[ശിവരാത്രി വിശേഷം ....( ഭാഗം 1 )
💙💙💙💙💙💙
പഞ്ചാക്ഷരി മന്ത്രങ്ങൾ അന്തരീക്ഷത്തെ പ്രഭാപൂരിതമാക്കാൻ ഇനി ....പഞ്ചാക്ഷരി മന്ത്രങ്ങളാൽ ഭക്തലക്ഷങ്ങൾ മഹാദേവനെ സ്തുതിക്കുന്ന പുണ്യദിനം...ശിവരാത്രി ... ആര്‍ഷ ഭാരത സംസ്കാരത്തിലെ ഏറ്റവും മോക്ഷദായകമായ സുദിനം..വന്നെത്താൻ ഇനി ദിവസങ്ങൾ മാത്രം.
അംഗങ്ങൾക്ക് വേണ്ടി ''ശിവരാത്രി വിശേഷം'' എന്ന പംക്തി സമർപ്പിക്കുന്നു ...
ആരോഗ്യം, ഉത്തമപത്നി, ഉത്തമകുലത്തില്‍ ജനനം തുടങ്ങി മരണാനന്തര സദ്ഗതി ഇവയ്ക്കൊക്കെ ശിവപൂജ ഉത്തമം തന്നെ. ശിവരാത്രി വ്രതം ശിവപൂജയ്ക്കേറ്റവും ശ്രേഷ്ഠവുമാണ്. സോമവാരവും അമാവാസിയുമൊത്തുവന്നാല്‍ അത് മൂന്നുകോടി ശിവരാത്രിക്ക് തുല്യമാണ്. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി സംബന്ധം വന്നാല്‍ ആദ്യത്തേത് എടുക്കണം. ശ്രയോദശിസംബന്ധമുള്ള ശിവരാത്രി ഉത്തമമാണ്.
പാലാഴി മഥനം നടത്തുമ്പോള്‍ ഉണ്ടായ ഹലാഹലവിഷം ലോകരക്ഷയ്ക്കായി ശ്രീമഹാദേവന്‍ പാനം ചെയ്തു. ആ വിഷം ഭഗവാന് ബാധിക്കാതിരിക്കാന്‍ ഏവരും ഉറങ്ങാതെ വ്രതമനുഷ്ഠിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു. പരമശിവന്‍ വിഷം പാനം ചെയ്ത് രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ഈ ദിവസംവ്രതമനുഷ്ഠിക്കുവാന്‍ നിര്‍ദ്ദേശിച്ചത് ഭഗവാന്‍ തന്നെയാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. മറ്റ് വ്രതങ്ങളൊന്നും അനുഷ്ഠിക്കാത്തവര്‍ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാല്‍ മറ്റ് സകലവ്രതങ്ങളുമനുഷ്ഠിച്ച ഫലമുണ്ടാകുമെന്ന് പറയപ്പെടുന്നു. ശിവരാത്രി നാളില്‍ ത്രയോദശിദിവസം ഒരു നേരമേ ആഹാരം കഴിക്കാവൂ. ബ്രഹ്മമുഹൂര്‍ത്തത്തില്‍, എഴുന്നേല്‍ക്കണം. പിന്നീട് കുളികഴിഞ്ഞ് ഭസ്മം, രുദ്രാക്ഷധാരണം കഴിഞ്ഞ് ശിവസ്തുതി ചെയ്യണം. പകല്‍ മുഴുവന്‍ ഉപവാസവും. ശിവപുരാണപാരായണവും പറ്റുമെങ്കില്‍ ആ ദിവസം മുഴുവന്‍ ശിവക്ഷേത്രങ്ങളില്‍ തന്നെ കഴിക്കുകയും സായംസന്ധ്യയ്ക്ക് വീണ്ടും കുളിച്ച് ശിവപൂജ ചെയ്ത് രാത്രി ഉറക്കമൊഴിക്കുകയും വേണം. പിറ്റേന്ന് ശിവപൂജ, ദാനം മുതലായവയ്ക്കുശേഷം പാരണ കഴിക്കാം.
ദേവാധിദേവനായ ശിവഭഗവാനെ രുദ്രന്‍ എന്നാണ് യജുര്‍വേദത്തില്‍ വിശേഷിപ്പിക്കുന്നത്. ശിവന് നിരവധി പേരുകള്‍ ഉണ്ടെങ്കിലും പൗരാണികനാമം രുദ്രന്‍ എന്നാണ്. പ്രണവസ്വരൂപമായ പരമാത്മചൈതന്യം പ്രകൃതിയും പുരുഷനുമായി പിരിഞ്ഞു എന്നും അതില്‍ പുരുഷരൂപംപിരിഞ്ഞ് ഏകാദശ രുദ്രന്മാര്‍ ഉണ്ടായി എന്നും യജുര്‍വേദത്തില്‍ കാണുന്നു. വിഷ്ണു ദേവനുള്‍പ്പെടെ മറ്റ് ദേവതാസങ്കല്‍പങ്ങള്‍ പ്രചാരമാകുന്നതിന് മുന്‍പ് പ്രകൃതി പ്രതിഭാസങ്ങളായി ഇടിമിന്നലിനേയും പ്രകൃതിക്ഷോഭത്തെയും ഈശ്വരനായി ആരാധിച്ചിരുന്ന ഗോത്രസംസ്കൃതികാലത്തും രുദ്രന്‍ എന്നപേരില്‍ ആദിദേവനായി ശിവഭാഗവാന് സ്ഥാനമുണ്ടായിരുന്നു.
രോദിപ്പിക്കുന്നതിനാല്‍ (ദുഷ്ടരെ കരയിപ്പിക്കുന്നതിനാല്‍) രുദ്രന്‍ എന്നപേരുണ്ടായെന്ന് അഗ്നിപുരാണം പറയുമ്പോള്‍ ശിവപുരാണം പറയുന്നത് ദുഃഖം അലിയിച്ച് ഇല്ലാതാക്കുന്നവന്‍ ആരോ ആ പരമകാരുണ്യവാനായ ശിവ ഭഗവാനെ, രുദ്രന്‍ എന്നുവിളിക്കുന്നു. എന്നും ദുഃഖത്തിന് കാരണമായ അജ്ഞാനത്തെ നശിപ്പിക്കുന്നവന്‍ രുദ്രന്‍ എന്നും അര്‍ത്ഥം കാണുന്നു. കലിയുഗത്തില്‍ ദോഷങ്ങളെ കളഞ്ഞ് പരിശുദ്ധമാക്കുന്നത് മഹാദേവന് നമസ്കാരവും ധ്യാനവുമാണെന്ന് കൂര്‍മ്മപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. മഹാനായ ദേവനാണ് മഹാദേവന്‍ അദ്ദേഹത്തെ ഈശ്വരന്മാരുടെ മഹേശ്വരനായും ദേവതകളുടെ പരമദൈവമായും കാണുന്നുവെന്ന് ശ്രുതി. കലിയുഗത്തില്‍ കലിദോഷശമനത്തിന് ഭക്തിയോടെ ശിവനെ ഉപാസിച്ചാല്‍ മതിയാക്കുന്നതാണ്. ശിവനാമമാഹാത്മ്യവും ശ്രുതി സ്മൃതികളില്‍ പ്രസിദ്ധമായി കാണുന്നുണ്ട്. ‘ശിവ’യെന്ന രണ്ടക്ഷരം ഒരു പ്രാവശ്യം ഉച്ചരിച്ചാല്‍ മനുഷ്യരുടെ പാപം ....
No comments:
Post a Comment