Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, July 31, 2023

ശിവൻ(ശ്രീ* *മഹാദേവൻ*

🌞 *ശിവൻ(ശ്രീ* *മഹാദേവൻ* )🌞🌞🌞🌞🌞🌞🌞🌞🌞🌞🌞
ഹിന്ദു ദൈവം, ശൈവത്തിലെ അടിസ്ഥാന ദൈവം
പുരാതന കാലം മുതൽക്കേ ആരാധിച്ചു വരുന്ന പിതൃദൈവമാണ് ശിവൻ. ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിൽപ്പെട്ട ഒരു പ്രധാനപ്പെട്ട ദൈവമാണ് ശിവൻ, പരമശിവൻ അഥവാ ശ്രീ പരമേശ്വരൻ. ( Śiva). ആധുനിക ഹിന്ദുമതത്തിലെ ശൈവവിഭാഗം പരമശിവനെ പ്രധാനദൈവമായി, ദേവന്മാരുടെ ദേവനായി ആരാധിക്കുന്നു. ശിവം എന്നാൽ മംഗളകരം എന്നാണ് അർത്ഥം. 


 *ശിവൻ* 
.

ഹൈന്ദവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ സംഹാരത്തിന്റെ അഥവാ ലയനത്തിന്റെ ദൈവമായാണ് ശിവനെ പരാമർശിക്കുന്നത് ശൈവസംബ്രദായത്തിലെ പാരമ്പര്യപ്രകാരം പ്രപഞ്ചം നിർമ്മിക്കുന്നതും പരിപാലിക്കുന്നതും പരിവർത്തനം ചെയ്യുന്നതും സംഹരിക്കുന്നതും എല്ലാം ശിവനാണ്. വിശ്വാസികൾ പൊതുവേ ആയുസിന്റെ ദൈവമായാണ് മഹാദേവനെ കണക്കാക്കുന്നത്. അതിനാൽ ശിവനെ മൃത്യുഞ്ജയൻ അഥവാ മൃത്യുവിജയി എന്നറിയപ്പെടുന്നു. മരണഭയം അകലുവാനും, ദീർഘായുസ് ഉണ്ടാകുവാനും, അപകടങ്ങൾ അകാലമരണം എന്നിവ ഒഴിയുവാനും, മഹാരോഗങ്ങൾ അകലുവാനും ഹൈന്ദവർ മൃത്യുഞ്ജയനായ ശിവനെ ആരാധിച്ചു വരുന്നു. രോഗനാശകരനായ ശിവനെ വൈദ്യനാഥൻ എന്ന് വിശ്വാസികൾ വിളിക്കുന്നു ശക്തിസംബ്രദായത്തിലെ വിശ്വാസപ്രകാരം ഊർജ്ജവും ക്രീയാത്മക ശക്തിയും ഒരു ഭഗവതിയാണ്. ശിവന്റെ ഭാര്യയും ശക്തിസ്വരൂപിണിയുമായ പാർവ്വതി അഥവാ ആദിപരാശക്തി (സതി) യാണ് ഈ ഭഗവതി. ശ്രീ പാർവ്വതി അഥവാ പരാശക്തി ശിവന്റെ തുല്യ പൂരക പങ്കാളിയും സാക്ഷാൽ ജഗദീശ്വരിയുമാണ് എന്ന് ശൈവ പുരാണങ്ങൾ വർണ്ണിക്കുന്നു. ശിവനും ശക്തിയും ചേർന്നാണ് പ്രപഞ്ച സൃഷ്ടി നടത്തിയതെന്നും മറ്റ് ദേവീദേവന്മാർ എല്ലാം ശിവശക്തികളിൽ നിന്നും ഉടലെടുത്തവരാണെന്നും ശൈവർ വിശ്വസിക്കുന്നു.സ്മാർത്ത പാരമ്പര്യത്തിലെ പഞ്ചതാനപൂജയിലുള്ള അഞ്ച് തുല്യ ദൈവങ്ങളിൽ ഒരാളാണ് ശിവൻ. 

 *ശൈവ വിശ്വാസം* l

ശൈവസംബ്രദായം അനുസരിച്ച് ദൈവത്തിന്റെ പരമോന്നതരൂപം രൂപമില്ലാത്തതും പരിധിയില്ലാത്തതും അതിരില്ലാത്തതും മാറ്റമില്ലാത്തതുമായ കേവല ബ്രഹ്മമാണ്.[10] പ്രപഞ്ചത്തിന്റെ പ്രഥമമായ ആത്മൻ (ആത്മാവാണ്) ഇത്. പാർവതിയാകട്ടെ സർവയിടത്തും നിറഞ്ഞ പ്രകൃതിയും. ഭയങ്കരമായതും ദയനിറഞ്ഞതുമായ അനേകം വിവരണങ്ങൾ ശിവനെപ്പറ്റി ഉണ്ട്. ദയാപരമായ വിവരണങ്ങളിൽ കൈലാസ പർവതത്തിൽ[ സന്യാസ ജീവിതം നയിക്കുന്ന യോഗിയായും കൂടാതെ ഭാര്യ പാർവതിയും മക്കളായ ഗണേശനും കാർത്തികേയനും ഉള്ളൊരു ഗൃഹസ്ഥാശ്രമി എന്ന നിലയിലും അദ്ദേഹത്തെ ചിത്രീകരിക്കുന്നു. എന്നാൽ ഭയാനകമായ ചിത്രീകരണങ്ങളിൽ, പലപ്പോഴും ദുഷ്ടശക്തികളെ കൊല്ലുന്നതായി ചിത്രീകരിക്കുന്നു.

 *ശിവരൂപം* 

കഴുത്തിലെ സർപ്പം, അലങ്കരിച്ച ചന്ദ്രക്കല, മുടിയിൽ നിന്ന് ഒഴുകുന്ന ഗംഗാ നദി, നെറ്റിയിലെ മൂന്നാമത്തെ കണ്ണ് , വലത്തെ കയ്യിൽ മഴുവും (പരശു) ഇടത്തെ കൈയിൽ മാൻ കുഞ്ഞും എന്നിവയാണ് ശിവന്റെ പ്രതിരൂപങ്ങൾ. സാധാരണയായി ശിവന് പ്രതിഷ്ഠ ഉണ്ടാകാറില്ല. പകരം ലിംഗത്തിന്റെ രൂപത്തിലാണ് അദ്ദേഹത്തെ ആരാധിക്കുന്നത്.

 *വിവിധ നാമങ്ങൾ* 

ശിവന്റെ ഓരോ ഭാവങ്ങൾക്കും സമാനമായി പാർവതിക്കും രൂപഭേദങ്ങൾ വർണ്ണിച്ചു കാണുന്നു. ശിവനെ ആദിദേവൻ, മഹാദേവൻ, ദേവാദിദേവൻ, മഹേശ്വരൻ, പരമേശ്വരൻ, ഭുവനേശ്വരൻ, സദാശിവൻ, ഓംകാരം, പരബ്രഹ്മമൂർത്തി, മഹാലിംഗേശ്വരൻ, ഈശ്വരൻ, മഹാകാലേശ്വരൻ, ത്രിപുരാന്തകൻ, പഞ്ചവക്ത്രൻ, മൃത്യുഞ്ജയൻ, കാലകാലൻ, മഹാകാളൻ, വൈദ്യനാഥൻ, മുനീശ്വരൻ, വീരഭദ്രൻ, ഭൈരവൻ അഥവാ കാലഭൈരവൻ, സർവേശ്വരൻ, ജഗദീശ്വരൻ, പരമാത്മാവ് എന്നും പാർവതിയെ ആദിപരാശക്തി, പ്രകൃതി, മൂലപ്രകൃതി, മഹാദേവി, ദുർഗ്ഗ, പരമേശ്വരി, മഹേശ്വരി, ലളിത, മഹാത്രിപുര സുന്ദരി, മഹാകാളി, കാളിക, ചണ്ഡിക, ചാമുണ്ഡേശ്വരി, ഭുവനേശ്വരി, അന്നപൂർണേശ്വരി, സർവേശ്വരി, മഹാമായ, അപർണ്ണ, കാത്യായനി, ഉമ, ഗൗരി, ജഗദംബിക, പരബ്രഹ്മസ്വരൂപിണി, ഭഗവതി, ഭവാനി, ശാകംഭരി, ശ്രീമാതാ എന്നി നാമങ്ങളിൽ സ്തുതിക്കുന്നു. അർദ്ധനാരീശ്വരൻ നിർഗുണ പരബ്രഹ്മമായും കണക്കാക്കപ്പെടുന്നു. മഹിഷാസുരനെയും, ചണ്ഡമുണ്ഡന്മാരെയും, രക്തബീജനെയും, ശുംഭനിശുംഭമാരെയും വധിച്ചത് ശിവപത്നി ശ്രീ പാർവതിയാണ് എന്ന് സ്കന്ദ കൂർമ്മ പുരാണങ്ങൾ പറയുന്നു. യോഗ, ധ്യാനം, കല, (നൃത്തം, സംഗീതം തുടങ്ങിയവ) എന്നിവയുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ശിവനെ ആദിയോഗി ശിവ എന്നും അറിയപ്പെടുന്നു.

 *മൃത്യുഞ്ജയൻ* 

അപകടത്തിൽ നിന്നും, മരണഭയത്തിൽ നിന്നും മുക്തി നേടുന്നതിന് ഹൈന്ദവർ ആരാധിക്കുന്ന ശിവനാണ് മൃത്യുഞ്ജയൻ അഥവാ മൃത്യുഞ്ജയ മൂർത്തി. മരണത്തെ ജയിച്ച ശിവനെ മൃത്യുവിജയി എന്നറിയപ്പെടുന്നു.

ജനിച്ചാൽ മരണം ഉറപ്പാണ്. എന്നാൽ ആ മരണം ഒരു വെള്ളരി പഴുത്ത് പാകമെത്തി അതിന്റെ ഞെട്ടിൽ നിന്നും സ്വയം വേറിട്ട് വീഴും പോലെ സ്വാഭാവികമായും ദീർഘമായ ആയുസിന് ശേഷം അതിന് കൽപ്പിച്ചിട്ടുള്ള സമയത്തുമേ സംഭവിക്കാവൂ എന്നാണ് ശിവന് സമർപ്പിച്ചിട്ടുള്ള മൃത്യുഞ്ജയ മന്ത്രം എന്ന പ്രാർത്ഥന കൊണ്ടു ഉദ്ദേശിക്കുന്നത്. അതിന് മുൻപ് മരണം സംഭവിക്കരുത് എന്നർത്ഥം. അതായത് അകാലമൃത്യു, അപകടമരണം, അവിചാരിത മരണം തുടങ്ങിയവ ഒന്നും സംഭവിക്കരുത് എന്നാണ് ഭഗവാനോടുള്ള പ്രാർത്ഥന.

മൃത്യുവിന്റെ നടത്തിപ്പുകാരൻ യമദേവനാണ്. ആ കാലനെയും വരുതിക്ക് നിറുത്തുന്ന ശിവനെ കാലന്റെ കാലൻ അഥവാ കാലകാലൻ, മഹാകാലൻ അഥവാ മഹാകാളൻ എന്നു ഭക്തർ വിളിക്കുന്നു. മഹാകാളന്റെ ശക്തിയാണ് മഹാകാളി. ശിവൻ തന്റെ പരമ ഭക്തനായ മാർക്കണ്ടേയൻ എന്ന ബാലനെ അകാല മരണത്തിൽ നിന്ന് രക്ഷിക്കുകയും തന്റെ ആയുസ് നിശ്ചയിക്കാൻ അധികാരം നൽകുകയും കീർത്തിയും ഐശ്വര്യവും നൽകി അനുഗ്രഹിക്കുകയും ചെയ്തു എന്ന് ശിവപുരാണം പറയുന്നു.

 *വിശേഷ ദിവസങ്ങൾ* 

മഹാശിവരാത്രി, ധനുമാസ തിരുവാതിര, പ്രദോഷ ശനിയാഴ്ച എന്നിവ വിശേഷ ദിവസങ്ങൾ. ഹൈന്ദവ വിശ്വാസപ്രകാരം എല്ലാ ആഴ്ചയിലെയും ഞായർ, തിങ്കൾ തുടങ്ങിയവ പ്രധാന ദിവസങ്ങൾ. ശിവ ക്ഷേത്ര ദർശനത്തിന് ഈ ദിവസങ്ങൾ ഗുണകരം എന്ന് വിശ്വാസികൾ കരുതുന്നു. പൊതുവേ ഞായറാഴ്ച ആണ് മഹാദേവന് ഏറ്റവും പ്രധാനമായ ദിവസം. ആദിത്യന്റെ ദിവസമായ ഞായറാഴ്ച ശിവാരാധന നടത്തുന്നത് ആയുസും ഐശ്വര്യവും രോഗമുക്തിയും നൽകും എന്നാണ് വിശ്വാസം. ആദിത്യന്റെ അധിദൈവം ശിവനാണ്. തിങ്കളാഴ്ച ശിവപാർവതി പ്രധാനമാണ്. പാർവതി സമേതനായ ശിവനാണ് അന്ന് പ്രാധാന്യം. മനഃശാന്തിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും ഉത്തമ ദാമ്പത്യജീവിതത്തിനും അന്ന് പാർവതി പരമേശ്വര ദർശനം ഉത്തമം എന്ന് വിശ്വാസം. പ്രദോഷം വരുന്ന ശനിയാഴ്ചത്തെ ശിവാരാധന സർവദുരിതമുക്തിക്കും ഉത്തമം എന്ന് വിശ്വാസം. പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണ് എന്ന് പുരാണങ്ങൾ പറയുന്നു. അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം. ശനിയാഴ്ച വരുന്ന മഹാപ്രദോഷ ദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തിയാൽ അഞ്ചു വർഷം ശിവ ക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വര പ്രദോഷം എന്നു പറയുന്നു. ശിവനും ശക്തിയും ചേർന്നു അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ ദാമ്പത്യ പ്രശ്നങ്ങൾ ഒഴിഞ്ഞു പങ്കാളികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും ഐശ്വര്യം ഉണ്ടാകുമെന്നും ആണ് വിശ്വാസം. പ്രദോഷവ്രതം ആപത്തുകൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. [

 *പ്രതീകാത്മകതയിൽ* 





 *ശിവരൂപം* : മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ശിവൻ. ശിവന്റെകയ്യിലെപ്പോഴും തൃശ്ശൂലം കാണപ്പെടുന്നു. കൂടാതെ ജടയിൽ ചന്ദ്രക്കല വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും അണിഞ്ഞ നിലയിലാണ് ശിവന്റെ രൂപം.
തൃക്കണ്ണ് : ശിവന്റെ മറ്റൊരു പ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽ നിന്നുള്ള അഗ്നികൊണ്ടാണ് ശിവൻ കാമദേവനെ ഭസ്മീകരിച്ചത്[19]. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), എന്ന നാമത്തിലും  അറിയപ്പെടുന്നു.
ചന്ദ്രക്കല : ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം[]. അതിനാൽതന്നെ ചന്ദ്രശേഖരൻ ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.
ഭസ്മം :ശിവന്റെ ശരീരത്തിൽ ഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും, എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.
ജട : ശിവന്റെ കേശം ജടപിടിച്ചതും കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.
നീലകണ്ഠം : പാലാഴി മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി] അന്നുമുതൽ ശിവൻ നീലകണ്ഠൻ(സംസ്കൃതം नीलकण्ठഃ) എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. 
ഗംഗാനദി : സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് രാജർഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനുള്ള ഏക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.
നാഗങ്ങൾ : നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്[]. വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.
മാൻ : കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചിത്തചഞ്ചലതയിൽ നിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞനും നിർവികാരനും നിർവികല്പനുമാണ്.
തൃശൂലം : ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.
ഢമരു : ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷ ഉദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു. നൃത്തം ചെയ്യുന്ന ശിവന്റെ രൂപം നടരാജൻ എന്നറിയപ്പെടുന്നു.
നന്ദികേശ്വരൻ : ശിവന്റെ വാഹനമായ വൃഷഭമാണ് നന്ദി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. പശു എന്ന വാക്കിന് മൃഗം എന്നാണ് അർഥം. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യരൂപത്തിലും നന്ദിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്.
ഗണം
തിരുത്തുക
ഭൂതഗണങ്ങളും പ്രേതങ്ങളും ശിവന്റെ ആജ്ഞാനുവർത്തികളായി കൈലാസത്തിൽ വിരാജിക്കുകയും അഹങ്കാരമില്ലാത്തവരെമാത്രം ശിവസന്നിധിയിൽ (കൈലാസത്തിൽ) പ്രവേശിപ്പിക്കുകയും ചെയ്യുന്നു.

 *കൈലാസം* 

പ്രധാന ലേഖനം: കൈലാസം
ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം പരമശിവന്റെ വാസസ്ഥലമായി കരുതുന്നു.അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു. വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.[]

ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം (സംസ്കൃതം :कैलास पर्वतः). എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്. കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.

 *കാശി* 

: വാരാണസി
കാശിയെ ശിവന്റെ നഗരം എന്നാണ്‌ അറിയപ്പെടുന്നത്. ശിവക്ഷേത്രമായ കാശി വിശ്വനാഥ ക്ഷേത്രമാണ്‌ ഇവിടത്തെ പ്രധാനപ്പെട്ട ക്ഷേത്രം. ശക്തിപീഠമായ വിശാലാക്ഷി ക്ഷേത്രവും അതോടൊപ്പം നിലകൊള്ളുന്നു. കാശിയുടെ കാവൽദൈവമായ കാലഭൈരവന്റെ ക്ഷേത്രവും കാശിയിൽ കാണാം. ശിവന്റെ പ്രചണ്ഡ രൂപമാണ് കാലഭൈരവൻ. ഇവിടെ ഗംഗയുടെ കരയിൽ കൽപ്പടികൾ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. ക്ഷേത്രദർശനത്തിനു മുൻപ് ആളുകൾ ഈ പടികളിൽ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്. തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കുന്നു. ചില ഘാട്ടുകൾക്ക് പ്രത്യേകതകളുമുണ്ട്. ഇവയിൽ ഒന്നിൽ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നും മറ്റൊന്നിൽ പാർവതിയുടെ കമ്മൽ കളഞ്ഞു പോയതെന്നും വിശ്വാസങ്ങളുണ്ട്. ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാനക്കിണറിലാണ്‌ (ജ്ഞാനവാപി) ഇവിടത്തെ യഥാർത്ഥ ശിവലിംഗം എന്നും വിശ്വാസമുണ്ട്.

 *ശിവലിംഗം* 


ശ്രീരംഗത്തെ ജംബുകേശ്വര ക്ഷേത്രത്തിലെ ശിവലിംഗം
ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. ലിംഗം "എന്ന വാക്കിന്റെ സംസ്കൃത അർഥം അടയാളം (ചിഹ്നം ) എന്നാണ്. ആദ്യം ഉണ്ടായ മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക[ ]. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്.[ ]

ശിവന്റെ സ്വയംഭൂലിംഗം ആരാധിക്കുന്ന ക്ഷേത്രമാണ് കൊട്ടിയൂർ മഹാദേവക്ഷേത്രം[ ]

ശൈവസമ്പ്രദായങ്ങൾ
ജ്യോതിർലിംഗങ്ങൾ
പഞ്ചഭൂത ക്ഷേത്രങ്ങൾ
നൂറ്റെട്ട് ശിവാലയങ്ങൾ
തിരുത്തുക
മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്ന് കേരളഭൂമി വീണ്ടെടുത്ത പരശുരാമൻ കേരളത്തിന്റെ രക്ഷയ്ക്കും അഭിവൃദ്ധിക്കുമായി നൂറ്റെട്ട് ശിവ ക്ഷേത്രങ്ങൾ സ്ഥാപിച്ചതായാണ് ഐതിഹ്യം. ഇവ നൂറ്റെട്ടു ശിവാലയങ്ങൾ എന്നറിയപ്പെടുന്നു.[ ] വൈക്കം മഹാദേവ ക്ഷേത്രത്തിൽ തുടങ്ങി ചിറയ്ക്കൽ മഹാദേവക്ഷേത്രത്തിൽ അവസാനിയ്ക്കുന്ന നൂറ്റെട്ട് ക്ഷേത്രങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിൽ ഒരു സ്തോത്രവുമുണ്ട്.

108 മഹാ ശിവ ക്ഷേത്രങ്ങൾ താഴെ കൊടുക്കുന്നു.

1.തൃശ്ശിവപേരൂർ വടക്കുംനാഥ ക്ഷേത്രം (പൂരം) 2.ഉദയമ്പേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം 3.രവീശ്വരം മഹാദേവക്ഷേത്രം 4.ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം 5.ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം 6.മാതൂർ ശിവക്ഷേത്രം 7.തൃപ്രങ്ങോട്ട് ശിവക്ഷേത്രം 8.മുണ്ടയൂർ ശിവക്ഷേത്രം 9.തിരുമാന്ധാംകുന്ന് മഹാദേവ ക്ഷേത്രം അഥവാ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം (പ്രസിദ്ധം) 10.ചൊവ്വല്ലൂർ ശിവക്ഷേത്രം 11.പനഞ്ചേരി മുടിക്കോട്ട് ശിവക്ഷേത്രം 12.തൃക്കുരട്ടി മഹാദേവ ക്ഷേത്രം 13.പുരമുണ്ടേക്കാട്ട് മഹാദേവ ക്ഷേത്രം 14.അവനൂർ ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം 15.കൊല്ലൂർ മൂകാംബിക ക്ഷേത്രം (ദേവി ക്ഷേത്രം പ്രസിദ്ധം) 16.തിരുമംഗലം മഹാദേവ ക്ഷേത്രം 17.തൃക്കാരിയൂർ മഹാദേവ ക്ഷേത്രം 18.കുന്നപ്രം കുടപ്പനകുന്ന് മഹാദേവ ക്ഷേത്രം 19.ശ്രീവെള്ളൂർ പെരുന്തട്ട മഹാദേവ ക്ഷേത്രം 20.അഷ്ടമംഗലം മഹാദേവ ക്ഷേത്രം 21.ഐരാണിക്കുളം മഹാദേവ ക്ഷേത്രം (നടതുറപ്പ് പ്രസിദ്ധം) 22.കൈനൂർ മഹാദേവ ക്ഷേത്രം 23.ഗോകർണ്ണം മഹാബലേശ്വര ക്ഷേത്രം 24.എറണാകുളം മഹാദേവ ക്ഷേത്രം 25.പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം 26.അടാട്ട് മഹാദേവ ക്ഷേത്രം 27. നൽപ്പരപ്പിൽ മഹാദേവ ക്ഷേത്രം 28. ശാസ്തമംഗലം മഹാദേവ ക്ഷേത്രം 29. പാറാപറമ്പ് മഹാദേവ ക്ഷേത്രം 30. തൃക്കൂർ മഹാദേവ ക്ഷേത്രം 31. പനയൂർ പാലൂർ മഹാദേവ ക്ഷേത്രം 32. വൈറ്റില നെട്ടൂർ മഹാദേവ ക്ഷേത്രം 33. വൈക്കം മഹാദേവ ക്ഷേത്രം (അഷ്ടമി) 34. കൊല്ലം രാമേശ്വരം മഹാദേവ ക്ഷേത്രം 35. രാമേശ്വരം മഹാദേവ ക്ഷേത്രം അമരവിള 36. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം 37. എടക്കൊളം കാഞ്ഞിലശേരി മഹാദേവ ക്ഷേത്രം 38. ചെമ്മന്തിട്ട മഹാദേവ ക്ഷേത്രം 39. ആലുവ ശിവക്ഷേത്രം (ശിവരാത്രി പ്രസിദ്ധം) 40. തിരുമിറ്റക്കോട്ട് അഞ്ചുമൂർത്തി ക്ഷേത്രം 41. വേളോർവട്ടം മഹാദേവ ക്ഷേത്രം 42. കല്ലാറ്റുപുഴ മഹാദേവ ക്ഷേത്രം 43. തൃക്കുന്ന് മഹാദേവ ക്ഷേത്രം 44. ചെറുവത്തൂർ മഹാദേവ ക്ഷേത്രം 45. പൊങ്ങണം മഹാദേവ ക്ഷേത്രം 46. തൃക്കപാലീശ്വരം മഹാദേവ ക്ഷേത്രം, നിരണം 47. തൃക്കപാലീശ്വരം ശിവക്ഷേത്രം കാടാച്ചിറ 48. തൃക്കപാലീശ്വരം ഇരിങ്ങന്നൂർ ശിവക്ഷേത്രം 49. അവിട്ടത്തൂർ മഹാദേവ ക്ഷേത്രം 50. പെരുമല പനയന്നാർകാവ് ശിവക്ഷേത്രം അഥവാ പനയന്നാർകാവ് ദേവി ക്ഷേത്രം 51. ആനന്ദവല്ലീശ്വരം മഹാദേവ ക്ഷേത്രം 52. കാട്ടകമ്പാല മഹാദേവക്ഷേത്രം 53. പഴയന്നൂർ കൊണ്ടാഴി തൃതം തളി ക്ഷേത്രം 54. പേരകം മഹാദേവ ക്ഷേത്രം 55. ചക്കംകുളങ്ങര മഹാദേവ ക്ഷേത്രം 56. വീരാണിമംഗലം മഹാദേവ ക്ഷേത്രം 57. ചേരാനല്ലൂർ മഹാദേവ ക്ഷേത്രം 58. മണിയൂർ മഹാദേവ ക്ഷേത്രം 59. കോഴിക്കോട് തളിക്ഷേത്രം 60. കടുത്തുരുത്തി തളിക്ഷേത്രം 61. തകീഴ് തളി മഹാദേവ ക്ഷേത്രം 62. താഴത്തങ്ങാടി തളികോട്ട ക്ഷേത്രം 63. കൊടുങ്ങല്ലൂർ മഹാദേവ ക്ഷേത്രം അഥവാ ശ്രീകുരുംമ്പ ഭഗവതി ക്ഷേത്രം (പ്രസിദ്ധം) 64. ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം 65. തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം 66. പടനായർകുളങ്ങര മഹാദേവ ക്ഷേത്രം 67. തൃച്ചാറ്റുകുളം മഹാദേവ ക്ഷേത്രം 68. ആലത്തൂർ പൊക്കുന്നി മഹാദേവ ക്ഷേത്രം 69. കൊട്ടിയൂർ ശിവക്ഷേത്രം (പ്രസിദ്ധം) 70. തൃപ്പാളൂർ മഹാദേവ ക്ഷേത്രം 71. പെരുന്തട്ട മഹാദേവ ക്ഷേത്രം 72. തൃത്താല മഹാദേവ ക്ഷേത്രം 73. തിരുവാറ്റാ മഹാദേവ ക്ഷേത്രം 74. വാഴപ്പള്ളി മഹാക്ഷേത്രം 75. ചങ്ങംകുളങ്ങര മഹാദേവ ക്ഷേത്രം 76. അഞ്ചുമൂർത്തിമംഗലം ക്ഷേത്രം 77. തിരുനക്കര ശിവക്ഷേത്രം 78. അഷ്ടമിച്ചിറ മഹാദേവ ക്ഷേത്രം 79. പട്ടണക്കാട് മഹാദേവ ക്ഷേത്രം 80. ഉളിയന്നൂർ മഹാദേവ ക്ഷേത്രം 81. കിള്ളിക്കുറിശ്ശി മംഗലം മഹാദേവ ക്ഷേത്രം 82. പുത്തൂർ മഹാദേവ ക്ഷേത്രം 83. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം 84. സോമേശ്വരം മഹാദേവ ക്ഷേത്രം 85. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ മഹാശിവക്ഷേത്രം 86. കൊട്ടാരക്കര മഹാദേവ ക്ഷേത്രം അഥവാ ഗണപതി ക്ഷേത്രം (പ്രസിദ്ധം) 87. കണ്ടിയൂർ മഹാദേവ ക്ഷേത്രം 88. പാലയൂർ മഹാദേവ ക്ഷേത്രം 89. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം 90. നെടുമ്പുര കുലശേഖരനെല്ലൂർ മഹാദേവ ക്ഷേത്രം 91. മണ്ണൂർ മഹാദേവ ക്ഷേത്രം 92. തൃശ്ശിലേരി മഹാദേവ ക്ഷേത്രം 93. ശൃംഗപുരം മഹാദേവ ക്ഷേത്രം 94. കരിവെള്ളൂർ മഹാദേവ ക്ഷേത്രം 95. മമ്മിയൂർ മഹാദേവ ക്ഷേത്രം, ഗുരുവായൂർ 96. പറമ്പുന്തളി മഹാദേവ ക്ഷേത്രം 97. തിരുനാവായ മഹാദേവ ക്ഷേത്രം 98. കാരിക്കോട് കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം 99. നാല്പത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രം 100.കോട്ടപ്പുറം മഹാദേവ ക്ഷേത്രം 101.മുതുവറ മഹാദേവ ക്ഷേത്രം 102.വെളപ്പായ മഹാദേവ ക്ഷേത്രം 103.കുന്നത്തളി ശിവക്ഷേത്രം 104.തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം 105.പെരുവനം മഹാദേവ ക്ഷേത്രം 106.തിരുവാലൂർ മഹാദേവ ക്ഷേത്രം 107.ചിറയ്ക്കൽ മഹാദേവ ക്ഷേത്രം 108.കൊടുമ്പൂർ മഹാദേവ ക്ഷേത്രം 109. കങ്ങഴ മഹാദേവ ക്ഷേത്രം

 *പ്രാർത്ഥനാ ശ്ലോകങ്ങൾ* 

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം[]

"അനായാസേന മരണം വിനാ ദൈന്യേന ജീവനം ദേഹീ മെ കൃപയാ ശംഭോ, ത്വയീ ഭക്തീ മചഞ്ചലാം"

(ശിവനെ, ഭക്തനായ എനിക്കു അങ്ങയുടെ കാരുണ്യവും കൃപയും കൊണ്ട് ദീനമില്ലാത്ത ജീവിതവും ജീവിതാവസാനം ആയാസപ്പെടാത്ത അപകടരഹിതമായ സുഖമരണവും നൽകേണമേ എന്നാണ് ശിവനോടുള്ള മറ്റൊരു പ്രാർഥന)

Thursday, July 6, 2023

സംഗമേശ്വര ക്ഷേത്രം

 


ഏഴു നദികൾ ഒളിപ്പിച്ച ക്ഷേത്രം.

വർഷത്തിൽ പകുതിയിലധികവും ജലത്തിനടിയിൽ... ക്ഷേത്രനട തുറന്നൊന്നു തൊഴണമെങ്കിൽ മഴയൊഴിയുന്ന വേനലുകൾ മാത്രമാണ് ശരണം. അന്നേരങ്ങളിൽ വെള്ളത്തിന് മുകളിൽ ക്ഷേത്രക്കെട്ടുകൾ ഉയർന്നു വരും. ജലത്തിലാറാടിയ ശങ്കരൻ ഭക്തർക്കുമുമ്പിൽ പ്രത്യക്ഷപ്പെടും. ഇത് ആന്ധ്രപ്രദേശിലെ കുർണൂലിൽ സ്ഥിതി ചെയ്യുന്ന സംഗമേശ്വര ക്ഷേത്രം. ഒരാണ്ടിന്റെ മുക്കാൽപങ്കും ഏഴുനദികൾ തങ്ങളുടെ ജലത്തിനടിയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ക്ഷേത്രം.

ആന്ധ്രാപ്രദേശിൽ കുർണൂൽ ജില്ലയിലെ മുച്ചുമാരി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തെ പറ്റിയുള്ള ഐതീഹ്യം പാണ്ഡവരുമായി ബന്ധപ്പെട്ടുള്ളതാണ്. അജ്ഞാതവാസക്കാലത്ത് കുർണൂലിലെത്തിയ പാണ്ഡവർ, യാത്രാമധ്യേ, തങ്ങൾ സന്ദർശിച്ച ശ്രീശൈലം മല്ലികാർജുന ക്ഷേത്രത്തിലുള്ളതുപോലൊരു ശിവലിംഗം കുർണൂലിലും സ്ഥാപിക്കണമെന്നു തീരുമാനിച്ചു.

അതിനായി ധർമ്മരാജാവായ യുധിഷ്ഠിരൻ, സഹോദരനായ ഭീമനോട് കാശിയിൽ നിന്നും ഒരു ശിവലിംഗം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഭീമൻ കാശിയിൽ നിന്നും കൊണ്ട് വന്ന ശിവലിംഗം, കൃഷ്ണ നദിയും തുംഗഭദ്ര നദിയും സംഗമിക്കുന്ന സ്ഥലത്താണ് പ്രതിഷ്ഠിച്ചത്. ഈ ഇരു നദികളെ കൂടാതെ, അവയുടെ കൈവഴികളായ അഞ്ചുനദികളുടെ കൂടി സംഗമഭൂമിയിലായിരുന്നു പാണ്ഡവരുടെ ശിവലിംഗ പ്രതിഷ്ഠ. നദികൾ സംഗമിക്കുന്ന സ്ഥലത്തുള്ള ഈശ്വരൻ എന്നർത്ഥത്തിലാണ് പിൽക്കാലത്ത് ഈ ക്ഷേത്രവും ഇവിടുത്തെ നാഥനും സംഗമേശ്വരൻ എന്നറിയപ്പെടാൻ തുടങ്ങിയത്.

1980 ൽ ശ്രീശൈലം ഡാം പണിതതോടെ സംഗമേശ്വര ക്ഷേത്രം ജലത്തിനടിയിലായി. ഈ പരിസരത്തുള്ള മറ്റുക്ഷേത്രങ്ങൾ ഇവിടെ നിന്നും മാറ്റി സ്ഥാപിച്ചെങ്കിലും ഐതീഹ്യവും പാരമ്പര്യവും പേറുന്ന ഈ ക്ഷേത്രം മാറ്റാൻ ആരും മെനക്കെട്ടില്ല. അങ്ങനെ ഇരുപതുവർഷത്തോളം വെള്ളത്തിനടിയിലായി പോയ സംഗമേശ്വരന് പുതിയ പ്രതലം നൽകി, ഉയർത്തിയത് 2003 ലാണ്. അങ്ങനെ ഉയർത്തിയെടുത്തെങ്കിലും ഒരാണ്ടിൽ, വേനലിലെ കുറച്ചു ദിനങ്ങളിൽ മാത്രമേ ക്ഷേത്രമിപ്പോഴും ജലത്തിന് മുകളിൽ കാണുവാൻ സാധിക്കുകയുള്ളു. ആ ദിവസങ്ങളിൽ വിശ്വാസികൾക്കായി ക്ഷേത്രത്തിന്റെ നട തുറക്കപ്പെടും. 2003 മുതൽ, തുടർച്ചയായി വേനൽക്കാലമാകുമ്പോൾ  സംഗമേശ്വര ക്ഷേത്രം ജലത്തിന് മുകളിൽ ഉയർന്നു കാണും. നിരന്തരം ജലത്തിനടിയിലായതു കൊണ്ടുതന്നെ അതിപുരാതനമായ ഈ ക്ഷേത്രത്തിനു കേടുപാടുകൾ ധാരാളം സംഭവിച്ചിട്ടുണ്ട്.

ഒരു വർഷത്തിൽ 40 മുതൽ 50 ദിവസങ്ങൾ വരെയാണ്  വിശ്വാസികൾക്കായി സംഗമേശ്വരന്റെ നടകൾ തുറക്കുന്നത്. ക്ഷേത്രത്തിനു ചുറ്റും ധാരാളം ജലം അപ്പോഴുമുണ്ടാകുന്നത് കൊണ്ട്  ബോട്ടിലേറിയാണ് ജനങ്ങൾ നടയിലേക്കെത്തുന്നത്. മരത്തിൽ തീർത്തതാണ്  ഇവിടുത്തെ ശിവലിംഗം. നടതുറക്കുന്ന ദിവസങ്ങളിൽ  ഭക്തരുടെ പ്രാർത്ഥനകളും പൂജകളും ആരാധനയും കൊണ്ട് ശബ്ദ മുഖരിതമായിരിക്കും ക്ഷേത്രനട. കൃഷ്ണ, തുംഗഭദ്ര എന്നീ രണ്ടു പ്രധാനനദികളും ഭവാനസി, വേണി, ഹുന്ദ്രി, ഭീമാരതി, മലാപഹരണി എന്നീ കൈവഴികളും ചേരുന്നിടത്താണ് സംഗമേശ്വരന്റെ സ്ഥാനം. ശ്രീശൈലം ഡാമും റീസെർവോയറും നിലകൊള്ളുന്നത് കുർണൂൽ ജില്ലയിലെ മഹാബുബ് നഗറിലാണ്. അതിമനോഹരമായ ഇവിടം സഞ്ചാരികളുടെ പ്രിയയിടങ്ങളിലൊന്നാണ്. 

ഏപ്രിൽ-മെയ് മാസങ്ങളിൽ ഏകദേശം 40-50 ദിവസങ്ങൾ മാത്രമാണ് ഈ ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളത്. ബോട്ടിൽ കയറി വേണം ക്ഷേത്ര പരിസരത്തേക്കെത്താൻ. ബോട്ടുകൾ ക്ഷേത്ര പരിസരത്തു തന്നെ കാണും. ട്രെയിനിലാണ് യാത്രയെങ്കിൽ ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുർണൂൽ ആണ്. റോഡ് യാത്രയാണ് താല്പര്യമെങ്കിൽ ധാരാളം ഗവണ്മെന്റ് ബസുകൾ ലഭ്യമാണ്. അതിൽ കയറി പഗിഡ്യാല എന്ന സ്ഥലം വരെ എത്തിച്ചേരാവുന്നതാണ്. അവിടെ നിന്നും അധികം ദൂരെയായല്ല സംഗമേശ്വര  ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുച്ചുമാരി തീർത്തും ഗ്രാമപ്രദേശമായതു കൊണ്ട് തന്നെ താമസ സൗകര്യങ്ങൾ വളരെ കുറവാണ്. വിജയവാഡയോ ഗുണ്ടൂരോ താമസത്തിനായി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.
കടപ്പാട്
സോഷ്യൽ മീഡിയ

Sunday, July 2, 2023

ഗുരുപൂർണ്ണിമ

*ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,
ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാത് പരബ്രഹ്മം
തസ്മൈ ശ്രീ ഗുരു വേ നമഃ 
ഏവർക്കും ഗുരുപൂർണ്ണിമ ആശംസകൾ 🙏🏻


ഗുരുപൂര്‍ണിമക്ക് പിന്നിലുള്ള പ്രാധാന്യമറിയണം....*

ഗുരു സങ്കല്‍പ്പത്തിന് മുന്നില്‍ എല്ലാം സമര്‍പ്പിക്കുന്ന ദിവസമാണ് ഗുരുപൂര്‍ണിമ. ഗുരുവെന്ന സ്ഥാനത്തിന് മഹത്തായ പ്രാധാന്യം നല്‍കുന്ന ഒരു ദിവസം കൂടിയാണ് ഗുരുപൂര്‍ണിമ. ആഷാഢ മാസത്തിലെ പൗര്‍ണമി ദിവസത്തിലാണ് ഗുരുപൂര്‍ണിമ ആഘോഷിക്കുന്നത്. ഗുരുപൂര്‍ണിമ വിശ്വഗുരുവായ വേദവ്യാസന്റെ ജയന്തി ദിനമായും ആഘോഷിക്കപ്പെടുന്നുണ്ട്. നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട റോള്‍ വഹിക്കുന്ന ഒരു പ്രധാനപ്പെട്ട വ്യക്തിയാണ് നമ്മുടെ ഗുരുക്കന്‍മാര്‍. നമ്മുടെ അറിവില്ലായ്മയില്‍ നിന്ന് അറിവിലേക്കുള്ള ആദ്യാക്ഷരം തുറന്ന് തരുന്നത് നമ്മുടെ ഗുരുക്കന്‍മാര്‍ തന്നെയാണ്.

കടപ്പാട് സോഷ്യൽ മീഡിയ