🌻
🔅 *പഞ്ചസഭാ ക്ഷേത്രങ്ങൾ*
മഹാക്ഷേത്രങ്ങളാൽ മഹനീയമായ നാടാണ് തമിഴ്നാട്.
ശ്രീ നടരാജൻ അരുൾ താണ്ഡവമാടി എന്നു വിശ്വസിക്കുന്ന തമിഴ് നാട്ടിലെ അതിപ്രധാനമായ അഞ്ചു ക്ഷേത്രങ്ങളെ രത്നസഭ, കനകസഭ, രജതസഭ, താമ്രസഭ, ചിത്രസഭ, എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്..! പഞ്ചസഭാ ക്ഷേത്രങ്ങൾ എന്നും ഈ ക്ഷേത്രങ്ങളെ വിളിച്ചുവരുന്നു.
തിരുവാലങ്കോട്- രത്നസഭ. (ഇന്ദ്രസഭ)
ചിദംബരം - - കനകസഭ ( പൊന്നമ്പലം)
മധുര -- രജതസഭ (വെള്ളിയമ്പലം)
തിരുനെൽവേലി - താമ്രസഭ
കുറ്റാലം - - ചിത്രസഭ
ഈ ഒരോ സഭയിലെയും താണ്ഡവം
ഓരോ തരത്തിൽ ഉള്ളതായിരുന്നുവെന്നും വിശ്വസിച്ചു വരുന്നു.
രത്നസഭയിൽ ഊർദ്ധ്വതാണ്ഡവവും
കനകസഭയിൽ ആനന്ദതാണ്ഡവവും,(അനുഗ്രഹതാണ്ഡവം, )
രജത സഭയിൽ സന്ധ്യാതാണ്ഡവവും, ( ശിവൻ കാലു മാറ്റി ആടിയ താണ്ഡവം)
താമ്ര സഭയിൽ മുനിതാണ്ഡവവും.
ചിത്രസഭയിൽ ത്രിപുരതാണ്ഡവവും
ആണ് ആടിയത് എന്നാണ് വിശ്വാസം.
ഈ പഞ്ചസഭകളിൽ പ്രഥമവും പ്രധാനവുമായ താണ്ഡവം തിരുവാലങ്കോടിലെ രത്നസഭയാണെന്നും,
ഈ ക്ഷേത്രം ചിദംബരത്തിനും മുമ്പേയുണ്ടായിരുന്നതാണെന്നും
കോവിൽ പുരാണത്തിൽ പറയുന്നു.
രത്നസഭ :
തിരുവാലങ്കോട് ഊർദ്ധ്വതാണ്ഡവേശ്വര ക്ഷേത്രം.
ചെന്നൈയിൽ നിന്നും റെയിൽമാർഗ്ഗം
20 km.ഉം കാഞ്ചിപുരത്തു നിന്നും വടക്കു മാറി 40 കി.മീ ഉം അകലത്തിൽ സ്ഥിതി ചെയ്യുന്നു.
കനകസഭ :-
ചിദംബരം മഹാക്ഷേത്രം.
പഞ്ചഭൂതാലയ ആകാശക്ഷേത്രമാണ്.
ചിത്താകുന്ന അംബരം തന്നെ ചിദംബരം കനകസഭക്ക് ഇവിടെ കനകസഭ,
ചിത്സഭ,ന്യത്യസഭ, ദേവസഭ, രാജസഭ എന്നിങ്ങിനെ അഞ്ചു ഭാവങ്ങൾ ഉണ്ട്.ഇവ
വിജ്ഞാനമയകോശം
ആനന്ദമയകോശം,
മനോമയകോശം'
പ്രാണമയകോശം
അന്നമയകോശം
എന്നിങ്ങിനെ മനുഷ്യ ശരീരത്തിലെ പഞ്ചകോശങ്ങളെ പ്രതിനിധികരിക്കുന്നതായി വിശ്വസിക്കുന്നു. തെക്കേ ഗോപുരത്തിൽ 108 ഭാവങ്ങളിൽ നൃത്തമാടുന്ന നടരാജന്റെ വിഗ്രഹങ്ങൾ കൊത്തിവെച്ചിട്ടുണ്ട്.
ഭഗവാനെ ദർശിക്കുന്നതിന് തെക്കേ ഗോപുരം വഴി കയറിചെല്ലുന്നതാണ് ഇവിടെ വിശേഷമായി പറയുന്നത്. ധാരാളം സവിശേഷതകൾ ഉള്ള മഹനീയ ക്ഷേത്രമാണിത്.
രജത സഭ -'
മധുരമീനാക്ഷി ക്ഷേത്രം. -
ഓരോ യുഗത്തിലും ശിവൻ പതിനാറ് വീതം 64 ലീലകൾ ചെയ്ത ഇടമാണിതെന്ന് വിശ്വസിക്കുന്നു. നാരാജമൂർത്തി കാലുമാറ്റി താണ്ഡവമാടി ദർശനമരുളിയ ഇടമാണ് മധുര- ഇടതുകാൽ ഊന്നി വലതുകാൽ തൂക്കി ആടിയ ഈ സഭയെ രജത സഭ എന്നു പറയുന്നു.
പഞ്ചസഭകളും ഇവിടെ സമ്മേളിക്കുന്നുവെന്ന വിശ്വാസവും ഉണ്ട്.
ഒന്നാമത്തെ പ്രാകാരത്തിൽ രത്നസഭയും, കനക സഭയും,
വെള്ളിയമ്പലത്തിൽ രജത സഭയും നൂറ്റുകാൽ മണ്ഡപത്തിൽ ദേവസഭയും ആയിരം കാൽ മണ്ഡപത്തിൽ ചിത് സഭയും കമ്പത്തടി മണ്ഡപത്തിൽ ഊർദ്ധ്വതാണ്ഡവമൂർത്തിയുടെ വലിയ രൂപവും ഇരിക്കുന്നു. ഇവിടുത്തെ ആയിരം കാൽ മണ്ഡപത്തിൽ 985 തൂണുകൾ ഉണ്ട്. മദ്ധ്യത്തിൽ താണ്ഡവമാടുന്ന ശ്രീനടരാജന്റെ വലിയ വിഗ്രഹവും കാണാം
താമ്ര സഭ :- തിരുനെൽവേലി നെല്ലൈയപ്പർ കോവിൽ
പുണ്യനദിയായ താമ്രപർണ്ണിയുടെ തീരത്ത് നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്നു. ശിൽപ കലയുടെ അനുപമായചാരുത കൊണ്ട് കണ്ണിന് ഇമ്പമാകുന്ന ക്ഷേത്രം തന്നെ.
ചിത് സഭ :- കുറ്റാലം ശിവക്ഷേത്രം.
തിരുനെൽവേലിയിൽ നിന്നും 78 കി.മീറ്ററും തെങ്കാശിയിൽ നിന്നും 5 കി.മീറ്ററും ദൂരമുണ്ട് ഈ ക്ഷേത്രത്തിലെത്താൻ. പ്രസിദ്ധമായ കുറ്റാലം വെള്ളച്ചാട്ടത്തിനടുത്തു തന്നെ.. ത്രികുടമല, ത്രി കുടാചലം എന്നും ഈ ക്ഷേത്രത്തിന് പേരുണ്ട്. 64 ശക്തിപീoങ്ങളിൽ ഒന്നുമാണ്.
ഭഗവാൻ താണ്ഡവമാടിയ ഈ പഞ്ചസഭകളിലും ജീവിതത്തിൽ ഒരിക്കലെങ്കിലും വന്നു തൊഴാനായാൽ അത് അതീവ പുണ്യദായകം തന്നെയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..!
_കടപ്പാട് :_
🌼🪄🌼🪄🌼🪄🌼🪄