Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, September 4, 2020

വാസുകി

.                        #വാസുകി 

ശ്രീ പരമശിവന്റെ കഴുത്തിലെ ആഭരണം ആയിട്ടാണ് വാസുകിക്കു സ്ഥാനം. കശ്യപ മുനിയുടെയും, കദ്രുവിന്റെയും മകനാണ് വാസുകി. ആചാരപ്രകാരം എട്ടു  പ്രധാന നാഗങ്ങളെ ദൈവങ്ങൾ ആയി കണക്കാക്കുന്നു. ഇവ അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്നു. അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘ പാലകൻ, ഗുളികൻ,പത്മൻ,  മഹാപത്മൻ എന്നിവരാണ് അത്. സർപ്പങ്ങളുടെ രാജാവും, നാഥനുമായ വാസുകിയെ ഉപയോഗിച്ചാണ് ദേവന്മാരും അസുരന്മാരും പാലാഴി മഥനം നടത്തിയത്.

No comments:

Post a Comment