തൃക്കാക്കുടി ശിവ ക്ഷേത്രം
തൃക്കാക്കുടി ശിവക്ഷേത്രം പാറ തുരന്നു നിർമിച്ചതാണ്. ചുറ്റും വലിയ പാറ ക്കൂട്ടങ്ങളാൽ ആവൃതമായ ഈ സ്ഥലം പത്തനംതിട്ട ജില്ലയിലെ, തിരുവല്ലയിൽ നിന്നും 5 കി.മി ദൂരം മാറി കവിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ഈ ഗുഹാക്ഷേത്രം AD 800 നു മുൻപുള്ളത് ആണെന്ന് Archaeologists ന്റെ അഭിപ്രായം. ഇപ്പോൾ ഈ ക്ഷ്ത്രം Arch Dept . സംരക്ഷിച്ചുവരുന്നു.
ശില്പകലാ ചാതുരിയോടെ നിർമിച്ച ഈ ഗുഹാക്ഷേത്രത്തിൽ പ്രതിഷ്ഠ തെക്ക് അഭിമുഖമായി പ്രതിഷ്ടിച്ചിരിക്കുന്നു.
ചരിത്രകാരനും, പുരാവസ്തു ഗവേഷകനുമായ പരേതനായ ശ്രീ ഉണ്ണികൃഷ്ണൻ നായർ നടത്തിയ കുറെ ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ഗുഹാക്ഷേത്രങ്ങളുള്ള മറ്റു സ്ഥലങ്ങൾ കല്ലിൽ, മടവൂർപാറ, ഇരുനിലംകോട്, വിഴിഞ്ഞം എന്നിവയെക്കാൾ പുരാതനമാണ് തൃക്കാക്കുടി എന്ന് അഭിപ്രായപ്പെടുന്നു.
ശബ്ദ താരാവലി അനുസരിച്ച് തൃക്കാക്കുടി എന്ന പേര്, തിരു - കല്ല് - കുടി എന്ന മൂന്ന് വാക്കിൽ നിന്ന് ഉരുതിരിഞ്ഞതാനെന്നും അതിന്റെ അർഥം "പുണ്യമായ താമസ സ്ഥലം" എന്നും വ്യാഖ്യാനിക്കപ്പെടുന്നു. പരമ്പരാഗതമായി കാണപ്പെടുന്ന ബലിക്കല്ല്, ബലിവട്ടം, ധ്വജം, നാലമ്പലം എന്നിവ ഈ ക്ഷേത്രത്തിനു ഇല്ല.
തിരുവതാകൂർ ദേവസ്വം ബോർഡ് ശ്രീകോവിനുള്ളിൽ 10 അടി ഉയരത്തിലും 7 അടി വീതിയിലും ഉയർത്തി പണിത പീഡത്തിലാണ് ഗ്രാനൈറ്റിൽ തീർത്ത 2 1/2 അടി പൊക്കത്തിലുള്ള ശിവ ലിംഗം പ്രതിഷ്ടിച്ചു.
ശ്രീ കൊവിലെക്കുള്ള പ്രവേശന കവാടത്തിന്റെ ഇരു വശങ്ങളിലുമായി 2 ദ്വാരപാലകന്മാരെ പ്രതിഷ്ടിച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ മുന്നിൽ വിശാലമായ ഒരു വരാന്തയുണ്ട്. വശത്തെ ചുമരിൽ ഗണപതിയുടെയും, മഹര്ഷിയുടെയും ചിത്രങ്ങൾ കൊത്തി വെച്ചിട്ടുണ്ട്.
രണ്ടു പാറ ക്കൂട്ടങ്ങളുടെ ഇടയ്ക്കു മനോഹരമായ ഒരു ചെറിയതും, ആഴമേറിയതുമായ ഒരു ജലാശയം വളരെ ആകർഷണമാണ്.
ചരിത്രകാരന്മാർ തൃക്കാക്കുടിയിലെ ഈ ഗുഹാക്ഷേത്ര നിർമാണത്തിൽ ബുദ്ധമാതാനുയികളുടെ സ്വാധീനം ഉണ്ടെന്നു പറയപ്പെടുന്നു,
പുരാവസ്തു ഗവേഷകൻ ഉണ്ണികൃഷ്ണൻ നായരുടെ അഭിപ്രായത്തിൽ നൂറ്റാണ്ടുകൾക്കു മുന്നേ ഇത് ബുദ്ധന്റെ ക്ഷേത്ര മായിരിക്കാമെന്നു പറയുന്നു. പത്താം നൂറ്റാണ്ടിനുമുന്പ് കേരളത്തിൽ ബുദ്ധ മതവും, ജൈന മതവും പ്രാബല്യതിലുണ്ടായിരുന്നെന്നും, മുനിമാർ ഗുഹകളിൽ ഏകാന്ത ജീവിതം ഇഷ്ടപ്പെട്ടിരുന്നെന്നും അഭിപ്രായപ്പെടുന്നു.
ചില ബുദ്ധി ജീവികളുടെ അഭിപ്രായത്തിൽ ഒരു ദിവസം കൊണ്ട് ആണ് അസുരന്മാർ ഈ ഗുഹാക്ഷേത്രം നിർമ്മിച്ചത് എന്ന് പറയുന്നു. കവിയൂരിലെ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശിവനും, ഹനുമാനും അസുരന്മാരുടെ ജോലിയെ തടസ്സപ്പെടുതിയെന്നും പ്രാണ രക്ഷാർത്ഥം ഓടിപ്പോകുകയും ചെയ്തു എന്നും പറയുന്നു.
വേറൊരു വിശ്വാസ പ്രകാരം പാറ തുരന്നുണ്ടാക്കിയ ഗുഹ , പാണ്ഡവരുടെ വനവാസക്കാലത്ത് അവരുടെ താമസ സ്ഥലമായിരുന്നുവെന്നു പറയപ്പെടുന്നു.
ഇവിടെ ദ്രാവിഡ സംസ്കാരവും കലയും നില നിന്നിരുന്നുവെന്നും അവിടെ സർവ്വേയും പര്യവേഷണവും നടത്തുകയാണെങ്കിൽ ഇനിയും അറിയപ്പെടാത്ത പല വിവരങ്ങളും ലഭിക്കുമെന്ന് ഉള്ള അഭിപ്രായവും പ്രബലമാണ്.
ടൂറിസം വകുപ്പ് തുക്കാക്കുടി ക്ഷേത്രം ജില്ലയിലെ ടൂറിസം മാപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
No comments:
Post a Comment