Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, March 12, 2020

ശിവ ക്ഷേത്രത്തിൽ ഭാഗവതം നടത്താമോ?"🔥

*🔱🔥"ശിവ ക്ഷേത്രത്തിൽ ഭാഗവതം നടത്താമോ?"🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

ഈശ്വരൻ ഒന്നല്ലേ ? ഒന്നായ ഈശ്വരന് പലഭാവങ്ങൾ കൊടുത്തതല്ലേ? അപ്പോൾ ശിവ ക്ഷേത്രം ആയാലും വിഷ്ണു ക്ഷേത്രം ആയാലും എവിടെ എന്ത് നടത്തിയാലും എന്താ പ്രശ്നം ? 

സാധാരണക്കാരായ വ്യക്തികൾ ആണ് ഇത് ചോദിക്കുന്നതെങ്കിൽ നമുക്ക് ചിന്തിക്കാം ചിലപ്പോൾ അറിയാത്തതു കൊണ്ടാവാം എന്ന് എന്നാൽ ചോദിക്കുന്നത് സമൂഹത്തിൽ വലിയ വലിയ തന്ത്രിമാർ ചമയുന്നവരും ഫേസ്ബുക്ക് പൂജാരിമാരും സോഷ്യൽ മീഡിയ മന്ത്രവാദികൾ ഒക്കെ ആണ് എന്നതാണ് വിരോധാഭാസം അറിവിന്റെ പരമോന്നതിയിൽ നിൽക്കുന്ന ഇത്തരക്കാർക്ക് ഇപ്പോഴും ഇതിനുള്ള ഉത്തരം കിട്ടിയില്ല എന്ന് പറയുമ്പോൾ അതിശയം തോന്നുന്നു....

നാമരൂപങ്ങളിൽ ആരാധിക്കുന്ന ഈശ്വര സങ്കൽപം പ്രത്യേകമായ റിഥത്തിൽ ആണ് ആചാര്യന്മാർ സെറ്റ് ചെയ്തു വച്ചിട്ടുള്ളത് ആ രഹസ്യം അറിയണം എങ്കിൽ അല്പം താൻ ചെയ്യുന്ന പൂജയുടെ ആന്തരികാർത്ഥം ഗ്രഹിക്കാൻ ശ്രമിക്കുക  ഒരു പ്രതിഷ്ഠ രൂപം സങ്കല്പിച്ചു അതിൽ ഭാവം കൊടുത്തു ജീവൻ കൊടുത്തു പേരു കൊടുത്തു മന്ത്രം നിശ്ചയിച്ചു ആ മന്ത്രത്തിനു ഒരു താളം കൊടുത്തു കൊണ്ട് പ്രതിഷ്ഠിക്കുമ്പോൾ എപ്രകാരം ആണോ നൂറിൽ ഒരാളായി നമ്മൾ നിൽകുമ്പോൾ എന്റെ മാതാപിതാക്കൾ എനിക്കിട്ട പേരു വിളിക്കുമ്പോൾ ഞാൻ റെസ്പോണ്ട് ചെയ്യുന്നത് അതുപോലെ അനാമികൻ (നാമം ഇല്ലാത്തവൻ) ആയ ഈശ്വരൻ   പിതാവായ ആചാര്യൻ ഇട്ടുകൊടുത്ത പേരു വിളിക്കുമ്പോൾ റെസ്പോണ്ട് ചെയ്യുന്നു. ആ മന്ത്രത്തിനു ഒരു റിഥം ഉണ്ട് ആ റിഥം ആണ് മന്ത്രം അഥവാ മൂലമന്ത്രം ..

ഇനി എന്താണ് ഇങ്ങനെ സപ്‌താഹാദികൾ നടത്തിയാൽ ഉള്ള പ്രശ്‌നം ? 

അന്യ മന്ത്ര യജന ദോഷം
തന്ത്ര സമുച്ചയ ഗ്രന്ഥത്തിൽ പത്താം പടലത്തിൽ ഇപ്രകാരം പറയുന്നു 

""ക്ഷുദ്രാന്യ മന്ത്ര യജനം പ്രതിഷിദ്ധ ദുഷ്ട --
പുഷ്‌പാദി പൂജന മഥോ മരിചാദി ലേപ:
ഏതാനി തന്ത്ര കഥിതാനി നിമിത്തകാനി 
ഞേയാനി തത്ര ഗുരു ലാഘവ ഭേദവന്തി "

ക്ഷുദ്രവും അന്യമന്ത്രവും ദേവന്റെ അല്ലാത്ത മന്ത്രം കൊണ്ടോ ക്ഷേത്രത്തിൽ പൂജിക്കാൻ പാടില്ല എന്ന് പറയുന്നു  

ഇത്തരം സപ്‌താഹം നടക്കുന്നത് നാലമ്പലത്തിനു പുറത്ത് അല്ലേ ? 

ഇനി ക്ഷേത്രം എന്നത് ശ്രീകോവിലും വിഗ്രഹവും മാത്രമല്ല 

എന്താണ് ക്ഷേത്രം ? 

"ഗർഭ ഗൃഹ  ശിരപ്രോക്തം
 അന്താരാളം മുഖം തഥാ
 സുഖാസനം ഗളശ്ചൈവ
ബാഹു ചൈവാർത്ഥ മണ്ഡപം 
മഹാ മണ്ഡപം കുക്ഷിസ്യാത്
 പ്രാകാരം ജാനു  ജംഘയോ
 ഗോപുരം ദേവ പാദസ്യാത്
 യദ്യേവം ലക്ഷണം ശുഭം..

ഒരു മനുഷ്യൻ നിവർന്നു കിടന്ന്നാല് എപ്രകാരം ആണോ ഉള്ളത് ആ മാതൃകയാണ് ക്ഷേത്രം 

"ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ" 

ഗർഭഗൃഹം ശിരസ്സ് ആയും അന്താരാളം മുഖവും ഗളം സുഖാസനം ആയും കൈകൾ മണ്ഡപങ്ങൾ മഹാ മണ്ഡപം കാലുകൾ പ്രകാരം കൈകാലുകൾ ഗോപുരം ദേവന്റെ പാദമാണ് ഇതാകുന്നു ക്ഷേത്ര സങ്കൽപം ഇതിൽ ഗോപുരത്തിനുള്ളിൽ നടക്കുന്നത് എല്ലാം അന്യമന്ത്ര പ്രമാണത്തിൽ പറഞ്ഞ പരിധിക്കുള്ളിൽ ആയത് കൊണ്ട് സപ്‌താഹം അന്യമന്ത്ര യജനം തന്നെ 

ഇനി എന്താണ് പഞ്ച പ്രാകാരം ? പഞ്ചപ്രാകാരത്തിനുള്ളിൽ അല്ലേ ഇന്നത്തെ സപ്‌താഹം നടക്കുന്നത് ? 

പഞ്ചകോശ പ്രതീകമായ പഞ്ചപ്രാകാരം തന്ത്ര ശാസ്ത്രത്തിലെ പഞ്ച വിംശ തത്വം പ്രധിനിധികരിക്കുന്നവയാണ് അവ ബഹിർഹാര.അന്തർഹാര.പ്രദക്ഷിണവീഥി. വലിയമ്പലം. തിരുമുറ്റം ഇതാണ് പഞ്ചപ്രാകാരത്തിൽ ഉള്ള ക്ഷേത്രം അതിനകത്തു വച്ചു നടക്കുന്നത് അന്യമന്ത്ര യജനം തന്നെ അതിനാൽ ഓരോ ക്ഷേത്രവും ഓരോ പ്രതിഷ്ഠയ്ക്ക് ഒരേ മന്ത്രം ഉപയോഗിക്കാതെ വ്യത്യസ്ത മന്ത്രം കൊണ്ട് പ്രതിഷ്ഠിക്കുന്നത് അതിനാൽ ആകുന്നു. ക്ഷേത്രം മോക്ഷ കേന്ദ്രമല്ല മറിച്ചു അവിടേക്കു പോകാനുള്ള കവാടം ആണ് അപ്രകാരം ആകുമ്പോൾ ക്ഷേത്ര സങ്കൽപം ചില നിയമത്തിൽ പെടുത്തിയിക്കുന്നു. ക്ഷേത്രത്തിൽ ആളെ കൂട്ടി കാശ് സമ്പാദിക്കാൻ നോക്കുന്ന ക്ഷേത്ര കമ്മിറ്റിക്കാർ ആണ് ഇതിനു കൂട്ട് നില്കുന്നത്. ശിവ ക്ഷേത്രത്തിൽ ശിവ പുരാണവും ദേവി ക്ഷേത്രത്തിൽ ദേവി ഭാഗവതവും വിഷ്ണുക്ഷേത്രത്തിൽ ഭഗവതും പാരായണം നടക്കട്ടെ അല്ലാതെ പരസ്പര വിരുദ്ധങ്ങളായ പാരായണം നടത്തി ക്ഷേത്ര അശുദ്ധി വരുത്തി ബിംബങ്ങൾ ജഢമാക്കാതെ ഇരിക്കുക...

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

No comments:

Post a Comment