Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, February 2, 2026

ശിവ സ്തുതി

*ഇന്നത്തെ നാമജപം* 


     *ശിവ സ്തുതി*
     🔅🔅🔅🔅🔅 


ശിവശംഭോ ശംഭോ 
ശിവ ശംഭോ  ശംഭോ 
ശിവ ശംഭോ ശംഭോ 
ശിവ ശംഭോ....

നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരക വാരിധി നടുവിൽ ഞാൻ 
നരകത്തീന്നെന്നെ കര കേറ്റീടണം
തിരു വൈക്കം വാഴും ശിവശംഭോ......

മരണകാലത്തെ ഭയത്തെ ചിന്തിച്ചാൽ
മതി മറന്നു പോം മനമെല്ലാം 
മനതാരിൽ വന്നു വിളയാടീടണം
തിരു വൈക്കം വാഴും ശിവശംഭോ.....

ശിവ ശിവയൊന്നും പറയാവതല്ല മഹമായ തന്റെ പ്രകൃതികൾ മഹമായ നീക്കിട്ടരുളേണം നാഥാ തിരുവൈക്കം വാഴും ശിവശംഭോ ശംഭോ .....

വലിയൊരു കാട്ടിൽ അകപ്പെട്ടു ഞാനും
വഴിയും കാണാതെയുലയുമ്പോൾ
 നേർവഴിയരുളേണം നാഥാ
തിരു വൈക്കം വാഴും ശിവശംഭോ .....

എളുപ്പമായുള്ള വഴിയെക്കാണുമ്പോൾ
ഇടയ്ക്കിടെ ആറു പടിയുണ്ടേ
പടിയാറും കടന്നവിടെ ചെല്ലുമ്പോൾ
ശിവനെ കാണാകും ശിവശംഭോ.......
(ശിവ ശംഭോ.....)

🔱🔱🔱🔱🔱🔱🔱🔱

ജപമാല

*ജപമാല ഗുരുവിൽ നിന്ന് വാങ്ങണം; ഈ മന്ത്രങ്ങൾ ആർക്കും ജപിക്കാം.*

*പുല, വാലായ്മ തുടങ്ങിയവ ഉള്ളപ്പോഴും അശുദ്ധിയുടെ ദിവസങ്ങളിലും മന്ത്രജപം പാടില്ല. വീട്ടിൽ പൂജമുറിയോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തവർക്ക് ശുദ്ധിയും വൃത്തിയുമുള്ള സൗകര്യപ്രദമായ ഏതൊരു സ്ഥലത്തിരുന്നും ജപം നടത്താം. വീട്ടിലുള്ള ഏതു മുറിയാണെങ്കിലും ആ മുറി തൂത്തു വൃത്തിയാക്കി, അൽപം വെള്ളം തളിച്ചു ശുദ്ധമാക്കി വിളക്ക് കൊളുത്തി വച്ച് അവിടിരുന്ന് മന്ത്രം ജപിക്കാം. വീട്ടിൽ അതിനുള്ള സൗകര്യം പോലുമില്ലെങ്കിൽ വിളക്ക് കത്തിച്ചു വയ്ക്കാതെ പോലും ജപം നടത്താവുന്നതാണ്.*

*രാവിലെ ചെയ്യുന്ന എല്ലാ ജപങ്ങൾക്കും കിഴക്ക് ദർശനമായും വൈകിട്ട് ചെയ്യുന്ന എല്ലാ ജപങ്ങൾക്കും പടിഞ്ഞാറ് ദർശനമായും ഇരുന്നാണ് ജപിക്കേണ്ടത്. പൂജാമുറിയിലെ ചിത്രങ്ങൾക്ക് മുൻപിലിരുന്നാണ് ജപിക്കുന്നതെങ്കിൽ ദിക്ക് നോക്കേണ്ടതില്ല. രണ്ടു നേരവും പൂജാമുറിയിലെ ചിത്രങ്ങൾക്കു മുൻപിൽ അഭിമുഖമായിരുന്ന് ജപിക്കാം. പ്രത്യേകിച്ച് പൂജാമുറിയായി ഇല്ലെങ്കിൽ മേൽപറഞ്ഞ ദിക്കുകൾ അഭിമുഖമായിരുന്നു വേണം ജപിക്കേണ്ടത്.*

*ജപിക്കുന്ന സമയത്ത് ജപസംഖ്യയുടെ എണ്ണം കണക്കാക്കാൻ നമ്മുടെ കൈയിലെ വിരലുകൾ നിവർത്തിയും മടക്കിയും പിടിക്കാവുന്നതാണ്. അതല്ലെങ്കിൽ ജപമാല ഉപയോഗിക്കാം. എന്നാൽ ശുദ്ധമായ ജപമാല ഒരു ഗുരുനാഥൻ്റെ കൈയ്യിൽ നിന്ന് തന്നെ സ്വീകരിക്കണം. പ്രത്യേകിച്ച് ഒരു ഗുരുനാഥനില്ലെങ്കിൽ ആചാര്യ സ്ഥാനത്തുള്ള ഒരു വ്യക്തിയുടെ കൈയ്യിൽ ഒരു നല്ല മാല വാങ്ങി കൊടുത്തിട്ട് അവരിൽ നിന്നും അത് ഏറ്റുവാങ്ങാം. സ്ഥടികം, രുദ്രാക്ഷം, തുളസി , രക്തചന്ദനം തുടങ്ങിയവയുടെ മുത്തുകൾ കോർത്ത മാല ജപത്തിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്.*

*ജപമാല അലക്ഷ്യമായി വയ്ക്കാൻ പാടില്ല; അശുദ്ധമാക്കാൻ പാടില്ല. അത് പൂജാമുറിയിൽ തന്നെ സൂക്ഷിക്കണം. കഴുത്തിൽ അണിയണമെങ്കിൽ അണിയാം. പക്ഷെ ശുദ്ധിയും വൃത്തിയും സൂക്ഷിക്കണം. ഗുരുവിന്റെ ഉപദേശമില്ലാതെ മന:ശുദ്ധി, ശരീരശുദ്ധി, ഏകാഗ്രത, ശ്രദ്ധ, ഭക്തിഭാവം, വിശ്വാസം എന്നീ നിഷ്ഠകളോടെ ആർക്കും ജപിക്കാവുന്ന മന്ത്രങ്ങളാണ് സിദ്ധമന്ത്രങ്ങള്‍. ഗായത്രി മന്ത്രവും ഇത്തരത്തിൽ ആർക്കും ജപിക്കാം.* 

*ഒരോ ഗ്രഹങ്ങൾക്കും ദേവതകൾക്കുമുള്ള ഗായത്രികളെല്ലാം തന്നെ ഇങ്ങനെ ജപിക്കാം.*

*ഏത് മന്ത്രത്തിനും ഋഷി, ദേവത, ഛന്ദസ് എന്നിവയുണ്ട്. മന്ത്രം ആദ്യം ദർശിച്ച ഗുരുവാണ് ഋഷി. മന്ത്രത്തിലൂടെ ആരാധിക്കുന്ന ദേവത ഏതാണോ അതാണ് ദേവത. ഉച്ചാരണരീതി വ്യക്തമാക്കുന്നതാണ് ഛന്ദസ്. മന്ത്രങ്ങളെ സ്ത്രീ, പുരുഷ, നപുംസക മന്ത്രങ്ങളായി തിരിച്ചിട്ടുണ്ട്. അഭിവൃദ്ധിക്കും രോഗശാന്തിക്കും ഉപയോഗിക്കുന്നത് സ്ത്രീ മന്ത്രങ്ങൾ; ഇത് സ്വാഹാ, വൌഷ്ട് എന്നിവയിൽ അവസാനിക്കുന്നു. ശക്തി കൂടിയ, ദോഷങ്ങൾ അകറ്റുന്നതിനുള്ളത് പുരുഷമന്ത്രങ്ങൾ; ഫട്, വഷ്ട് എന്നിങ്ങനെ ഇത് അവസാനിക്കുന്നു. സർവ്വം സമർപ്പണത്തിനുള്ള നമ:, ഹും എന്നിവയിൽ അവസാനിക്കുന്നവയാണ് നപുംസക മന്ത്രങ്ങൾ.*

*പ്രധാന സിദ്ധമന്ത്രങ്ങള്‍:*

*1. ഓം ഗം ഗണപതയേ നമ:*
*2. ഓം നമ: ശിവായ*
*3. ഓം നമോ നാരായണായ*
*4. ഓം നമോ ഭഗവതേ വാസുദേവായ*
*5. ഹരി ഓം*
*6. ഹരേ രാമ ഹരേ രാമ*
*രാമ രാമ ഹരേ ഹരേ*
*ഹരേ കൃഷ്ണ ഹരേ കൃഷ്ണ*
*കൃഷ്ണ കൃഷ്ണ ഹരേ ഹരേ*

*തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി*

*(കടപ്പാട്)*

*🚩🕉️🔯🪔BGG🪔🔯🕉️🚩*

ശിവസുപ്രഭാതം

*ശിവസുപ്രഭാതം*  🔱🔱🔱🔱🔱🔱🔱🔱 കൈലാസവാസ ശിവശങ്കര ദേവ ദേവ ശൈലന്ദ്ര നന്ദിനി പതേ ഹര നീലകണ്ഠ ശ്രീയാർന്ന താവക മുഖാംബുജ ദർശനത്താൽ ശ്രീമത് ധരിത്രി കനിവോടരുളുന്നു ശിവ സുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   കാരുണ്യവാര നിധിയാകിയ ത്രിസ ശൂലധാരി  കാമന്റെ അന്ധകനായ് വിളങ്ങും ത്രിലോചനായ കാണേണമെൻ മനസിൽ നിൻ പ്രിയ രൂപമെന്നും കലികാലദോഷനിവാരണ ശംഭുവേ ശിവസു പ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   പാരിന്നുമെന്നതുപോൽ മമ ഊരിന്നും എന്നും എന്നും നാരായ വേരായ് അനിശം വിലസുന്ന ശംഭോ നേരായ് ചലിപ്പതിന്നു നെയ്ത്തിരി ദീപ മേകും  നരജന്മമോചന ഗുണാംബുധിയേ ശിവസുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   ഖോരാന്ധകാര പരിപൂരിത രത്ഥ്യതന്നിൽ നേരെ വരും അരി കുല സഞ്ചയ ദുർഗുണത്തെ സാരള്യമേ !അഖിലവും ആറ്റി മേന്മേൽ സംരക്ഷയേകു ശരണാഗത രക്ഷക ശിവസുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   ഈടാർന്നു വായ്ക്കും അതിഭീകര ദുർഭയത്തെ പാടേയകറ്റി സുഖസുന്ദര ജീവിതത്തിൽ ആടാത്ത ഭക്തി മലർ പൂത്തൊരു മാനസത്തെ നേടാൻ തുണക്ക ജഗദീശ ശിവസു പ്രഭാതം🔱    *ഓം നമഃ ശിവായ !!!*   *ഓം നമഃ . ശിവായ !!!* *ഓം നമഃ ശിവായ !!!*   കുറ്റങ്ങളേറെ അറിയാതെയറിഞ്ഞു മേ ഞാൻ  ഏറ്റം നടത്തി  മമ ജീവിത കർമ്മമാർഗേ എന്താകിലും അടിയനതേറ്റു പറഞ്ഞിടുമ്പോൾ സന്താപമാറ്റി ഭയഭക്തി ചൊരിഞ്ഞീടു ശിവ സുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*  🙏🔱🍃🍂🙏🔱🍃🍂

ഓം മഹാരൂപായ നമഃ

©️©️©️©️©️©️©️©️©️©️©️©️©️©️
🌙⚜️🌙⚜️🌙⚜️🌙⚜️🌙⚜️🌙⚜️🌙⚜️🌙⚜️🌙
*🔔ഓം മഹാരൂപായ നമഃ🔔*
⚜️🌙⚜️🌙⚜️🌙⚜️🌙⚜️🌙⚜️🌙⚜️🌙⚜️🌙⚜️
ചന്ദ്രക്കലാധരനേ ശങ്കരീ വല്ലഭനേ
ഇന്ദ്രനീലകണ്ഠനാം പ്രപഞ്ചനാഥനേ
ഈറനോടെ മുന്നിൽ വന്നു ഞാൻ, ദേവ ദേവ
നിൻ കടാക്ഷതീർഥമെന്നിൽ തൂകിവാ..

വിശ്വമായ തൻ വിലാസ നൃത്തമാടുമെന്റെ ജന്മ
ദുഃഖരാശിനീങ്ങുവാൻ വിഭോ കനിഞ്ഞു വാ
ദേവനേ ദേവ ദേവനേ

ദാനവാരികൾക്കു രക്ഷയേകുമീശനേ
ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം
ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ

നിൻ കൃപാശു തൂകി ജന്മമുക്തിനല്കിയാത്മതാപ-
മാറ്റിടാൻ വരങ്ങളേകി നീ വാ
ദേവകോടികൾക്കു നീ പകർന്ന സാന്ത്വനങ്ങളെന്നുമെന്നിലേകിടാനുണർന്നു വാ

ശിവപാദം പ്രണമിക്കും അടിയന്റെ ഭവദുഃഖം
ഈശ്വരാ തീർത്തൊടുക്കിയാടിവാ
ദേവനേ ദേവ ദേവനേ
ദാനവാരികൾക്കു രക്ഷയേകുമീശനേ
ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം
ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ

വിശ്വരക്ഷകാ പ്രഭോ ഭവത്തിലാളുമീമനുഷ്യ
സൃഷ്ടിതൻ മദം കെടുത്തിടാൻ വാ
നിന്റെ കാല്ക്കൽ വീഴുമിഷ്ടകൂവത്തിലയ്ക്കു ചിത്തശാന്തി
യേകിടാൻ മഹേശാ വാ
©️©️©️©️©️©️©️©️©️©️©️©️©️
🔥🔥🔥🔱🔥🔥🔥
🔱🔱🔱🔥🔱🔱🔱
©️©️©️©️©️©️©️©️©️©️©️©️©️

സംഹാരകൻ

*_🚩ശിവനെ സംഹാരകൻ എന്ന് വിളിക്കുന്നത് എന്തുകൊണ്ട്, സംഹാരം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?_*


*അതിന് ഒന്നിലധികം തലങ്ങളും പാളികളുമുണ്ട്. എന്നാൽ ബ്രഹ്മം അവാച്യമാണ്, അതിനാൽ വിഷ്ണു, ശിവൻ തുടങ്ങിയ ഏതെങ്കിലും രൂപങ്ങളിൽ ബ്രഹ്മം നടത്തുന്ന ഏതൊരു ലീലയും മനുഷ്യ മനസ്സിന് പൂർണ്ണമായി മനസ്സിലാകുന്നില്ല, മാത്രമല്ല അവ കർശനമായ മനുഷ്യ യുക്തിയിൽ പരിമിതപ്പെടുത്തിയിട്ടില്ല.* 

*ചിലർ നാശം എന്ന പദത്തെ പോസിറ്റീവ് ബന്ധങ്ങളില്ലാത്ത കാര്യങ്ങൾക്ക് ഒരുതരം ആക്രമണാത്മകവും അന്ത്യവുമായി കണക്കാക്കുന്നു. അത് തെറ്റാണ്, അതുകൊണ്ടാണ് ചില ആളുകൾ ലയനം അല്ലെങ്കിൽ പരിവർത്തനം എന്ന വാക്കുകൾ ഇഷ്ടപ്പെടുന്നത്. ശരിയായ വീക്ഷണകോണിൽ നിന്ന് എടുത്താൽ, നാശം എന്ന വാക്ക് പോലും കൃത്യമായി തെറ്റല്ല.*

*രുദ്രന്റെ രൂപത്തിലുള്ള ശിവൻ സംഹാരകനാണ്, കാരണം ഈ സംസ്‌കാരം രേഖീയമല്ല, അത് ചാക്രിക സ്വഭാവമുള്ളതാണ്. അതിന് ഒരു തുടക്കമോ ഒരു അവസാനമോ ഇല്ല. അതിനാൽ പൊതുവായ പുരോഗതിയുടെ ചട്ടം പോലെ, സൃഷ്ടി സംഭവിച്ചതിനുശേഷം സംഭവിക്കുന്ന നാശം വ്യത്യസ്ത സമയങ്ങളിൽ സംഭവിക്കുന്നു, ഈ ചക്രം എല്ലായ്പ്പോഴും തുടരുന്നു. അതിനാൽ ബ്രഹ്മാവ് സൃഷ്ടിയെക്കാളും വിഷ്ണു സംരക്ഷണത്തെക്കാളും ഈ നാശപ്രവൃത്തിയെ നയിക്കുന്നത് രുദ്ര/ശിവൻ ആണ്.*

*ലോകം ഈ പ്രകൃതിയാണ്, അത് നശിക്കുന്നതും സ്ഥിരമല്ലാത്തതും പ്രകൃതിയിൽ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുമാണ്. അതിനാൽ വളർച്ച, തകർച്ച, വിഭജനം, പ്രാഥമിക ഏകത്വാവസ്ഥയിലേക്ക് മടങ്ങുക എന്നിവയാണ് പ്രകൃതിയുടെ അടിസ്ഥാന മാതൃക. അതിനാൽ ഈ പ്രകൃതി മാറ്റത്തിന് വിധേയമാണ്, സൃഷ്ടി, നാശം, വിനോദം എന്നിവയുടെ മാതൃക പിന്തുടരുന്നു. കാര്യങ്ങൾ പഴയതും ക്ഷീണിച്ചതുമായതിനുശേഷം അവ മരിക്കുകയും പിന്നീട് പുതിയ ജീവിതം ജനിക്കുകയും ചക്രം തുടരുകയും ചെയ്യുന്നു. ഭൂമിയിൽ നിന്ന് പലതരം സസ്യങ്ങൾ ഉയർന്നുവരുന്നു, അവ അങ്ങനെ ഭൂമിയിലേക്ക് തിരികെ പോയി അടിസ്ഥാന അവസ്ഥയിലേക്ക് തിരികെ പോകുന്നു, അവിടെ നിന്ന് പുതിയ ജീവിതം ആരംഭിക്കുന്നു. അതിനാൽ പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയും സ്വാഭാവിക ക്രമവും നിലനിർത്തുന്നതിനും, പുതിയ സൃഷ്ടി സംഭവിക്കുന്നതിനായി ചക്രം പ്രവർത്തിപ്പിക്കുന്നതിനും രുദ്രൻ നശിപ്പിക്കുന്നു.*

*(കടപ്പാട്)*

*🚩🕉️🔯🪔BGG🪔🔯🕉️🚩*

മണ്ണിലെ ഉപ്പുമാറ്റിയ നാഗരാജാവ്, ചിരഞ്ജീവിയായ അനന്തൻ

"*മണ്ണിലെ ഉപ്പുമാറ്റിയ നാഗരാജാവ്, ചിരഞ്ജീവിയായ അനന്തൻ;*


നാഗദൈവങ്ങൾ ഈ മണ്ണിൽ വസിക്കുന്നത് ഈ നാടിന്റെ സംരക്ഷണത്തിനു വേണ്ടിയാണ്. ലവണാംശം നിറഞ്ഞ മണ്ണിനെ സ്വന്തം വിഷം കൊണ്ട് നാഗദൈവങ്ങൾ ശുദ്ധമാക്കും
 
 "ത്രേതായുഗത്തിൽ ക്ഷത്രിയനിഗ്രഹത്തിന്റെ പാപപരിഹാരാർഥം പരശുരാമൻ സൃഷ്ടിച്ച ഭൂമി ബ്രാഹ്മണർക്ക് ദാനം ചെയ്തു എന്നാണ് വിശ്വാസം. ഇത് കടലിൽനിന്ന് വീണ്ടെടുത്ത ഭൂമിയായതിനാൽ ലവണാംശം കൂടുതലുള്ള മണ്ണിന് ഫലപുഷ്ടി ഇല്ലായിരുന്നു. മനുഷ്യവാസത്തിന് യോഗ്യമല്ലാത്തതിനാൽ ആളുകൾ അവിടെനിന്ന് തിരിച്ചുപോവാൻ തുടങ്ങി. ഇതിന് പരിഹാരം തേടി പരശുരാമൻ ശിവനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി. സർപ്പങ്ങളുടെ ആവാസം ഉണ്ടെങ്കിലേ മണ്ണിന് ഫലപുഷ്ടി വരുത്താൻ കഴിയൂ എന്ന് ശിവൻ അരുളിച്ചെയ്തത് പ്രകാരം പരശുരാമൻ തപസ്സ് ചെയ്ത് നാഗരാജാവിനെ പ്രത്യക്ഷപ്പെടുത്തി. നാഗരാജാവിന്റെ നിത്യസാന്നിധ്യം ഇവിടെ ഉണ്ടാവണമെന്ന പരശുരാമന്റെ ആവശ്യം നാഗരാജാവ് സ്വീകരിച്ചു.  

നാഗരാജാവിനെയും  പത്നിമാരായ സർപ്പയക്ഷി, നാഗയക്ഷി എന്നിവരെയും സഹോദരിയായ നാഗചാമുണ്ഡിയെയും  പരശുരാമൻ മണ്ണാറശാലയി പ്രതിഷ്ഠിച്ചു. ഇവിടുത്തെ മണ്ണിലെ ലവണാംശം ഇല്ലാതാക്കി അതിനെ ഫലഭൂയിഷ്ഠമാക്കിയത് സർപ്പവിഷംകൊണ്ടാണ് എന്നു കരുതപ്പെടുന്നു. കേരളത്തിലെ മനുഷ്യവാസമുള്ള സ്ഥലങ്ങളുടെ നിശ്ചിതഭാഗം സർപ്പാരാധനയ്ക്കു വേണ്ടി കാവുകളായി സംരക്ഷിക്കണമെന്ന് നാഗരാജാവ് നിർദേശിച്ചു.  കേരളത്തിൽ സർപ്പങ്ങളെ ആരാധിക്കണമെന്ന സമ്പ്രദായത്തിന്റെ തുടക്കം അവിടെ നിന്നാണെന്നാണ് വിശ്വാസം."

 "നാഗരാജാവ് വാഴുന്ന മണ്ണാറശ്ശാല മുതൽ വാസുകി പ്രത്യക്ഷപ്പെട്ട പാമ്പുംമേക്കാട്ട് വരെ...
നാഗദൈവങ്ങളെ ആരാധിക്കുക എന്നത് കേരളത്തിൻറെ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. നാഗത്തെ ആരാധിച്ച് അതിന്റെ ആഘോഷിക്കുന്ന ചടങ്ങുകൾ പരമ്പരാഗത കാലം മുതൽ തന്നെ കേരളത്തിൽ നിലനിന്നുവരുന്ന ആചാരങ്ങളിലൊന്നാണ്. ഒരു കാലത്ത് സർപ്പക്കാവുകള്‍ ഇല്ലാത്ത വീടുകൾ കുറവായിരുന്നു കേരളത്തിൽ എന്നു തന്നെ പറയാം. കാലം പോയതേടെ സർപ്പക്കാവുകളും കുളങ്ങളും ഒക്കെ അപ്രത്യക്ഷമായെങ്കിലും സർപ്പാരാധനയ്ക്കും വിശ്വാസത്തിനും ഒരു കുറവും സംഭവിച്ചിട്ടില്ല. അതിൻറെ അടയാളമാണ് ഇന്ന് സർപ്പ പ്രീതിയ്ക്കായി നടത്തുന്ന പൂജകളും ആയില്യത്തിലെ പ്രത്യേക പൂജകളും ഒക്കെ. നാഗപ്രതിഷ്ഠയില്ലാത്ത ക്ഷേത്രങ്ങൾ കേരളത്തിൽ കുറവാണെന്നു തന്നെ പറയാം...കേരളത്തിൽ ഇനിയും അന്യം നിന്നുൂ പോയിട്ടില്ലാത്ത പ്രധാനപ്പെട്ട നാഗ ക്ഷേത്രങ്ങളും അവയുടെ പ്രത്യേകതകളും വായിക്കാം..."
 
 കേരളത്തിലെ നാഗ ക്ഷേത്രങ്ങൾ
കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നാഗ പ്രതിഷ്ഠ ഉണ്ടെങ്കിലും നാഗങ്ങൾക്കു മാത്രമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങൾ വളരെ അപൂർവ്വാണ്. വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങൾ മാത്രമാണ് ഇവിടെയുള്ള നാഗ ക്ഷേത്രങ്ങൾ. കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങൾ പരിചയപ്പെടാം...

 *മണ്ണാറശ്ശാല ക്ഷേത്രം*

കേരളത്തിലെ നാഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തവും പ്രാധാന്യം അർഹിക്കുന്നതുമായ ക്ഷേത്രമാണ് മണ്ണാറശ്ശാല ക്ഷേത്രം. നാഗത്താന്മാരുടെ സങ്കേതമായി അറിയപ്പെടുന്ന ഈ ക്ഷേത്രം പരശുരാമൻ സ്ഥാപിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
മണ്ണാറശ്ശാല ഇല്ലത്ത് മക്കളില്ലാതെ വിഷമിച്ചിരുന്ന വസുദേവനും ശ്രീദേവി അന്തർജ്ജനത്തിനും മകനായി നാഗരാജാവായ അനന്തൻ അവതരിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ നിലവറയിൽ മരണമില്ലാത്ത, ചിരഞ്ജീവിയായി അനന്തൻ ഇന്നും കഴിയുന്നുണ്ട് എന്നാണ് വിശ്വാസം. . ശൈവ നാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തോടു ചേര്‍ന്നുള്ള നിലവറയില്‍ അനന്തന്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം.

 മണ്ണാറശ്ശാല ആയില്യം*
ഇവിടുത്തെ ഏറ്റവും പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് മണ്ണാറശ്ശാല ആയില്യം. തുലാ മാസത്തിലെ ആയില്യം കൂടാതെ കുംഭം, കന്നി മാസങ്ങളിലും ഇവിടെ ആയില്യം ആഘോഷിക്കുന്നുണ്ട്. സർപ്പ പൂജ, നൂറും പാലും ഒക്കെ ഇവിടെ മാത്രം കണ്ടു വരുന്ന കാര്യങ്ങളാണ്.
ഇവിടെ എത്തി ഉരുളി കമിഴ്ത്തി പ്രാർഥിച്ചാൽ സന്താന ഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം.


മണ്ണാറശ്ശാല വലിയമ്മ
ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ക്ക് നേതൃത്വം നല്കുന്നത് മണ്ണാറശ്ശാല ഇല്ലത്തെ മുതിര്‍ന്ന സ്ത്രീയാണ്. വലിയമ്മ എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ക്ക് നാഗരാജാവിന്റെ അമ്മയുടെ സ്ഥാനമാണ് കല്പ്പിച്ചിരിക്കുന്നത്. മണ്ണാറശ്ശാല ഇല്ലത്തില്‍ വധുവായെത്തുന്ന ഏറ്റവും മുതിര്‍ന്ന സ്ത്രീയാണ് മണ്ണാറശ്ശാല അമ്മയായി അവരോധിക്കപ്പെടുന്നത്. പുറംലോകവുമായി അധികം ബന്ധമില്ലാത്ത ഇവര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമാണ്.
ഇവിടുത്തെ ഉപ പുരോഹിതന്മാരും പൂജാരികളും പുരുഷന്മാരാണ്."
 
 *എത്തിച്ചേരാന്‍*

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടു നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം. ഹരിപ്പാട്, മാവേലിക്കര, കായംകുളം എന്നിവയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍

'
കരിപ്പാൽ നാഗ ക്ഷേത്രം
കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട നാഘ ക്ഷേത്രമാണ് പെരുമ്പടവിന് സമീപം സ്ഥിതി ചെയ്യുന്ന കരിപ്പാൽ നാഗം. ഇവിടെ എത്തി പ്രാർഥിച്ചാൽ സന്താന ലബ്ദിയും സർവ്വൈശ്വര്യവും ലഭിക്കും എന്നാണ് വിശ്വാസം. ധനു മാസത്തിലെ പൂയം നാളിലാണ് ഇവിടെ ഉത്സവത്തിന് തുടക്കമാകുന്നത്. സർപ്പ ബലി, ഇളനീർ കുടിക്കൽ, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ചടങ്ങുകൾ.


 പാമ്പുംമേക്കാട്ട് മന
കേരളത്തിലെ തന്നെ പ്രസിദ്ധമായ നാഗ ക്ഷേത്രമാണ് തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാമ്പുംമേക്കാട്ട മന. ഏതു തരത്തിലുളള സർപ്പ ദോഷവും മാറ്റുന്ന ഇടം എന്നാണ് ഈ മന വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്. നാഗരാജാവായ വാസുകി പ്രത്യക്ഷപ്പെട്ട വൃശ്ചികം ഒന്നാണ് ഇവിടുത്തെ ഏറ്റവും വിശേഷ ദിവസം.
പുള്ളുവൻപാട്ടിനു പകരം സർപ്പ പാട്ടാണ് ഇവിടെ നടത്തിവരുന്നത്.


മൂന്നു ദിക്കിലായി കിടക്കുന്ന അനന്തൻ
നാഗാരാധനയ്ക്ക് പേരുകേട്ട ഇടങ്ങളാണ് പാമ്പുംമേക്കാവും മണ്ണാറശ്ശാലയും നാഗർകോവിലും. സർപ്പശ്രേഷ്ഠനായ അനന്തൻ ഈ മൂന്ന് ദിക്കിലുമായി കിടക്കുന്നുവെന്നും അനന്തന്റെ ശിരസ്സ് നാഗർകോവിലിലും മദ്ധ്യം മണ്ണാറശാലയിലും പാദം പാമ്പുമേക്കാട്ടും ആയി വച്ചിരിക്കുകയാണെന്നും ഇവിടുത്തുകാർക്കിടയിൽ ഒരു വിശ്വാസമുണ്ട്.

 *എത്തിച്ചേരുവാൻ*

തൃശൂർ ജില്ലയിൽ ചാലക്കുടിയിൽ നിന്നും 11 കിലോമീറ്റർ അകലെയുള്ള വടമ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

 വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം
കേരളത്തിൽ നാഗങ്ങളെ ആരാധിക്കുന്നതിന് തുടക്കമിട്ട ക്ഷേത്രം എന്നാണ് ആലപ്പുഴയിലെ വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യ നാഗ ക്ഷേത്രം കൂടിയാണിത്. പരശുരാമനാണ് ഇവിടെ നാഗ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം.
അദ്ദേഹം മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളിലാണത്രെ നാഗത്തെ പ്രതിഷ്ഠിച്ചത്. അങ്ങനെ വെട്ടിക്കൂട്ടിയുണ്ടാക്കിയ ഇടം എന്നതിൽ നിന്നും വെട്ടിക്കോട് ക്ഷേത്രം എന്നായി മാറുകയായിരുന്നു

 "*വെട്ടിക്കോട് ആയില്യം*

കന്നിമാസത്തിലെ ആയില്യം നാളാണ് ഇവിടുത്തെ ഏറ്റവും വിശേഷ ദിവസം. അനന്തന്റെ ജനനവും പരശുരാമൻ ഇവിടെ പ്രതിഷ്ഠ നടത്തിയ ദിനവും കന്നി മാസത്തിലെ ആയില്യം നാളാണ്. ഈ ദിവസം അനനന്തനെ ദർശിച്ചാൽ പിന്നെ ഒരു വർഷത്തേയ്ക്ക് സർപ്പങ്ങളിൽ നിന്നും ഒരു ഉപദ്രവവും ഉണ്ടാകില്ല എന്നും ഒരു വിശ്വാസമുണ്ട്.
അതുകൊണ്ടു തന്നെ ആ ദിവസങ്ങളിൽ പ്രത്യേക പൂജകളും മറ്റും ഇവിടെ നടക്കുന്നു.
അനന്തന്റെ തനതു രൂപത്തിലുള്ള പ്രതിഷ്ഠയുള്ള അപൂർവ്വ ക്ഷേത്രം കൂടിയാണിത്."
 
 *എത്തിച്ചേരാൻ*

ആലപ്പുഴ ജില്ലയിൽ കായംകുളം പുനലൂർ പാതയിൽ കാറ്റാനം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കായംകുളം ട്രാൻസ്പോർട്ട് ബസ് സ്റ്റാന്‍ഡിൽ നിന്നും 11 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. കായംകുളം റെയിൽവേ സ്റ്റേഷനാണ് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 9.4 കിലോമീറ്ററാണ് ഇവിടെ നിന്നും ക്ഷേത്രത്തിലേക്കുള്ളത്.


"*ആമേട ക്ഷേത്രം*

കേരളത്തിലെ തന്നെ മറ്റൊരു നാഗ ക്ഷേത്രമാണ് എറണാകുളം തൃപ്പൂണിത്തറയിൽ സ്ഥിതി ചെയ്യുന്ന ആമേട ക്ഷേത്രം. ഒരിക്കൽ സന്ധ്യാവന്ദനത്തിനായി ഇവിടെ എത്തിച്ചേർന്ന പരശുരാമൻ കായലിൽ ഒരു തേജസ് കാണുകയും അത് അന്വേഷിക്കുവാൻ വെള്ളത്തിലിറങ്ങുകയും ചെയ്തു. അങ്ങനെ പോയപ്പേൾ ആനകളുടെ പുറത്ത് യാത്ര ചെയ്യുന്ന സപ്ത മാതൃക്കളെ അദ്ദേഹം കാണുകയും അദ്ദേഹത്തിനു വേണ്ടി ജലം വഴി മാറിയപ്പോൾ ആമകൾക്ക് സ‍ഞ്ചരിക്കുവാൻ പറ്റാതാവുകയും അവ അവിടെ നിന്നു പോവുകയും ചെയ്തുവത്രെ. അങ്ങനെ ആമ നിന്നയിടമാണ് ആമേടയായി മാറിയത്.
സർപ്പാരാധനയ്ക്ക് പേരുകേട്ട ക്ഷേത്രം കൂടിയാണിത്. ആയില്യം നക്ഷത്രം സർപ്പാരാധന കൂടാതെ കന്നി,തുലാം,വ്യശ്ചികം,മീനം എന്നീ മാസങ്ങളിലെ ആയില്യത്തിനും ഇവിടെ വിശ്വാസികൾ എത്തുന്നു."
 
 *എത്തിച്ചേരുവാൻ*

തൃപ്പൂണിത്തറയിൽ നിന്നും എട്ട് കിലോമീറ്റർ അകലെ നടക്കാവിൽ വേമ്പനാട്ടു കായലിന്റെ തീരത്താണ് ആമേട ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പാർവ്വതി ദേവിയ നഷ്ടപ്പെട്ട ശിവനും പഞ്ച പാണ്ഡവര്‍ ആരാധിക്കാനെത്തിയ ക്ഷേത്രവും..ഇത് തമ്മിലെന്താണ് ബന്ധം? ഈ ക്ഷേത്രം പറയും അതിന്റെ പിന്നിലെ കഥ!!

ഓരോ ദിവസവും നിർത്താതെ വളരുന്ന ശിവലിംഗം..വളർച്ച നിൽക്കാനായി കുത്തിയ നഖത്തിന്റെ പാടും രക്തപ്രവാഹവും...അത്ഭുതപ്പെടുത്തുന്ന ശിവക്ഷേത്രംകൂടി യാണ്.
കടപ്പാട്
സോഷ്യൽ മീഡിയ