*നാഗരാജാവ് ഗുളികൻ*
അഷ്ടനാഗങ്ങൾ
അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, പത്മൻ, മഹാപത്മൻ, ഗുളികൻ, ശംഖ്പാലൻ.
എട്ട് നാഗരാജാക്കന്മാരുടെ കൂട്ടത്തിനാണ് അഷ്ടനാഗങ്ങൾ എന്ന് വിളിക്കുന്നത്.
അനന്തന്, ആദിശേഷൻ എന്നൊരു നാമവും കൂടി ഉണ്ട്.
ഗുളികന്, മാന്ദി എന്ന് മറ്റൊരു പേരിലും അറിയപ്പെടുന്നു.
അഷ്ടനാഗങ്ങളുടെ പേരുകളും ലക്ഷണങ്ങളും പുള്ളുവൻ പാട്ടിൽ അതി മനോഹരമായി വർണ്ണിച്ചിട്ടുണ്ട്. ഗുളികന് പച്ച വർണ്ണം എന്ന് പാടുന്നു.
ഇതിൽ ഏഴാമനായ ഗുളികൻ ( മാന്ദി ) നമ്മുടെ ഗ്രഹനിലയിൽ നില്കുന്നു.
ഗുളികന് ഗ്രഹനിലയിൽ " മാ " എന്ന് അടയാളപ്പെടുത്തുന്നു.
* ഗുളികൻ ഏത് രാശിയിൽ നിന്നാലും രാശിയുടെ അധിപനെയും, കൂടെ നിൽക്കുന്ന ഗ്രഹങ്ങളെയും, ഗുളികൻ നിൽക്കുന്ന രാശിയുടെ ഏഴാമത്തെ രാശിയിലും (ഗ്രഹദൃഷ്ടി ) ബാധിക്കും എന്ന് ജ്യോതിഷ ഗ്രന്ഥങ്ങൾ എല്ലാം തന്നെ പറയുന്നു.
ഒരാളുടെ ജയ പരാജയങ്ങൾ നിർണ്ണയിക്കുന്നത് അഷ്ട നാഗങ്ങളിൽ ഏഴാമനായ നാഗരാജാവ് ഗുളികൻ തന്നെ ആണ്.
- ഗുളികൻ ഓരോ രാശിയിലും നിന്നാലത്തെ ഫലങ്ങൾ. -
1. ലഗ്നത്തിൽ ഗുളികൻ നിന്നാൽ ഏതു കാര്യത്തിൽ ഇടപെട്ടാലും തടസ്സം, ശരീരത്തിൽ മുറിവോ പൊള്ളലോ ഏൽക്കാൻ ഇടയുണ്ട് .
എന്നാൽ ലഗ്നത്തിൽ ഗുളികൻ ഒറ്റക്ക് നിന്നാൽ...
അഷ്ടനാഗങ്ങളെ കൊണ്ടുള്ള രാജയോഗം ഭവിക്കുന്നു.
പക്ഷെ വിവാഹം വൈകുമെന്ന് അനുഭവം.
2. ലഗ്നത്തിൽ നിന്നും രണ്ടാമത്തെ രാശിയിൽ ഗുളികൻ നിന്നാൽ ഉന്നത വിദ്യക്കും ധനാഗമനത്തിനും തടസ്സം ഉണ്ടാകുമെങ്കിലും വിദേശ യോഗം ഫലം. സ്ത്രീ ജാതകത്തിൽ, ഭർത്താവിനും വിദേശ യോഗം. പറയണം.
3. സഹോദര സ്ഥാനമായ മുന്നിൽ ഗുളികൻ നിന്നാൽ ഇളയ സഹോദരന്മാർ ഉണ്ടാകില്ല. സഹോദരിമാർ ഉണ്ടാകും. ഇളയ സഹോദരൻ ഉണ്ടെങ്കിൽ അവർക്ക് നാശം.. എന്നാൽ മൂന്നാം ഭാവാധിപൻ, ഒൻപത്തിലോ, പതിനൊന്നിലോ, സുക്ഷേത്രത്തിലോ നിന്നാൽ ഒരു സഹോദരൻ ഉണ്ടായിരിക്കും.
4. മാതൃസ്ഥാനമായ നാലിൽ ഗുളികൻ നിൽക്കുന്നവർ വാടക വീട്ടിൽ കേറും, മാതാവിനും ദേഹസുഖം കുറയും, വാഹനാപകടവും ഉണ്ടാകാൻ സാധ്യത. മാതാവിൽ നിന്നും അകലും.
നാലിൽ ഗുളികൻ നിൽക്കുന്നവർക്ക് വിദേശ യോഗം ഫലം.
5.സന്താനസ്ഥാനമായ അഞ്ചിൽ ഗുളികൻ നിന്നാൽ പുത്ര ദുഃഖം ഫലം. ഗുളികന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ഒരു ആൺകുട്ടീ ലഭിക്കും.
അഞ്ചാം ഭാവാധിപനേ ഗുളികൻ ബാധിക്കുമ്പോളാണ് കുഞ്ഞുങ്ങൾ ഉണ്ടാകുവാനും താമസിക്കുന്നത്.
6. ആറിൽ ഗുളികൻ നിന്നാൽ ശത്രുക്കൾ സ്വയം നശിച്ചു പോകും.
7 മംഗല്യ സ്ഥാനമായ ഏഴിൽ ഗുളികൻ നിന്നാൽ വിവാഹത്തിന് വൈകും, ജാതകം ചേർന്നില്ല എങ്കിൽ ഭാര്യയെ കൊല ചെയ്യാനും സാധ്യത എന്ന് ഗ്രന്ഥങ്ങളിൽ പറയുന്നു. വിവാഹ മോചനവും സംഭവിക്കാറുണ്ട്.
8. അഷ്ടമം അഥവാ ആയുർ സ്ഥാനത്തു ഗുളികൻ നിന്നാൽ ദുർമരണം ഫലം എന്ന് എല്ലാ ജ്യോതിഷ ഗ്രന്ഥങ്ങളും പറയുന്നു.
9, ഭാഗ്യസ്ഥാനമായ ഒൻപതിൽ ഗുളികൻ നിൽക്കുന്നവരെ ഭാഗ്യദോഷി എന്ന് വിളിക്കുന്നു.
പിതാവിനും, തനിക്കും, സന്താനത്തിനും ദോഷം.
10. കർമ്മസ്ഥാനമായ പത്തിൽ ഗുളികൻ നിന്നാൽ പ്രവൃത്തിയിൽ അലസതയും, കർമ്മപുഷ്ടിക്ക് ഹാനിയും നേരിടും . ജോലി സംബന്ധമായ തടസ്സങ്ങൾ, വിദേശ യോഗം ഫലം. എന്നാലും ജോലിയിൽ ഉയർച്ച ഉണ്ടാകാറില്ല.
11. ലാഭസ്ഥാനമായ പതിനൊന്നിൽ ഗുളികൻ നിൽകുകയോ, പതിനൊന്നാം ഭാവാധിപനെ ബാധിക്കുകയോ ചെയ്താൽ സാമ്പത്തിക ലാഭം ഉണ്ടാകില്ല.. മൂത്ത സഹോദരനും ദോഷം.
എന്നാൽ പതിനൊന്നാം ഭാവാധിപൻ ഒൻപത്തിലോ, സ്വക്ഷേത്രത്തിലോ നിന്നാൽ ദോഷമില്ല.
12 പന്ത്രണ്ടിൽ ഗുളികൻ നിന്നാൽ ഭാര്യാ / ഭർതൃ സുഹത്തിനു ഹാനി, അല്ലെങ്കിൽ രണ്ടിൽ ഒരാൾക്കു വിദേശ യോഗം, ഭയവും ഉണ്ടാകും.
* മേടം, വൃശ്ചികം തുലാം രാശിയിൽ ഗുളികൻ നിന്നാൽ വിവാഹം നീണ്ടു പോകും, നിശ്ചയിച്ച വിവാഹം പോലും മുടങ്ങുമെന്ന അനുഭവം.
* കർക്കിടകം രാശിയിൽ നിൽക്കുകയോ, അഞ്ച്, ഒൻപത് ഭാവാധിപനെയോ, ചന്ദ്രനെയോ ഗുളികൻ ബാധിച്ചാൽ സന്താന തടസ്സം ഫലം.
കർക്കിടകം രാശിയെയോ ചന്ദ്രനെയോ ബാധിച്ചാൽ ഫിക്സ് വരാനുള്ള സാധ്യതയും കൂടും ,പുരുഷന്മാർക്ക് ലൈംഗിക ശേഷിയും നഷ്ടപെട്ട അനുഭവം ഉണ്ട്, അത് മാത്രമല്ല വീഴ്ചയോ അപകടമോ ഉണ്ടായാൽ കോമ സ്റ്റേജിലും എത്താം.
സൂര്യനും ബുധനും ഗുളികനും ഒന്നിച്ചു നിൽക്കുകയോ, നിൽക്കുന്ന രാശിയുടെ അധിപനെ ഗുളികൻ ബാധിക്കുകയോ ചെയ്താൽ കുഞ്ഞുങ്ങൾക്ക് സംസാര വൈകല്യം ഉണ്ടാകും.
*ദോഷപരിഹാരം.
കൃത്യമായ പരിഹാരം.
അഷ്ടനാഗങ്ങൾക്കു എട്ടുരുളിയിൽ നൂറും പാലും ( ഒരു വ്യാഴ വട്ടക്കാലം ഫലം നില നില്കും എന്ന് വിശ്വാസം )..
സർപ്പക്കാവുള്ളവർക്ക് അഷ്ട നാഗകളമെഴുതി സർപ്പം പാട്ട് പാടിച്ചു പുള്ളുവന്മാരെ കൊണ്ട് അഷ്ടനാഗ കളത്തിൽ നൂറും പാലും നടത്തിക്കുക..
സർപ്പക്കാവ് നശിച്ചു പോയവർക്കും, അന്യാധീനം വന്നവർക്കും , അനന്തൻ കാവിൽ ആയില്യം നാളിൽ എട്ടുരുളി നൂറും പാലും ചെയ്യുക.
ഇതും സാധിക്കാത്തവർ നാഗ ക്ഷേത്രങ്ങളിൽ അഷ്ടനാഗ പൂജ വർഷം തോറും ചെയ്യുക
" ഒരാളുടെ ജയ പരാജയങ്ങൾ നിർണ്ണയിക്കുന്നത് ഗുളികൻ ആണെന്ന് പറയാം.
വ്യാഴം കൂടെ നില്കുകയോ, വ്യാഴം നിൽക്കുന്ന രാശിയുടെ 5,7,9 ലൊ ഗുളികൻ നിന്നാലും ദോഷങ്ങൾ കുറയും.
ജാതകം വിശദമായി പരിശോധിപിച്ചതിനു ശേഷം പരിഹാരം നിശ്ചയിക്കുക.
കടപ്പാട്🙏🏻
നന്ദി 🌹
ReplyDelete