*➖🔳ക്ഷേത്രപരിചയം🔳➖*
*രാമപ്പ ക്ഷേത്രം*
*ദൈവത്തിന്റെ പേരിന് പകരം ശില്‍പ്പിയുടെ പേരില്‍ അറിയപ്പെടുന്ന ക്ഷേത്രം..*.
എത്ര വലിയ ഭൂകമ്പമുണ്ടായാലും തകരില്ല. ക്ഷേത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന ശിലകള്‍ വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കും. ഇപ്പോഴും അത്ഭുതപ്പെടുത്തും ആയിരക്കണക്കിന് വര്‍ഷം മുമ്പുള്ള ഈ വിദ്യകള്‍.ഏതെങ്കിലും ചിത്ര കഥയിലെ കഥാ ഭാഗം ആണെന് സംശയിക്കേണ്ട കേട്ടോ. സംഭവം ഉള്ളത് ആണ്.ഒന്ന് തെലുങ്കാന വരെ ഒരു യാത്ര പോയി അറിഞ്ഞ് വന്നാലോ. വരൂ!!!
ഒരു ക്ഷേത്രം അറിയപ്പെടുക അവിടെ പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിന്റെ പേരിലായിരിക്കും അല്ലെങ്കിൽ അത് സ്ഥിതി ചെയ്യുന്ന നാടിന്റെ പേരിൽ ആയിരിക്കും. ദൈവത്തിന്റെ ഏതു അവതാരമാണോ അവിടത്തെ മൂര്‍ത്തി ആ പേരില്‍ തന്നെയായിരിക്കും ക്ഷേത്രവും കീര്‍ത്തിയാര്‍ജ്ജിക്കുക. എന്നാല്‍ ഒരു ക്ഷേത്രം, പണിത ശില്‍പ്പിയുടെ പേരില്‍ അറിയപ്പെടുക എന്നത് വിചിത്രമായ സംഭവമായിരിക്കും. എന്നാല്‍ ദക്ഷിണേന്ത്യയില്‍ അങ്ങനെ ഒരു ക്ഷേത്രമുണ്ട്. അതാണ് തെലങ്കാനയിലെ വാറങ്കലിനടുത്ത് സ്ഥിതി ചെയ്യുന്ന രാമപ്പ ക്ഷേത്രം. രാമപ്പ എന്നാല്‍ ആ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തിയുടെ പേരല്ല. മറിച്ച് ക്ഷേത്രത്തിന്റെ ശില്‍പ്പിയുടെ പേരാണ്. മറ്റു ക്ഷേത്രങ്ങളിലെ വാസ്തുവിദ്യകളില്‍ നിന്നൊക്കെ വേറിട്ട ശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ആരാധനാമൂര്‍ത്തി രാമലിംഗേശ്വരന്‍
വാറങ്കലില്‍ നിന്ന് 77 കിലോമീറ്റര്‍ അകലെ പാലംപേട്ട് ഗ്രാമത്തിലാണ് രാമപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം കാകദീയ രാജ വംശവുമായി ചേര്‍ന്നു നില്‍ക്കുന്നു. ഇവരുടെ തലസ്ഥാമായിരുന്നു വാറങ്കല്‍. കാകതിയ രാജാവായിരുന്ന ഗണപതി ദേവയുടെ കാലത്തായിരുന്നു രാമപ്പ ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്രത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 1213 ല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ശിവപ്രതിഷ്ഠായണ്. ലിംഗേശ്വരന്‍ എന്നാണ് ശിവന്‍ ഇവിടെ അറിയപ്പെടുന്നത്. രൂദ്രേശ്വരം ക്ഷേത്രമെന്നും അറിയപ്പെടുന്നു. ഗണപതി ദേവ രാജാവിന്റെ സേനാധിപനായിരുന്ന രേചര്‍ല രുദ്രനായിരുന്നു രാജാവ് ക്ഷേത്രം നിര്‍മ്മിക്കാനുള്ള ചുമതല നല്‍കിയിരുന്നത്. ശില്‍പ്പിയായത് രാമപ്പ സ്ഥാപതിയും. 40 വര്‍ഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയായതെന്നും പറയപ്പെടുന്നു.
കാകതീയ താരകം
കാകതീയഭരണാധികാരികളിൽ ഏറ്റവും പ്രഗത്ഭനും പ്രശസ്തനുമായിരുന്ന ഗണപതിദേവയുടെ സേനാധിപൻ രേചർല രുദ്രനാണ് രാമപ്പക്ഷേത്രം പണികഴിപ്പിച്ചത്. എഡി1213 ൽ ആണ് ഇതിന്റെ പണി പൂർത്തിയായത്.
രാമപ്പ താൻ പണിയാൻപോകുന്ന ക്ഷേത്രത്തിന്റെ ഒരു യഥാർഥ മാതൃക നിർമിച്ചും 40 വർഷം വിശ്രമമില്ലാതെ പണിതുമാണ് ഈ ക്ഷേത്രം പൂർത്തിയാക്കിയതത്രെ. ഭൂകമ്പമുണ്ടായാൽപോലും തകരാത്തവിധം മണലിട്ടുറപ്പിച്ച അടിത്തറയും വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കുന്ന ശിലകൾ ഉപയോഗിച്ചുള്ള ശ്രീകോവിലിനു മുകളിലത്തെ ചതുശ്ശാല ഗോപുരവും കേവലം കൗതുകം മാത്രമല്ല, അക്കാലത്തെ വിജ്ഞാനത്തിന്റെ തെളിവുകൂടിയാണ്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ പുനരുദ്ധാരണ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുകയാണ് ഇവിടെ. ഹൊയ്സാല, പട്ടടക്കൽ, ഹംപി, കൊണാർക്ക് തുടങ്ങിയവയോടൊക്കെ ഏതുനിലയിലും കിടപിടിക്കുന്ന ഈ പൈതൃകസ്മാരകത്തെ പ്രശസ്ത ആർക്കിയോളജിസ്റ്റ് ഗുലാം യസ്ദാനി വിശേഷിപ്പിക്കുന്നത് Brightest Star in the Galaxy of Mediaeval Decan temples എന്നാണ്.
അമ്പരപ്പിക്കുന്ന കൊത്തു പണികൾ
6 അടി ഉയരത്തിൽ നക്ഷത്രാകൃതിയിലുള്ള ഒരു തറകെട്ടി അതിനുമുകളിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഇളം ചുവപ്പുനിറത്തിലുള്ള ബസാൾട് സാൻഡ് േസ്റ്റാൺകൊണ്ടാണ് നിർമാണം. ശ്രീകോവിലിനോട് ചേർത്തുതന്നെ പണിതിരിക്കുന്ന മണ്ഡപത്തിന് തെക്ക്, വടക്ക്, കിഴക്ക് ദിക്കുകളിലേക്ക് മുഖപ്പുകളും ഇളം തിണ്ണകളും തീർത്തിട്ടുണ്ട്. പടവുകൾ കയറിച്ചെല്ലുമ്പോൾ ഇളംതിണ്ണയുടെ വശങ്ങളിൽ ദ്വാരപാലികമാരുടെ രൂപങ്ങൾ കാണാം. ഒരാൾ വെൺചാമരം വീശുന്നതായും മറ്റൊരാൾ വില്ലു കുലയ്ക്കുന്ന തായുമാണ് ചിത്രീ കരിച്ചിരിക്കുന്നത്! റാണി രുദ്രമാദേവി ഭരിച്ച സാമ്രാജ്യത്തിൽ സ്ത്രീകേസരികൾ സർവസാധാരണമായിരുന്നിരിക്കണം.
മണ്ഡപത്തിന്റെ തൂണുകൾ തിളക്കമാർന്ന കൃഷ്ണശില കൊണ്ടാണ്. വൃത്താകാരത്തിലുള്ള ഈ സ്തംഭങ്ങൾ ഓരോന്നും അടിമുടി കൊത്തു പണികളാൽ സമൃദ്ധമാണ്. തൂണിന്റെ ഏറ്റവും മുകളിൽ ഓരോ വശത്തും വിവിധ വാദ്യ കലാകാരന്മാരെ വരച്ചു വച്ചിരിക്കുന്നതുപോലെ കൊത്തിഎടുത്തിരിക്കുന്നു. അതിനു താഴെ മടക്കിയിട്ട മുത്തുമാലകൾ പോലെയുള്ള അലങ്കാരപ്പണി. തുടർന്ന് താഴോട്ട് കൊത്തി എടുത്തിരിക്കുന്ന മൊട്ടുകൾ. പിന്നെ ഒരു നിര നക്ഷത്രങ്ങൾ, അതിനു താഴെ സാമാന്യം വലിപ്പത്തിൽ പല ഭാവങ്ങളിലുള്ള വാദ്യ–നൃത്തകലാകാരന്മാരും രാസക്രീഡയിലെ രംഗങ്ങളും ഒക്കെ കൊത്തിവച്ചിരിക്കുന്നു. ഇത്രമാത്രം സൂക്ഷ്മമായ വിശദാംശങ്ങളോടു കൂടിയ കൊത്തുപണി അമ്പരപ്പുളവാക്കും. സൂക്ഷിച്ച് നോക്കിയാൽ ചെറിയ ഗ്യാപ്പുകൾ വരെ വ്യക്തമായി കൊത്തി വച്ചിരിക്കുന്നു എന്ന് കാണാൻ സാധിക്കും. ഇന്നത്തെ മോഡേൺ ടെക്നോളജി ഉപയോഗിച്ച് ഇത്രയും ആഴവും, കൃത്യതയും, മനോഹരവും, ഈട് നിൽക്കുന്നതും ആയ ഒരു നിർമ്മിതി നിർമ്മിക്കാൻ ആകുമോ എന്ന് സംശയം ആണ്!!!!
നാഗിനികളും കാമിനികളും
ശ്രീകോവിൽ വാതിലിന് രണ്ടാൾപ്പൊക്കമുണ്ടാകും. അതിന് ഇരു വശങ്ങളിലും വായുവും പ്രകാശവും അകത്തേക്കു കടക്കുന്ന വിധത്തിൽ ഒരു വെന്റിലേറ്റർ കാണാം. അടുത്തുചെന്നു പരിശോധിക്കുമ്പോൾ മനസ്സിലാകും ആ ജാലികയിലെ ഓരോ കഷ്ണവും ഓരോ ശിൽപമാണെന്ന്. കട്ടളയ്ക്ക് ഇരുവശവും ഓടക്കുഴലൂതി നിൽക്കുന്ന കൃഷ്ണരൂപം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ശ്രീകോവിൽ മേൽക്കുര മാനത്തേക്കുയരുന്ന ഗോപുരംപോലെ സ്തൂപികാകൃതിയിൽ ഉയർന്നിരിക്കുമ്പോൾ അതിന്റെ കിഴക്കോട്ടുള്ള ഒരു നീട്ട് പോലെയാണ് മണ്ഡപവും മുഖപ്പുകളുമടങ്ങുന്ന ഭാഗം.
പുറത്തേക്കിറങ്ങിയാൽ ക്ഷേത്രത്തിന്റെ ഭിത്തി ചുറ്റിനും മനോഹരമായ കൊത്തുപണികളാണ്. താഴെനിന്നും പല തലങ്ങളിലായി ഒരു ഡിസൈൻ പാറ്റേൺതന്നെയുണ്ട്. പാദുകം, ജഗതി തുടങ്ങിയ വാസ്തുവിദ്യാധിഷ്ഠിതമായ കെട്ടുകളിൽ ഒരു നിര ആന, അതിനു മുകളിൽ സൂര്യൻ അതിന്റെ മുകളിൽ നൃത്തം ചെയ്യുന്ന രൂപങ്ങൾ, പിന്നെ നക്ഷത്രങ്ങൾ. ക്ഷേത്രച്ചുവരിനെ പൂർണമായും ചുറ്റുന്ന ആയിരത്തിലധികം വരുന്ന ഈ ആനരൂപങ്ങൾ ഓരോന്നും വ്യത്യസ്തമാണ്. മുഖപ്പുകളുടെ അരഭിത്തിയിലും വാദ്യനൃത്തകലാകാരന്മാരുടെയും നക്ഷത്രങ്ങളുടെയും പാറ്റേണുകൾ കൊത്തിയിട്ടിട്ടുണ്ട്. കാകതീയസൈന്യാധിപനായ ജയപ സേനാനി രചിച്ച നൃത്യരത്നാവലി എന്ന നൃത്ത ശാസ്ത്രകൃതിയിലെ നടനഭാവങ്ങളെ ചിത്രീകരിക്കുന്നവയാണ് കൊത്തിവച്ചിരിക്കുന്ന നൃത്തരൂപങ്ങൾ. ഹൈന്ദവ ധർമ്മ പരിഷത്ത്. മുഖപ്പുകളുടെ തൂണുകൾ മേൽക്കുരയിൽ മുട്ടുന്നിടത്ത്, താങ്ങുപലകകളായി നിൽക്കുന്ന സ്ത്രീകളുടെയും ഗജവ്യാളികളുടെയും രൂപങ്ങൾ പെട്ടന്നു ശ്രദ്ധയിൽപ്പെടും. അതിൽ കിഴക്കുവശത്തുള്ള ഒരു ഹൈ ഹീൽ ചെരിപ്പ് അണിഞ്ഞ സ്ത്രീരൂപം പ്രത്യേകിച്ച് ശ്രദ്ധേയമാണ്!!!! തറനിരപ്പിൽനിന്നും മുകളിലേക്കുള്ള പടവുകളുടെ ഇരുവശത്തും ആനകളുടെ ശിൽപങ്ങൾ കാണാം.
ശ്രീകോവിലിനെ മുഖാമുഖം നോക്കി ഇരിക്കുന്ന നന്ദിയുെട ശിൽപം ഒരാൾപ്പൊക്കവും ആറടിനീളവുമുള്ളത് കാണാനാകും. കനപ്പെട്ട മാലകളും ചുട്ടികളും ഓഢ്യാണങ്ങളും പോലെയുള്ള ആഭരണങ്ങളും കൊത്തിവച്ച് നന്ദിയെ അലങ്കരിച്ചിരിക്കുന്നു. നന്ദിയുടെ മണ്ഡപവും ഒരാൾപ്പൊക്കമുള്ള തറയിലാണ് സ്ഥിതിചെയ്യുന്നത്. അവിടെയും ശ്രീകോവിൽ ഭിത്തിയിലെപ്പോലെതന്നെ അലങ്കാരങ്ങൾ ഉണ്ടായിരുന്നതിന്റെ നാമമാത്രമായ ശേഷിപ്പുകൾ കാണാം. മേൽക്കുര ഇപ്പോഴില്ല. വടക്കുവശത്ത് മറ്റൊരു ക്ഷേത്രനിർമ്മിതി കാണാം. രാമപ്പക്ഷേത്രത്തിനോട് ഏറെക്കുറെ സാദൃശ്യമുള്ള ഒന്ന്. അത് പ്രധാന ശ്രീകോവിലിനുവേണ്ടി രാമപ്പ പണിത മാതൃകയാണത്രേ!
ഭൂകമ്പത്തില്‍ പോലും തകരില്ല!!!!
രാമപ്പ ക്ഷേത്രത്തിന്റെ വാസ്തുശാസ്ത്ര വിദ്യ ഇന്നും പലരും പഠനത്തിന് വിധേയമാക്കാറുണ്ട്. ഏറെ വിചിത്രമാണ് ഇവിടത്തെ വാസ്തുവിദ്യ. എത്ര വലിയ ഭൂകമ്പമുണ്ടായാലും ക്ഷേത്രത്തിന് ഒരു കേടുപാടും സംഭവിക്കില്ലത്രെ. കെട്ടിടം തകരാത്തവിധം മണലിട്ടുറപ്പിച്ച് അടിത്തറയാണ് ക്ഷേത്രത്തിനുള്ളത്. ഒരു കുഷന്‍ പോലെ ഇത് ക്ഷേത്രത്തെ സുരക്ഷിതമായി നിര്‍ത്തുന്നു എന്നതാണ് പ്രത്യേകത. സാന്റ് ബോക്‌സ് സാങ്കേതിക വിദ്യയെന്നാണ് ഇത് അറിയപ്പെടുന്നത്. ആറടി ഉയരത്തില്‍ നക്ഷത്രാകൃതിയിലുള്ള ഒരു അടിസ്ഥാനം കെട്ടി അതിന് മുകളിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.
മറ്റൊരു വിചിത്ര കാര്യം ക്ഷേത്രം നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ശിലകളുമായി ബന്ധപ്പെട്ടതാണ്. ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ച ശിലകള്‍ വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കുന്ന തരത്തിലുള്ള ശിലകളാണ്. ഇതിന് വളരെ ഭാരം കുറവാണെങ്കിലും കെട്ടിടത്തിന് നല്ല ഉറപ്പു നല്‍കുന്നു. ആയിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപയോഗിച്ച ഈ വിദ്യ ഇന്നും ഒരു കൗതുകമായി തന്നെ തുടരുന്നു (ഇന്ത്യയിൽ നിന്നും ശ്രീ ലങ്കയിലേക്ക് ശ്രീ രാമൻ നിർമിച്ച സേതു സമുദ്രം പാലവും നിർമ്മിച്ചത് ഇത്തരം കല്ലുകൾ കൊണ്ടാണ്. കടൽ തീരത്ത് ചേർന്ന് കിടക്കുന്ന രാമേശ്വരം ക്ഷേത്രത്തിൽ ഉള്ള ശുദ്ധ ജല കിണറിൽ ഇപ്പഴും ഈ കല്ലുകൾ പൊങ്ങി കിടക്കുന്നത് കാണാം). ഇളം ചുവപ്പു നിറത്തിലുള്ള ബസാള്‍ട് സാന്റ് സ്റ്റോണ്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ചു.
1200 കാലഘട്ടത്തിൽ വിദേശികൾ ആടിനെ മെയിച്ച്, കൊള്ളയടിച്ചു നടന്ന കാലം നമ്മുടെ നാട് ഇതുപോലെ മഹത്തരമായ കണ്ടുപിടുത്തങ്ങൾ, നിർമ്മിതികൾ, ലോകോത്തര സർവ്വകലാശാലകൾ ഇവ കൊണ്ട് സമ്പൽ സമൃദ്ധമായ ഒരു നാട് ആയിരുന്നു. ശേഷം വന്നു കയറിവർ കാരണം തകർക്കപ്പെട്ടു, അത് പോട്ടെ. 2020 എടുത്തു ഇത്തരം കാര്യങ്ങള് നമ്മൾ അറിയാൻ. ആരെ സഹായിക്കാന് ആണ് എന്ന് അറിയില്ല എന്ത് കൊണ്ട് നമ്മളെ ആരും സ്കൂളിൽ കോളജിൽ പഠിപ്പിച്ചില്ല ഇത്തരം കാര്യങ്ങളൊന്നും ? പാഠപുസ്തക സമിതിയിൽ ഇരിക്കുന്നവർ എന്തിന് ഇതുപോലെ ഉള്ള അനേകം ഭാരതീയ പൈതൃകം മറച്ചു വെക്കുന്നു നമ്മളിൽ നിന്നും.
🔅🔅🔅🔅🔅🔅🔅🔅
കടപ്പാട്
Sicial media
No comments:
Post a Comment