Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, March 20, 2023

തളിക്കോട്ട* *മഹാദേവക്ഷേത്രം

*🪷തളിക്കോട്ട* *മഹാദേവക്ഷേത്രം* ☘️☘️☘️☘️☘️🪷🪷🪷🪷
കേരളത്തിലെ കോട്ടയം ജില്ലയിൽ താഴത്തങ്ങാടിയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തളിക്കോട്ട മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം തെക്കുംകൂർ രാജാക്കന്മാരുടെ കുലദൈവമായി പൂജിക്കപ്പെട്ടിരുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം, കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ, തളിക്കോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം. 
 *തളിക്കോട്ട* *മഹാദേവക്ഷേത്രം* 
 *ചരിത്രം* 
കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല എന്നീ പ്രദേശങ്ങളും മുണ്ടക്കയം, കാഞ്ഞിരപ്പള്ളി തുടങ്ങിയ ഹൈറേഞ്ച് പ്രദേശങ്ങളും അടങ്ങിയതായിരുന്നു പതിനൊന്നാം നൂറ്റാണ്ടിലെ തെക്കുംകൂർ രാജ്യം. വെമ്പലനാടിൻറെ തെക്കുഭാഗം തെക്കുംകൂറും. വടക്കുഭാഗം വടക്കുംകൂറുമായിരുന്നു‍. വെന്നിമല, മണികണ്ഠപുരം, ചങ്ങനാശ്ശേരി എന്നിവയ്ക്കു ശേഷം തളിക്കോട്ട തെക്കുംകൂറിൻറെ രാജധാനിയായി മാറി.

തൊടുപുഴ കുടമുരുട്ടി മലയിൽ നിന്നും ഉൽഭവിച്ച ഗൗണാർ (മീനച്ചിലാർ) ഈ പ്രദേശത്തിലൂടെ ഒഴുകുന്നു. ഗൗണമഹർഷിയുടെ കമണ്ഡലു മറിഞ്ഞുണ്ടായ നദിയാണ് ഗൗണാർ. ഗൗണാറിനെ പിന്നീട് കവണാർ എന്നും പറഞ്ഞുപോന്നിരുന്നു. കാഞ്ചനപ്പള്ളിയായ കാഞ്ഞിരപ്പള്ളിയിലേക്കും അവിടെ നിന്നും പൂഞ്ഞാറിലേക്കും കാർഷികവൃത്തിക്കും കച്ചവടത്തിനും കുടിയേറിയ ശൈവപ്പിള്ളമാർ മധുരമീനാക്ഷി ക്ഷേത്രങ്ങൾ രണ്ടിടത്തും നിർമ്മിച്ചതോടെ പ്രദേശം മീനച്ചിൽ ആയി. നദി മീനച്ചിലാറും.

ക്ഷേത്രത്തിൽ എണ്ണ നൽകാനായി കടുത്തുരുത്തിയിൽ നിന്നും ഉപ്പൂട്ടിൽ എന്ന ക്രിസ്ത്യൻ കുടുംബത്തെ തെക്കുംകൂർ രാജാവ് ഇവിടെ കൊണ്ടുവന്നു എന്നു പറയപ്പെടുന്നു. കൊല്ലവർഷം 725 ൽ അവർക്കു പള്ളി പണിയാൻ സ്ഥലം നൽകിയെന്നും അതാണ് ക്നാനായക്കാരുടെ വലിയപള്ളിയെന്നും കരുതുന്നു. ഈ പള്ളിയിൽ വിചിത്രാകൃതിയിലുള്ള രണ്ടു കരിങ്കൽ കുരിശുകളുണ്ട്. പല്ലവി ലിപിയിലുള്ള എഴുത്തും ഇവയിലുണ്ട്. അതുപോലെതന്നെ തളിക്കോട്ട ക്ഷേത്രത്തിൽ കേരളര് കോതവർമ്മര് എന്ന തെക്കുംകൂർ രാജാവിൻറെ പേരു കൊത്തിയ മിഴാവ് ഉണ്ട്. ചരിത്രാന്വേഷികൾക്ക് ധാരാളം ഉത്തരങ്ങൾ നൽകാൻ ഇവയ്ക്കൊക്കെയാവും.

 *തളിക്കോട്ട ക്ഷേത്രം* 

മീനച്ചിലാറിന്റെ തീരത്ത് കുറച്ചു മുകളിലായാണ് അതിപുരാതനമായ ഈ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തെക്കുംകൂറിൻറെ രാജഭരണകാലത്ത് കോട്ടകൾക്കും കൊത്തളങ്ങൾക്കും അകത്തായിരുന്നു ഈ ക്ഷേത്രം. അതിനാൽ തളിക്കോട്ട ക്ഷേത്രം എന്നറിയപ്പെട്ടു. ക്ഷേത്രത്തിനു വടക്കായിരുന്നു കോവിലകവും, കച്ചേരിയും, ഠാണാവും (കാരാഗൃഹം) സ്ഥിതിചെയ്യതിരുന്നത്. തളി ശിവക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു മേജർ ക്ഷേത്രമാണിത്.

 *ക്ഷേത്ര നിർമ്മിതി* 

ചതുരാകൃതിയിൽ രണ്ടു നിലയിൽ പണിതീർത്തിരിക്കുന്ന ഇവിടുത്തെ ശ്രീകോവിൽ ചെമ്പു മേഞ്ഞിട്ടുണ്ട്. അതിന്റെ പുറംഭിത്തി ധാരാളം ചുവർ ചിത്രങ്ങളാൽ നിബിഢമാണ്. പലതും ഇപ്പോൾ മനസ്സിലാക്കാൻ പറ്റാത്തവണ്ണം മാഞ്ഞുപോയിരിക്കുന്നു. വടക്കുവശത്ത് ഒട്ടകത്തിൻറെ ചിത്രം ഉണ്ട്. ശിവക്ഷേത്ര ദർശനം പടിഞ്ഞാറേക്കാണ്.

 *ശ്രീകോവിൽ* 

 *നാലമ്പലം* 

നമസ്കാര മണ്ഡപം
തിരുത്തുക
തളിക്കോട്ടയിൽ പ്രധാനമൂർത്തി അത്യുഗ്രമൂർത്തിയായ പരമശിവനാണ്. അഞ്ചു പൂജയും മൂന്നു ശീവേലിയും നിത്യേന ഇവിടെ പതിവുണ്ട്. വിസ്താരമുള്ള ക്ഷേത്രമതിൽക്കകം, കരിങ്കൽപാകിയ പ്രദക്ഷിണവഴി, പടിഞ്ഞാറേനടയിലെ ആനക്കൊട്ടിൽ, വലിപ്പമേറിയ നാലമ്പലം, വിസ്താരമുള്ള ബലിക്കൽപ്പുര, ബലിക്കല്ലിൽ മുൻപിലുള്ള വലിപ്പമേറിയ നിത്യവും തെളിഞ്ഞു നിൽക്കുന്ന തൂക്കുവിളക്ക് എല്ലാം മഹാക്ഷേത്ര നിർമ്മിതി. നാലമ്പലത്തിനു പുറത്തു തെക്കു-കിഴക്കായി ഭഗവതി പ്രതിഷ്ഠയുണ്ട്. മറ്റു ശിവക്ഷേത്രങ്ങളിൽ പതിവില്ലാത്ത ഭദ്രകാളിയുടെ ദാരുബിംബമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറേ നടയിലായി വലിപ്പമേറിയ ഗോപുരം പണിതീർത്തിട്ടുണ്ട്. ഗണപതി, അയ്യപ്പൻ, വിഷ്ണു തുടങ്ങിയവർക്കും പ്രതിഷ്ഠകളുണ്ട്.

 *വിശേഷങ്ങൾ* 

 *തിരുവുത്സവം* 

തളിക്കോട്ട മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം മേടമാസത്തിലെ തിരുവാതിര നക്ഷത്രം ആറാട്ട് വരത്തക്കവണ്ണം പത്തുനാൾ ആഘോഷിക്കുന്നു.

 *തിരുവാതിര* 

 *ശിവരാത്രി* 

 *പൂജാവിധികൾ* 

06:00 ന് ഉഷഃപൂജ
07:00 ന് എതൃത്തപൂജ, ശ്രീബലി
08:30 ന് പന്തീരടിപൂജ
10:00 ന് ഉച്ചപൂജ, ശ്രീബലി
06:30 ന് ദീപാരാധന
07:00 ന് അത്താഴപൂജ, ശ്രീബലി

 *താഴത്തങ്ങാടി വള്ളംകളി* 

താഴത്തങ്ങാടി വള്ളംകളി നടക്കുന്നത് ക്ഷേത്രത്തിനടുത്ത് മീനച്ചിലാറിലാണ്.

 *എത്തിചേരാൻ* 

കോട്ടയം ടൗണിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറു മാറിയാണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.🪷🪷🪷🪷🪷🪷🪷🪷🪷🪷കടപ്പാട് സോഷ്യൽ മീഡിയ

Friday, March 3, 2023

ശ്രീചക്രം

*🌻ശ്രീചക്രം* 🪴 *ശ്രീ ചക്രത്തെ പറ്റി ഒരു* *ലേഖനം* 🌻

എകകേന്ദ്ര വൃത്തങ്ങൾക്കുനടുവിൽ വരക്കുന്ന ത്രികോണങ്ങളും അവയെ ചുറ്റിയുള്ള ചില ഡിസൈനുകളും ചേർത്ത് വരച്ചിരിക്കുന്ന ചെമ്പുതകിടാണ് ശ്രീചക്രം(ദേവനാഗരി: श्रीचक्रं). ഒരു വൃത്താകാരത്തിൽ കേന്ദ്രികൃതമായ ബിന്ദുവിനുചുറ്റും പല വലിപ്പത്തിലുള്ള 9 ത്രികോണങ്ങൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ഇത് മഹാത്രിപുരസുന്ദരിയായ ആദിപരാശക്തിയുടെ സ്വരൂപമാണ്. ഇതിൽ പരാശക്തിയെ പ്രതിനിധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങൾ അധോമുഖമായും,ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങൾ ഊർധമുഖമായും ചിത്രികരിക്കപ്പെട്ടിരിക്കുന്നു.അതുകൊണ്ടുത്തന്നെ ശ്രീചക്രം ശക്തിയുടെയും സൗന്ദര്യത്തിന്റെയും സംയോജനമാണെന്ന് വിശ്വസിക്കുന്നു. ശിവശക്തി ഐക്യരൂപത്തിൽ ഇരിക്കുന്ന ദേവി ആദിപരാശക്തി തന്നെയാണ് ശ്രീചക്രത്തിൽ കുടികൊള്ളുന്നതെന്നു ശ്രീവിദ്യാ ഉപാസകർ കരുതുന്നു. ശ്രീ ചക്രങ്ങളിൽ അടങ്ങിയിരിക്കുന്ന ഒൻപതു ത്രികോണങ്ങളെ നവയോനി എന്നറിയപ്പെടുന്നു. ഇവ പരാശക്തിയുടെ ഒന്പത്‌ ദേവീരൂപങ്ങൾ ആണെന്ന് പറയപ്പെടുന്നു. യോനിതന്ത്ര പ്രകാരം യോനീപീഠവുമായി ശ്രീചക്രം വളരെയധികം ബന്ധപെട്ടു കിടക്കുന്നു. ഇതാണ് ആസ്സാമിലെ കാമാഖ്യദേവി ക്ഷേത്രത്തിൽ കാണപ്പെടുന്നത്. ചട്ടമ്പി സ്വാമികൾ ശ്രീചക്രപൂജാകല്പം എന്നൊരു ഗ്രന്ഥം ഇതിനെ അധികരിച്ച് എഴുതിയിട്ടുണ്ട്. കേരളത്തിൽ ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, കാടാമ്പുഴ, ചെട്ടികുളങ്ങര തുടങ്ങിയ പല ഭഗവതി ക്ഷേത്രങ്ങളിലും ശ്രീചക്രപൂജ കാണാം. ലളിതാ സഹസ്രനാമാവലി, സൗന്ദര്യലഹരി, ദേവീമാഹാത്മ്യം എന്നിവയിലേതെങ്കിലും ജപിച്ചുകൊണ്ടു ശ്രീചക്രത്തെ പുഷ്പങ്ങൾ സമർപ്പിച്ചു സന്ധ്യാവേളയിൽ ആരാധിച്ചാൽ സർവൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. അതിനാൽ കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും ശ്രീചക്രം കാണാം. ചൊവ്വ, വെള്ളി, പൗർണമി, നവരാത്രി ദിവസങ്ങൾ ശ്രീചക്രപൂജക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഉപാസകർക്ക് മാത്രമല്ല, ഗൃഹസ്ഥാശ്രമികൾക്കും ഈ രൂപത്തിൽ ശിവശക്തിയെ ആരാധിക്കാം എന്ന് വിശ്വാസികൾ കരുതുന്നു.


 *ശ്രീചക്രം* 

 *ശ്രീചക്രം* 
 *ശ്രീചക്ര ഘടന* 

 *ശ്രീചക്രത്തിൽ അടങ്ങിയിരിക്കുന്ന ഒൻപതു ത്രികോണങ്ങളും കൂടിച്ചേർന്നു 43 ചെറിയ ത്രികോണങ്ങൾ* *രൂപപെടുന്നു.ഇത്തരം 43 ത്രികോണങ്ങൾ ദ്വന്ദമല്ലാത്ത* *അഥവാ അദൈദത്തെ സൂച്ചിപ്പിക്കുന്നു.[3]ഈ ത്രികോണങ്ങൾ മുഴുവൻ 8 താമരഇതളുകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു.തുടർന്ന് 16 താമരഇതളുകൾ കാണപ്പെടുന്നു.ഏറ്റവും ഒടുവിലായി നാലുവാതിലുകളുള്ള ചതുരം സ്ഥിതിചെയ്യുന്നു* .





 · 




ശ്രീ ശ്രീ ചക്രം ഭൂപ്രസ്തരം, മേരുപ്രസ്താരം, കൈലസപ്രസ്താരം, എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്. മേരുവിൽ തന്നെ അർദ്ധമേരു, കൂർമമേരു, ലിന്ഗമേരു, പൂർണമേരു ഈന്നിങ്ങനെയും വകഭേദങ്ങൾ ഉണ്ട് !

 *ശ്രീചക്രത്തിന്റെ* *അർത്ഥം* 
 
 *ശ്രീചക്രം നവചക്രം* *എന്നപേരിലും അറിയപ്പെടുന്നു നവ എന്ന സംസ്കൃത പദത്തിനർത്ഥം ഒൻപതു* *എന്നാകുന്നു. അതുകൊണ്ടുത്തന്നെ ശ്രീചക്രം ഒൻപതു സ്ഥിതികളെ, ഒന്പത്‌ ശക്തികളെ സൂചിപ്പിക്കുന്നു. ഇതിന്റെ നടുവിലായി* *ഐശ്വര്യരൂപിണിയായ ദേവി ആദിപരാശക്തിയെ സങ്കൽപ്പിക്കുന്നു. .ശ്രീചക്രത്തിന്റെ ഒൻപതു സ്ഥിതികൾ ഇവയാണ്* .

 *ത്രിലോകമോഹനം* 
 *ശ്രീചക്രത്തിന്റെ ഏറ്റവും പുറത്തായി കാണുന്ന മൂന്നുവരകൾ* .

 *സർവ്വാശപരിപൂരക* 
 *ശ്രീചക്രത്തിൽ കാണുന്ന* *16* *താമരയിതളുകൾ* .

 *സർവസന്ക്ഷോഭഹന* 
 *ശ്രീചക്രത്തിൽ കാണുന്ന 8* *താമരയിതളുകൾ**.

 *സർവസൗഭാഗ്യദായക* 
 *ശ്രീചക്രത്തിൽ കാണുന്ന* *14 ചെറിയ* *ത്രികോണങ്ങൾ* .

 *സർവാർത്ഥ സാധക* 
 *ശ്രീചക്രത്തിൽ കാണുന്ന* *10 ചെറിയ* *ത്രികോണങ്ങൾ** .

 *സർവരക്ഷാകര* 
 *ശ്രീചക്രത്തിൽ കാണുന്ന  10* *ചെറിയ* *ത്രികോണങ്ങൾ*

 *സർവരോഗഹര* 
 *ശ്രീചക്രത്തിൽ കാണുന്ന 8* *ചെറിയ ത്രികോണങ്ങൾ.* 

 *സർവസിദ്ധിപ്രദ* 
 *ശ്രീചക്രത്തിൽ കാണുന്ന* 1 

സർവഅനന്തമയ
ശ്രീചക്രത്തിൽ കാണുന്ന വൃത്തബിന്ദു.
ഹിന്ദുതന്ത്രവിദ്യയുടെ പ്രതീകമാണ്‌ ശ്രീചക്രം അഥവാ ശ്രീയന്ത്ര[അവലംബം ആവശ്യമാണ്].ഹിന്ദുതത്വശാസ്ത്രത്തിൽ അധിഷ്ഠിതമായാണ് ശ്രീചക്രം രൂപകല്പന ചെയ്തിരിക്കുന്നത്[].ശ്രീ വിദ്യാദേവി ഉപാസനയുമായി ശ്രീചക്രംബന്ധപെട്ടിരിക്കുന്നു.മഹാത്രിപുരസുന്ദരി അഥവാ ശ്രീപാർവ്വതിദേവിയുടെ പ്രതീകമായാണ് ശ്രീചക്രം കണക്കാക്കപെട്ടിരിക്കുന്നത്. ശ്രീ എന്നതിന് ഐശ്വര്യം എന്ന് സാമാന്യ അർത്ഥവും, ലക്ഷ്മി എന്ന് മന്ത്ര അർത്ഥവും കല്പിക്കുന്നു.

 *ശ്രീചക്രത്തെ* *ആരാധിക്കുവാൻ* *കാരണം* 

ഹൈന്ദവ വിശ്വാസപ്രകാരം മാതൃത്വത്തിന്റെ, സൃഷ്ടിയുടെ, ശക്തിയുടെ, ഐശ്വര്യത്തിന്റെ പ്രതീകമാണ് ശ്രീചക്രം. നൂറു യാഗം ചെയ്യുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയ്യുന്നതിന്റെയും മൂന്നരകോടി തീർത്ഥങ്ങളിൽ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്ര ദർശനം കൊണ്ട് കിട്ടുമെന്നാണ് തന്ത്രശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത്.സൗന്ദര്യലഹരി സ്തോത്രത്തിലും ആദിശങ്കരനും ശ്രീയന്ത്രത്തിനെ പലപ്രാവശ്യം പരാമർശിച്ചിടുണ്ട്. പരമേശ്വരിയുടെ താന്ത്രിക രൂപമാണിത്. ഉപാസകന് ഐശ്വര്യവും രക്ഷയും ഇത് നൽകുന്നു. പരാശക്തിയുടെ പത്തു രൂപങ്ങളായ ദശമഹാവിദ്യാമാർ ശ്രീചക്രത്തിൽ കുടികൊള്ളുന്നതായി ഉപാസകർ വിശ്വസിക്കുന്നു. അവ (പത്ത് ശിവശക്തി) കാളി, താരാ, ചിന്നമസ്ത, ബഗളാമുഖി, ഭുവനേശ്വരി, തൃപുരസുന്ദരി (ഷോഡശി, ശ്രീവിദ്യ), ഭൈരവി, ധൂമാവതി, മാതംഗി (മഹാസരസ്വതി), കമല (മഹാലക്ഷ്മി) എന്നിവയുടേതാണ്. 

 *ശ്രീചക്രത്തിന്റെ* *നിർമ്മാണം* 

ശ്രീ യന്ത്രത്തിന്റെ നിർമ്മാണം യോഗിനി ഹൃദയത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്
 
 *പുരി ശ്രീ* *ജഗനാഥ്ക്ഷേത്രത്തിലെ* *ശ്രീചക്രം* 

 *പുരി* *ശ്രീ ജഗനാഥ്ക്ഷേത്രത്തിലുള്ള സംഘക്ഷേത്രം താന്ത്രികവിധിപ്രകാരം* *ശ്രീചക്രവുമായി* *സാമ്യമുള്ളതാണ്* 🪴🪴🪴🪴🪴🪴🪴🪴🪴🪴🪴കടപ്പാട്
സോഷ്യൽ മീഡിയ

Wednesday, March 1, 2023

ഏഴരപ്പൊന്നാന

ഏഴരപ്പൊന്നാന🪴🪴🪴🪴🪴🪴🪴🪴🪴🪴🪴
 

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴ്‌ വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിൽ നിർമ്മിച്ച പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ്‌ ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്‌. പ്ലാവിൻ തടിയിൽ നിർമ്മിച്ച ഈ ആനകളെ സ്വർണപാളികളാൽ പൊതിഞ്ഞിരിക്കുന്നു. വലിയ ആനകൾക്ക്‌ രണ്ടടിയും ചെറിയ ആനയ്‌ക്ക്‌ ഒരടിയുമാണ്‌ ഉയരം. ഏറ്റുമാനൂർ ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിനാണ്‌ പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്‌ നടത്തുന്നത്. അന്നേ ദിവസം ഏറ്റുമാനൂർ തേവർ ക്ഷേത്ര മതിൽക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയിരിക്കുന്നു.

 *ഐതിഹ്യം* 

 *അഷ്ടദിക് ഗജങ്ങൾ* 

ഏഴരപ്പൊന്നാനകൾ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് ഐതിഹ്യം. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ് ദിക്ക്ഗജങ്ങൾ. വാമനൻ ചെറുതാകയാൽ അരപൊന്നാനയാകുകയാണ് ഉണ്ടായതത്രേ.


 *ഏറ്റുമാനൂർ ക്ഷേത്രം* 
 *മാർത്താണ്ഡവർമ്മ* 

മലയാള വർഷം 929-ൽ വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിനായി തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യങ്ങൾ ഏറ്റുമാനൂരിലെ മാധവിപ്പിള്ളനിലത്തിൽ പ്രവേശിക്കുകയും അവിടുത്തെ പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളി മഠവും നശിപ്പിച്ചുകളയുകയും ചെയ്തുവത്രെ. തന്നിമിത്തം തിരുവിതാംകൂർ മഹാരാജവിന് ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടവും പല വിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കുകയാൽ തുടർ പരിഹാരാർത്ഥം മഹാരാജാവു പ്രായശ്ചിത്തമായി നടയ്ക്കുവെച്ചതാണത്രേ ഈ ഏഴരപ്പൊന്നാനകൾ.

എട്ടുമാറ്റിൽ ഏഴായിരത്തി ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വെച്ചുവെന്നാണ് കരുതുന്നത്. അതിന്റെ പ്രായശ്ചിത്തച്ചാർത്ത് കൊല്ലം 964-ആമാണ്ട് ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവെച്ചതായി ദേവസ്വത്തിൽ ഇപ്പോഴും കാണുന്നുണ്ട്. 

 *ധർമ്മരാജാവ്* 

ഏഴരപ്പൊന്നാനകളെ 973 - മാണ്ട് നാടു നീങ്ങിയ തിരുവിതാംകൂർ ധർമ്മരാജാ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവുണ്ടാക്കി വൈക്കം ക്ഷേത്രത്തിലേക്ക് വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവർ ഏറ്റുമാനൂരെത്തിയപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടം കൊണ്ട് ആനകളെ അവിടെനിന്നു കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ വരികയാൽ അവ ഏറ്റുമാനൂർ ദേവന്റെ വകയായിത്തീർന്നതാണെന്നും ഒരു ഐതിഹ്യമുണ്ട്.  അതെന്തായാലും തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്ത് നടയ്ക്കുവെച്ചതാണ് ഈ ഏഴരപ്പൊന്നാനകൾ.

 *ചരിത്രം* 

തിരുവിതാംകൂർ മഹാരാജാവ്‌ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ്‌ ക്ഷേത്രത്തിന്‌ ആനകൾ കാഴ്‌ചവച്ചത്‌. അഷ്ട്ടദ്വിഗ്ഗ് പാലകരെയാണീഎട്ട് ഗജങ്ങളായി സങ്കല്പ്പിച്ചിരിക്കുന്നത് അതിൽ വാമനൻ ചെറുതായതിനാൽ അരപ്പോന്നനായി, ഈ അര പൊന്നൻറെ പുറത്തഅണ് ഭഗവാൻ ആസ്ഥാന മണ്ഡപത്തിൽ ഇരികുന്നത് .

 *ഏഴരപ്പൊന്നാന ദർശനം* 

ഏഴരപ്പൊന്നാന വർഷത്തിൽ കുംഭമാസത്തിൽ മാത്രമാണ് ഭക്തരുടെ ദർശനത്തിനായി പുറത്തെടുക്കുക. ക്ഷേത്രത്തിലെ ആസ്ഥാ‍ന മണ്ഡപത്തിൽ അർദ്ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദർശനം നടത്തുന്നത്. പൊന്നാനകളെ ദർശിച്ചു കാണിക്കയർപ്പിച്ച് ഏറ്റുമാനൂരപ്പനെ പ്രണമിക്കാൻ ആയിരങ്ങൾ അന്നു ക്ഷേത്രത്തിലെത്തും. ഏഴരപ്പൊന്നാന ദശർനത്തിലൂടെ സർവ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. കുംഭമാസത്തിലെ രോഹിണിനാളിൽ അർധരാത്രി ഭഗവാൻ ശരഭമൂർത്തിയായി എത്തി ഇന്ദ്രൻറെ ബ്രഹ്മഹത്യാപാപം തീർത്തുവെന്നാണ്‌ വിശ്വാസം. സകല ദേവന്മാരും സന്നിഹിതരാകുന്ന ആ സന്ദർഭത്തിൽ അഷ്ടദിഗ്ഗജങ്ങളാൽ സന്നിഹിതനാകുന്ന ശ്രീപരമശിവനെ വണങ്ങി കാണിക്ക അർപ്പിക്കാൻ ഭക്‌തജന ലക്ഷങ്ങളാണ്‌ എത്താറുള്ളത്‌. ഏഴരപ്പൊന്നാന ദർശനത്തിനു മുന്നോടിയായി തങ്കത്തിൽ തീർത്ത കുട തലേദിവസം വൈകിട്ട് നടക്കുന്ന സേവയിൽ എഴുന്നള്ളിക്കുക പതിവുണ്ട്. എട്ടും പത്തും ഉത്സവദിവസങ്ങളിൽ ഏഴരപൊന്നാനയെ ദർശനത്തിനായി പുറത്തെടുക്കാറുണ്ട്.അര പൊന്നനയെ വിഷു ദിവസം ദശർനതിനു വയ്കും.

 *മറ്റു* *സവിശേഷതകൾ* 

ഏഴരപൊന്നാനയെ കൂടാതെ, രത്നഅലക്കുകളുള്ള പൊന്നിൻകുട, നെന്മാണിക്യം, രത്നംപതിച്ച വലംപിരിശംഖ്, കരിങ്കൽ നാഗസ്വരം, സ്വർണവിളക്ക്, സ്വർണകുടങ്ങൾ, സ്വർണനാണയങ്ങൾ എന്നിവയുൾപ്പെടുന്ന സവിശേഷശേഖരം ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ് .ഭാരതം ഒട്ടുക്കും ഏറ്റുമാനൂർ ഏഴരപൊന്നാന ദർശനം പ്രസിദ്ധവും ഭക്തജനപ്രിയവുമാണ്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നുമായി തീർഥാടകസഹസ്രങ്ങൾ ദർശനസായൂജ്യവും അഭിലാഷപൂർത്തിയും തേടി ഏഴരപൊന്നാന ദർശനദിവസം ക്ഷേത്രാങ്കണത്തിലെത്തുന്നു.🪷🪷🪷🪷🪷🪷കടപ്പാട്
സോഷ്യൽ മീഡിയ