Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, October 3, 2019

ശിവപുരാണം

ശിവപുരാണം
*ശിവ പുരാണമാഹാത്മ്യം.*

ഹിന്ദുക്കളുടെ മഹത്തായ പുരാണങ്ങളിൽ ഒന്നാണ് ശിവപുരാണം. പതിനെട്ടു പുരാണങ്ങളിൽ പ്രശസ്തമായതും നാലാം സ്ഥാനം അലങ്കരിക്കുന്നതുമായ ഈ പുരാണം ശിവൻ ഉപദേശിച്ചത് കൊണ്ടും, ശിവ മാഹാത്മ്യത്തെ വർണ്ണിക്കുന്നത്കൊണ്ടുമാണ് "ശിവപുരാണം" എന്ന പേര് ലഭിച്ചത്. ശിവപുരാണം ഭൂമിയിൽ പ്രചരിപ്പിച്ചത് വായുദേവനാണ് അതിനാൽ ഇത് വായു പുരാണം എന്ന പേരിലും അറിയപ്പെടുന്നു.
കലിയുഗത്തിൽ ജനിച്ച മനുഷ്യർക്ക് പരമമായ ഹിതം നല്കുവാൻ പര്യാപ്തമായ ഈ പുരാണം അനേകം ശ്ലോകങ്ങളാൽ വിരചിതമാണ്. ഇതിനെ നിരന്തരം അനുസന്ധാനം ചെയ്യുന്നവർ അഥവാ പ്രതിദിനം പ്രേമപൂർവ്വം പാരായണം ചെയ്യുന്നവർ പുണ്യാത്മാക്കളായി തീരുന്നു. ശിവപുരാനത്തെ ആദരപൂർവ്വം അനുദിനം, വായിക്കുന്നവര്ക്ക് സംസാരത്തിൽ സമ്പൂർണ്ണമായും ഭക്തിസുഖവും ഒടുവിൽ മുക്തിസുഖവും ലഭിക്കുന്നതാണ്.
അനേകം ശ്ലോകങ്ങൾ അടങ്ങിയ ഈ പുണ്യ ഗ്രന്ഥത്തിൽ നിന്ന് അറുപത്തിമൂവായിരം ശ്ലോകങ്ങൾ ശിവലോകത്തിലും ഏഴു സംഹിതകളിലായി ഇരുപത്തിനാലായിരം ശ്ലോകങ്ങൾ ഭൂമിയിലും വായുദേവൻ പ്രചരിപ്പിച്ചു. ശിവപുരാണം സംക്ഷേപിച്ചത് വ്യാസമഹർഷിയാണ്. അദ്ദേഹം ഈ പുരാണത്തെ വിദ്യേശ്വരം, രൗദ്രം, ശതരുദ്രം, കൊടിരുദ്രം, ഉമ, കൈലാസം, വായവീയം എന്നീ ഏഴു സംഹിതകളായി തിരിച്ചിരിക്കുന്നു.
ശിവന്റെ ആസ്ഥാനം കൈലാസമാണ്. മനുഷ്യ സമൂഹത്തിനു അവരുടെ കർത്തവ്യ മോചനം നല്കിക്കൊണ്ട് ശിവൻ കൈലാസത്തിൽ വസിക്കുന്നു. ആദിയും അന്തവും ഇല്ലാത്ത പരബ്രഹ്മത്തിന്റെ മൂർത്തിയാണ് ഭഗവാൻ ശ്രീപരമേശ്വരൻ. മംഗളസ്വരൂപൻ, ശാന്തസ്വരൂപൻ എന്നർത്ഥം.
ഭഗവാൻ ശിവന്റെ വാഹനം നന്ദികേശൻ എന്ന കാളയാണ്. കഴുത്തിൽ സദാ മുണ്ഡമാലകൾ അണിഞ്ഞിരിക്കുന്നു. ഈ മാലകൾ മനുഷ്യത്തലകൾ കൊരുത്തുണ്ടാക്കിയതാണ്. ശിവൻ മഹിഷാസുരന്റെ പുത്രനായ ഗജാസുരനെ സംഹരിച്ച് ആ അസുരന്റെ ജഡത്തിൽ നിന്നെടുത്ത ആനത്തോലാണ് ഉടുത്തിരിക്കുന്നത്

No comments:

Post a Comment