Followers(ഭഗവാന്‍റെ ഭക്തര്‍ )
Saturday, March 7, 2020
മഠവൂർപ്പാറ മഹാദേവ ക്ഷേ(തം.
☀️☀️കേരളത്തിലെ അപൂർവ്വം ഗുഹാക്ഷേ(തങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിന് സമീപമുള്ള മഠവൂർപ്പാറ മഹാദേവ ക്ഷേ(തം. സമു(ദനിരപ്പിൽ നിന്നും1800 അടി ഉയരത്തിലുള്ള ഈ പൗരാണികതയ്ക്ക് 1300 വർഷങ്ങൾക്കപ്പുറം പഴക്കംകണക്കാക്കപ്പെടുന്നു. കുഞ്ഞുനാളിൽ അമ്മപ്പാറയുടെയും മകൾപാറയുടെയും കഥകേട്ട് അത്ഭുതം കൂറിയിട്ടുണ്ട് ഞങ്ങൾ . ഏതു വേനലിലും വറ്റാതെ പാറമുകളിൽ നിന്നും ഒഴുകി എത്തുന്ന നീർച്ചാൽ, സായാഹ്നങ്ങളിൽ സ്വസ്ഥമായിരിക്കാൻ ഇത്രയും മനോഹരമായ ഒരു പാറമുകൾ , ഹിൽടോപ്പിലെ ബാബൂ പാലം, കുഞ്ഞുങ്ങൾക്കുള്ള പാർക്ക് എല്ലാം കൊണ്ടും ഇപ്പോൾ പുരാവസ്തു വകുപ്പിെൻറ കീഴിലായ മനോഹരമായ ഒരിടം... ഒരിക്കൽ പോയാൽ പിന്നെയും ചെല്ലാനോളം മനസ്സിൽ ഇടം തേടുന്നൊരിടം, ഓർമ്മകളിലെന്നോ കൈകോർത്ത് നടന്നപോലെയൊരിടം ........... പ്രിയപ്പെട്ടതെന്തോ ഉപേക്ഷിച്ച് മടങ്ങിവരവ് തിരിച്ച് ചെല്ലാനുള്ള ആക്കം കൂട്ടുന്നു...🙏🙏🙏
Subscribe to:
Post Comments (Atom)
No comments:
Post a Comment