Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, April 23, 2021

നാഗ സന്യാസി

ആർക്കൊക്കെ നാഗ സന്യാസി ആവാം: 

1. ഒരാൾക്ക് അതിനുള്ള താല്പര്യം വന്നു കഴിഞ്ഞാൽ 13 അഘാഡകൾ ആണ് ഉള്ളത്. അതിൽ ഏതെങ്കിലും ഒന്നിനെ സമീപിക്കണം. 

2. ആ വ്യക്തിയെ കുറിച്ച് വളരെ വിശദമായി അന്വേഷണം അഘാടകൾ നടത്തും. അർഹത ഉള്ള ആളാണെന്നു കണ്ടാൽ മാത്രം പ്രവേശന അനുമതി നൽകും. അതായത് ആർക്കും നാഗ സന്യാസി ആവാൻ സാധിക്കില്ല. 

3. ഈ വെക്തി വ്യതിചലിക്കാതെ ബ്രഹ്മചര്യം, രാഷ്ട്രത്തിന് വേണ്ടി ചെയ്യുന്ന രാഷ്ട്ര ദാനം പ്രഥമമായി അംഗീകരിക്കണം. 

4. ബ്രഹ്മചാരി എന്ന തസ്തികയിൽ ഇങ്ങനെ 6 മുതൽ പന്ത്രണ്ട് വർഷം വരെ അഘാടയിൽ തുടരണം 

5. ഇത് പൂർത്തിയായാൽ വെക്തി തയ്യാറായി എന്ന് ഗുരുവിന് തോന്നിയാൽ അവനവനു വേണ്ടി പിണ്ഡതർപ്പണം നടത്തണം.. അതായത് മരിച്ചെന്നു സങ്കല്പിച്ച് ബലി ഇടണം സ്വയം. ദേഹം ഉപേക്ഷിച്ചു.. 

6. അതിന് ശേഷം കുംഭ സ്നാനം നടത്തി മന്ത്ര ദീക്ഷ  

7. അടുത്ത ഘട്ടം മഹാപുരുഷൻ എന്നതാണ്. മഹാപുരുഷൻ രുദ്രാക്ഷവും കാവിയും ജമന്തി പൂക്കളും അണിഞ്ഞു , ദേഹത്ത് ഭസ്മവും പൂശിയാണ് അഘാടകളിൽ കാണപ്പെടുക. 

8. മഹാപുരുഷനായി പൂർണത ലഭിചെന്ന് ഗുരുവിനു ബോധ്യമായാൽ അവധൂതൻ എന്ന ആശ്രമത്തിലേക്കു നാഗസന്യാസി നീങ്ങും. തല മുണ്ഡനം ചെയ്തു വീണ്ടും പിണ്ഡ തർപ്പണം നടത്തും. അവധൂതൻ വസ്ത്രങ്ങൾ അടക്കം എല്ലാം ത്യജിക്കണം.. 

9. അവധൂതർ അഘാടകൾ ഉപേക്ഷിച്ചു ഹിമാലയ സാനുക്കളിൽ തപസ്സിൽ തുടരും. കൊടും തണുപ്പിൽ വസ്ത്രങ്ങൾ ഒന്നുമില്ലാതെ തപസ്സിലാണ് പിന്നീട്.. ഹിമാലയ സാനുക്കളിലെ പച്ചമരുന്നിലൊക്കെയാണ് ജീവൻ നിലനിർത്തുന്നത്.  കുംഭ മേളക്ക് മാത്രമാണ് അവർ ജനമധ്യത്തിലേക്കു ഇറങ്ങുക. അത്‌ കഴിഞ്ഞാൽ നിങ്ങളെ അവരെ കാണുകയുമില്ല.. ഒരു സാധാരണ മനുഷ്യന് ജീവിക്കാൻ സാധിക്കാത്ത കൊടും തണുപ്പുള്ള ജീവിത സാഹചര്യങ്ങളിൽ അവർ വീണ്ടും പോവുന്നു.... 

അതാണ് പ്രതേകതയും.. ഇവിടെ കുംഭമേളയ്ക്ക് ഉള്ള സമയം ആണെന്നു കലണ്ടറിൽ നോക്കി ഹിമാലയം ഇറങ്ങി വരുന്നതല്ല ഇവർ ആരും.. അവർ തന്നെ കാലം കണക്ക് കൂട്ടി 12 വർഷം കൂടുമ്പോൾ മല ഇറങ്ങി വരുന്നതാണ്.. ഇവിടെ കോറോണ ആണെന്നോ ഇവിടെ സർക്കാർ അവർക്ക് വേണ്ടി എല്ലാം ഒരുക്കി എന്നോ അവര് അറിഞ്ഞു പോലുമുണ്ടാവില്ല എന്നതാണ് സത്യം.. 

10.ധർമത്തിന് , രാഷ്ട്രത്തിന് , ഒരു പ്രതിസന്ധി വന്നാൽ അവർ തങ്ങളുടെ തപോ ശക്തി കൊണ്ടും , ആയുധങ്ങൾ കൊണ്ടും കർമ്മ നിരതർ ആവും എന്നതാണ് ഇവരുടെ പ്രതേകതയായി പറയുന്നത്. 

ഏത് ശാസ്ത്രമെടുത്ത് അളന്നു നോക്കിയാലും ലോകത്തിന് മുന്നിൽ അത്ഭുതമായി മാറിയ ഈ മനുഷ്യരെ നമ്മുക്ക് പരിഹസിക്കാൻ തോന്നുന്നുണ്ട് എങ്കിൽ അത്‌ നമ്മുടെ വിവരക്കേട് മാത്രമാണ്..!
©
കടപ്പാട്..

Thursday, April 15, 2021

കൂവളം

🌾🙏🌸 കൂവളം 🌸🙏🌾

🍃ശിവമല്ലി, ശിവദ്രുമം ബില്വം (vilvvam) തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഒരു പുണ്യവൃക്ഷമാണ്. ഇതിന്റെ മുള്ളുകൾ ശക്തി സ്വരൂപവും, ശാഖകള്‍ വേദവും, വേരുകള്‍ രുദ്രരൂപവുമാണെന്ന് സങ്കൽപ്പിക്കപ്പെടുന്നു. കൂവളത്തിൻ്റെ മൂന്നായി പിരിഞ്ഞ ഇതളുകള്‍ ശിവന്റെ തൃക്കണ്ണുകളാണെന്നാണ് വിശ്വാസം.
അമാവാസി, പൗർണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍  കൂവളത്തെയും സ്വാധീനിക്കുന്നു. ആയതിനാൽ ഈ ദിവസം കൂവളത്തില ഔഷധ അവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. ഇതോടൊപ്പം മാസപ്പിറവി, അഷ്ടമി, നവമി. ചതുര്‍ത്ഥി, തിങ്കളാഴ്ച എന്നീ ദിവസങ്ങളിലും കൂവളത്തില പറിക്കാൻ പാടില്ല. ഈ ദിവസങ്ങളിൽ ഇല പറിച്ചാൽ ശിവകോപത്തിന് കാരണമാകുമെന്നാണ് വിശ്വാസം.
ഈ ദിവസങ്ങളിലെ പൂജാദി കാര്യങ്ങൾക്ക് തലേ ദിവസത്തെ ഇല ഉപയോഗിക്കാം. ചിത്തിര നക്ഷത്രക്കാരുടെ ജന്മവൃക്ഷം കൂടിയാണ് കൂവളം.

കൂവളം സമര്‍പ്പിച്ചാൽ ഫലം മോക്ഷം...
ബില്വാഷ്ടകം ജപിച്ചു കൂവളത്തില ശിവന് സമർപ്പിച്ചാൽ സകല പാപങ്ങളും വിട്ട് മോക്ഷം കിട്ടുമെന്നാണ് ഐതിഹ്യം.

🍃ബില്വാഷ്ടകം

🙏''ത്രിദളം ത്രിഗുണാകാരം ത്രിനേത്രം ച ത്രിയായുധം ത്രിജന്മ പാപസംഹാരം ഏകബില്വം ശിവാർപ്പണം ത്രിശാഖൈഃ ബില്വപത്രൈശ്ച അച്ചിദ്രൈഃ കോമലൈഃ ശുഭൈഃ തവപൂജ്യാമ് കരിഷ്യാമി ഏകബില്വം ശിവാർപ്പണം കോടി കന്യാ മഹാദാനം തിലപർവ്വത കോടയഃകാഞ്ചനം ക്ഷീരദാനേന ഏകബില്വം ശിവാർപ്പണം കാശീക്ഷേത്ര നിവാസം ച കാലഭൈരവ ദർശനം പ്രയാഗേ മാധവം ദൃഷ്ട്വാ ഏകബില്വം ശിവാർപ്പണം
ഇന്ദുവാരേ വ്രതം സ്ഥിത്വാ നിരാഹാരോ മഹേശ്വരാഃ
നക്തം ഹൗഷ്യാമി ദേവേശ ഏകബില്വം ശിവാർപ്പണം
രാമലിംഗ പ്രതിഷ്ഠാ ച വൈവാഹിക കൃതം തഥാ
തടാകാനിച സംധാനം
ഏകബില്വം ശിവാർണം
അഖംഡ ബില്വപത്രം ച ആയുതം ശിവപൂജനം
കൃതം നാമ സഹസ്രേണ ഏകബില്വം ശിവാർപ്പണം
ഉമയാ സഹദേവേശ നന്തി വാഹനമേവ ച
ഭസ്മലേപന സർവ്വാംഗം ഏകബില്വം ശിവാർപ്പണം
സാളഗ്രാമേഷു വിപ്രാണാം
തടാകം ദശകൂപയോഃ
യജ്ഞ കോടി സഹസ്രസ്ച ഏകബില്വം ശിവാർപ്പണം
ദംതി കോടി സഹസ്രേഷു അശ്വമേധ ശതക്രതൗ
കോടികന്യാ മഹാദാനം
ഏകബില്വം ശിവാർപ്പണം
ബില്വാണാം ദർശനം പുണ്യം സ്പർശനം പാപനാശനം
അഘോര പാപസംഹാരം ഏകബില്വം ശിവാർപ്പണം
സഹസ്രവേദ പാടേഷു ബ്രഹ്മസ്ഥാപന മുച്യതേ
അനേകവ്രത കോടീനാം ഏകബില്വം ശിവാർപ്പണം
അന്നദാന സഹസ്രേഷു സഹസ്രോപ നയനം തഥാ
അനേക ജന്മപാപാനി ഏകബില്വം ശിവാർപ്പണം ബില്വസ്തോത്രമിദം പുണ്യം യഃ പഠേശ്ശിവ സന്നിധൗ
ശിവലോകമവാപ്നോതി ഏകബില്വം ശിവാർപ്പണം🙏

🍃വീടിൻ്റെ തെക്കു വശത്തോ പടിഞ്ഞാറ് വശത്തോ കൂവളം നടുന്നതും എല്ലാ ദിവസവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കുന്നതും കുടുംബത്തിൽ ഐശ്വര്യം ലഭിക്കുന്നതിനു കാരണമാണ്. ഒരു കൂവളം നട്ടാൽ അശ്വമേധ യാഗം, കാശി-രാമശ്വര ശിവക്ഷേത്ര ദര്‍ശനം, ആയിരം പേര്‍ക്ക് അന്നദാനം, ഗംഗാ സ്നാനം എന്നിവയുടെ ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. ശുദ്ധവൃത്തി ഇല്ലാത്ത സ്ഥലങ്ങളിൽ കൂവളം നട്ടാൽ കുടുംബത്തിന് ദോഷമുണ്ടാകും. കൂവളം നശിക്കാതെ നോക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
🙏 🌸🙏 ഓം നമഃശിവായ 🙏🌸🙏
🌾🙏🌸🌹🌿🍃🌾🙏🌸🌹🌿🍃🌾🙏🌸🌹🌿🍃കടപ്പാട്:സോഷ്യൽ മീഡിയ

https://www.facebook.com/groups/1971665999606245/permalink/3612197675553061/

Sunday, April 4, 2021

ശിവനില്‍ സര്‍വ്വദേവന്‍മാരും വസിക്കുന്നു

ശിവനില്‍ സര്‍വ്വദേവന്‍മാരും വസിക്കുന്നു.
🙏 സര്‍വ്വദേവന്മാരിലും ശിവനും വസിക്കുന്നു. ശിവന്റെ വലതുവശത്ത് സൂര്യനും ബ്രഹ്മമാവും, ഗാര്‍ഹപത്യം, ദക്ഷിണം, ആഹവനീയം എന്നീ മൂന്നഗ്നികളും വസിക്കുന്നു. ഇടതുഭാഗത്ത് ഉമയും വിഷ്ണുവും സോമനും സ്ഥിതിചെയ്യുന്നു. ആരാണോ ഗോവിന്ദനെ നമസ്‌ക്കരിക്കുന്നത് അവര്‍ ശിവനെത്തന്നെയാണ് നമസ്‌കരിക്കുന്നത്. ആരാണോ വിഷ്ണുവിനെ ഭക്തിയോടെ പൂജിക്കുന്നത് അവര്‍ വൃഷധ്വജനായ ശിവനെത്തന്നെയാണ് പൂജിക്കുന്നത്. ശിവനെ ദ്വേഷിക്കുന്നവര്‍ വിഷ്ണുവിനെത്തന്നെയാണ് ദ്വേഷിക്കുന്നത്. ശിവനെ അറിയാത്തവര്‍ വിഷ്ണുവിനെയും അറിയുന്നില്ല.

‘പുല്ലിംഗം സര്‍വമീശാനം
സ്ത്രീലിംഗം ഭഗവത്യുമാ’ (രുദ്രഹൃദയോപനിഷത്ത്)

 ഇങ്ങനെ അനേകം ഉദാഹരണങ്ങള്‍കൊണ്ടു സ്ഥാപിച്ചിരിക്കുന്നത് സര്‍വദേവതൈക്യമാണ്. ദേവീസങ്കല്പത്തെ സ്ത്രീസങ്കല്പത്തിലും ദേവസങ്കല്പത്തെ പുരുഷരൂപത്തിലും വ്യത്യസ്തവ്യക്തികളായി ധരിക്കുന്നവര്‍ക്ക് ഈ തത്ത്വം മനസ്സിലാക്കുവാന്‍ പ്രയാസമുണ്ട്. അചഞ്ചലനായ പുരുഷന്റെ വ്യാപാരശക്തിയാണ് ഉമയെന്നും, ദേവിയെന്നും വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു വ്യക്തിയെക്കൂടാതെ ശക്തിയുണ്ടാകുന്നില്ല. ശക്തി വ്യക്തിയില്‍ അടങ്ങിയിരിക്കുന്നു. ഈ ശക്തിക്ക് രൂപകല്പന നടത്തിയതാണ് ദേവീസങ്കല്പം. ഉപാസനാശേഷികൊണ്ട് തപസ്വികളായ ആചാര്യന്‍മാര്‍ക്ക് ഈ വ്യക്തിഭാവത്തിന് സജീവമായ സരൂപത ലഭിച്ചിട്ടുണ്ട്. ശക്തിയും അചഞ്ചലനായ പുരുഷന്റെ വ്യാപനസ്വഭാവമാണ്. ഇക്കാരണത്താല്‍ ഉമയും ശങ്കരനും വിഷ്ണുവും ഒന്നാണെന്നും തെളിയുന്നു.

‘ഉമാശങ്കരയോഗോ യ:
സയോഗോ വിഷ്ണുരുച്യതേ’

പുരുഷനും ശക്തിയും, രുദ്രനും ഉമയും ഒന്നുതന്നെയാണെന്നും, സര്‍വദേവതാഭാവങ്ങളുടെയും ദേവീ സങ്കല്‍പങ്ങളുടെയും തത്ത്വം ശിവശക്തൈ്യക്യമാണെന്നും മേല്‍പറഞ്ഞ ഉപനിഷദ് വാക്യങ്ങളിലൂടെ ധരിക്കേണ്ടതാണ്. ഗന്ധവും പുഷ്പവും പോലെയും അര്‍ഥവും വാക്കും പോലെയും, പകലും രാത്രിയും പോലെയും, നിഴലും വെളിച്ചവും പോലെയും, ശിവനും ശക്തിയും, ദേവനും ദേവിയും അഭേദ്യവ്യക്തിത്വമാണ്
🙏
ശങ്കര മാഹാത്മ്യം 
🙏
ഭഗവാൻ ശ്രീ പരമേശ്വരനെ കുറിച്ചുള്ള ശുക ബ്രഹ്മര്‍ഷിയുടെ ചോദ്യത്തിന്  പിതാവായ വ്യാസ മഹർഷി നൽകിയ ഉത്തരം ഇങ്ങനെ... 
  ‘സര്‍വദേവാത്മകോ രൂദ്ര:
സര്‍വദേവാ: ശിവാത്മക:
രുദ്രസ്യ ദക്ഷിണേ പാര്‍ശ്വേ:
രവിര്‍ ബ്രഹ്മാ ത്രയോഗ്നയ:
വാമപാര്‍ശ്വേ ഉമാദേവീ
വിഷ്ണു: സോമോപി തേ ത്രയ:
യാ ഉമാ സാസ്വയം വിഷ്ണുര്‍-
യോ വിഷ്ണു: സ ഹി ചന്ദ്രമാ:
യേ നമസ്യന്തി ഗോവിന്ദം
തേ നമസ്യന്തി ശങ്കരം
യേര്‍ച്ചയന്തി ഹരിം ഭക്ത്യാ
തേര്‍ച്ചയന്തി വൃഷധ്വജം
യേ ദ്വിഷന്തി വിരൂപാക്ഷം
തേ ദ്വിഷന്തി ജനാര്‍ദനം
യേ രുദ്രം നാഭിജാനന്തി
തേ ന ജാനതി കേശവം
എല്ലാവർക്കും എപ്പോഴും ശിവഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ🙏
കടപ്പാട്
Fb post

Friday, April 2, 2021

ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ

ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കു കിഴക്കേ മൂലയിലെത്തുമ്പോൾ വടക്കു പടിഞ്ഞാറു ഭാഗത്തേയ്ക്ക് നോക്കിത്തൊഴുന്നതിന്റെ ഐതീഹ്യം...

പണ്ട് പദ്മകല്പത്തിന്റെ ആദിയിൽ, സൃഷ്ടി കർമ്മത്തിലേർപ്പെട്ടു കൊണ്ടിരിയ്ക്കുകയായിരുന്ന ബ്രഹ്മാവിനു മുന്നിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവമുണ്ടാകാൻ ഒരു അവസരം വേണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു വിഗ്രഹം തീർത്ത് അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ സന്താനസൗഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുവന്ന സുതപസ്സ് എന്ന രാജാവും പത്നിയായ പ്രശ്നിയും ബ്രഹ്മാവിൽനിന്ന് ഈ വിഗ്രഹം കരസ്ഥമാക്കി. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായി അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ടു. പുത്രൻ വേണമെന്ന് മൂന്നു പ്രാവശ്യം പ്രാർത്ഥിച്ചു .തഥാസ്തു എന്ന് പറഞ്ഞു ഭഗവൻ അവരെ അനുഗ്രഹിച്ചു. ഭഗവാൻ താൻ തന്നെ മൂന്നു ജന്മങ്ങളിൽ അവരുടെ മകനായി അവതരിയ്ക്കാമെന്ന് അരുൾ ചെയ്തു. തുടർന്ന് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി പ്രശ്നിഗർഭൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ അവരുടെ പുത്രനായി വാമനൻ എന്ന പേരിൽ അവതരിച്ചു. തുടർന്ന് ദ്വാപരയുഗത്തിൽ അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീകൃഷ്ണൻ എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.

തുടർന്ന് അവതാരമൂർത്തി തന്നെയായ ശ്രീകൃഷ്ണഭഗവാൻ ഈ വിഗ്രഹം മഥുരയിൽ നിന്ന് ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം പണിത് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നും രാവിലെ അദ്ദേഹം പത്നിമാരായ രുഗ്മണിയ്ക്കും സത്യഭാമയ്ക്കുമൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. ഒടുവിൽ ദ്വാപരയുഗം കഴിഞ്ഞ് ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ തന്റെ ഭക്തനായ ഉദ്ധവരോട് താൻ പൂജിച്ച വിഗ്രഹമൊഴികെ മറ്റെല്ലാം നശിയ്ക്കുന്ന ഒരു പ്രളയം ഏഴുദിവസം കഴിഞ്ഞുണ്ടാകുമെന്നും അതിൽ രക്ഷപ്പെടുന്ന വിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയെയും വായുദേവനെയുംഏല്പിയ്ക്കണമെന്നും അറിയിച്ചു. ഉദ്ധവർ പറഞ്ഞതുപോലെത്തന്നെ ചെയ്തു. കടലിൽനിന്ന് പൊക്കിയെടുത്ത വിഗ്രഹവുമായി ബൃഹസ്പതിയും വായുദേവനും സഞ്ചരിയ്ക്കുന്ന വഴിയിൽ ഭാർഗ്ഗവക്ഷേത്രത്തിൽ ഒരിടത്തെത്തിയപ്പോൾ പാർവ്വതീപരമേശ്വരന്മാരുടെ താണ്ഡവനൃത്തം ദർശിച്ചു. തുടർന്ന് അവരുടെ അനുമതിയോടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരും അവിടത്തെ പ്രതിഷ്ഠ ഗുരുവായൂരപ്പനുമായി മാറി. ഈ പുണ്യമുഹൂർത്തത്തിൽ പങ്കെടുത്ത പാർവ്വതീപരമേശ്വരന്മാർ പിന്നീട് ശക്തിപഞ്ചാക്ഷരീധ്യാനരൂപത്തോടെ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് ഗുരുവായൂരിൽ പോകുന്ന ഭക്തർ മമ്മിയൂരിലും പോയാലേ യാത്ര പൂർണ്ണമാകൂ എന്ന് പറയുന്നതിന് കാരണം ഇതുതന്നെ. ഇതിന് കഴിയാത്തവർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുന്നു.
Pls visit fb
https://www.facebook.com/groups/1971665999606245/permalink/3551038101669019/

Kumbeshwar Pind

Very unique &rare Shivling known as Kumbeshwar Pind with twin pot at The Pateshwar Shiva temple complex. 
.
.

Pateshwar an ancient temple complex at ,Satara, Maharashtra             
This place is known for having  more than 1000 Shivlings also known as Pinds.
📷Kevinstandagephotograpy