ഓം നമശിവായ ...
കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് കന്നത്ത് കുന്നത്ത് തളി മഹാദേവ ക്ഷേത്രം വൈക്കം ഏറ്റുമാനൂർ ക്ഷേത്രങ്ങൾ പോലെ മഹാക്ഷേത്രം ആകേണ്ടിയിരുന്ന കുന്നത്ത് തളിക്ഷേത്രം ഇടക്കാലത്ത് വച്ച് എങ്ങോ അതിന്റെ പ്രൗഡി നഷ്ടപ്പെട്ട് ഒരു ചെറിയ ഗ്രാമത്തിൽ ഒതുങ്ങി നിൽക്കുകയാണിന്ന്
സംഘകാല കൃതികളിൽ പോലും പരാമർശിച്ചിട്ടുള്ള ഈ മഹാക്ഷേത്രത്തിന്റെ പ്രത്യേകതകൾ നിരവധിയാണ്
പണ്ട് കാലത്ത് രാജാക്കൻമാർ ഭരണപരമായ കൂടികാഴ്ചകളും ചർച്ചകളും സംവാദങ്ങളും ഒക്കെ നടത്തിയിരുന്നത് തളിക്ഷേത്രങ്ങളിൽ വച്ചായിരുന്നു. കേരളത്തിൽ ആകെ 18 തളിക്ഷേത്രങ്ങൾ ആണ് ഉള്ളത് അതിൽ ഒന്നും
എറണാകുളം ജില്ലയിൽ ആകെയുള്ള ഒരു തളിക്ഷേത്രവുമാണ് കുന്നത്ത് തളിക്ഷേത്രം
നിരവധി ഉപദേവതകളാണ് ഈ ക്ഷേത്രത്തിൽ ഉള്ളത് അതും തിരുമുറ്റത്ത് പ്രത്യേകം പ്രത്യേകം ശ്രീകോവിലുകളിൽ സ്ഥിതി ചെയ്യുന്നു . സപ്തമാതൃക്കളുടെ പൂർണകായ രൂപത്തിലുള്ള വിഗ്രഹങ്ങൾ ക്ഷേത്രത്തിന്റെ രാജകീയത വിളിച്ചോതുന്നവയാണ് . ലോകത്തിൽ തന്നെ അപൂർവ്വമായി മാത്രം ഉള്ള ശിവഭഗവാന്റെ മുഖ ലിംഗ പ്രതിഷ്ഠ കന്നത്തളി ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ് .
ക്ഷേത്രത്തിലെ മഹാശിവലിംഗം സ്വയംഭൂ ആണെന്നാണ് വിശ്വാസം ക്ഷേത്രവും ശീ കോവിലും പണിയുന്നതിന് മുമ്പേ തന്നെ ശിവലിംഗം അവിടെ ഉണ്ടായിരുന്നതായി അനുനിക്കാം ... കാരണം ഗർഭഗൃഹത്തേക്കാൾ വലുതാണ് ക്ഷേത്രത്തിലെ ശിവലിംഗം ... ക്ഷേത്ര ദർശനം നടത്തുന്ന ആർക്കും അത് മനസിലാവും ...
പുരാവസ്തു ഗവേഷകർ ഈ ശിവലിംഗത്തിന് കണക്കാക്കുന്ന ഏകദേശ പഴക്കം 2500 വർഷമാണ് ( BC 500 )
നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ ക്ഷേത്രം നൂറ്റാണ്ടുകൾക്ക് മുൻപ് വില്ലാർവട്ടം രാജാക്കൻമാരുടെ അധീനതയിൽ ആയിരുന്നു അതിനു ശേഷം വില്ലാർവട്ടം രാജാവ് അട്ടിച്ചോല നൽകി ( തീറെഴുതി ) യതു വഴി പാലിയവും ചേന്ദമംഗലം പ്രദേശവും കുന്നത്തളി ക്ഷേത്രവുമെല്ലാം പാലിയത്തച്ചന്റെ കീഴിൽ ആയി
പാലിയത്തിന്റെ പ്രഭവ കാലത്ത് കുന്നത്ത് തളിക്ഷേതം തലയെടുപ്പോടെ യാണ് നിന്നിരുന്നത് ... കൊടിമരം, ഊട്ടുപുര, വലിയ ഗോപുരം ,കണ്ണീർ ജലം പോലത്തെ ക്ഷേത്രക്കുളം ,കാലാൾ ഭടൻമാർ, വൃശ്ചികത്തിലെ തിരുവാതിര മുതൽ ധനുമാസത്തിലെ തിരുവാതിര വരെ ഒരു മാസക്കാലത്തെ ഉത്സവം എന്നിവയെല്ലാം ഇന്ന് ചരിത്ര താളുകളിൽ മാത്രമായി ...
ഈ മഹാക്ഷേത്രത്തെ പഴയ പ്രൗഡിയിലേക്ക് നമുക്ക് കൊണ്ടുവരണം ... ഗ്രാമവിശുദ്ധിയിൽ നിറഞ്ഞു നിൽക്കുന്ന ഈ ക്ഷേത്രത്തെ മഹാക്ഷേത്രമാക്കി മാറ്റാൻ ക്ഷേത്ര ഉപദേശക സമിതി എന്നും പ്രതിജ്ഞാബദ്ധമാണ് .... ക്ഷേത്രത്തിന്റെ ഭാവി കാര്യങ്ങൾ ചർച്ച ചെയുന്നതിനും , അഭിപ്രായങ്ങൾ രേഖപെടുത്തുന്നതിനും ,ക്ഷേത്ര സംബന്ധിയായ കാര്യങ്ങൾ മാത്രം ചർച്ച ചെയുന്നതിനും മാത്രം ക്ഷേത്ര ഉപദേശക സമിതിയുടെ വാട്സപ്പ് ഗ്രൂപ്പിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോയിൻ ചെയ്യാവുന്നതാണ് ...
No comments:
Post a Comment