Bhaskarananda Swami
കൈലാസത്തെക്കുറിച്ച് ചില നിഗൂഢ വസ്തുതകൾ..
ഇന്ത്യയിലും ടിബറ്റിലുമായി വ്യാപിച്ചു കിടക്കുന്ന കൈലാസ പർവ്വതം ഭൂമിശാസ്ത്രപരമായും ആത്മീയമായും നമ്മളെ ഏറെ സ്വാധീനിക്കുന്ന ഒരിടമാണ്.
ഹിമാലയത്തിന്റെ ഭാഗമായ കൈലാസം ഹൈന്ദവ സംസ്കാരവുമായി അടുത്ത ബന്ധം പുലർത്തുന്നു .
ബുദ്ധവിശ്വാസികൾക്ക് ഇവിടെ ബുദ്ധന്റെ വാസകേന്ദ്രവും ജൈനമതത്തിൽ തീർഥങ്കരന് ബോധോധയം ഉണ്ടായ സ്ഥലവുമാണ്.
എന്തൊക്കെ പറഞ്ഞാലും ധാരാളം വിശ്വാസങ്ങളും നിഡൂഢതകളും കൈലാസത്തെചുറ്റിയുണ്ട്.
"സ്ഫടികം " എന്നർഥം വരുന്ന സംസ്‌കൃത വാക്കിൽ നിന്നാണ് 'കൈലാസം 'എന്ന പദം ഉണ്ടായത്.
കൈലാസത്തിന്റെ റ്റിബറ്റൻ പേര് 'ഗാന്റിൻ പോചെ 'എന്നാണ്.
'ഗാൻ 'എന്ന പദത്തിനർത്ഥം മഞ്ഞിന്റെ കൊടുമുടി എന്നും, ' റിമ്പോചേ ' പദത്തിന് അമൂല്യമായത് എന്നുമാണ്. അതുകൊണ്ട് തന്നെ ഗാന്റിൻ പോചെ എന്നാൽ 'മഞ്ഞിന്റെ അമൂല്യരത്‌നം 'എന്നർത്ഥമുണ്ടെന്നു കരുതുന്നു.
ഹിന്ദു, ബുദ്ധമതത്തിൽ വിശ്വസിക്കുന്നവർ കൈലാസത്തെ ഇടത്തുനിന്നും വലത്തോട്ടു ചുറ്റുമ്പോൾ ജൈനമതക്കാർ കൈലാസത്തെ വലതുനിന്നും ഇടത്തോട്ടു പ്രദക്ഷിണം വയ്ക്കുന്നു.
കൈലാസപർവ്വതത്തിന്റെ പ്രദക്ഷിണവഴിയുടെ നീളം ഏതാണ്ട് 52 കി.മി ആണ്.
കൈലാസത്തിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ പർവ്വതാരോഹകർക്കുപോലും എത്തിചേരുവാൻ സാധ്യമല്ല.
പലരും ഇതിനായി ശ്രമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
1926 ൽ ഹഗ് ററ്റ്ലെഡ്ജ് കൈലാസത്തിന്റെ വടക്കുഭാഗത്തെകുറിച്ച് പഠിക്കുകയും,ഏതാണ്ട് 6000 അടി(1,800 മി) കയറുക തികച്ചും ദുഷ്കരമാണെന്നു കണ്ടെത്തുകയും ചെയ്തു.
പിന്നീടു 1936 ൽ ഹേർബെർട്ട് ടിച്ചി കൈലാസപർവ്വതം കയറുവാൻ ശ്രമം നടത്തി പിന്മാറി .
പിന്നീടു 1980ൽ ചൈന ഗവൺമെന്റ് റിൻഹോൾഡ് മെസ്സെനാർ എന്ന പർവ്വതാരോഹന് അനുവാദം നൽകി.
അയാളും പരാജയപ്പെട്ടു .
പിന്നീടു 2001ൽ ഒരു സ്പാനിഷ് സംഘത്തിന് പച്ചക്കൊടി കിട്ടിയെങ്കിലും തുടരെയുള്ള മരണങ്ങൾ കാരണം അങ്ങോട്ടുള്ള പർവ്വതാരോഹണം ചൈന നിർത്തി വച്ചു.
ഹെലികോപ്റ്ററിലും മറ്റും കൈലാസത്തിന്റെ മുകൾ ഭാഗം കാണാൻ ശ്രമിച്ചവർ പരാജയപ്പെടുകയാണുണ്ടായത് .
പല വട്ടം അവയുടെ എൻജിനുകൾ തകരാറിൽ ആയി തകർന്നു വീണു എന്നത് അതിശയകരമായി തോന്നാം .
മുൽക്ഷേവ് ഓണസ്റ് എന്ന റഷ്യൻ ഒപ്താൽമോളജിസ്റ്റ് ,,താൻ ഏഴു തവണ നടത്തിയ കൈലാസ പ്രദക്ഷിണത്തിൽ 7 തവണയും ചുറ്റളവിൽ,, മീറ്ററുകൾ വ്യത്യാസം വന്നതായി കണ്ടു .
അദ്ദേഹം പറയുന്നത് 50km വിസ്തീർണവും 3 km വിസ്തൃതിയുമുള്ള 'ഒരു എക്സ്ട്രാ ടെറസ്ട്രിയൽ സിറ്റി ' കൈലാസത്തിനുള്ളിൽ ഉണ്ട് ,അതാണ് ഈ അത്ഭുതങ്ങൾക്കു പിന്നിൽ എന്നതാണ് .
ഇന്നുവരെ മനുഷ്യന് മുന്നിൽ തല കുനിച്ചിട്ടില്ലാത്ത ഒരേയൊരു പർവതം കൈലാസമാണ് .
എവറസ്റ്റ് കൊടുമുടി പോലും കീഴടക്കിയ മനുഷ്യൻ 1812 മുതൽ കൈലാസം കീഴടക്കാൻ ശ്രെമിച്ചിട്ടു സാധിക്കുന്നില്ല .
ഒരു കാലത്ത് സോവിയറ്റ് യൂണിയനും അഡോൾഫ് ഹിറ്റ്ലറും വരെ ഹിമാലയത്തിന്റെ ടിബറ്റൻ ഏരിയകൾ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു .
" ശംഭാല " എന്നു പേരുള്ള അമൂല്യ രത്ന ശേഖരമുള്ള ഒരു രഹസ്യ മേഖല കൈലാസത്തിൽ ഉണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു .
സാറ്റലൈറ്റ് ചിത്രങ്ങളിൽ
ചുറ്റും താമരയുടെ ഇതളുകൾ പോലെ വിരിഞ്ഞു നിൽക്കുന്ന മലകൾക്കിടെയിലെ ഒരു മൊട്ടു പോലെയുള്ള കൈലാസം , ഗ്വാണ്ടനാ എന്ന ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും കൂട്ടിയിടിച്ചതിന്റെ ഫലമായി ഉയർന്നു വന്നതാണ് എന്നാണ് ഭൂമിശാസ്ത്ര സിദ്ധാന്തം .
അതിനു മുൻപ് ഇത് ' തെത്തിയൻ കടലി' ന്നടിയിൽ ആയിരുന്നത്രേ .
കൈലാസത്തിൽ ചില സമുദ്ര ജീവികളുടെ ഫോസിലുകളും സാളഗ്രാമങ്ങളും കാണപ്പെടുന്നതിന് കാരണം ഇതാണെന്ന് പറയപ്പെടുന്നു .
സമയം വേഗത്തിൽ സഞ്ചരിച്ച് പോകുന്നത് കാണണോ..
എങ്കിൽ കൈലാസത്തിലേക്ക് പോയാൽ മതി.
ഇവിടം സന്ദർശിച്ചിട്ടുള്ളവരുടെ അനുഭവങ്ങളിൽ നിന്നും അറിയുന്നത്,, ഇവിടെ വളർച്ച മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വേഗത്തിൽ നടക്കുമെന്നാണ്.
അതായത് നഖങ്ങളും മുടിയും സാധാരണയിൽ നിന്നും മാറി വേഗത്തിൽ വളരുമത്രെ.
അതുമാത്രമല്ല ,
വേഗത്തിൽ എല്ലായ്‌പ്പോഴും സ്ഥാനമാറ്റം സംഭവിക്കുന്ന ഒരിടംകൂടിയാണ് കൈലാസം.
അതിനാൽ ത്തന്നെ ആളുകൾക്ക് ദിശ കൃത്യമായി മനസ്സിലാകാൻ കഴിയാതെ വരുന്നു.
ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത് ട്രക്കേഴ്‌സിനെയാണ്.
ഇങ്ങനെ നിരന്തരം സ്ഥാനം മാറുന്നത് കൊണ്ടും കൂടിയാണ് ആർക്കും ഇതുവരെയും ഇതിന്റെ മുകളിൽ എത്താൻ കഴിഞ്ഞിട്ടില്ലത്രെ.
കനത്ത മഞ്ഞും -ദിവസേന ചുവപ്പ് , വെള്ളി ,സ്വർണം ,കറുപ്പ് , തവിട്ട് എന്നീ നിറങ്ങളിലേക്കുള്ള പർവതത്തിന്റെ ഭാവ മാറ്റവും,,അടിക്കടിയുള്ള കാലാവസ്ഥ വ്യതിയാനവും കൈലാസാരോഹണം കഠിനമാക്കുന്നു .
ടിബറ്റിൽ നിന്നുള്ള ബുദ്ധസന്യാസിയായ മിലെറെപ്പ എന്നൊരാൾക്കു മാത്രമാണ് കൈലാസത്തിന്റെ മുകളിലെത്താനായത് എന്നാണ് പറയപ്പെടുന്നത്.
എന്നാൽ ഇതിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ലഭ്യമല്ല.
ലോകത്തിന്റെ കേന്ദ്രം നമ്മുടെ കൈലാസമാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ?
എന്നാൽ അമേരിക്കയിലെയും റഷ്യയിലെയും നിരവധി ശാസത്രജ്ഞർ നടത്തിയ പരീക്ഷണങ്ങളിൽ നിന്നും പഠനങ്ങളിൽ നിന്നും വ്യക്തമായത് ലോകത്തിന്റെ അച്ചുതണ്ട് കൈലാസമാണെന്നാണ്.
ഭൂമിയുടെ അച്ചുതണ്ടെന്ന നിലയിൽ ആക്‌സിസ് മുണ്ടി (axis mundi ) എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിളിക്കുന്നത്.
ഇതിനവർ വ്യക്തമായ കാരണങ്ങളും പറയുന്നുണ്ട്.
ലോകത്തിലെ പ്രധാനപ്പെട്ട സ്മാരകങ്ങളിലൊന്നായ സ്റ്റോൺ ഹെൻചിലേക്ക് ഇവിടെ നിന്നും 666 കിലോമീറ്ററാണുള്ളത്.
കൂടാതെ നോർത്ത് പോളിലേക്ക് 6666 കിലോമീറ്ററും സൗത്ത് പോളിലേക്ക് 13332 കിലോമീറ്ററുമാണ് .
പുരാണങ്ങളിലും വേദങ്ങളിലും കൈലാസത്തിനെ ' കോസ്മിക് ആക്‌സിസ് ' ആയി കാണിച്ചിട്ടുണ്ടത്രെ.
അതായത് ,
ഭൂലോകത്തെയും പരലോകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടം...
സൂര്യനസ്തമിച്ചു കഴിഞ്ഞാൽ പർവതം മുഴുവൻ ഒരു പ്രത്യേകതരം നിഴലായിരിക്കുന്നതിന് 'സ്വസ്ഥിക് ' എന്ന ചിഹ്നത്തോട് സാദൃശ്യം പറയുന്നു .
റഷ്യൻ ശാസ്ത്രജ്ജർ വിശ്വസിക്കുന്നത് കൈലാസം ഒരു പ്രകൃതിസൃഷ്ടിയല്ലാ എന്നാണ്.
ഇത്രയും കൃത്യമായ രൂപവും സമലക്ഷണങ്ങളും ഒരു പ്രകൃതി നിർമ്മിതിക്കും കാണില്ല,,,
കൃത്യമായ അളവുകളോട് കൂടിയ ഇതിന്റെ വശങ്ങൾ ഒരു പിരമിഡിനു സമമാണത്രെ.
പിരമിഡിന്റെ മുകൾ ഭാഗത്തേക്ക് താഴെ നിന്ന് അതിശക്തമായി ഇലക്ട്രോണിക് തരംഗങ്ങൾ പ്രവഹിച്ചു കൊണ്ടിരിക്കുന്നു.
ഇത് അന്യഗ്രഹവുമായോ ബഹിരാകാശവുമായോ ഈ പർവതത്തിന്റെ നിരന്തര സംവേദനമാണ് സൂചിപ്പിക്കുന്നതത്രെ .
കൈലാസ പരിക്രമണത്തിനിടെ വിമാനം തകർന്നു വീണതിൽ നിന്ന് രക്ഷപെട്ട റഷ്യൻ വൈമാനികനായ വോൾട്ടോ ഹെൻറിച്ചിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു .
" നല്ല തെളിഞ്ഞ കാലാവസ്ഥയിൽ ഞങ്ങൾ കൈലാസപർവതത്തിലേക്ക് അടുക്കുകയായിരുന്നു .
പെട്ടെന്ന് വിമാനം അദൃശ്യമായ ഏതോ ചില്ലുഗ്ലാസ്സിൽ ഇടിച്ച പോലെ ഭയാനകമായ ഒരു ശബ്ദത്തോടെ തല കീഴായി മറിഞ്ഞു .
തീർച്ചയായും കൈലാസത്തെ പൊതിഞ്ഞു വയ്ക്കുന്ന എന്തോ ഒരു നിഗൂഢ കവചമുണ്ട് ...."
ഈ പർവതത്തെ കുറിച്ച് ഏറ്റവുമധികം പഠനം നടത്തിയിട്ടുള്ളത് റഷ്യക്കാരാണ് .
ഏറ്റവും പരിമിതമായ അറിവുള്ളത് ഇന്ത്യാക്കാർക്കും .
ഗൂഗിളിൽ mount kailash എന്നു തിരഞ്ഞാൽ അതു ചൈനയിലാണ് എന്നാണ് കാണിക്കുന്നത് .
ലോകത്തിലെ ഉയരമുള്ളതും വലുതുമായ എന്തിനെയും എന്നും സ്വന്തമാക്കി വയ്ക്കാൻ ആഗ്രഹിക്കുന്ന ചൈനയുടെ ഒരു ദുരാഗ്രഹ മുഖം ഇവിടെ കാണാം .
കൈലാസത്തിന്റെ താഴ് വരയിലുള്ള രണ്ട് തടാകങ്ങളാണ് മാനസരോവറും രാക്ഷസ്താലും.
മാനസരോവറിൽ തെളിഞ്ഞ ശുദ്ധജലമാണെങ്കിൽ വിചിത്രമെന്നു പറയട്ടെ.....രാക്ഷസ്ഥാലിൽ കറുപ്പ് കലർന്ന ഉപ്പുവെള്ളമാണുള്ളത്
No comments:
Post a Comment