Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, December 5, 2019

മൃഗബലി

*മൃഗബലി*

*

"ഗുരുനാഥാ, തന്ത്രശാസ്ത്രപ്രകാരം എന്ത് കൊണ്ടാണ് മൃഗബലിക്ക് പ്രാധാന്യം? അത് ഹിംസയല്ലേ?" എന്റെ ഒരു സഹോദരന്റെ സംശയം ആയിരുന്നു ഇത്.

ഗുരുനാഥൻ പറഞ്ഞു, "അനാവശ്യമായി ഒരു പുൽകൊടിയെ പോലും ഉപദ്രവിക്കാൻ പാടില്ല എന്നതാണ് താന്ത്രികമതം. മൃഗബലി ധർമഹിംസയാണ്. പരമശിവപ്രോക്തമായ ശാസ്ത്രത്തിൽ പറയപെട്ടിട്ടുള്ള ഉപാസനാ പദ്ധതിയുടെ ഭാഗമായാണ്."

"വൈദികവൃത്തി തുടരുന്നവർ എന്ത് കൊണ്ട് മൃഗബലിയെ എതിർക്കുന്നു?" മറ്റൊരാൾ ചോദിച്ചു.

ഗുരുനാഥൻ പറഞ്ഞു,"ഇന്ന് കാണുന്ന വൈദികന്മാർ എല്ലാം സങ്കരയിനം വൈദികന്മാരാണ്. ശരിയായ യാഗ-പദ്ധതിയെ അറിഞ്ഞിട്ടും അറിയില്ല എന്ന് പറയുന്നവരാണ്. സ്വന്തം ലാഭത്തിന് വേണ്ടി ശാസ്ത്രത്തെ വളച്ചൊടിക്കുന്നവരാണ്. സമൂഹത്തിൽ ഉന്നത പദവി ആഗ്രഹിക്കുന്നവരാണ്. അങ്ങനെ ഉള്ളവർ സ്വന്തം പൂർവികരെ വരെ തള്ളിപ്പറയുന്നതിൽ ഒരു മടിയും കാണിക്കുന്നില്ല.


വൈദികവൃത്തി ശ്രേഷ്ഠമാണ്. ആ വൈദികവൃത്തി എല്ലാവരും പാലിക്കണം എന്ന് പറയുന്നത് ബാലിശമായ കാര്യമാണ്. എന്നാൽ ആ വൈദികവൃത്തി ശരിയായ രീതിയിൽ പാലിക്കുന്നുണ്ടോ? അതും ഇല്ല. 

വെറും പ്രഹസനം മാത്രം.

പുതിയതായി വൈദികവൃത്തിയിലേക്ക് വന്ന ആളുകളാണ് തന്ത്രശാസ്ത്രപ്രകാരം ഉള്ള ആചരണങ്ങളെ കൂടുതലായും എതിർക്കുന്നത്. അത് അറിവില്ലായ്മ കൊണ്ട് മാത്രമാണ്. സ്വന്തം കുലധർമത്തെ, കുടുംബപരദേവതകളെ അവരെപ്പോലെ വൈദികരാക്കാൻ ശ്രമിക്കുകയും ഇത്തരക്കാരണ്. കുലധർമം നശിച്ചാൽ എന്തൊക്കെ സംഭവിക്കാം എന്ന് ഭഗവദ്ഗീതയിൽ ഉണ്ട്. അതൊക്കെ സംഭവിച്ചു കഴിഞ്ഞിട്ട് വിലപിച്ചിട്ട് ഒരു കാര്യവും ഇല്ല."

ചിരിച്ചു കോണ്ട് ഗുരുനാഥൻ പറഞ്ഞു."ഇന്ന് ജ്ഞാനികളെ തട്ടി വഴി നടക്കാൻ വയ്യാത്ത അവസ്ഥയാണ്. അവർക്ക് അല്ലെ, പൂർവികർ അനുഷ്ഠിച്ച കർമ്മങ്ങളെ തിരുത്തുവാൻ കഴിയുന്നത്."

No comments:

Post a Comment