Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, September 20, 2022

കാശി വിശ്വനാഥ ക്ഷേത്രം

*കാശി വിശ്വനാഥ ക്ഷേത്രം* , *വാരാണസി (UP)* 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം (ഹിന്ദി: काशी विश्‍वनाथ मंदिर). ഹിന്ദുക്കളുടെ ഒരു പ്രധാനപെട്ട തീർത്ഥടന കേന്ദ്രമാണ് ഇവിടം. ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. മഹാദേവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹൈന്ദവ വിശ്വാസവുമായും ശിവപുരാണങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെ മരണാനന്തര കർമ്മങ്ങൾ നടത്തിയാൽ പരേതർക്ക് മോക്ഷം ലഭിക്കുമെന്നും ശിവലോകപ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വാസം. വാരാണസിയുടെ കാവൽദൈവമായ കാല ഭൈരവനും ഇവിടെ പ്രത്യേക ക്ഷേത്രമുണ്ട്. ശിവന്റെ രൗദ്രരൂപമാണ് കാല ഭൈരവൻ. അപകടങ്ങളും അകാലത്തിലുള്ള മരണവും ഒഴിവാക്കാൻ ഇവിടെ ദർശനം നടത്തി കാശിക്കയർ ധരിച്ചാൽ മതിയെന്ന് ഭക്തർ വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തിൽ മൃത്യുഞ്ജയമന്ത്രം ജെപിക്കുന്നത് വിശേഷമാണ്. അതിനാൽ ധാരാളം ഭക്തർ ഇവിടം സന്ദർശിക്കാറുണ്ട്. വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. 1194ൽ തന്റെ പടയോട്ടകാലത്ത് മുഹമ്മദ് ഗോറി തകർത്തു ഭവ്യക്ഷേത്ര നിർമ്മാണം നടക്കവേ കുത്തബുദ്ദീൻ ഐബക് ക്ഷേത്രം വീണ്ടും തകർത്തു. 1494ൽ സിക്കന്തർ ലോധി ക്ഷേത്രം തകർത്തെന്നു മാത്രമല്ല തൽസ്ഥാനത്ത് ക്ഷേത്രനിർമ്മാണം നിരോധിക്കുകയും ചെയ്തു. നാടാകെ കൊടും‌വരൾച്ച കൊണ്ട് ഭയന്ന ചക്രവർത്തി നാരായനഭട്ടപണ്ഡിതന്റെ ഇംഗിതത്തിനു വഴങ്ങി മഴ പെയ്യിച്ചാൽ നിരോധനം നീക്കാമെന്നു സമ്മതിച്ചു. 1669ൽ ഔറംഗസേബ് ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് പള്ളി പണിതു. 1780ൽ റാണി അഹല്യ ക്ഷേത്രം വീണ്ടും പണിതു. 1835ൽ പഞ്ചാബിലെ രഞ്ജിത് സിങ്ങ് മഹാരാജാവ് ക്ഷേത്രകമാനം 1000 കിലോ സ്വർണ്ണം പൂശുകയുണ്ടായി. വിശ്വനാഥന്റെ ഭാര്യയായ വിശാലാക്ഷി (പാർവ്വതി ) ക്ഷേത്രവും വിശ്വപ്രസിദ്ധമാണ്. 108 ശക്തി പീഠങ്ങളിൽ ഒന്നാണ് ഈ ദേവീക്ഷേത്രം.🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

Sunday, September 18, 2022

വൈക്കം മഹാദേവക്ഷേത്രം.-തുറക്കാത്ത വാതില്‍

*മഹാദേവ ക്ഷേത്രത്തിലെ തുറക്കാത്ത വാതില്‍.*


💛💛💛💛💛💛💛💛💛💛
അഹന്തയുടെ നിറുകയില്‍ സര്‍പ്പദംശമായി പതിച്ച 
ശൈവകോപത്തിന്റെ ഓര്‍മ്മകളുണര്‍ത്തി ‘തുറക്കാത്ത വാതില്‍’. നൂറ്റിയെട്ട്‌ ഊരാണ്മ കുടുംബങ്ങളുടെ ഉടമസ്ഥയിലായിരുന്നു പണ്ട്‌ വൈക്കം മഹാദേവക്ഷേത്രം. വടക്കുംകൂര്‍ രാജാക്കന്മാരും വൈക്കം ക്ഷേത്രത്തിലെ ഊരാഴ്‌മക്കാരും തമ്മില്‍ ക്ഷേത്രാധികാരത്തെച്ചൊല്ലി ദീര്‍ഘകാലം തര്‍ക്കത്തിലായിരുന്നു. രണ്ടു പക്ഷക്കാരും തമ്മിലുള്ള അവകാശത്തര്‍ക്കങ്ങളും വഴക്കുകളും അനുദിനം വര്‍ദ്ധിച്ചു വന്നു. ഈ സമയത്ത്‌ വടക്കുംകൂര്‍ രാജാവ്‌ വൈക്കം ക്ഷേത്രത്തില്‍ ‘പെരുന്തമൃത്‌ പൂജ’ എന്ന ഒരു സവിശേഷ വഴിപാടുകഴിക്കാന്‍ ഒരുങ്ങി. ക്ഷേത്രത്തില്‍ കൂടുന്ന ഭക്തജനങ്ങള്‍ക്ക്‌ അന്നദാനവും നല്‍കണം. വളരെ പണച്ചിലവുള്ള ഈ പൂജ വലിയ പ്രഭുക്കന്‍മാരും രാജാക്കന്‍മാരും മാത്രമേ നടത്തിയിരുന്നുള്ളു.
രാജാവിന്റെ വഴിപാട്‌ നടത്തുവാനുള്ള തീരുമാനം ഊരാണ്മക്കാര്‍ക്ക്‌ ഇഷ്‌ടമായില്ല. രാജാവിന്റെ വഴിപാട്‌ എങ്ങനെയും മുടക്കക്കാനായി ഊരാണ്മക്കാര്‍ ശ്രമം ആരംഭിച്ചു. ക്ഷേത്ര ജീവനക്കാരും നാട്ടുകാരില്‍ നല്ലൊരു വിഭാഗവം ഇതിന്‌ കൂട്ടുനില്‍കുകയില്ലെന്ന്‌ ഊരാഴ്‌മക്കാര്‍ക്ക്‌ അറിയാമായിരുന്നു. മനസ്സില്‍ വിദ്വേഷത്തിന്റെ കറ നിറഞ്ഞപ്പോള്‍ ഭഗവാനെ മറന്ന ഇവര്‍ ഞള്ളലി എന്നു പേരായ ഒരു ഊരാളന്റെ ഇല്ലത്ത്‌ യോഗം കൂടി. പണ്ട്‌ ഞള്ളലി നമ്പൂതിരിയുടെ ഇല്ലം ഇരുന്ന സ്ഥലമാണ്‌ ഇപ്പോഴത്തെ മിനി സിവില്‍ സ്‌റ്റേഷന്‍. ഏതു വിധേനയും രാജാവിന്റെ ‘പെരുന്തമൃത്‌ പൂജ’ മുടക്കാന്‍ ഞള്ളലി നമ്പൂതിരിയെ സര്‍വ്വസമ്മതമായി ഊരാണ്മക്കാര്‍ അധികാരപ്പെടുത്തി. ഊരാഴ്‌മക്കാരുടെ തീരുമാനമെല്ലാം രാജാവ്‌ അറിഞ്ഞെങ്കിലും പ്രതിരോധ നടപടികള്‍ സ്വീകരിക്കാതെ പെരുന്തമൃത്‌ പൂജ നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
വഴിപാട്‌ ദിവസം രാജാവും, കുടുംബാഗംങ്ങള്‍, 
ഭക്തജനങ്ങള്‍, ബ്രാഹ്മണര്‍, ക്ഷേത്രജീവനക്കാര്‍, മേളക്കാര്‍ തുടങ്ങിയവരും ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഊരാഴ്‌മക്കാര്‍ മാത്രം വന്നില്ല. എല്ലാ വിഭവങ്ങളും ഭഗവാന്‌ നിവേദിക്കാനായി പാത്രങ്ങളില്‍ പകര്‍ന്ന്‌ പുറത്ത്‌ നടയ്ക്കല്‍ കൊണ്ടുവന്ന്‌ വച്ചു. ഈ സമയത്ത്‌ വായ്‌ നിറയെ വെറ്റില മുറുക്കി ചവച്ചുകൊണ്ട്‌ ഞള്ളലി നമ്പൂതിരി പടിഞ്ഞാറെ നടയിലൂടെ കടന്ന്‌ സോപാനത്തിങ്കല്‍ എത്തി നിവേദ്യത്തില്‍ മുറുക്കിത്തുപ്പി അശുദ്ധമാക്കി പൂജാഭംഗം വരുത്തി. തിരിച്ച്‌ പടിഞ്ഞാറെ ചുറ്റമ്പലത്തിലുള്ള വാതില്‍കൂടെത്തന്നെ ഇറങ്ങിപ്പോകവെ ഉഗ്രവിഷമുള്ള ഒരു സര്‍പ്പം അദ്ദേഹത്തെ ദംശിക്കുകയും വേച്ചുവേച്ച്‌ ഒരു വിധം പടിഞ്ഞാറെ ഗോപുരം കടന്ന അദ്ദേഹം അവിടെ വീണ്‌ തല്‍ക്ഷണം മരണമടയുകയും ചെയ്‌തു. ഉടന്‍ തന്നെ പടിഞ്ഞാറെ ചുറ്റമ്പലത്തിന്റെ വാതില്‍ താനെ അടയുകയും ‘ഇനി മേലില്‍ ഈ നട തുറക്കരുത്‌’ എന്ന്‌ ശ്രീകോവില്‍ നിന്നും അശരീരി കേട്ടുവെന്നുമാണ്‌ ഐതിഹ്യം. അന്ന്‌ അടഞ്ഞ ആ വാതില്‍ ഇന്നും തുറക്കപ്പെടാതെ തന്നെ കിടക്കുന്നു. പിന്നീട്‌ പടിഞ്ഞാറെ ചുറ്റമ്പലത്തിലുള്ള വാതില്‍ എടുത്തുകളഞ്ഞ്‌ ചുമര്‍ കെട്ടി അവിടെ അടച്ചുവെങ്കിലും പടിഞ്ഞാറു ഭാഗത്ത്‌ മതില്‍ക്കകത്തോടു ചേര്‍ന്ന്‌ വിളക്കു മാടത്തറയിലുള്ള രണ്ടാമത്തെ വാതില്‍ ഇന്നും ഒരു സ്‌മാരകം പോലെ തുറക്കാത്ത വാതിലായി നിലകൊള്ളുന്നു._____🙏🙏🙏🙏


*ഹര ഹര മഹാദേവ____💛💛💛*

Saturday, September 3, 2022

ശിവഭാഗവാന് ഈ വഴിപാടുകൾ പ്രിയങ്കരം

#ശിവഭാഗവാന് ഈ വഴിപാടുകൾ പ്രിയങ്കരം
ശിവക്ഷേത്രത്തിൽ പിൻവിളക്ക് കത്തിക്കുന്നതിന് പ്രത്യേകം പ്രാധാന്യമുണ്ട്. ശ്രീകോവിലിന്‍റെ പുറകിലായി സ്ഥാപിച്ചിട്ടുള്ള വിളക്കാണ് പിൻവിളക്ക്. ഇത് പാര്‍വ്വതീ ദേവിയാണെന്നാണ് സങ്കല്പം.

പിൻവിളക്ക് കത്തിച്ചാൽ ദാമ്പത്യ സൗഖ്യം, പ്രണയ സാഫല്യം എന്നിവ ഫലമായി ലഭിക്കും. ശിവക്ഷേത്ര ദർശനത്തിൻ്റെ പൂർണഫലം ലഭിക്കണമെങ്കിൽ പാർവതീ ദേവിക്ക് പിൻവിളക്ക് വഴിപാടുകൂടി സമർപ്പിക്കണം എന്നാണ് വിശ്വാസം. 21 ദിവസം തുടർച്ചയായി പിൻവിളക്ക് വഴിപാട് അത്യുത്തമം 

പൊതുവേ ദശാസന്ധി കാലങ്ങൾ ദോഷകരമാണ്. അതിന് പരിഹാരമായി മൃത്യുജ്ഞയ ഹോമമാണ് ആചാര്യന്മാര്‍ പറയാറുള്ളത്. ആഭിചാരദോഷം, അപസ്മാര ബാധ. ദുഷ്ടഗ്രഹ ബാധ മുതലായവയിൽ നിന്ന് മുക്തി നേടുന്നതിന് അഘോര ഹോമം നടത്തണം. രുദ്രസൂക്ത പുഷ്പാഞ്ജലിയും ഇത്തരം ദോഷശാന്തിക്ക് ഉത്തമമാണ്.

പ്രദോഷവ്രതം, തിങ്കളാഴ്ച വ്രതം എന്നിവ അനുഷ്ടിക്കുകയാണെങ്കിൽ കുടുംബപരമായും ദാമ്പത്യപരമായുമുള്ള ദോഷങ്ങളെല്ലാം അകന്ന് പോകും.

ഐശ്വര്യത്തിനും ദാമ്പത്യ സൗഖ്യത്തിനും ആയുരാരോഗ്യ സൗഖ്യത്തിനും ഇഷ്ട മംഗല്യം ലഭിക്കുന്നതിനും തിങ്കളാഴ്ച ദിവസം വ്രതമെടുത്ത് ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്.

ശനിദശയോ ഏഴരശനി, കണ്ടകശനി മുതലായവയോ അനുഭവിക്കുന്നവര്‍ പതിവായി ശനിയാഴ്ചകളിൽ ശിവക്ഷേത്ര ദര്‍ശനവും വഴിപാടുകളും നടത്തിയാൽ ദോഷ ശാന്തിയുണ്ടാകും.

നീലശംഖു പുഷ്പം കൊണ്ട് അര്‍ച്ചന നടത്തുന്നത് ഏഴരശനി, കണ്ടകശനി, ശനിദശ മുതലായവ കൊണ്ടുള്ള ദോഷങ്ങൾ അകലുന്നതിന് ഉത്തമമാണ്.

ശ്രീപരമേശ്വരന് പ്രിയങ്കരമായ മറ്റൊരു വഴിപാടാണ് ധാര. ശിവലിംഗത്തിന് മുകളിൽ ഒരു പ്രത്യേക പാത്രം സ്ഥാപിച്ചിട്ടുണ്ടാകും. ഇതിനെ ധാരകീടാരം എന്ന് പറയുന്നു. ഇതിൽ നിന്നും ധാരാദ്രവ്യം ഇടമുറിയാതെ പ്രവഹിച്ച് ശിവലിംഗത്തിൽ പതിക്കുന്നതിനെയാണ് ധാരയെന്ന് പറയുന്നത്.

ശുദ്ധജലം, കരിക്ക് തുടങ്ങിയവ ധാരക്ക് ഉപയോഗിക്കുന്നു. ഗംഗ ശിവന്‍റെ ജടയിൽ പതിച്ച ശേഷമാണ് ഭൂമിയിലൂടെ പ്രവഹിക്കാൻ തുടങ്ങിയത് എന്നാണ് വിശ്വാസം. ഈ തത്വത്തെ ആധാരമാക്കിയാണ് ധാര നടത്തുന്നത്.

ധാരാ തീര്‍ത്ഥം ഗംഗാ ജലമാണെന്നാണ് സങ്കല്പം. ധാര നടത്തി വരുന്ന തീര്‍ത്ഥം സേവിക്കുന്നത് ഏറെ ഉത്തമമാണ്. ശിവൻ്റെ ശിരസ്സ് എപ്പോഴും അഗ്നികൊണ്ട് ജ്വലിക്കുന്നതിനാൽ അത് ശീതീകരിക്കുന്നതിനാണ് ധാര ചെയ്യുന്നത് എന്ന് മറ്റൊരു വിശ്വാസവുമുണ്ട്.

കുടുംബപരമായി ശിവന്‍റെ അനുഗ്രഹം ലഭിക്കാത്തവര്‍ക്ക് ധാര കഴിക്കുന്നത് വളരെ നല്ലതാണ്. അഭിഷേകമാണ് ശിവക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട്. പാൽ, ഇളനീര്‍, നെയ്യ്, എണ്ണ, ഭസ്മം, പനിനീര്‍ മുതലായവ അഭിഷേകത്തിനായി ഉപയോഗിക്കാം.

ശിവന് അഭിഷേകം ചെയ്ത പാൽ, ഇളനീര്‍ എന്നിവ പ്രഭാതത്തിൽ സേവിച്ചാൽ ഉദര രോഗങ്ങൾ ശമിക്കും. പാൽ അഭിഷേകം ചെയ്താൽ സന്താന ഭാഗ്യവും ഇളനീര്‍ അഭിഷേകം ചെയ്താൽ മനസുഖവുമാണ് ഫലം.

അഭിഷേകം ചെയ്ത നെയ്യ് സേവിച്ചാൽ ബുദ്ധിശക്തി വര്‍ദ്ധിക്കുകയും ബുദ്ധി ഭ്രമം അകലുകയും ചെയ്യും. അപസ്മാരാധിരോഗങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതിന് ഭഗവാന് അഭിഷേകം ചെയ്ത നെയ്യ് സേവിക്കുന്നത് ഉത്തമമാണ്.

എണ്ണകൊണ്ട് അഭിഷേകം ചെയ്താൽ രോഗ ശാന്തിയുണ്ടാകും. പനിനീര്‍കൊണ്ടുള്ള അഭിഷേകത്തിന് ശരീര സൗഖ്യമാണ് ഫലം. ഭസ്മംകൊണ്ടുള്ള അഭിഷേകം പാപനാശവും ദുരിതമോചനവും സിദ്ധിക്കുന്നതിന് ഉത്തമമാണ്.

പാര്‍വ്വതീ പരമേശ്വരന്മാരെ സങ്കല്പ്പിച്ച് സ്വയംവരാര്‍ച്ചന നടത്തുന്നതും ഉമാമഹേശ്വര പൂജ നടത്തുന്നതും വിവാഹ തടസ്സം അകന്ന് ഉത്തമമായ ദാമ്പത്യ ബന്ധം സിദ്ധിക്കുന്നതിനും ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാക്കുന്നതിനും നല്ലതാണ്.

Kdp

Friday, September 2, 2022

പെരുവനം

പെരുവനം

🙏ശ്രീ പരശുരാമനാൽ വിഭജിക്കപ്പെട്ട പ്രാചീന കേരളത്തിലെ 64 ഗ്രാമങ്ങളിൽ ഏറ്റവും പ്രധാന്യമുള്ള ഗ്രാമമായിരുന്നു പെരുവനം. പെരുവനത്ത് ഇരട്ടയപ്പനാണ് ഗ്രാമാധിപൻ. ആറര ഏക്കര്‍ വിസ്തൃതിയിൽ, പരന്ന്‌ കിടക്കുന്ന ക്ഷേത്രമതില്‍ക്കകം, പരമശിവന്റെ ജട പരന്നുകിടക്കുന്നു എന്നാണ് സങ്കല്‍പ്പം. അതുകൊണ്ട് മതിൽക്കകത്ത് കൊത്തും കിളയും പതിവില്ല. കിണറുകള്‍ മൂന്നും മതിലിനു പുറത്താണ്. വിസ്താരം കൂടിയ ഉയരം കുറഞ്ഞ ഒരു കുന്നിന്റെ നെറുകയിലാണ്‌ ഈ മഹാ ക്ഷേത്രം നിലകൊള്ളുന്നത്‌. അതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ പെരുവനത്തപ്പന്‍ ശൈലാദ്രീശ്വരനാണ്‌.

ഇന്നത്തെ തൃശൂർ ജില്ലയോളം വിസ്തൃതി പെരുവനം ഗ്രാമത്തിനുണ്ടായിരുന്നു. ഈ 4 അതിരുകൾ കാക്കുന്ന 4 ശാസ്താ ക്ഷേത്രങ്ങൾ ഇപ്പോഴും ഉണ്ട്. നാലുലക്ഷത്തിലധികം പറ നെല്ല് വരുമാനം ലഭിച്ചിരുന്ന വിപുലമായ ഭൂസ്വത്ത് ക്ഷേത്രത്തിനുണ്ടായിരുന്നു. 18 ചേരികളിലായി ഇത് വ്യാപിച്ചികിടന്നു. ഗ്രാമത്തിന്റെ സാമൂഹ്യ-രാഷ്ട്രീയചലനങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഈ ക്ഷേത്ര സഭകളായിരുന്നു. അത്കൊണ്ട് തന്നെ വ്യത്യസ്ത കാലഘട്ടങ്ങളിൽ വ്യത്യസ്ത നാട്ടുരാജാക്കന്മാരുടെ കിഴിലായിരുന്നു ക്ഷേത്ര ഭരണം. 
 
ക്ഷേത്രത്തിലെ ഭണ്ഡാരകല്ലിൽ  കൊത്തിയ ”ശൈലാബ്ധീശ്വര സോദരോ നരപതി:” എന്നാരംഭിക്കുന്ന ശ്ലോകമനുസരിച്ച് കൊല്ലവര്‍ഷം 933 ല്‍ സാമൂതിരിയുടെ ഭരണകാലത്താണ് ക്ഷേത്ര ജീര്‍ണോദ്ധാരണം നടത്തിയത് എന്ന് വിശ്വസിക്കപ്പെടുന്നു. അതിനുശേഷം സാമൂതിരിയിൽ നിന്ന് പറവൂര്‍ രാജാവ് ക്ഷേത്രഭരണം പിടിച്ചെടുത്തു. തുടർന്ന് പറവൂര്‍ രാജാവ് തിരുവിതാംകൂറിന് കീഴ്‌പ്പെട്ടപ്പോള്‍ ആ ഭാഗങ്ങള്‍ തിരുവിതാംകൂറിന്റേതായി. രാജവാഴ്ച അവസാനിച്ചപ്പോള്‍ രണ്ടു ദേവസ്വം ബോര്‍ഡുകളിലായി ഈ ക്ഷേത്രഭരണം പങ്കെടുകയും ചെയ്‌തു. അത്കൊണ്ട് കൊച്ചിൻ ദേവസ്വത്തിന്റെ അധിനതയിലുള്ള ഈ ക്ഷേത്രത്തില്‍ 🌷ഉച്ചപ്പൂജ നടത്താനുള്ള അവകാശം തിരുവിതാംകൂർ ദേവസ്വത്തിനാണ്.

••••••••••••••••••••••••••••••••••••••

*Forwarded as received*