Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, September 28, 2019

Oru kadha

ഒരു കഥ !
വളരെയേറെ ചിന്തക്ക് ഇടനൽകുന്നതാണ് ഈ
കഥ!
   
മഹാദേവന്റെ ക്ഷേത്രം  മേൽശാന്തി പൂജ കഴിഞ്ഞ് നട അടച്ച് പോയി. ആ സമയത്ത് പാർവ്വതി ദേവി മഹാദേവനോട് പറഞ്ഞു *"നമ്മുടെ കുട്ടികൾ പറയുന്നു അവർക്ക് ഈ ശ്രീലകത്ത് ഇരുന്ന് മടുത്തു, പുറത്തൊക്കെ പോയി ചുറ്റി അടിച്ച് വരണമെന്ന് ഒരു മോഹം"*
ഭഗവാൻ പറഞ്ഞു
, *" ശരി,നാളെ പൂജ കഴിഞ്ഞാൽ പോകാം"*

പാർവ്വതി ഈ വാർത്ത മക്കളായ ഉണ്ണിഗണപതി ,
സുബ്രഹ്മണ്യൻ
അയ്യപ്പൻ എന്നിവരോട് പറഞ്ഞു. എല്ലാവർക്കും സന്തോഷമായി.! പിറ്റെന്നാൾ പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന മക്കളോട് പാർവ്വതി ദേവി പറഞ്ഞു, *"മക്കളെ,  പുറമേ ധാരാളം വസ്തുക്കൾ കാണും.  എല്ലാം അന്യരുടെ വസ്തുക്കളാണ്. അതിൽ തൊടരുത് വികൃതി കാണിക്കരുത് , ആവശ്യമില്ലാതെ വാശി പിടിക്കരുത്"*
എല്ലാം പറഞ്ഞ് ശട്ടംക്കെട്ടി,  പുറപ്പെട്ടു എല്ലാരും !
സ്വാതന്ത്ര്യം കിട്ടിയ ഈ കുട്ടികളിൽ അനുജനായ അയ്യപ്പൻ പെട്ടെന്ന് ക്ഷേത്രത്തിന്റെ പുറത്തേക്കിറങ്ങി  നോക്കിയപ്പോൾ കൊടിമരം കണ്ടു!
എന്നാൽ ശരി  അതിൽ കയറി ഗ്രാമ ഭംഗി ആസ്വദിക്കാം എന്ന് വിചാരിച്ച് അതിൽ കയറി. അപ്പോഴേക്കാണ് മഹാദേവനും പാർവ്വതിയും സുബ്രഹ്മണ്യനും തൊട്ടുപിന്നാലെ ക്ഷേത്രത്തിന് പുറത്ത് എത്തിയത്. അപ്പോ രണ്ട് മക്കളെ കാണാനില്ല എന്ന് മനസ്സിലാക്കിയ അവർ ഉറക്കെ ഇവരെ വിളിച്ചു. അപ്പോൾ ഒരാൾ കൊടിമരത്തിന്റെ മുകളിൽ നിന്നും അടുത്ത ആൾ  ഗണപതി ക്ഷേത്രത്തിലെ കലവറയിലെ പാത്രങ്ങൾക്കിടയിൽ നിന്നും വിളി കേൾക്കുന്നു.!!
പാർവ്വതി ദേവി ദേഷ്യപ്പെട്ട് പറഞ്ഞു , *"നിങ്ങളോട് ഞാൻ ആദ്യമേ പറഞ്ഞില്ലേ മറ്റൊരാളുടെ വസ്തുക്കൾ എടുത്ത് കളിക്കരുത് എന്ന്. എന്നിട്ട് എന്താ ഇങ്ങനെ കാണിച്ചത്"*
ഉടനെ കൊടിമരത്തിൽ നിന്ന് താഴെ ഇറങ്ങിയ അയ്യപ്പൻ ചോദിച്ചു , *"അമ്മേ ഈ കൊടിമരം അച്ഛന്റെ അല്ലേ?  അതിലല്ലേ ഞാൻ കയറി കളിച്ചത്, പിന്നെ എന്തിന് അമ്മ എന്നെ വഴക്ക് പറഞ്ഞു?*
ദേവി പറഞ്ഞു, *" മോനേ നോക്കൂ കൊടിമരത്തിന്റെ താഴെ എന്താ  എഴുതി വച്ചിരിക്കുന്നത്."* അയ്യപ്പൻ പറഞ്ഞു *"മണികണ്ഠൻ നായർ വക"*
*"പിന്നെ എങ്ങനെ ഇത് അച്ഛന്റെ വസ്തുവാകും"*, ദേവി ചോദിച്ചു.
അയ്യപ്പൻ തല താഴ്ത്തി  . ഇത്രയും ആയപ്പോഴെക്കും ഉണ്ണി ഗണപതി കലവറയിൽ നിന്ന് പുറത്ത് വന്നു. ദേവി മുകളിലേ ചോദ്യം ഗണപതിയോടും ചോദിച്ചു. ഗണപതി കലവറയിൽ പോയി നോക്കിയപ്പോൾ വലിയ പാത്രങ്ങൾ മുതൽ ചെറിയ ചട്ടുകം വരെ യുള്ള  സാധനങ്ങളിൽ ഇന്ന ഇന്ന ആളുകൾ വക എന്ന് രേഖപ്പെടുത്തിയിരിക്കുന്നു !
ഈ വിവരം ഗണപതി അമ്മയോട് പറഞ്ഞു. ഇതു കേട്ട് ചിരിച്ച് മഹാദേവൻ പാർവ്വതിയോട് ചോദിച്ചു. *"അതായത് ഇവിടെ എന്റെതായി എന്റെ കുട്ടികൾക്ക് കൊടുക്കാൻ ഒന്നും ഇല്ല അല്ലേ? "*
ദേവി ഒന്ന് മൂളി . ഇത് കേട്ടപ്പോൾ   സുബ്രഹ്മണ്യന് സഹിച്ചില്ല കരച്ചിലിന്റെ വക്കിലെത്തിയ അദ്ദേഹം - അച്ഛനോട് പറഞ്ഞു , *"അച്ഛനെല്ലെ പറയാറ് ഈ എല്ലാ  പ്രപഞ്ചത്തിന്റെയും യജമാനൻ അങ്ങാണ്,  പിന്നെ  ഇതെല്ലാം  എങ്ങനെ  അന്യരുടെ വസ്തുക്കൾ ആയി?*  പാർവ്വതി ദേവി പുഞ്ചിരിച്ച് പറഞ്ഞു, *"ഈ വിവരം അഹങ്കാരികളായ മനുഷ്യർക്ക് അറിയില്ല . അവർ വിചാരിക്കുന്നു ഇതെല്ലാം എന്റെയാണ്. ഞാൻ ആണ് ദേവന് കൊടുക്കുന്നത്.  ദേവൻ നമ്മൾക്ക് അനുവദിച്ച തന്ന വസ്തുക്കളാണ് ഇതെല്ലാം എന്ന കാര്യം മനുഷ്യൻ മറക്കുന്നു . ഇപ്പോൾ മക്കൾക്ക്  കാര്യങ്ങൾ മനസ്സിലായില്ലേ!* എന്ന് പാർവ്വതി. മനസ്സിലായി എന്ന് മക്കൾ .
നോക്കൂ നമ്മൾ ഒരോരുത്തരും ഭഗവാനിൽ എന്തെങ്കിലും സമർപ്പിക്കുമ്പോൾ മുകളിൽ പറഞ്ഞ ഭാഗം മനസ്സിൽ ഓർക്കണം. ഇല്ലെങ്കിൽ ഈ കോപ്രായങ്ങൾക്കൊണ്ട് ഒരു ഫലവും ഇല്ല എന്ന് ഈ കഥ പഠിപ്പിക്കന്നു.

അമ്പലത്തിൽ ഒരു ട്യൂബ്ബ്ലൈറ്റ് വഴിപാട് ചെയ്താൽ അതിനുമുകളിൽ എഴുതും, *മരിച്ച പാറുക്കുട്ടിയമ്മയുടെ മക്കൾ, രാമൻ, കൃഷ്ണൻ.. തുടങ്ങി 5,8 പേരുകൾ !*
ഇതാണ് ഇന്ന് ക്ഷേത്രങ്ങളിലെ സ്ഥിതി !
പേര് എഴുതിവച്ചില്ലെങ്കിൽ വഴിപാട് ഇല്ല ! ഇങ്ങനെ വഴിപാട് ചെയ്താൽ ചിലപ്പോൾ വിപരീതഫലം ആയിരിക്കും വന്നുചേരുന്നത് !
വഴിപാട് ദേവനും/ദേവിയും  ഭക്തനുമായുള്ള ഒരു ഇടപാടാണ്. പ്രസിദ്ധിക്കായി ചെയ്താൽ ചിലപ്പോൾ അത്......
ശ്രദ്ധിക്കണം.. 🙏🏻

No comments:

Post a Comment