🔱🔱🔱🔱🔱🔱🔱🔱🔱
*ശിവ ഭഗവനെ കേരളത്തിൽ വിവിധ ഭാവങ്ങളിൽ ആരാധിക്കുന്നു*
📍📍📍📍📍📍📍📍📍
പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ രാവിലെ ദക്ഷിണാ മൂർത്തിയായും ഉച്ചക്ക് കിരാതമൂർത്തിയായും വൈകിട്ട് അർത്ഥനാരീശ്വരനായും ആരാധിക്കുന്നു 'അന്നദാന പ്രഭുവാണ് വൈക്കത്തപ്പൻ. പ്രാതൽ ആണ് ഏറ്റവും പ്രധാനപ്പെട്ട വഴിപാട്.
മറ്റെരു പ്രധാനക്ഷേത്രമായ ഏറ്റുമാനൂരിൽ ശിവനെ അഘോരമൂർത്തി ആയി ആരാധിക്കുന്നു .
തളിപറമ്പിൽ രാജരാജേശ്വരനായും കാഞ്ഞിരങ്ങാട്ട് വൈദ്യനാഥനായും ഭഗവാനെ ആരാധിക്കുന്നു
തിരുനാവയ്ക്ക് സമീപത്തുള്ള തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ കാല സംഹാരമൂർത്തിയാണ് പ്രതിഷ്ഠ .ആയുർദോഷത്തിന് ഇവിടെ വഴിപാട് കഴിക്കുന്നത് ഉത്തമമാണ്.
ചേർത്തലക്ക് സമീപം തിരുവിഴയിൽ ഭഗവാൻ നീലകണ്ഠനാണ് .
എറണാകുളത്തപ്പൻ കിരാത രൂപത്തിൽ ദർശനം നൽകുന്നു.
തിരുവൈരാണിക്കുളത്ത് ഭഗവാൻ പാർവ്വതി സമേതനായി വാഴുന്നു. കൂടാതെ ആലപ്പുഴയിലെ ചെങ്ങന്നൂരിലും പാർവ്വതി സമേതനായി മഹാദേവൻ വാഴുന്നു.
മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിൽ ഭഗവാന്റെ വിവിധ രൂപങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. മഹാദേവന്റെ ഏറ്റവും ഉദാത്തമായ രൂപമാണ് നടരാജൻ. പ്രസിദ്ധമായ ചിദംബരത്ത് മഹാദേവൻ നടരാജനായി വാഴുന്നു.
ഭാരതത്തിൽ അതിപ്രശസ്തമായ 68 മഹാദേവ ക്ഷേത്രങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായത് കാശി, ചിദംബരം, കാളഹസ്തി ,മധുര എന്നിവയാണ്.
കേരളത്തിലും 108 ശിവക്ഷേത്രങ്ങളുണ്ട് അവയിൽ കേരളത്തിന് അകത്തും പുറത്തും പ്രസിദ്ധമാണ് വൈക്കം ഏറ്റുമാനൂർ ക്ഷേത്രങ്ങൾ .
*ശംഭോ മഹാദേവാ*
*ഓം നമ:ശിവായ*
🔱🔱🔱🔱🔱🔱🔱🔱🔱
No comments:
Post a Comment