Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, October 23, 2019

ശിവസ്തുതി

*ശിവസ്തുതി*

പാഹിമാം പരാല്പരാ ഗിരീശ ഭക്തവത്സലാ
ദേഹിമേ സദാശിവാ നമഃശിവായ പാഹിമാം
പല്ലവി
അന്തകാസുരാന്തകാ മുരാന്തകാദിവന്ദിതാ
ചിന്തനീയവിഗ്രഹാ ഭവാന്റെ പുണ്യനാമകീർത്തനം
അന്തിനേരമാദരേണ ചൊല്ലിടുന്നു ഞാനിതാ
ബന്ധുവത്സലാ പ്രഭോ നമഃശിവായപാഹിമാം

ആർത്തരക്ഷകാ മഹേശ വിശ്വനായകാ ഭവൽ
സ്തോത്രമന്ത്രമാദരേണ നിത്യവും ജപിയ്ക്കുവാൻ
മൃത്യുശാസനാ കനിഞ്ഞനുഗ്രഹിക്ക ദൈവമേ
കൃത്തിവാസസേ ഭവാൻ നമഃശിവായ പാഹിമാം

ഇന്ദുശേഖരാ ഗിരീശ പന്നഗേന്ദ്രഭൂഷണാ
സുന്ദരേശ്വരാ ജഗന്നിവാസ ഭക്തവത്സലാ
നിന്നുടെ കൃപാതിരേകമെന്നുമെന്നിലേശുവാൻ
തോന്നീടണമേ സദാ നമഃശിവായ പാഹിമാം

ഈശ്വരാ ഭവൽപ്രകൃതിയായിടുന്ന മായയിൽ
വിശ്വനായകാ വലിച്ചിടായ്കമാം ദയാനിധേ
നശ്വരങ്ങളൊയൊക്കെയിന്നു പാർക്കിലെന്റെ ദൈവമേ
വിശ്വവന്ദ്യവിഗ്രഹാ നമഃശിവായ പാഹിമാം

ഉത്തമപ്രവൃത്തി ചെയ്വതിന്നു നിത്യമെൻമനം
എത്തിടുന്നതിന്നുമത്രയല്ല ദൈവഭക്തിയിൽ
ശ്രദ്ധയും വിശിഷ്ടരിൽ ഗുരുത്വവും വരുത്തുവാൻ
അനുഗ്രഹിക്ക ദൈവമേ നമഃശിവായ പാഹിമാം.

1 comment:

  1. ശിവപഞ്ചാക്ഷര സ്‌തോത്രം (രണ്ടു സ്തുതികള്‍)
    ശിവപഞ്ചാക്ഷര സ്‌തോത്രം (1)
    ഓംകാരം ബിന്ദുസംയുക്തം
    നിത്യം ഗായന്തി യോഗിന:
    കാമദം മോക്ഷദം ചൈവ
    ഓംകാരായ നമോ നമ:

    നമന്തി ഋഷയോ ദേവാ:
    നമന്ത്യപ്‌സരസാം ഗണാ:
    നരാ നമന്തി ദേവേശം
    നകാരായ നമോ നമ:

    മഹാദേവം മഹാത്മാനം
    മഹാധ്യാനപരായണം
    മഹാപാപഹരം ദേവം
    മകാരയ നമോ നമ:

    ശിവം ശാന്തം ജഗന്നാഥം
    ലോകാനുഗ്രഹ കാരകം
    ശിവമേകപദം നിത്യം
    ശികാരായ നമോ നമ:

    വാഹനം വൃഷഭോ യസ്യ
    വാസുകി: കണ്ഠഭൂഷണം
    വാമേ ശക്തിധരോ ദേവ:
    വകാരായ നമോ നമ:

    യത്ര യത്ര സ്ഥിതോ ദേവ:
    സര്‍വ്വവ്യാപീ മഹേശ്വര:
    യോ ഗുരു: സര്‍വദേവാനാം
    യകാരായ നമോ നമ:

    ഫലശ്രുതി
    ഷഡക്ഷരമിദം സ്‌തോത്രം
    യ: പഠേത്‌ ശിവസന്നിധൌ
    ശിവലോകം അവാപ്‌നോതി
    ശിവേന സഹമോദതേ.

    ശിവപഞ്ചാക്ഷര സ്‌തോത്രം (2)
    നാഗേന്ദ്രഹാരായ ത്രിലോചനായ
    ഭസ്‌മാംഗരാംഗായ മഹേശ്വരായ
    നിത്യായ ശുദ്ധായ ദിഗംബരായ
    തസ്‌മൈ ന കാരായ നമ:ശിവായ

    മന്ദാകിനീ സലില ചന്ദന ചര്‍ച്ചിതായ
    നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
    മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
    തസ്‌മൈ മ കാരായ നമ:ശിവായ

    ശിവായ ഗൌരീ വദനാരവിന്ദ
    സൂര്യായ ദക്ഷാധ്വര നാശനായ
    ശ്രീ നീലകണ്ഠായ വൃഷധ്വജായ
    തസ്‌മൈ ശി കാരായ നമ:ശിവായ

    വസിഷ്ഠ കുംഭോദ്‌ഭവ ഗൌതമാര്യ
    മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
    ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
    തസ്‌മൈ വ കാരായ നമ:ശിവായ

    യക്ഷസ്വരൂപായ ജടാധരായ
    പിനാകഹസ്‌തായ സനാതനായ
    ദിവ്യായ ദേവായ ദിഗംബരായ
    തസ്‌മൈ യ കാരായ നമ:ശിവായ.

    ReplyDelete