Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, September 23, 2020

മഹാമേരു ശ്രീചക്രം എന്താണ്.


മഹാമേരു ശ്രീചക്രം എന്താണ്....? 

🙏പുരാണങ്ങളിൽ പരാമർശിക്കുന്ന ദിവ്യ പർവ്വതമാണ് മഹാമേരു ഇതിനെ വന്ദിക്കുക എന്നത് ഒരാളുടെ ജന്മ സുകൃതമാണ്, പാപികൾക്ക് ഇതിനെ പറ്റി മനസ്സിലാക്കാനോ , ഇതിൽ എത്തിച്ചേരാനോ കഴിയില്ല. 

ഇത്  മുപ്പത്തി മുക്കോടി ദേവതകളുടെ ഇരിപ്പിടം കൂടിയാണ്. ഇതിന്റെ ശൃംഗങ്ങൾ സ്വർണ്ണമയവും അത്യുജ്വലവുമാണ്. മഹാമേരുവിന്റ നീളവും വീതിയും തുല്യം 84000 യോജന... അതിൽ 16000 യോജന ഭൂമിക്കടിയിൽ സ്ഥിതിചെയ്യുന്നു.അഗ്രഭാഗം സ്വർഗ്ഗവും, മധ്യഭാഗം ഭൂതലവും,  ചുവട് പാതാളവും ആകുന്നു. ഇതിന്റെ ഒരു ശൃംഗമാണ് ശ്രീ മഹാ ദേവന്റെ ഇരിപ്പിടമായ കൈലാസം. മഹാമേരുവിന്റെ കിഴക്ക്ഭാഗത്ത്‌ മഹാവിഷ്ണുവും ബ്രഹ്മലോകം എന്നറിയപ്പെടുന്ന മധ്യഭാഗത്തു ബ്രഹ്മാവും വസിക്കുന്നു. സൂര്യ ചന്ദ്രന്മാർ ഇതിനെ പ്രദക്ഷിണം വയ്ക്കുന്നു. സപ്തർഷികളും നക്ഷത്രങ്ങളും ഇതിൽ നിന്നുമുദിക്കുന്നു. നിരവധി രത്നങ്ങളാൽ ഇത് സമ്പുഷ്ടമാണ് ഇതിന്റെ താഴ്‌വരയിൽ ചിരംജീവിയാകാനും അമരത്വം ലഭിക്കാനും, മായയാകാനും, പരകായപ്രവേശം നടത്താനും,  സർവ്വ സിദ്ധിയാകാനും, സൗന്ദര്യം ലഭിക്കാനും ഉള്ള ദിവ്യഔഷധങ്ങൾ വളർന്നു നിൽക്കുന്നു.വിവിധ പക്ഷികളുടെ കളകൂജനങ്ങളാൽ ഇതിന്റെ അന്തരീക്ഷം മുഖരിതമാണ്. ഇതിൽ ദിവ്യ സർപ്പങ്ങൾ കാവൽ നിൽക്കുന്നു.
മഹാമേരുവിന്റെ നാല് ഭാഗങ്ങളിലായി 20 പർവ്വതങ്ങളുണ്ട്. അത് കൂടാതെ പൂർവ്വഭാഗത്ത്‌ ദേവകൂടം, ജഠരം എന്നീ പേരുകളുള്ള രണ്ട്  പർവ്വതങ്ങളുണ്ട്. പശ്ചിമഭാഗത്ത്‌ പവമാനൻ,പരിത്രായൻ എന്നീ പർവ്വതങ്ങളും. ദക്ഷിണ ഭാഗത്ത്‌ കൈലാസം, കരവീരം പർവ്വതങ്ങളും, ഉത്തരഭാഗത്തു മകരഗിരി, ത്രിശൃഗം പർവ്വതങ്ങളും...ഈ എട്ടുപർവതങ്ങളുടെ നടുക്കാണ്  മഹാമേരു പർവ്വതം. 
മഹാമേരുവിൽ സമചതുരാകൃതിയിൽ പതിനായിരം യോജന വിസ്താരത്തോടു കൂടി അവർണ്ണനീയമായ ബ്രഹ്മ ലോകം. ഇതിന്റെ എട്ടു ദിക്കുകളിലായി രണ്ടായിരത്തിയഞ്ഞൂറു യോജന വിസ്താരത്തിൽ  അഷ്ടദിക്ക്പാലകന്മാരുടെ  എട്ടു പുരികളുണ്ട്. അങ്ങനെ ഈ ഭാഗത്ത്‌ ബ്രഹ്മലോകം ഉൾപ്പെടെ ഒൻപത് പുരികൾ. 

അവയുടെ പേരുകൾ യഥാക്രമം 1.നടുക്ക് ബ്രഹ്‌മാവിന്റെ മനോവതി 2.കിഴക്കു ഇന്ദ്രന്റെ അമരാവതി 3.തെക്ക്-കിഴക്ക് അഗ്നിദേവന്റെ തേജോവതി 4. തെക്ക് യമധർമ്മദേവന്റെ സംയമനി 5.തെക്ക്- പടിഞ്ഞാറ് നിര്റുതി ദേവന്റെ കൃഷ്ണാഞ്ജന 6.പടിഞ്ഞാറ് വരുണദേവന്റെ ശ്രദ്ധാവതി 7.വടക്ക് പടിഞ്ഞാറ് വായുദേവന്റെ ഗന്ധവതി 8.വടക്ക് കുബേരന്റെ മഹോദയ 9.വടക്ക്-കിഴക്ക് ഈശാന ദേവന്റെ യശോവതി. 

മഹാമേരുവെന്ന സുമേരു പർവ്വതത്തിന് മൂന്ന് കൊടുമുടികളും അവയിൽ ബ്രഹ്‌മാവിഷ്‌ണു മഹേശ്വരനും വസിക്കുന്നുവെന്ന് മേൽ പറഞ്ഞല്ലോ ആ മൂന്ന് കൊടുമുടികളും ചേർന്നുണ്ടാക്കിയ ത്രികോണത്തിനു മധ്യത്തിലായി നാലാമതൊരു കൊടുമുടിയുമുണ്ട് അതിൽ ശ്രീ ലളിതാപരമേശ്വരിയെന്ന ശ്രീലളിതാംബികാദേവി വസിക്കുന്നു. ഇതാണ് ദേവിയുടെ ആസ്ഥാനമായ ശ്രീചക്രം. 

ഈ പ്രാദേശത്തിലെ മധ്യബിന്ദു ഭാഗം ഒരു കൂമ്പുപോലെ ഉയർന്നിരിക്കും. ഇതാണ് സർവ്വാനന്ദമയ ചക്രം ഇതാണ് ദേവിയുടെ വാസസ്ഥലം. ഇവിടെ വലിയ ഒരു കുഴിയുണ്ട് ഇത് മഹാവിഷ്ണു വാമനാവതാരമെടുത്തു  മഹാബലിയജ്ഞം നടത്തിയപ്പോൾ വിഷ്ണുവിന്റെ ഇടത്കാലിലെ പേരു വിരൽ അമർത്തിയപ്പോൾ ഉണ്ടായകുഴിയാണ്. ഇതിന് വിഷ്ണുപദി എന്നും പേര്. ഈ കുഴി പാതാളലോകം വരെയുണ്ട്. 

യോഗാശാസ്ത്രപ്രകാരം  ശ്രീചക്രത്തിന്റെ മദ്ധ്യഭാഗം  പരമഭക്തനായ ലളിതാംബികാ ദേവീ ഉപാസകന്റെ (മനുഷ്യ)ശിരസ്സിലെ മൂർദ്ധാവിൽ സ്ഥിതി ചെയ്യുന്ന സഹസ്രാധാരപത്മത്തിലെ  സർവ്വനന്ദമയത്തിലാണ് ശ്രീ ലളിതാംബികാ ദേവി വസിക്കുന്നത്. വിഷ്ണു പദം എന്ന കുഴി നട്ടെല്ലിന്റെ ഉൾവശവും പാതാളം മൂലാധാര ചക്രവും ആകുന്നു. ഭക്തിയിലൂടെ കുണ്ഡലീ പടിപടിയായി ഉയർന്നു ദേവിയുടെ  പരമപദത്തിൽ എത്തുന്നു. ഇതാണ് ശ്രീ ചക്രം...!

 *┈ ══❁✿

No comments:

Post a Comment