*🔥ശിവാനന്ദലഹരീ🔥*
*ശ്ലോകം. - 7* 🙏🌹🌺🌸💐🌹🙏.
*മനസ്തേ പാദാബ്ജേ നിവസതു വചഃ സ്തോത്രഫണിതൌ*
*കരൌ ചാഭ്യരച്ചായാം ശ്രുതിരപി* *കഥാകര്‍ണ്ണനവിധൌ* |
*തവ ധ്യാനേ* *ബുദ്ധിര്‍ന്നയനയുഗളം* *മൂര്‍ത്തിവിഭവേ*
*പരഗ്രന്ഥാന്‍ കൈര്‍വ്വാ* *പരമശിവ ജാനേ പരമതഃ || 7 ||*
🦜🦜🦜🦜🦜🦜🦜🦜
പരമശിവ! മനഃ – ഹേ പരമേശ്വര!; മനസ്സ് തേ പാദാബ്ജേ – നിന്തിരുവടിയുടെ പദകമലത്തിലും; വചഃ സ്ത്രോത്രഫണിതൗ – വചസ്സ് സ്തുതിവാക്യങ്ങളിലും; കരൗ അഭ്യര്‍ച്ചായാംച – കൈകള്‍ ആരാധനാ വിധികളിലും; ശ്രുതിഃ കഥാകര്‍ണ്ണനവിധൗഅപി – കാതു ത്വച്ചരിതങ്ങളെ കേള്‍ക്കുന്നതിലും – ബുദ്ധിഃ തവ ധ്യാനേ – ബുദ്ധി നിന്തിരുവടിയുടെ ധ്യാനത്തിലും; നയനയുഗളം – കണ്ണിണകള്‍; മൂര്‍ത്തിവിഭവേ – മോഹനവിഗ്രഹത്തിലും; നിവസതു – വിട്ടുപിരിയാതിരിക്കട്ടെ; അതഃ പരം – അതില്‍പിന്നെ; പരഗ്രന്ഥാന്‍ കൈഃ വാ ജാനേ: – മറ്റു ഗ്രന്ഥങ്ങളേ ഏതു(ഇന്ദ്രിയങ്ങള്‍) കൊണ്ടാണ് ഞാന്‍ അറിയുക.
ഹേ പരമേശ്വര! എന്റെ മനസ്സ് ഭവാന്റെ പദകമലത്തിലും വചസ്സ് സ്തുതിവാക്യങ്ങളിലും കരം ആരാധനാവിധികളിലും ചെവി ചരിത്രശ്രവണങ്ങളിലും ബുദ്ധി ഭവാന്റെ ധ്യാനത്തിലും കണ്ണിണകള്‍ മോഹനവിഗ്രഹത്തിലും വിട്ടുപിരിയാതെ വര്‍ത്തിക്കട്ടെ. എന്നാല്‍ പിന്നെ ഇത്രരഗ്രന്ഥങ്ങളെ മറ്റേതിന്ദ്രീയങ്ങള്‍കൊണ്ടാണ് ഞാന്‍ അറിയുക. 🔥🔥🔥🔥🔥🔥
*പാരായണം ചെയ്യുന്നത്* *രാജി വാസുദേവൻ*
🙏🌹🌺🌸💐🌹🙏
No comments:
Post a Comment