[12/3, 9:17 AM] +91 94220 24621: 🏹🙏🏹🙏🏹🙏🏹🙏🏹
*നമസ്തെ*
*ഓം നമ:ശിവായ*
*8⃣ ത്രയംബകേശ്വർ*
മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് *ത്രയംബകേശ്വർ* ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഒരിക്കൽ ദക്ഷിണഭാരതത്തിൽ അതികഠിനമായ വരൾച്ച അനുഭവപ്പെടുകയുണ്ടായ്. വരൾച്ചയിൽനിന്നും ജീവജാലങ്ങളെ രക്ഷിക്കാനായ് ഗൗതമ ഋഷി ഭഗവാൻ ശിവനെ ആരാധിക്കാനാരംഭിച്ചു. ഗൗതമനിൽ പ്രസീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണ ഭാരതത്തെ വരൾച്ചയിൽനിന്നും രക്ഷിക്കാൻ ഗോദാവരിനദിയെ സൃഷ്ടിച്ചു എന്നുമാണ് ഐതിഹ്യം. ഗൗതമന്റെ പ്രാർഥന മാനിച്ച് ശിവ ഭഗവാൻ ഗോദാവരീ നദിയുടെ ഉദ്ഭവസ്ഥാനത്ത് ജ്യോതിർലിംഗ സ്വരൂപത്തിൽ അധിവസിച്ചു. ഇതാണ് ത്രയംബകേശ്വര ജ്യോതിർലിംഗം
*പ്രത്യേകതകൾ*
*ത്രയംബകേശ്വർ* ക്ഷേത്രത്തിനകത്ത് മൂന്ന് ശിവലിംഗങ്ങളുണ്ട്. ഇവ മൂന്നിലുമായ് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ നിവസിക്കുന്നു. ത്രിമൂർത്തികൾ മൂന്നുപേരും നിവസിക്കുന്ന ജ്യോതിർലിംഗം എന്നതാണ് ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത
*വാസ്തുവിദ്യ*
കരിങ്കല്ലിൽ തീർത്തിരിക്കുന്ന ത്രയംബകേശ്വര ക്ഷേത്രം മറാത്താ ഹൈന്ദവ വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. നാം ഇന്നുകാണുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന വാസ്തുശൈലി ഹേമാത്പന്തി എന്നും അറിയപ്പെടുന്നു നാസികിലെ ബ്രഹ്മഗിരിക്കുന്നുകളുടെ താഴ്‌വാര പ്രദേശത്താണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ദേവന്മാർ, മൃഗങ്ങൾ, യക്ഷർ തുടങ്ങിയവരുടെ ശില്പങ്ങൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു.സമചതുരാകൃതിയിലുള്ള ഗർഭഗൃഹത്തിനു മുകളിലായ് ഉയരമുള്ള ശിഖരം സ്ഥിതിചെയ്യുന്നു. അതിനുമുകളിലായ് ഒരു സുവർണ്ണകലശവുമുണ്ട്.
*എത്തിചേരാനുള്ള വഴികൾ*
*വിമാനം*
അടുത്തുള്ള വിമാനത്താവളം ഓജർ ( നാസിക് ) ദൂരം 55 കി.മീ
*റെയിവെ*
അടുത്തുള്ള റെയിവേ സ്റ്റേഷൻ നാസിക്ക് റോഡ്, ദൂരം 38 കി.മി
*റോഡ്*
മഹാരാഷ്ട്രയിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും ബസ് സർവ്വീസുകൾ ത്രയംബകേശ്വറിലേക്ക് ഉണ്ട്🙏
*കടപ്പാട്✍*
🏹🙏🏹🙏🏹🙏🏹🙏🏹
[12/3, 3:31 PM] +974 5068 8620: 🙏 *ഗർഗസംഹിതാ* 🙏
*വൃന്ദാവനഖണ്ഡം*
🙏🌹🌺🌸💐🌹🙏
*അദ്ധ്യായം --- 9*
*ബ്രഹ്മാവ് ശ്രീകൃഷ്ണഭഗവാനെ സ്തുതിക്കുന്നു.*
അതിനുശേഷം ബ്രഹ്മാവ് ശ്രീകൃഷ്ണ ഭഗവാനെ സ്തുതിച്ചു തുടങ്ങി. മേഘത്തിൻറെതു പോലുള്ള ശരീരകാന്തിയുളളവനും മിന്നൽപ്പിണരുകളുടെ വർണ്ണമുളള വസ്ത്രങ്ങൾ ധരിച്ചവനും അമൃതതുല്യമായ മധുരവാണിയുളളവനും പരാത്പരനും വംശി ധരിച്ചവനും മയിൽപ്പീലി ചൂടിയവനും ആയ ശ്രീകൃഷ്ണ ഭഗവാനേയും സഹോദരൻ ബലരാമനെയും ഞാൻ നമസ്ക്കരിക്കുന്നു. ശ്രീകൃഷ്ണ! അവിടുന്നു സാക്ഷാത് പുരുഷോത്തമനും പൂർണ്ണ പരമേശ്വരനും പ്രകൃതിക്ക് അതീതനും ആകുന്നു. കോടിക്കണക്കിനു കാമദേവന്മാരെ പോലെ രമണീയനും തേജോമയനും കൗസ്തുഭധാരിയും ശ്യാമവർണ്ണനും പീതവഷ്ത്രധാരിയും ഓടക്കുഴൽ ഏന്തിയവനും വ്രജേശ്വരനും രാധികാപതിയും നികുഞ്ജവിഹാരിയുമായ ശ്രീകൃഷ്ണനെ ഞാൻ നമസ്ക്കരിക്കുന്നു. ഭക്തൻ നിർധൂമമായ അഗ്നിയെപ്പോലെ ഗുണമുക്തനും ആത്മനിഷ്ഠനുമായ ബ്രഹ്മാവിൻറെ യജമാനനായ ശ്രീകൃഷ്ണ ഭഗവാനെ ഭജിക്കുന്നു. ശേഷൻ ആയിരം മുഖങ്ങൾ കൊണ്ട് ആരെ സ്തുതിക്കുകയും സേവിക്കുകയും ചെയ്യുന്നുവോ ആ ഗോലോകപതിയായ ശ്രീകൃഷ്ണനെ ഞാൻ നമസ്ക്കരിക്കുന്നു. ബ്രഹ്മാവ് ശ്രീകൃഷ്ണ ഭഗവാനെ അംഗപ്രത്യംഗം വർണ്ണിച്ച് സ്തുതിക്കുന്നു. അങ്ങയുടെ നാഭികമലത്തിൽ നിന്നും ഉത്ഭവിച്ച പുത്രൻറെ തെറ്റുകൾ ക്ഷമിച്ചാലും എന്ന് പറഞ്ഞു ബ്രഹ്മാവ് ഭഗവാനോട് ക്ഷമ യാചിച്ചു. അങ്ങയുടെ മായയിൽ നിന്നും മുക്തനാക്കണേ ഭഗവാനേ എന്ന് അപേക്ഷിച്ചു.
ബ്രഹ്മാവ് ശ്രീകൃഷ്ണ ഭഗവാനെ സ്തുതിച്ചു കൊണ്ട് മൂന്നു തവണ പ്രദക്ഷിണം വയ്ക്കുകയും താൻ അപഹരിച്ച ഗോക്കളെയും ഗോപബാലകരെയും തിരിച്ചു കൊണ്ടു വരാൻ അനുമതിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ബ്രഹ്മാവ് പശുകുട്ടികളെയും ഗോപബാലകരെയും ഭഗവാനെ ഏല്പിച്ച് സ്വധാമത്തിലേക്ക് പോവുകയും ചെയ്തു. ഭഗവാൻറെ മായയിൽ ഗോപബാലന്മാർക്ക് അത്രയും കാലം അരനിമിഷം പോലെ മാത്രമേ തോന്നിയുളളൂ. ശേഷം ഭഗവാൻ എല്ലാവരെയും കൂട്ടി വ്രജത്തിലയ്ക്ക് തിരിച്ചു പോവുകയും ചെയ്തു. ഗോപബാലനാമാർ വീടുകളിൽ ചെന്നപ്പോൾ ഗോപന്മാർക്ക് ശ്രീകൃഷ്ണൻ അഘാസുരനെ വധിച്ച കാര്യം വർണ്ണിച്ച് കൊടുത്തു .
. *സർവ്വം കൃഷ്ണാർപ്പണമസ്തു*
✍ ശ്രീ പുനലൂർ
🙏🌹🌺🌸💐🌹🙏
No comments:
Post a Comment