Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, June 29, 2025

രുദ്രമന്ത്രം

*രുദ്രമന്ത്രം*🙏

*ഓം നമസ്തേസ്തു ഭഗവൻ*
*വിശ്വേശ്വരായ*
*മഹാദേവായ*
*ത്രയംബകായ*
*തൃപുരാന്തകായ*
*തൃ കാലാഗ്നി കാലായ*
*കാലാഗ്നിരുദ്രായ*
*നീലകണ്ഠായ*
*മൃത്യുഞ്ജയായ*
*സർവ്വേശ്വരായ*
*സദാശിവായ*
*ശങ്കരായ*
*ശ്രീമഹാദേവായ നമ:*🙏

ഉമാമഹേശ്വര

*ഉമാമഹേശ്വര* *സങ്കല്പത്തിന്റെ പ്രാധാന്യം* 

* **പുരുഷ-പ്രകൃതി ഐക്യം:** ശിവൻ പുരുഷതത്ത്വത്തെയും (നിശ്ചലമായ ഊർജ്ജം, ബോധം) പാർവതി (ഉമ) പ്രകൃതി തത്ത്വത്തെയും (ചലനാത്മകമായ ഊർജ്ജം, ശക്തി) പ്രതിനിധീകരിക്കുന്നു. ഇവ രണ്ടും ഒരുമിക്കുമ്പോഴാണ് പ്രപഞ്ചത്തിൽ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവ സാധ്യമാകുന്നത്. ഒന്ന് മറ്റൊന്നില്ലാതെ അപൂർണ്ണമാണ്.
* **അർദ്ധനാരീശ്വര സങ്കല്പം:** ഉമാമഹേശ്വര സങ്കല്പത്തിന്റെ മറ്റൊരു വ്യാഖ്യാനമാണ് അർദ്ധനാരീശ്വര രൂപം. ഇവിടെ ശിവന്റെ പകുതിയും പാർവതിയുടെ പകുതിയും ചേർന്ന ഒരൊറ്റ രൂപമാണ്. ഇത് സ്ത്രീ-പുരുഷ ഭേദങ്ങൾക്കപ്പുറം, ഈശ്വരനിൽ എല്ലാ ഗുണങ്ങളും സമന്വയിച്ചിരിക്കുന്നു എന്ന് കാണിക്കുന്നു.
* **ഗൃഹസ്ഥാശ്രമ ധർമ്മം:** ഗൃഹസ്ഥാശ്രമിക്ക് മാതൃകയായി ശിവനെയും പാർവതിയെയും കണക്കാക്കുന്നു. എല്ലാ ദാമ്പത്യബന്ധങ്ങളിലും ദമ്പതികൾ ഉമാമഹേശ്വരന്മാരെപ്പോലെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കണം എന്ന് ഈ സങ്കല്പം പഠിപ്പിക്കുന്നു. കുടുംബ ജീവിതത്തിലെ ഐക്യവും സന്തോഷവുമാണ് ഇതിലൂടെ ഊന്നിപ്പറയുന്നത്.
* **സൃഷ്ടിയുടെ പ്രതീകം:** ശിവൻ നിശ്ചലമായ ബോധമാണെങ്കിൽ, പാർവതിയാണ് ആ ബോധത്തെ ചലിപ്പിക്കുന്ന ശക്തി. ഈ ശക്തിയുടെ പ്രവർത്തനത്തിലൂടെയാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെടുകയും നിലനിൽക്കുകയും ചെയ്യുന്നത്.
* **ഐശ്വര്യവും സമൃദ്ധിയും:** ഉമാമഹേശ്വരന്മാരെ ഒരുമിച്ച് ആരാധിക്കുന്നത് കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു. ദാമ്പത്യ പ്രശ്നങ്ങൾ മാറാനും സന്താനസൗഭാഗ്യത്തിനും ഈ പൂജകൾ ഉത്തമമാണ്.
* **കൈലാസ വാസം:** കൈലാസത്തിൽ ശിവനും പാർവതിയും ഒന്നിച്ചിരിക്കുന്നു എന്ന സങ്കല്പം ഭക്തർക്ക് ശാന്തതയും ആത്മീയ ഉന്നതിയും നൽകുന്നു.

---

### ആരാധനാരീതികൾ

ഉമാമഹേശ്വരന്മാരെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും ഒരുമിച്ചാണ് ആരാധിക്കുന്നത്.

* **ക്ഷേത്രങ്ങൾ:** ചില ക്ഷേത്രങ്ങളിൽ ശിവലിംഗത്തിനു സമീപം പാർവതി ദേവിയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കും. ഉമാമഹേശ്വര പൂജകൾ, അർച്ചനകൾ എന്നിവ ഈ ക്ഷേത്രങ്ങളിൽ നടത്താറുണ്ട്.
* **ഉമാമഹേശ്വര പൂജ:** ദാമ്പത്യ ഐക്യത്തിനും കുടുംബശാന്തിക്കും സന്താനലബ്ധിക്കും വേണ്ടി നടത്തുന്ന പ്രധാന പൂജയാണ് ഉമാമഹേശ്വര പൂജ.
* **മന്ത്രങ്ങൾ:** ഉമാമഹേശ്വര മന്ത്രങ്ങൾ, പ്രത്യേകിച്ച് "ഓം ഉമാമഹേശ്വരാഭ്യാം നമഃ" തുടങ്ങിയ മന്ത്രങ്ങൾ ജപിക്കുന്നത് വളരെ വിശേഷമായി കരുതുന്നു.

ഉമാമഹേശ്വര സങ്കല്പം ജീവിതത്തിലെ ദ്വന്ദ്വങ്ങളെ (പുരുഷൻ-പ്രകൃതി, ഇച്ഛാശക്തി-ക്രിയാശക്തി, ബോധം-ശക്തി) സമന്വയിപ്പിച്ച് ഒരു പൂർണ്ണതയിലേക്ക് എത്താനുള്ള ആത്മീയ പാതയെയാണ് ഭക്തന് മുന്നിൽ തുറന്നുകാട്ടുന്നത്.
🪻🪻🪻🪻🪻🪻🪻🪻🪻
---

ശിവസുപ്രഭാതം

*ശിവസുപ്രഭാതം*  🔱🔱🔱🔱🔱🔱🔱🔱 കൈലാസവാസ ശിവശങ്കര ദേവ ദേവ ശൈലന്ദ്ര നന്ദിനി പതേ ഹര നീലകണ്ഠ ശ്രീയാർന്ന താവക മുഖാംബുജ ദർശനത്താൽ ശ്രീമത് ധരിത്രി കനിവോടരുളുന്നു ശിവ സുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   കാരുണ്യവാര നിധിയാകിയ ത്രിസ ശൂലധാരി  കാമന്റെ അന്ധകനായ് വിളങ്ങും ത്രിലോചനായ കാണേണമെൻ മനസിൽ നിൻ പ്രിയ രൂപമെന്നും കലികാലദോഷനിവാരണ ശംഭുവേ ശിവസു പ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   പാരിന്നുമെന്നതുപോൽ മമ ഊരിന്നും എന്നും എന്നും നാരായ വേരായ് അനിശം വിലസുന്ന ശംഭോ നേരായ് ചലിപ്പതിന്നു നെയ്ത്തിരി ദീപ മേകും  നരജന്മമോചന ഗുണാംബുധിയേ ശിവസുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   ഖോരാന്ധകാര പരിപൂരിത രത്ഥ്യതന്നിൽ നേരെ വരും അരി കുല സഞ്ചയ ദുർഗുണത്തെ സാരള്യമേ !അഖിലവും ആറ്റി മേന്മേൽ സംരക്ഷയേകു ശരണാഗത രക്ഷക ശിവസുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   ഈടാർന്നു വായ്ക്കും അതിഭീകര ദുർഭയത്തെ പാടേയകറ്റി സുഖസുന്ദര ജീവിതത്തിൽ ആടാത്ത ഭക്തി മലർ പൂത്തൊരു മാനസത്തെ നേടാൻ തുണക്ക ജഗദീശ ശിവസു പ്രഭാതം🔱    *ഓം നമഃ ശിവായ !!!*   *ഓം നമഃ . ശിവായ !!!* *ഓം നമഃ ശിവായ !!!*   കുറ്റങ്ങളേറെ അറിയാതെയറിഞ്ഞു മേ ഞാൻ  ഏറ്റം നടത്തി  മമ ജീവിത കർമ്മമാർഗേ എന്താകിലും അടിയനതേറ്റു പറഞ്ഞിടുമ്പോൾ സന്താപമാറ്റി ഭയഭക്തി ചൊരിഞ്ഞീടു ശിവ സുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*  🙏🔱🍃🍂🙏🔱🍃🍂

Monday, June 23, 2025

പ്രദോഷസ്തോത്രം

_*🗻🌙ശിവാർപ്പണം☘️🔱📿*_

 _*പ്രദോഷ സ്തോത്രം*_ 
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

ജയ ദേവ ജഗന്നാഥ ജയ ശങ്കര ശാശ്വത
ജയ സര്‍വസുരാധ്യക്ഷ ജയ സര്‍വസുരാര്‍ചിത
ജയ സര്‍വഗുണാതീത ജയ സര്‍വവരപ്രദ
ജയ നിത്യ നിരാധാര ജയ വിശ്വംഭരാവ്യയ
ജയ വിശ്വൈകവന്ദ്യേശ ജയ നാഗേന്ദ്രഭൂഷണ
ജയ ഗൗരീപതേ ശംഭോ ജയ ചന്ദ്രാര്‍ധശേഖര
ജയ കോട്യര്‍കസങ്കാശ ജയാനന്തഗുണാശ്രയ
ജയ ഭദ്ര വിരൂപാക്ഷ ജയാചിന്ത്യ നിരഞ്ജന
ജയ നാഥ കൃപാസിന്ധോ ജയ ഭക്താര്‍തിഭഞ്ജന
ജയ 
 ദുസ്തരസംസാരസാഗരോത്താരണ പ്രഭോ
പ്രസീദ മേ മഹാദേവ സംസാരാര്‍തസ്യ ഖിദ്യതഃ
സര്‍വപാപക്ഷയം കൃത്വാ രക്ഷ മാം പരമേശ്വര
മഹാദാരിദ്ര്യമഗ്നസ്യ മഹാപാപഹതസ്യ ച
മഹാശോകനിവിഷ്ടസ്യ മഹാരോഗാതുരസ്യ ച
ഋണഭാരപരീതസ്യ ദഹ്യമാനസ്യ കര്‍മഭിഃ
ഗ്രഹൈഃ പ്രപീഡ്യമാനസ്യ പ്രസീദ മമ ശങ്കര
ദരിദ്രഃ പ്രാര്‍ഥയേദ്ദേവം പ്രദോഷേ ഗിരിജാപതിം
അര്‍ഥാഢ്യോ വാഽഥ രാജാ വാ പ്രാര്‍ഥയേദ്ദേവമീശ്വരം
ദീര്‍ഘമായുഃ സദാരോഗ്യം കോശവൃദ്ധിര്‍ബലോന്നതിഃ
മമാസ്തു നിത്യമാനന്ദഃ പ്രസാദാത്തവ ശങ്കര
ശത്രവഃ സംക്ഷയം യാന്തു പ്രസീദന്തു മമ പ്രജാഃ
നശ്യന്തു ദസ്യവോ രാഷ്ട്രേ ജനാഃ സന്തു നിരാപദഃ 

ദുര്‍ഭിക്ഷമരിസന്താപാഃ ശമം യാന്തു മഹീതലേ
സര്‍വസസ്യസമൃദ്ധിശ്ച ഭൂയാത്സുഖമയാ ദിശഃ
ഏവമാരാധയേദ്ദേവം പൂജാന്തേ ഗിരിജാപതിം
ബ്രാഹ്മണാന്‍ഭോജയേത് പശ്ചാദ്ദക്ഷിണാഭിശ്ച പൂജയേത്
സര്‍വപാപക്ഷയകരീ സര്‍വരോഗനിവാരണീ
ശിവപൂജാ മയാഽഽഖ്യാതാ സര്‍വാഭീഷ്ടഫലപ്രദാ

*ഇതി പ്രദോഷസ്തോത്രം സമ്പൂര്‍ണം*

 *ഓം നമഃശിവായ*

ഓം നമശ്ശിവായ

🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱


🪷 *ഓം നമശ്ശിവായ*🪷

*ഉരഗമാല്യഭൂഷിതാ*!
*വൃഷഭവാഹനാ! ശിവാ*!
*അചല! പാർവ്വതീശ*! *നി*-
*ന്നടിതൊഴുന്നു ഞാനിതാ*!

*ചുടലഭസ്മലേപിതാ*!
*മദനനിഗ്രഹാ! പരാ*!
*അമര! ചന്ദ്രശേഖരാ*!
*തുണയെനിക്കു നീ സദാ*!

*കളഭചർമ്മധാരകാ*!
*സകലലോകനായകാ*!
*അനലനേത്ര! ശങ്കരാ*!
*ദുരിതനാശകാ!തൊഴാം*!

*തടിനിയേന്തിടും ശിര*-
*സ്സതിലൊളിക്കു ചന്ദ്രികാ*-
*സ്മിതമണിഞ്ഞ ശർവ്വ*! *നി*
*ന്നരികിലെന്നെ* *ചേർക്കണേ*!

*പരമഭക്തിയോടെ ഞാൻ*
*വ്രതമെടുത്തിടാം ശിവാ*!
*സദയമേകണേ ഭവാ*!
*വരമെനിക്കു നീ മുദാ*!

*പശുപതേ! ജപിച്ചിടാം*,
*നമഃശിവായ ഞാൻ സദാ*!
*സകലപാപനാശകാ*!
*കൃപതരേണമേ,യജാ*!

*ശിവ!ശിവാ! ശുഭംകരാ*!
*ഹര!ഹരാ! നിരാമയാ*!
*മൃതിതടുക്കണേ! ഹരാ*!
*യമനുകാലനാം പരാ*!

*തവപദം മുകർന്നിടാ*-
*നടിയനിന്നു കൂവള*-
*ത്തിലകണക്കെ വീണിതാ*!
*തവകടാക്ഷമേകണേ!*

🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷

ശിവനെ പ്രാർത്ഥിക്കാൻ

ഭഗവാൻ ശിവനെ പ്രാർത്ഥിക്കാൻ 
രാവിലെയൊ വൈകുന്നേരമോ രാത്രിയോ അങ്ങിനെ പ്രത്യേക സമയം വല്ലതുമുണ്ടൊ ?
ചില സമയങ്ങളിൽ ശിവനെ പ്രാർത്ഥിക്കുന്നതിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയാണ്? 

പ്രദോഷകാലത്ത്, പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ലിംഗാഭിഷേകം ചെയ്യുന്നത് ശിവാരാധനയുടെ വളരെ പ്രധാനപ്പെട്ട വശമാണ്. പൗർണ്ണമിക്കും അമാവാസിനും മുമ്പുള്ള ത്രയോദശിയിൽ നടക്കുന്ന പ്രശസ്തമായ പ്രദോഷത്തിന് പുറമേ, എല്ലാ വൈകുന്നേരവും ശിവാരാധന തീർച്ചയായും ആഗ്രഹിച്ച ഫലങ്ങൾ നൽകുന്നു. പ്രദോഷ സമയത്ത് സദാശിവൻ നൃത്തം ചെയ്യുന്നു, ആ സമയത്ത് എല്ലാ ദേവന്മാരും അവിടെ സന്നിഹിതരായിരിക്കും.

കൈലാസശൈലഭുവനേ ത്രിജഗജ്ജനിത്രീം ഗൗരീം നിവേശ്യ കനകാചിതരത്നപീഠേ । നൃത്യം വിധാതുമമിവാഞ്ചതി ശൂലപാണൌ ദേവാഃ പ്രദോഷസമയേ നു ഭജൻതി സർവേ ॥
വാഗ്ദേവീ ധൃതവല്ലകി ശതമുഖോ വേണും ദധത്പദ്മജസ്തലോന്നിദ്രകരോ രാമ ഭരതഃ ॥ ഗേയപ്രയോഗാന്വിതാ । 
വിഷ്ണുഃ സാന്ദ്രംദംഗവാദനപതുർദേവാഃ സമന്താത്സ്ഥിതഃ സേവന്തേ തമനു പ്രേരം മൃഡാനിപതിം II

പ്രദോഷകാലത്ത്, ത്രിശൂലമുള്ള ഭഗവാൻ, മൂന്ന് ലോകങ്ങളുടെയും മാതാവായ ഗൗരി ദേവി വിലയേറിയ രത്നങ്ങൾ പതിച്ച സ്വർണ്ണ ഇരിപ്പിടത്തിൽ ഇരുത്തുന്നു, സ്വയം നൃത്തം ചെയ്യാൻ തയ്യാറെടുക്കുന്നു.  ഈ സമയത്ത് എല്ലാ ദേവന്മാരും ഭഗവാനെ സ്തുതിക്കുന്നു. ജ്ഞാനദേവത വീണ വായിക്കുന്നു, നൂറു മുഖമുള്ള ഇന്ദ്രൻ ഓടക്കുഴൽ വായിക്കുന്നു, താമരയിൽ ജനിച്ച ബ്രഹ്മാവ് സമയം പാലിക്കുന്നു, ലക്ഷ്മി ദേവി പാടാൻ തുടങ്ങുന്നു, വിഷ്ണു ഭഗവാൻ അനായാസം ഡ്രം വായിക്കുന്നു, എല്ലാ ദേവന്മാരും ചുറ്റും സേവനത്തിൽ നിൽക്കുന്നു, പ്രദോഷസമയത്ത് ശിവനോട് പ്രാർത്ഥിക്കുന്നു. നടരാജൻ സംഗീതത്തിനും താളത്തിനും അനുസൃതമായി നൃത്തം ചെയ്യുമ്പോൾ എല്ലാ ദേവന്മാരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പങ്കെടുക്കുന്നുവെന്ന് പറയപ്പെടുന്നു.

ഭഗവാൻ നൃത്തം ചെയ്യുമ്പോൾ അവർ വാദ്യങ്ങൾ വായിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു അതിനാൽ വൈകുന്നേരങ്ങളിൽ ശിവാരാധന പ്രധാനമാണ്, കാരണം മറ്റ് എല്ലാ ദേവന്മാരും അപ്പോൾ അവിടെ എത്തിച്ചേരും. ഓം നമഃ ശിവായ എന്ന് പറഞ്ഞാലും നടരാജൻ ഉമയോടൊപ്പം ആ സമയത്ത് തന്റെ ഭക്തരെ അനുഗ്രഹിക്കും. ശിവന്റെ താണ്ഡവവും ശക്തിയുടെ ലാസ്യവും ആ സായാഹ്നത്തെ ദിവ്യമായ തേജസ്സുകൊണ്ട് നിറയ്ക്കും.

പ്രപഞ്ചസൃഷ്ട്യുന്മുഖാലയാസ്യായൈ സമസ്തസംഹാരകതാണ്ഡവായ . ജഗജ്ജനന്യൈ ജഗദേകപിതൃേ നമഃ ശിവായൈ ച നമഃ ശിവായ I

അവൾ മനോഹരിയായി ആനന്ദത്തോടെ നൃത്തം ചെയ്യുന്നു. അവന്റെ സംഹാര നൃത്തം കോപത്തിലാണ്, പ്രപഞ്ചം അവയിൽ അസ്തമിക്കുന്നു. അവൾ ഈ ലോകത്തിന്റെ അമ്മയാണ്, അവൻ പിതാവാണ്. അർദ്ധനാരീശ്വരന്റെ അത്ഭുതകരമായ സ്വഭാവം ഇതാണ്, ഞാൻ ശ്രീ മാതാ പാർവതിയെയും ശിവനെയും വണങ്ങുന്നു.
(ശ്രീശങ്കരാചാര്യരുടെ അർദ്ധനാരീശ്വര സ്തോത്രം).

========
ശിവ ഭഗവാന് പ്രിയപ്പെട്ടതാണ് ശിവരാത്രി. ശിവരാത്രികൾ അഞ്ചുതരമുണ്ട്. അവയുടെ പേരുകളും ഫലങ്ങളും.

(1) മഹാശിവരാത്രി
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശിനാളിൽ വരുന്ന ശിവരാത്രിയാണ് മഹാശിവരാത്രി. ഈ ദിവസം വ്രതമനുഷ്ടിച്ച് ശിവപൂജ ചെയ്യുന്നവർക്ക് ജീവൻമുക്തി ലഭിക്കുമെന്നാണ് വിശ്വാസം.

(2) യോഗശിവരാത്രി
തിങ്കളാഴ്ച മുഴുവൻ വരുന്ന അമാവാസിയാണ് യോഗ ശിവരാത്രി. ഈ ദിവസം വ്രതമനുഷ്ടിച്ച് ശിവപൂജ ചെയ്യുന്നവർക്ക് സർവ്വപാപമുക്തി ഫലം.

(3) നിത്യശിവരാത്രി
വർഷത്തിലെ 12 മാസങ്ങളിലും വരുന്ന 12 കൃഷ്ണപക്ഷ ചതുർദ്ദശി, 12 വെളുത്തപക്ഷ ചതുർദ്ദശി എന്നിങ്ങനെയുള്ള 24 ചതുർദ്ദശികളും നിത്യശിവരാത്രിയെന്ന് പറയപ്പെടുന്നു.

(4) പക്ഷശിവരാത്രി
മകരമാസത്തിലെ കൃഷ്ണപക്ഷ പ്രഥമതിഥി മുതൽ 13 ദിവസം വരെ ചിട്ടയോടെ ഒരു നേരം ഭക്ഷിച്ച് 14-ാം മത്തെ ദിവസമായ ചതുർദ്ദശിയിൽ പൂർണ്ണ ഉപവാസമനുഷ്ടിക്കുന്നതിനെയാണ്  പക്ഷശിവരാത്രി എന്ന് പറയുന്നത്.

(5) മാസശിവരാത്രി
മാസം തോറും അമാവാസിക്ക് തലേന്നു വരുന്ന ചതുർദ്ദശി തിഥിയെയാണ് മാസ ശിവരാത്രി എന്ന് വിളിക്കുന്നത്.

ശിവായ നമ: എന്ന് ജപിക്കുന്നവർക്ക് ഒരിക്കലും പരാജയമുണ്ടാവുകയില്ല. ശിവരാത്രി ദിവസം രാത്രി ശിവന് നാല് യാമ പൂജകൾ നടത്തപ്പെടുന്നു.
ആദ്യയാമത്തിൽ ബ്രഹ്മാവും, രണ്ടാം യാമത്തിൽ മഹാവിഷ്ണുവും, മൂന്നാം യാമത്തിൽ ശക്തിസ്വരൂപിണിയായ ദേവിയും, നാലാംയാമത്തിൽ മുപ്പത്തിമുക്കോടി ദേവകളും, മഹർഷിമാരും, ഭൂതഗണങ്ങളും, മനുഷ്യരും, സമസ്ത ജീവജാലങ്ങളും ശിവനെ പൂജിക്കുന്നു.

ഇവ സൗകര്യമനുസരിച്ച് അനുഷ്ടിക്കാവുന്നതാണ്. ഈ ശിവരാത്രി വ്രതമനുഷ്ടിക്കുന്നവർക്ക് മാത്രമല്ല,  അവരുടെ സന്തതിപരമ്പരകൾക്കും എല്ലാ സൗഭാഗ്യങ്ങളം ശിവഭഗവാൻ്റെ അനുഗ്രഹത്താൽ ലഭിക്കും എന്നാണ് വിശ്വാസം.

മാനിക്കാവ് ശിവൻ ക്ഷേത്രം

*🛕ക്ഷേത്ര പരിചയം BGG യിലൂടെ🛕*

*_🚩മാനിക്കാവ് ശിവൻ ക്ഷേത്രം._*

*🔱ശാസ്ത്രത്തെ അത്ഭുതപ്പെടുത്തി സ്വയം അഭിഷേകം നടക്കുന്ന  മാനിക്കാവ് ശിവൻ ക്ഷേത്രം.🛕*

           *6000 വർഷത്തിലധികം പഴക്കം കല്‍പ്പിക്കപ്പെടുന്ന, വയനാട് ജില്ലയിൽ ചൂതുപാറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മാനികാവ് ക്ഷേത്രത്തിൽ സ്വാഭാവികമായി രൂപപ്പെട്ട ശിവലിംഗമാണുള്ളത്.*

 *ക്ഷേത്രത്തിന്റെ കിഴക്കു വശത്തുള്ള കാടിന്റെ ഉൾഭാഗത്ത് നിന്നും വരുന്ന തീർഥ ജലപ്രവാഹം സ്വയംഭൂ ലിംഗത്തെ സദാസമയവും അഭിഷേകം ചെയ്യുന്നു. ഈ ജലപ്രവാഹം വർഷങ്ങളായി നിലക്കാതെ പ്രവഹിക്കുന്നതാണെന്നാണ് വിശ്വാസം.*

 *1986-ലെ കടുത്ത വരൾച്ചയിൽ പോലും ജലപ്രവാഹത്തിന് യാതൊരു മുടക്കവുമുണ്ടായില്ലെന്ന് പഴമക്കാർ  പറയുന്നു.  മഴക്കാലത്തും കുത്തൊഴുക്കുകളില്ലാതെ തെളിമയാർന്ന ജലമാണ് ശിവലിംഗത്തിൽ പതിക്കുക. അഭിഷേകശേഷം ഈ ജലം കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി സമീപവാസികൾ  ഉപയോഗിക്കുന്നുണ്ട്.*

*മുപ്പതേക്കർ കാടിനോടു ചേർന്നാണു ക്ഷേത്രം. കാടിനുള്ളിൽ അഞ്ചേക്കർ ചതുപ്പാണ്. കാവു തീണ്ടരുതെന്നു പറഞ്ഞു പഠിപ്പിച്ചതിനാൽ കാടിനകം ആരും കണ്ടിട്ടില്ല, ഒരു മരച്ചില്ലപോലും മുറിച്ചിട്ടില്ല.*

*കാത്തുസൂക്ഷിക്കുന്നതിനുള്ള സമ്മാനമായി കാട് തിരികെ നൽകുന്നത് ഏതു വേനലിലും വറ്റാത്ത അരുവി. ഈ അരുവിയിലെ വെള്ളം ചെറിയ പാത്തിയിലൂടെ ശ്രീകോവിലിലേക്ക് ഒഴുകി പുറത്തേക്കു പോകുന്നു. ഈ ജലപ്രവാഹം ഇതുവരെ മുറിഞ്ഞതായി പഴമക്കാർക്കു പോലും ഓർമയില്ല. മാനികാവ് സ്ഥിതിചെയ്യുന്ന ചുതുപാറയിലും പരിസരത്തും വെള്ളത്തിന് ഇതുവരെ ക്ഷാമം ഉണ്ടായിട്ടില്ല.*

*ഔഷധഗുണമുള്ളതും അപൂർവങ്ങളുമായ മൂവായിരത്തോളം  വൃക്ഷത്തൈകൾ ക്ഷേത്രത്തോടു ചേർന്നു വച്ചുപിടിപ്പിച്ചിട്ടുണ്ട്.*

 *ഭാരതത്തിലെതന്നെ സുപ്രധാന സ്വയംഭൂ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെയുള്ളതെന്ന് ഹരിദ്വാറിൽ നിന്നും ഹിമാലയത്തിൽ നിന്നുമുള്ള സന്യാസിവര്യന്മാർ  സ്ഥിരീകരിച്ചിട്ടുണ്ട്.*

*ജലപ്രവാഹത്തെകുറിച്ച്‌ പഠിക്കുന്നതിനും ക്ഷേത്രസംബന്ധമായ വിവരങ്ങൾ ശേഖരിച്ച്‌ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുമായി യുനെസ്കോ സംഘം വൈകാതെ ക്ഷേത്രം സന്ദര്‍ശിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.*

 *മഹാമുനിമാരുടെ നിരന്തരമായ തപസുകൊണ്ട് സംപ്രീതനായ മഹാദേവൻ പശ്ചിമഘട്ടത്തിലെ ഈ കാനനമധ്യത്തിൽ ഗംഗയോടൊത്ത് സ്വയംഭൂവായി അവതരിച്ചു എന്നാണ് ഐതീഹ്യം. മഹാമുനി കാവായി അറിയപ്പെട്ടിരുന്ന ഈ സ്ഥലം കാലാന്തരങ്ങളിൽ  ' 'മാനിക്കാവാ' യി മാറുകയായിരുന്നു.*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*