Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, May 2, 2020

ഭസ്മക്കുറി

💢💢💥💢💢💢💢💥💢ഭസ്മക്കുറി തൊടുന്ന ശീലം പണ്ടേ ഭാരതീയർക്കുണ്ട്. ചിലർ കുളി കഴിഞ്ഞയുടനെ, ചിലർ വൈകുന്നേരം സന്ധ്യാദീപം കൊളുത്തിയതിനു ശേഷം... തൊട്ടു കാണാൻ ഒട്ടും ആകർഷണീയതയില്ലാത്ത ഈ ഭസ്മം എന്തിനാണ് തൊടുന്നത്....? ഭംഗിയ്ക്കാകില്ല , തീർച്ച പിന്നെയെന്തിന്...!!?

🕉️"ഭസ്മക്കുറിക്ക് പ്രതീകാത്മകമായ ഒരു പ്രധാന്യമുണ്ട്. ജീവന്റെ നശ്വരതയെ നിരന്തരമായി ഓർമ്മപ്പെടുത്താനാണത്. ഒരു മനുഷ്യൻ മരണത്തെ ശരീരത്തിൽ സ്ഥിരമായി വഹിക്കുന്നു എന്ന സൂചയാണത്. ശരീരത്തിൽ പ്രത്യേകയിടങ്ങളിൽ ഭസ്മക്കുറി തൊടുന്നത് നമ്മളിലെ ഈശ്വരാംശത്തെ പ്രചോദിപ്പിക്കും. ദുഷ്ടശക്തികളെ അകറ്റി നിർത്തും.

💥യോഗികൾ സാധാരണ ഉപയോഗിക്കുന്നത് ശ്മശാനത്തിൽ നിന്നുള്ള ഭസ്മമാണ്. അത് ലഭിച്ചില്ലെങ്കിൽ അടുത്ത പരിഗണന പശുവിന്റെ ചാണകം കരിച്ചുണ്ടാക്കുന്ന ഭസ്മമാണ്. ഭസ്‌മം ശരിയായി ഉണ്ടാക്കുകയും, ഭസ്മക്കുറി എങ്ങിനെ എവിടെയൊക്കെ ഇടണമെന്ന് അറിയുകയും ചെയ്‌താല്‍, നിങ്ങളുടെ കാര്യഗ്രഹണശേഷി വര്‍ദ്ധിക്കുകയും, ശരീരഭാഗങ്ങള്‍ സചേതനമാകുകയും ചെയ്യും. ഈ ഉണര്‍വ്‌ കൃത്യമായി, ഉന്നതമായ ദൈവശക്തിയിലേക്കു നയിക്കും.

💥പതിവനുസരിച്ച് ഭസ്മം ( ഒരു നുള്ള് മതി) വലതുകൈയുടെ തള്ളവിരലും മോതിരവിരലും കൊണ്ടെടുത്ത്‌ ആജ്ഞാചക്രം എന്നറിയപ്പെടുന്ന ഭ്രൂമധ്യത്തിലും (പുരികങ്ങള്‍ക്ക് നടുവിലും) വിശുദ്ധിചക്രമായ തൊണ്ടക്കുഴിയിലും, വാരിയെല്ലുകള്‍ കൂടിച്ചേരുന്ന നെഞ്ചിന്റെ മദ്ധ്യത്തിലും ആണ് തൊടേണ്ടത്. ഭസ്‌മം ഈ ഭാഗങ്ങളെ കൂടുതല്‍ സചേതനമാക്കും ...!
ശിവ ഭക്തരാണ് കൂടുതലായും ഭസ്മക്കുറി മുടങ്ങാതെ തൊടാറ്...!
🕉️ഓം നമഃ ശിവായഃ🕉️

No comments:

Post a Comment