*ശിവരാത്രി ദിനത്തിൽ സമർപ്പിക്കേണ്ട ശ്രേഷ്ഠമായ വഴിപാട്*
നിത്യേന ശിവ നാമം ജപിക്കുന്നവർ സമസ്ത ദുഖങ്ങളിൽ നിന്ന് കരകയറും. ശിവരാത്രി ദിനത്തിൽ നാമജപത്തോടെയുള്ള ശിവക്ഷേത്ര ദർശനം പുണ്യദായകമാണ്. ഉഗ്രകോപിയെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് ഭഗവാൻ .ശിവരാത്രി ദിനത്തിൽ ക്ഷേത്രദർശനത്തോടൊപ്പം വഴിപാടുകൾ സമർപ്പിക്കുന്നത് അതീവഫലദായകമാണ്.നാം നമ്മെത്തന്നെ ഭഗവാന് സമർപ്പിക്കുന്നതിന് പ്രതീകമാണ് വഴിപാടുകൾ.
ഭഗവാന് കൂവളത്തില സമർപ്പണമാണ് ഏറ്റവും പ്രധാനം. ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത് . ബുധനാഴ്ച പറിച്ചു വച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കാവുന്നതാണ് . കൂവളത്തില വാടിയാലും അതിന്റെ വിശിഷ്ടത നഷ്പ്പെടുകയില്ല.
ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന എന്നിവ നടത്തുന്നതും അതീവ വിശിഷ്ടമാണ്. പിൻവിളക്ക് , ജലധാര എന്നിവയും സമർപ്പിക്കാവുന്നതാണ്. ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക.
ദാമ്പത്യദുരിതദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക .സ്വയംവര പുഷ്‌പാഞ്‌ജലി സമർപ്പിക്കുന്നത് വിവാഹതടസ്സം നീങ്ങാൻ സഹായകമാണ്.
🔱🌷🔱🌷🔱🌷🔱🌷🔱🌷🔱
No comments:
Post a Comment