന കോണിൽ വച്ച് ഒരിക്കലും ദേവൻമാർക്ക് പരാജയം സംഭവിച്ചിട്ടില്ല. ചതുർവേദങ്ങളിൽ എവിടെയെങ്കിലും വാസ്തുവിദ്യയുമായി ബന്ധപ്പെടുത്തി ത്രിമൂർത്തികളിൽ ആരെയെങ്കിലും പരാമർശിക്കുകയോ പ്രകീർത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് ശിവനെക്കുറിച്ചു മാത്രമാണ്. യജൂർവേദത്തിൽ ശ്രീരുദ്രത്തിൽ (7-ാം അനുവാകം ).*


*നമോ വാത്യായ ച രേഷ്മ്യായ ച*
*നമോ വാസ്തവ്യായ ച വാസ്തുപായ ച* 


        *പ്രളയകാലത്ത് ഉള്ളവനും, പശുപക്ഷി മൃഗാദികളിൽ പ്രാണനായി സ്ഥിതി ചെയ്യുന്നവനും ഗൃഹനിർമ്മാണ ഭൂമിയിൽ വർത്തിച്ച് രക്ഷിച്ചരുളുന്നവനുമായ രുദ്രന്റെ ഏകാദശ (പതിനൊന്ന്) ഭാവങ്ങളിൽ ത്വഷ്ടാവ് പ്രപഞ്ചസൃഷ്ടി കർത്താവായ പരമാത്മാവാണ്. വിശ്വകർമ്മാവിന്റെ മൂലപ്രകൃതമാണ് ത്വഷ്ടാവ്. ഗർഭത്തിലെ പുരുഷൻമാർക്ക് അനുരൂപരായ വധുവിന്റെ രൂപം സൃഷ്ടിക്കുന്നത് ത്വഷ്ടാവാണ്........*🙏🏻


                    ()

*￶സർവ്വംശിവാർപ്പണമസ്തു.*

*🔱🌼🙏🏻ഓം നമഃശിവായ*🙏🏻🌼🔱

കടപ്പാട്
സോഷ്യൽ മീഡിയ

No comments:

Post a Comment