⭐ശകുനി ക്ഷേത്രം⭐
👉മഹാഭാരതത്തിലെ ഏറ്റവും ദുഷ്ട കഥാപാത്രമാണ് ശകുനി.
കുടിലബുദ്ധിക്കാരയ ആളുകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണ് ശകുനി. കാരണം മഹാഭാരത യുദ്ധത്തിന്റെ പ്രധാന കാരണക്കാരൻ കൗരവരുടെ അമ്മാവനായ ശകുനിയാണ്.
നമ്മുടെ കേരളത്തിൽ അദ്ദേഹത്തിന് വേണ്ടി ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട് . കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മായംകോട്ട് മലഞ്ചരുവ് മലനട ക്ഷേത്രമാണ് ഇന്ത്യയിലെ തന്നെ ഏക ശകുനി ക്ഷേത്രം. ഈ സ്ഥലത്ത് വച്ചാണ് ശകുനി പരമശിവനിൽ നിന്ന് മോക്ഷം നേടിയതെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിന് അകത്തായി വലിയ ഒരു കരിങ്കല്ല് കാണാം. ഈ കരിങ്കല്ലിൽ തപസ്സിരുന്നാണ് ശകുനി ശിവനെ പ്രസാദിപ്പിച്ചതെന്നാണ് വിശ്വാസം. മറ്റു ക്ഷേത്രങ്ങളിലേത് പോലെ ഈ ക്ഷേത്രത്തിൽ പൂജ നടത്താറില്ല. എന്നാൽ ഭക്തർ ശകുനിക്ക് കള്ള്, പട്ട്, ഇളനീർ എന്നിവ കാണിക്ക നൽകാറുണ്ട്. ഇവിടുത്തെ കുറവർ എന്ന സമുദായമാണ് ശകുനിയെ ആരാധിക്കുന്നത്. ശകുനി ഒരു ദുഷ്ട കഥാപാത്രം അല്ലെന്നാണ് അവരുടെ വിശ്വാസം. സാഹചര്യങ്ങളാണ് ശകുനിയെ പ്രതികരം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് അവരുടെ വിശ്വാസം. ശകുനി ദുര്യോധനന്റെ അമ്മാവനായിരുന്നു എന്ന് ഭൂരിപക്ഷം പേര്‍ക്കും അറിയാം. അതുപോലെ എല്ലാവരും വിശ്വസിക്കുന്നത്, ശകുനി രാജ്യം പിടിച്ചെടുക്കാന്‍ ദുര്യോധനനെ സഹായിക്കുകയായിരുന്നു എന്നാണ്. യഥാര്‍ത്ഥത്തിൽ ശകുനി കുരുവംശത്തോട് പകവീട്ടുകയായിരുന്നു. ശകുനിയുടെ പകയ്ക്ക് കാരണമായ കഥ ഇങ്ങനെ .
ഭീഷ്മനെ പേടിച്ച്, സഹോദരിയായ ഗാന്ധാരിയെ നിര്‍ബന്ധപൂര്‍വം അന്ധനായ ദൃതരാഷ്ട്രർക്ക് വിവാഹം കഴിച്ചു .ഭീഷ്മനെ പേടിച്ച് ശകുനിക്ക് ഒന്നും ചെയ്യാനും കഴിയുന്നില്ല. അതിനു മുന്‍പുതന്നെ – ഭീഷ്മനും, പാണ്ഡവും ചേര്‍ന്ന് ഗാന്ധാരം ആക്രമിച്ച് തോല്‍പ്പിക്കുകയും, സുബലന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന പുരുഷ പ്രജകളെ എല്ലാം വധിക്കുകയും, സുബലനെയും (ശകുനിയുടെ അച്ഛന്‍) ,ശകുനിയെയും മറ്റു സഹോദരന്മാരെയും (നൂറു സഹോദരന്മാർ ഉണ്ടായിരുന്നു എന്ന് ചില സ്ഥലത്ത് പറയുന്നു) ബന്ധിച്ചു കാരഗൃഹത്തിലാക്കുന്നു. ഒരു ദിവസത്തെ ആഹാരമായി, അവര്‍ക്ക് ആകെ കൊടുത്തിരുന്നത് ഒരു പിടി മലരായിരുന്നു. ബുദ്ധിമാനും, അഭിമാനിയുമായിരുന്ന സുബല൯ പറയാറുണ്ട്, കുരുവംശത്തോട് നമുക്ക് പ്രതികാരം ചെയ്യണം. അങ്ങിനെ, ഒരുദിവസം കിട്ടുന്ന ആഹാരം മുഴുവനും കൂട്ടത്തിൽ ഏറ്റവും ബുദ്ധിമാനായ ശകുനിക്ക് കൊടുക്കുന്നു. സുബലനും, ശകുനിയുടെ മറ്റു സഹോദരന്മാരും പട്ടിണി കിടന്നു മരിക്കുകയും ചെയ്യുന്നു. മരിക്കുന്നതിനു മുൻപ് സുബലനും ,ബന്ധുക്കളും അനുഭവിച്ച കഷ്ടപ്പാടുകളും, അപമാനവും ഒരിക്കലും മറക്കാതിരിക്കുവാ൯, ശകുനി, ഇടതു കാലിന്റെ പെരുവിരലും, അസ്ഥിയും കയ്യിലുണ്ടായിരുന്ന ദണ്ഡ് കൊണ്ട് ഇടിച്ചു പൊട്ടിച്ച് മുടന്തനായി. മരിക്കുന്നതിനു മുൻപ് സുബലന്‍ താന്‍ മരിച്ചാല്‍ തന്റെ നട്ടെല്ലിലെ കശേരുക്കളെടുത്ത് പകിടകൾ ഉണ്ടാക്കണമെന്നും, ആ പകിടകള്‍ ഉപയോഗിച്ചു കളിച്ചാൽ ശകുനി ഒരിക്കലും തോല്‍ക്കില്ലെന്നും ശകുനിയോട് പറഞ്ഞു. പകിട കളിക്കുമ്പോള്‍ സുബലന്റെ ആത്മാവ് പകിടകളില്‍ ആവേശിക്കുമായിരുന്നു.ഗാന്ധാരിയുടെ വൈധവ്യദോഷം തീര്‍ക്കാന്‍ അവളെ ഒരു കഴുതയെക്കൊണ്ട് കല്യാണം നടത്താന്‍ ജ്യോതിഷികള്‍ കല്‍പ്പിച്ചു. ആ കഴുതയെ കൊന്ന് വൈധവ്യത്തെ മറികടന്നു. പെങ്ങൾ ഗാന്ധാരി പിന്നീടാണു വിവരങ്ങളെല്ലാം അറിയുന്നത്. ഹസ്തിനപുരിയിലേക്ക് ഗാന്ധാരിയുടെവിവാഹശേഷം പുറപ്പെട്ടു. തന്റെ ലക്ഷ്യപ്രാപ്തിക്ക് ഹസ്തിനപുരിയിൽ താമസിച്ചേ പറ്റൂ. അങ്ങനെ മനസിൽ ഒടുങ്ങാത്ത പ്രതികാരത്തിന്റെ കനലുകളും പേറി ദുര്യോധനന്റെ സന്തതസഹചാരിയായി മാറി . പുറത്തുനിന്നാർക്കും കുരുവംശത്തെ നശിപ്പിക്കാൻ കഴിയില്ല. ഇവർ തമ്മിൽത്തല്ലി തീരണം. അതിനുള്ള ഒരേയൊരു വഴി പാണ്ഡവരും, കൗരവരും തമ്മിൽ വൈരം വളർത്തുക, തമ്മിൽ തല്ലിക്കുക, പരസ്പരം കൊല്ലിക്കുക . പ്രതികാരം നിറവേറ്റാനുള്ള തന്റെ കരുക്കൾ മാത്രമായിരുന്നു പാണ്ഡവർ. ഭാരതവർഷത്തിലെ ഏറ്റവും ശക്തമായ ഒരു വംശത്തെ വെറും പകിട മാത്രം ആയുധമാക്കി മുച്ചൂടും നശിപ്പിച്ചവനാണു ശകുനി . കണ്മുമ്പിൽ വിശന്നു മരിച്ചുവീണ അച്ഛനോടും, സഹോദരന്മാരോടുമുള്ള വാക്കു പാലിച്ചവനാണു ശകുനി. ശകുനിയുടെ യഥാര്‍ത്ഥ ഉദ്ദേശം പഞ്ചപാണ്ഡവരിൽ സഹാദേവനോഴികെ ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷെ സഹദേവന് ആ സത്യം ആരെയും അറിയിക്കാന്‍ കഴിയില്ലായിരുന്നു. അത് മാത്രമല്ല, മഹാ ഭാരത യുദ്ധം ഉണ്ടാവുമെന്നും അതിന്റെ പരിണിത ഫലങ്ങളും സഹദേവന് അറിയാമായിരുന്നു. പക്ഷെ സഹദേവന് ഒരു ശാപമുണ്ടായിരുന്നു, ഇതെല്ലം അരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍, സഹദേവന്‍ മരിക്കുമായിരുന്നു.അങ്ങനെ അവസാനം സഹദേവൻെറ അസ്ത്രം ഏറ്റ് കുരുക്ഷേത്ര ഭൂമിയിൽ ജന്മം അവസാനിപ്പിച്ചവൻ ശകുനി .
⭐വാട്‌സാപ്പിലെ സെല്‍ഫ് ഡിസ്ട്രക്ട് ഫീച്ചര്‍ എന്നാൽ എന്ത്?⭐
👉 വാട്സാപ്പിൽ സന്ദേശങ്ങൾ തനിയെ നീക്കം ചെയ്യപ്പെടുന്ന സംവിധാനം ആണ്
സെല്‍ഫ് ഡിസ്ട്രക്ട് ഫീച്ചര്‍ .
ഇൗ ഫീച്ചർ വഴി സന്ദേശങ്ങൾ എത്ര സമയത്തിന് ശേഷം നീക്കം ചെയ്യപ്പെടണമെന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാം. നിലവിൽ ഈ ഫീച്ചർ ബീറ്റാ ടെസ്റ്റ് ഘട്ടത്തിലാണുള്ളത്.
വാട്സാപ്പിന്റെ 2.19.282 അപ്ഡേറ്റിലാണ് ' ഡിസപ്പിയറിങ് മെസേജസ്' എന്ന പേരിൽ വാട്സാപ്പ് ഈ ഫീച്ചർ അവതരിപ്പിച്ചത്. പിന്നീട് വന്ന 2.19.348 ബീറ്റാ അപ്ഡേറ്റിൽ 'ഡിലീറ്റ് മെസേജസ്' എന്ന് പേര് മാറ്റി ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ സൗകര്യം നിലവിൽ വന്നാൽ ഇതിനായി പ്രത്യേകം ടോഗിൾ ബട്ടൻ വാട്സാപ്പിലുണ്ടാവും.
✨ ഒരു മണിക്കൂർ,
✨ഒരു ദിവസം,
✨ഒരാഴ്ച,
✨ഒരു മാസം,
✨ഒരു വർഷം എന്നിങ്ങനെയുള്ള സമയപരിധിയാണ് സന്ദേശങ്ങൾ നീക്കം ചെയ്യാനായി ഉണ്ടാവുക.
അതേസമയം ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമാണ് ഈ ഫീച്ചർ ആദ്യം ലഭ്യമാവുക. മാത്രവുമല്ല ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമേ ഇത് കൈകാര്യം ചെയ്യാനും സാധിക്കൂ. വാടസാപ്പ് ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായവർക്ക് ആപ്പ് അപ്ഡേറ്റ് ചെയ്താൽ ഈ ഫീച്ചർ ഉപയോഗിക്കാം.
⭐ചില ശാസ്ത്രസത്യങ്ങൾ ⭐
👉✨ജനനസമയത്തെ മനുഷ്യകുഞ്ഞുങ്ങൾക്കു മുന്നൂറ് എല്ലുകളുണ്ടാകും. ഈ എല്ലുകളാണ് ജനനപ്രക്രിയക്കും അതിനുശേഷമുള്ള അതിവേഗത്തിലുള്ള വളർച്ചക്കും അവരെ സഹായിക്കുന്നത്.
✨ഇന്ധനം തീർന്ന് മരിച്ചുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രത്തിന്റെ ശിഷ്ടത്തിനെയാണ് ന്യൂട്രോൺ സ്റ്റാർ എന്ന് വിളിക്കുന്നത്. ഈ ന്യൂട്രോൺ നക്ഷത്രങ്ങളുടെ പ്രധാന പ്രത്യേകത അവരുടെ ഭീമൻ സാന്ദ്രതയാണ്. ഇതേ കാരണം കൊണ്ട് ഒരു ന്യൂട്രോൺ നക്ഷത്രങ്ങളുടെ ഒരു ടീസ്പൂണിനെ ആറു ബില്യൺ ടൺ ഉണ്ടെന്നാണ് കണക്ക്.
✨ധ്രുവക്കരടികൾ ശരീരം സംരക്ഷിക്കുന്ന കാര്യത്തിൽ കേമന്മാരാണ് . ഇവർ രാത്രി കാഴ്ചക്കൊക്കെ ഉപയോഗിക്കുന്ന ഇൻഫ്രാറെഡ് ക്യാമറകളിൽ അദൃശ്യരായിത്തീരും. രാത്രി കാലത്തെ സി സി ടി വി ക്യാമെറകളിൽ ഉപയോഗിക്കുന്നതും ഇതേ ഇൻഫ്രാറെഡ് സാങ്കേതിക വിദ്യയാണ്.
✨പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരമാണുക്കളാൽ സൃഷ്ടിക്കപ്പെട്ടതാണെന്നാണല്ലോ ശാസ്ത്രം. എന്നാൽ ഈ പരമാണുകളുടെ ഉള്ളിലെ ശൂന്യത എടുത്തു കളഞ്ഞാൽ മനുഷ്യവംശത്തെ ഒരു പഞ്ചസാരത്തരിയിൽ ഉൾക്കൊള്ളിക്കാൻ പറ്റുമത്രെ.
✨ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ വരെ ഗർഭിണി ആണോ എന്ന് ഉറപ്പിക്കാനുള്ള എറ്റവും വിശ്വസനീയമായ മാർഗം ഒരു ത രം ആഫ്രിക്കൻ തവളകളിൽ സ്ത്രീകളുടെ മൂത്രം കുത്തി വെക്കലായിരുന്നു.ഗർഭിണികളുടെ മൂത്രമാണെങ്കിൽ തവള കളിൽ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ അണ്ഡോൽപ്പാദനം നടക്കും.
⭐നീലത്തിമിംഗലം ഒരു മത്സ്യമാണോ?⭐
👉ഭൂമിയിലെ ഏറ്റവും വലിയ ജീവി ഏതെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളു - നീലത്തിമിംഗലം. അതൊരു മത്സ്യമാണ് അല്ലെ? എന്നാൽ അങ്ങനെയല്ല. തിമിംഗലം എന്ന ജീവി സസ്തനി ആണ്.വെള്ളത്തിൽ ജീവിക്കുന്നു എന്നതിന് അർഥം അത് മത്സ്യമാണ് എന്നല്ല. വെള്ളത്തിൽ ജീവിക്കുന്ന എല്ലാ ജീവികളും മൽസ്യങ്ങൾ ആണ് എന്ന ധാരണ തെറ്റാണ്. വെള്ളത്തിൽ പല തരം ജീവികൾ കാണപ്പെടും. മൽസ്യങ്ങൾ അവയിൽ ഒന്ന് മാത്രമാണ്.മിക്ക സസ്തനികളും കരയിൽ കാണപ്പെടുമ്പോൾ എങ്ങനെയാണ് സമുദ്രം പോലുള്ള ഇടങ്ങളിൽ തിമിംഗലം കാണപ്പെടുന്നത്? ചോദ്യത്തിന്റെ ഉത്തരം പരിണാമം മൂലമാണ് എന്നത് ആണ്.പണ്ട് കരയിൽ ജീവിച്ചിരുന്ന സസ്തനിയിൽ നിന്ന് പരിണാമം സംഭവിച്ച് ഉണ്ടായ ജീവിയാണ് തിമിംഗലം. പരിണാമം എന്നത് കാലക്രമേണ സംഭവിക്കുന്ന ഒരു പ്രക്രിയ ആണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഹിപ്പോപൊട്ടാമസിനോട് സാദൃശ്യമുള്ള ഒരു ജീവിയിൽ നിന്നാണ് തിമിംഗലത്തിന്റെ പരിണാമം സംഭവിച്ചിരിക്കുന്നത്. കരയിൽ തന്നെ ഇരയാകാൻ സാധ്യതയുള്ള ജീവികളിൽ നിന്ന് രക്ഷ തേടിയാണ് ആദ്യം തിമിഗലം വെള്ളത്തിലേക്ക് ഇറങ്ങിയത്. പിന്നെ വെള്ളത്തിൽ സുരക്ഷിതമാണെന്ന് കരുതി പതുക്കെ വെള്ളത്തിലേക്ക് സഹവാസം മാറ്റി. എന്നാൽ വെള്ളത്തിൽ താമസിക്കണമെങ്കിൽ അതിന്റേതായ മാറ്റങ്ങൾ ആവശ്യമായിരുന്നു. അങ്ങനെ കാലക്രമേണയാണ് അതിന്റെ കാലുകൾ ചിറകുകളും, നാസാദ്വാരം ഇന്ന് തിമിംഗലം വെള്ളം ചീറ്റുന്ന ദ്വാരങ്ങളായും രൂപപ്പെട്ടത്. ഇത്തരത്തിലുള്ള മാറ്റങ്ങൾ തികച്ചും വെള്ളത്തിൽ ജീവിക്കാൻ അനുയോജ്യമാക്കി. ഇന്ന് ആ ജീവി ലോകത്തിലെ തന്നെ വല്യ ജീവിയായി മാറി. ഇതാണ് പരിണാമത്തിന്റെ ശക്തി.
⭐എന്തുകൊണ്ട് ആണ് നമുക്ക് ദേഷ്യം വരുന്നത്?⭐
👉നമുക്ക് ദേഷ്യം വന്നാൽ ഉടനെ കരുതിക്കോളൂ. അത് "എപ്പിനെഫ്രിൻ്റെ" പണിയാണ് എന്ന്. മനുഷ്യരെല്ലാവരും തന്നെ ജീവിതത്തിലൊരിക്കലെങ്കിലും ദേഷ്യപ്പെട്ടിട്ടുള്ളവരാണ്. നമ്മുടെ ശരീരത്തിലെ ചില രാസവസ്തുക്കളുടെ വികൃതികളാണിതെല്ലാം തന്നെ. ഇവയുടെയെല്ലാം മേധാവിയാണ് "എപ്പിനെഫ്രിൻ" ,"നോൺ എപ്പിനെഫ്രിൻ" എന്നിവർ.
സ്വാഭാവികമായും ദേഷ്യം വരുമ്പോൾ നമ്മുടെ ശരീരത്തിൽ രക്തസമ്മർദം ഉയരുകയും, ഹൃദയമിടിപ്പ് വർധിക്കുകയും ചെയ്യുന്നു. ചിലർ പെട്ടെന്ന് വിയർക്കും, കണ്ണുകൾ തുറിച്ചു വിടർന്നു വരുന്നു. ഇതിനോടൊപ്പം നമ്മുടെ കൈകാലുകളിലേക്ക് രക്തം ഇരച്ചു കയറുന്നു. നമ്മൾ പറയാറില്ലേ "ദേ എനിക്ക് ഇരച്ചു വരുന്നുണ്ട് കേട്ടോ" എന്ന്. സത്യത്തിൽ രക്തം അങ്ങനെ വരുന്നുണ്ട്.നമ്മുടെ ശരീരത്തിലെ അഡ്രിനാലിൻ എന്ന ഗ്രന്ഥി പെട്ടെന്ന് ഉല്പാദിപ്പിക്കുന്ന എപ്പിനെഫ്രിൻ ഹോർമോണിൻ്റെ തള്ളിച്ചയാണ് ശരീരത്തിൽ ഇത്രയും മാറ്റങ്ങൾക്ക് കാരണം. അതുകൊണ്ട് വേണമെങ്കിൽ എപ്പിനെഫ്രിൻ ആണ് താങ്കളുടെ ദേഷ്യത്തിനു കാരണം എന്ന് ഒരോരുത്തർക്കും പറയാവുന്നതാണ്.
No comments:
Post a Comment