*🔱 അഷ്ടോത്തരശതം വ്യാഖ്യാനം 12-ാം ദിവസംശ്രീശിവ🔱*
🍂🍂🍂🍂🍂🍂🍂🍂🍂
*⚜മൃഡഃ പശുപതിര്‍ദ്ദേവോ മഹാദേവോƒവ്യയോ ഹരിഃ*
*പൂഷദന്തഭിദവ്യഗ്രോ ദക്ഷാധ്വരഹരോ ഹരഃ⚜* 12
🍂🍂🍂🍂🍂🍂🍂🍂🍂
*91. മൃഡഃ - ഭക്തര്‍ക്ക് നിത്യവും ശാശ്വതവുമായ സുഖം നല്‍കുന്നവന്‍*
*92. പശുപതിഃ - ജീവനുള്ള എല്ലാത്തിന്‍റെയും നാഥനായവന്‍*
*93. ദേവഃ - ജഗത് സൃഷ്ടി സ്ഥിതി സംഹാരത്തില്‍ അഭിരമിക്കുന്നവന്‍*
*94. മഹാദേവഃ - സര്‍വ്വരാലും പൂജിതനും സര്‍വ്വാരാദ്ധ്യനും സര്‍വ്വ വ്യാപിയുമായ മഹാദേവനായവന്‍*
*95. അവ്യയഃ - നാശം ഇല്ലാത്തവന്‍*
*96. ഹരഃ - ദേഹാന്ത്യത്തില്‍ പാപങ്ങളെ സംഹരിക്കുന്നവന്‍*
*97. പൂഷദന്തഭിഃ - പൂഷാവിന്‍റെ പല്ലുകള്‍ പിഴുതെടുത്തവന്‍*
*98. അവ്യഗ്രഃ - ചിത്തത്തെ നിഗ്രഹം ചെയ്തുകൊണ്ട് മനസ്സിടറാതെ നിശ്ചേഷ്ടനായി പാപികളെയും ശത്രുക്കളേയും സംഹരിക്കുന്നവന്‍*
*99. ദക്ഷാധ്വരഹരഃ - ദക്ഷനെ വധിച്ചവന്‍*
*100. ഹരഃ - നിലനിര്‍ത്തുന്ന ഹരിക്കും അനുഗ്രഹസിദ്ധി നല്‍കുന്നവന്‍*
🍂🍂🍂🍂🍂🍂🍂🍂🍂
*🌼ഭക്തര്‍ക്ക് നിത്യവും ശാശ്വതവുമായ സുഖം നല്‍കുന്നവനും, ജീവനുള്ള എല്ലാത്തിന്‍റെയും നാഥനായവനും* ( _പശു എന്ന സംസ്കൃത നാമത്തിനര്‍ത്ഥം പാല്‍ തരുന്ന പശു എന്നല്ല, ജീവനുള്ള എല്ലാത്തിനേയും ഒരു വാക്കില്‍ വിവക്ഷിക്കുന്നതാണ് പശു. ഇതിനു തുല്യമായ ഒരു വാക്ക് മലയാളത്തിലില്ല._), *ജഗത് സൃഷ്ടി സ്ഥിതി സംഹാരത്തില്‍ അഭിരമിക്കുന്നവനും, സര്‍വ്വരാലും പൂജിതനും സര്‍വ്വാരാദ്ധ്യനും സര്‍വ്വ വ്യാപിയുമായ മഹാദേവനായവനും, നാശം ഇല്ലാത്തവനും, ദേഹാന്ത്യത്തില്‍ പാപങ്ങളെ സംഹരിക്കുന്നവനും, പൂഷാവിന്‍റെ പല്ലുകള്‍ പിഴുതെടുത്തവനും, ചിത്തത്തെ നിഗ്രഹം ചെയ്തുകൊണ്ട് മനസ്സിടറാതെ നിശ്ചേഷ്ടനായി പാപികളെയും ശത്രുക്കളേയും സംഹരിക്കുന്നവനും, ദക്ഷനെ വധിച്ചവനും, നിലനിര്‍ത്തുന്ന ഹരിക്കും അനുഗ്രഹസിദ്ധി നല്‍കുന്നവനുമായ പാര്‍വ്വതീ വല്ലഭന് നമസ്കാരം🌼*
🍂🍂🍂🍂🍂🍂🍂🍂🍂
*✍അജിത മനോജ് സദ്ഗമയസത്സംഗവേദി*
🌷🌸🌷🌸🌷🌸🌷🌸🌷
No comments:
Post a Comment