Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, September 24, 2019

നാഗപ്രീതി

🙏🙏നാളെ കന്നിയിലെ ആയില്യം !നാഗരാജാവിന്റെ പിറന്നാൾ  🙏🙏

നാഗപ്രീതി വരുത്തി കുടുംബസുഖവും സർവ്വഐശ്വര്യവും നേടാനുള്ള ഏറ്റവും നല്ല ദിവസം ആണ് നാളെ, നാഗരാജാവിന്റെ തിരുനാൾ ആയ കന്നിമാസത്തിലെ ആയില്യം.
കേരളത്തിൽ നാഗആരാധനക്ക് പരശുരാമമഹർഷിയോളം പഴക്കമുണ്ട്.
താൻ കടലിൽനിന്ന് വീണ്ടെടുത്ത ഭൂമി, പാപശാന്തിക്കായി ബ്രാഹ്മണർക്ക് ദാനം ചെയ്തെങ്കിലും ആ ഭൂമിയിൽനിന്നും അവരെല്ലാം ഒഴിഞ്ഞുപോയി. കാരണം ഓരുവെള്ളം, (ഉപ്പുരസംഉള്ള വെള്ളം) മണ്ണിന്റെ കുഴമ്പ് രൂപത്തിലെ സ്ഥിതിയും !
താൻ ഭൂമികൊടുത്തിട്ടും ഗുണം കിട്ടാത്തതിലും, ശാപം ബാക്കി നിൽക്കുന്നതിലും വിഷണ്ണനായ ഭഗവാൻ ഭാർഗവരാമൻ, കൈലാസപതി ശ്രീപരമേശ്വരനെ ധ്യാനിച്ചു !
ശിവഭഗവാൻ പാർവതിസമേതനായി തന്റെ വെള്ളക്കാളപുറത്ത് എഴുന്നെള്ളി !
*എന്ത് വേണം ഭാർഗവരാമ? എന്താ എന്നെ സ്മരിച്ചത്?* ശിവഭഗവാൻ ചോദിച്ചപ്പോൾ അഖിലാണ്ഡകോടി ബ്രഹ്മാണ്ഡത്തിന്റെയും കാര്യവും കാരണവുമായ, സാക്ഷാൽ ആദിനാരായണ മൂർത്തിയുടെ പൂർണാവതാരമായ പരശുരാമന് തന്റെ വിഷമം അറിയിക്കാൻ ഒരു പ്രശ്നവും ഉണ്ടായില്ല ! താൻ വീണ്ടെടുത്ത ഈ ഭൂമി - കേരളം - ബ്രാഹ്മണർക്ക് ദാനം ചെയ്തതും അവർ ഉപേക്ഷിച്ചു പോയതും അതിനുള്ള കാരണവുമെല്ലാം ശിവനോട് പറഞ്ഞു.
ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണം എന്ന അപേക്ഷയും !
എല്ലാം കേട്ട ശിവഭഗവാൻ ഒന്ന് ചിരിച്ചുവത്രെ !
എന്നിട്ട് പറഞ്ഞു, *ആദിനാരായണ മൂർത്തിയായ ഭഗവാനെ, ഭാർഗവരാമ, ഇതൊരു വളരെ വലിയ കാര്യമല്ല, ഞാൻ ഇടപെടേണ്ടത്ര വലിയ പ്രശ്നം ഇല്ല. ഇതാ കണ്ടുവോ, എന്റെ ഈ കണ്ഠാഭരണം?  ഈ വാസുകിയെ വിളിച്ചോളൂ, ആ നാഗരാജൻ വന്നു എല്ലാം മംഗളമാക്കിതരും*.
ഇതും പറഞ്ഞു യാത്രപറഞ്ഞു ശിവപാർവതിമാർ യാത്രയായി.
ഭാർഗ്ഗവരാമന് മനുഷ്യരെപ്പോലെ താൻ വലിയവനല്ലേ, അനന്തശായിആയ താൻ ഒരു പാമ്പിനോട് സഹായം ചോദിക്കയോ എന്ന വിഷമം ഒട്ടും ഉണ്ടായില്ല !
വാസുകിയെ പ്രാർത്ഥിച്ചതും, നാഗരാജാവായ വാസുകി എത്തി മുന്നിൽ !
*ഭാർഗവരാമന് നാഗരാജാവായ അടിയന്റെ പ്രണാമം. എന്താണാവോ അടിയനെ സ്മരിച്ചത്*?

ഭാർഗ്ഗവരാമൻ തന്റെ വിഷമങ്ങൾ.. ഭൂമി വീണ്ടെടുത്തതും, ദാനം, അവരുടെ തിരിച്ചുപോക്ക്.. എല്ലാം വിസ്തരിച്ചു പറഞ്ഞു വാസുകിയോട്. കൂടെ സഹായഅഭ്യർത്ഥനയും !
വാസുകി ഭഗവാൻ പറഞ്ഞു, *അനന്തശായിയായ നാരായണമൂർത്തിയായ ഭഗവാനെ, അടിയൻ ഉപ്പുവെള്ളം മുഴുവൻ വലിച്ചെടുത്ത് കടലിലിൽ വിസർജിക്കാം, ഈ ഭൂമി നല്ലതാക്കി തന്നുകൊള്ളാം, ഈ കരയെ നിധികുംഭങ്ങൾകൊണ്ട് നിറക്കാം. ഭൂമിയിലെ സ്വർഗ്ഗവും ദേവഭൂമിയും ആക്കി മാറ്റാം*

പക്ഷെ,
*ഒരു ചെറിയ സഹായം ചെയ്തു തരണം. എല്ലാ തറവാടിന്റെയും തെക്കുപടിഞ്ഞാറേ മൂലയിൽ ഞങ്ങൾക്ക് - നാഗങ്ങൾക്ക് - ഒരു സ്ഥാനം തരുമോ?*
*എങ്കിൽ ആ വീട്ടിൽ സന്തതി, സമ്പത്ത്, എല്ലാ ഐശ്വര്യങ്ങളും ഞങ്ങൾ നിലനിർത്തും. ത്വക്ക് രോഗം, ശിരോരോഗങ്ങൾ ഒന്നും ഇല്ലാതെ, പാണ്ടുരോഗം, കുഷ്ഠം,  പുത്രകളത്ര നാശം ഇല്ലാതെ ഞങ്ങൾ നോക്കിക്കോളാം, തന്നുകൂടെ ഭഗവാനെ ഞങ്ങൾക്കൊരിടം?* വാസുകി ചോദിച്ചു.
*വർഷത്തിൽ ഒരു ദിവസം - അത് നാഗരാജാവിന്റെ പിറന്നാൾ ആയ കന്നിയിലെ ആയില്യത്തിനായാൽ അത്യുത്തമം - ഒരു നൂറും പാലും, വെള്ളരി,കവുങ്ങിന്പൂക്കുല, ഒന്നുമില്ലെങ്കിൽ ഒരു കെട്ടുതിരി കത്തിച്ചാൽ ഞങ്ങൾ പ്രസാദിക്കും. ആ കുടുംബത്തെ ഞങ്ങൾ കാത്തുരക്ഷിക്കും.പറയുന്നത് വാസുകി ആണ്. ഞങ്ങൾ വാക്ക് പാലിക്കും, തന്നുകൂടെ ഭഗവാനേ?*
അത് കേട്ട് ഭാർഗ്ഗവരാമൻ പ്രസന്നനായി ! അങ്ങനെ ഭവിക്കും, കേരളക്കരയിൽ എല്ലാ തറവാട്ടിലും തെക്കുപടിഞ്ഞാറേ മൂലയിൽ പാമ്പിൻകാവുകൾ ഉണ്ടായി !

ഏറ്റവും കഷ്ടമായ കാര്യം ഇപ്പോൾ ആ പാമ്പിൻകാവുകളെ ഒഴിപ്പിച്ചു കൊടുത്തയക്കുന്നു, കാവുകൾ നശിപ്പിക്കുന്നു എന്നതാണ് !
മക്കൾ മദ്യപാനികൾ, രോഗികൾ, വിധവകൾ ഒക്കെ ആയി മാറുന്ന ദുരവസ്ഥ !
*പ്രത്യക്ഷ ദൈവം ആണ് നാഗങ്ങൾ!*

ക്ഷിപ്രപ്രസാദികൾ.. പക്ഷെ, പിണങ്ങിയാൽ.... അങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ !
എല്ലാവരെയും നാഗദൈവങ്ങൾ അനുഗ്രഹിക്കട്ടെ..  🙏🙏🙏

No comments:

Post a Comment