ഗുളികന്റെ അവതാരം.
-------------------------------
മാർഘണ്ഡേയനെ മൃത്യുവിൽ നിന്ന് രക്ഷിക്കാൻ..
മൃത്യു ദേവനായ യമ ദേവനെ മഹാദേവൻ വധിച്ചതോട് കൂടി ഭൂമിയിൽ മരണം ഇല്ലാതെയായി.
.
കാലന്റെ അഭാവത്തിൽ കാലചക്രത്തിന്റെ സന്തുലനം തെറ്റി...
ജനനം മാത്രം.. ഒരു ജീവിക്കും മരണമില്ല.. ജരാ നരകൾ ബാധിച്ചു.. പുഴുത്തളിഞ്ഞു ജീവൻ വേർപെടാതെ ലോകം നരകിച്ചു.
ജീവജാലങ്ങളുടെ ജീവൻ എടുക്കുന്ന ദേവനായ യമൻ വധിക്കപ്പെട്ടതോടെ ദേവതകളും പരിഭ്രാന്തരായി .
ഭൂമി ദേവിയോടൊപ്പം ദേവന്മാരും ഋഷിമാരും കൈലാസത്തിൽ എത്തി ശ്രീ മഹാദേവനെ അഭയം പ്രാപിച്ചു സങ്കടം ഉണർത്തിച്ചു.
ദേവാധി ദേവൻ ശ്രീ പരമശിവൻ തന്റെ ഇടതുകാലിന്റെ പെരുവിരൽ കൈലാസത്തിൽ ഒന്ന് അമർത്തി.
ശ്രീപരമേശ്വരന്റെ പെരു വിരൽപൊട്ടി ഒരു തുള്ളി രക്തം പൊടിഞ്ഞു.. അതിൽ നിന്നും ക്ഷിപ്ര പ്രസാദിയും അനർഥകാരിയുമായ ഗുളികൻ ശിവാംമ്ശ ജാതനായി.
കാലപാശവും യമദണ്ഡും നൽകി ജീവനെടുക്കുന്ന കാലന്റെ കർത്തവ്യം ഏല്പിച്ചു മഹാദേവൻ ഗുളികനെ ഭൂമിയിലേക്ക് അയച്ചു.
ദേവൻ ആയാലും ഭൂമിയിലേക്ക് ആർക്കും ഓടി വന്നു പ്രവേശിക്കാൻ സാധ്യമല്ല..
മാതാവിന്റെ ഉദരത്തിലൂടെ അണ്ഡം ആയിട്ടോ ,
കുഞ്ഞായിട്ടോ വേണം ഭൂമിയിൽ പിറക്കാൻ.
ആ സമയം സപ്തർഷികളിലെ കശ്യപ മഹർഷി സന്താനലബ്ധിക്കായി യജ്ഞം നടത്തുകയായിരുന്നു.
കശ്യപ മഹർഷിയുടെ ഭാര്യ ദക്ഷ പുത്രിയായ കദ്രു ആയിരം ഉഗ്ര സർപ്പങ്ങൾ സന്തതികളായി പിറക്കുവാൻ ഭർത്താവ് കാശ്യപനിൽ നിന്നും വരം വാങ്ങി.
* കശ്യപന്റെ പത്നി കദ്രുവിന്റെ ഗർഭത്തിലൂടെ ഏഴാമത്തെ നാഗരാജാവായി ഗുളികൻ ഭൂമിയിൽ നാഗരൂപം കൈക്കൊണ്ടു ജന്മമെടുത്തു. 🙏
കദ്രുവിന്റെ ആദ്യത്തെ 8 മക്കളെ അഷ്‌ടനാഗങ്ങൾ എന്ന് വിളിക്കുന്നു.
യഥാക്രമം...
1. അനന്തൻ,
2.വാസുകി,
3.തക്ഷകൻ
4. കാർക്കോടകൻ,
5. പത്മൻ,
6. മഹാപത്മൻ,
7. ഗുളികൻ,
8. ശംഖ് പാലൻ.....
എന്ന് സർപ്പം പാട്ടിൽ നാഗോൽപത്തിയിൽ പാടുന്നുണ്ട്.
സർപ്പങ്ങളുടെ ലക്ഷ്ണങ്ങളും നിറങ്ങളും വർണ്ണിക്കുന്നുണ്ട്.
* അതിൽ ഗുളികന് പച്ച വർണ്ണമാണെന്ന് സർപ്പം പാട്ടിൽ പാടുന്നുണ്ട്.
കദ്രു സുതന്മാർക്ക് വേണ്ടി ബ്രഹ്മാവ് നാഗലോകം സൃഷ്ടിച്ചു.
നാഗരാജാവായി ഒന്നാമൻ അനന്തനെ അഭിഷേകം ചെയ്തു.
പരീക്ഷിത്തിനെ കടിച്ചു കൊന്ന നാഗരാജാവ് തക്ഷകനെ കൊല്ലുവാൻ പരീക്ഷിത്തിന്റെ പുത്രൻ ജനമേജയ രാജാവ് ഹസ്തിനപുരിയിൽ സർപ്പസത്രം നടത്തി..
പ്രാണ ഭയത്തോടെ സർപ്പങ്ങൾ അഭയം തേടി നാഗലോകം വിട്ടിറങ്ങി..
നാഗരാജാവ് അനന്തനും ഗുളികനും വൈകുണ്ഡത്തിൽ ശ്രീ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു.🙏.
മഹാവിഷ്ണു അനന്തന്റെ മുകളിൽ ഒരു കൈ ശിരസിൽ താങ്ങി കിടന്നു..
ഭഗവാന്റെ പാദത്തിൽ മഹാലക്ഷ്മിയും കൂടി കൊണ്ടു...
നാഗരാജാവിന്റെ മുകളിൽ ലക്ഷ്മി സമേതം കിടക്കുന്ന ശ്രീ മഹാവിഷ്ണുവിന്റെ രൂപം കണ്ട് ദേവന്മാർ പുഷ്പവൃഷ്ടി നടത്തി...
ശ്രീ മഹാവിഷ്ണു..അനന്തശായി എന്ന് അശരീരി മുഴങ്ങി..
ഭഗവാൻ മുകളിൽ ഇരിക്കുന്നത് കൊണ്ട് അനന്തനും ഗുളികനും സർപ്പസത്രത്തിലേക്ക് ആകർഷിച്ചില്ല.🙏
തക്ഷകൻ തന്റെ സുഹൃത്തായ ഇന്ദ്രനെ അഭയം പ്രാപിച്ചു.🙏
തന്റെ സിംഹാസനത്തിൽ ചുറ്റി കിടന്നോളു രക്ഷപെടുമെന്ന് ഇന്ദ്രൻ ഉറപ്പ് കൊടുത്തു.
ബാക്കിയുള്ളതിൽ ഹോമകുണ്ഡത്തിൽ വീഴാതെ അവശേഷിച്ച സർപ്പങ്ങൾ നാഗരാജാവ് വാസുകിയുടെ നേതൃത്വത്തിൽ കൈലാസത്തിൽ ശ്രീ മഹാദേവനെ ശരണം പ്രാപിച്ചു 🙏.
അഭയം തേടിയെത്തിയ നാഗരാജാവ് വാസുകിയെ ഭഗവാൻ കണ്ഠത്തിൽ ആഭരണമായി ധരിച്ചു.
ബാക്കി സർപ്പങ്ങൾക്ക് ഭഗവാന്റെ ദേഹത്ത് അഭരണമായി ആശ്രയം നൽകി, അങ്ങനെ ശ്രീ മഹാദേവൻ നാഗഭൂഷണനായി മാറി....
തൃലോകവും നിഞ്ഞു നിൽക്കുന്ന
ശിവ ഭഗവാനും ദേവകൾ പുഷ്പവൃഷ്ടി നടത്തി...
.
നാഗരാജാവിനെ കണ്ഠത്തിൽ ധരിച്ചതിനാൽ ...രാജ രാജേശ്വരൻ..
എന്ന് അശരീരി മുഴങ്ങി...
വെടിയിലും , തീയിലും കരിയിലും , പുകയിലും ഇടി മിന്നലിലും, മുള്ളിലും പോലും ഗുളികന്റെ സാന്നിധ്യം പറയുന്നുണ്ട്.
മഹാഭാരതം ആദി പർവത്തിൽ കദ്രുവിന്റെ പുത്രനായി നാഗമായി ഗുളികനെ പ്രതിപാദിക്കുന്നു.
------------------
തമിഴ് പുരാണങ്ങളിൽ ശനിയുടെ പുത്രനായി ഗുളികനെ പ്രതിപാദിക്കുന്നു.
രാവണസുതനായ ഇന്ദ്രജിത്തിന്റെ ജനന സമയത്തു ഗ്രഹനിലയിൽ നാശസ്ഥാനമായ പന്ത്രണ്ടാം ഭാവത്തിൽ നിലകൊണ്ട ശനിയുടെ സ്ഥാനം ലങ്കാധിപനായ രാവണനെ ആശങ്കയിലാഴ്ത്തി.
ഈ അശുഭസ്ഥാനത്തിൽ നിന്ന് ശുഭകരമായ പതിനൊന്നാം ഭാവത്തിലേക്കു മാറുവാൻ ശനി ദേവനോട് രാവണൻ ആജ്ഞാപിച്ചു..
രാവണന്റെ അഭ്യർത്ഥന മാനിച്ചു പതിനൊന്നാം ഭാവത്തിലേക്കു ശനി മാറിയെങ്കിലും,
ശനിദേവൻ തൻ്റെ ഒരു പാദം പന്ത്രണ്ടാം ഭാവത്തിൽ തന്നെ വയ്ക്കുകയുണ്ടായി.
ഇതിൽ കുപിതനായ രാവണൻ പന്ത്രണ്ടാം ഭാവത്തിൽ നിന്ന ശനിയുടെ പാദം തന്റെ ഖഡ്‍ഗത്താൽ മുറിച്ചുകളഞ്ഞു .
മുറിഞ്ഞപാദം, ഒന്നാം ഭാവമായ ലഗ്നത്തിൽ പതിക്കുകയും അതിൽനിന്നും മാന്ദി അഥവാ ജാതക ഗുളികൻ രൂപമെടുക്കുകയും ചെയ്തു.
അങ്ങിനെ ഒന്നാം ഭാവത്തിലെ മാന്ദിയുടെ അപഹാരത്താൽ ഇന്ദ്രജിത്തിന്റെ ആയുസ്സ് കുറയാൻ ഇടയാകുകയും ചെയ്തു എന്ന് തമിഴ് പുരാണം പറയുന്നു.
* ജീവജാലങ്ങളുടെ ജീവനെടുക്കുകയാണ് ഗുളികന്റെ ജെൻമോദ്ദേശം.
ഗുളികൻ നില്കുന്നിടത്തോ ദൃഷ്ടി പതിക്കുന്നിടത്തോ മരണം ഉണ്ടാകുമെന്നതിനാൽ കാലന്റെ പുത്രനെന്നും അറിയപ്പെടുന്നു.
ഗ്രഹനിലയിൽ ഗുളികനും മാന്ദിയും ഒന്നായി "മാ "എന്ന് അടയാളപെടുത്തുന്നു.
ജാതക ദോഷത്തിനു പരിഹാരം ചെയ്യുമ്പോൾ ഗുളികനെ കശ്യപ പുത്രനായ അഷ്ടനാഗങ്ങളിൽ ഏഴാമനായ നാഗരാജാവായി കണക്കാക്കുന്നു. 🙏...
ജാതകത്തിലെ ഗുളികൻ ദോഷത്തിന് പരിഹാരം ചെയ്യുന്ന ഏക ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ അനന്തൻകാവ് നാഗലക്ഷ്മി ക്ഷേത്രം. 098472 45103
നാഗലോകത്തിന്റെ ഐശ്വര്യദേവത നാഗലക്ഷ്മിക്ക് മുന്നിലാണ് ഗുളികനെ ആവാഹിക്കുന്നത്..
www.ananthankavu.com
സർപ്പങ്ങളുടെ ജന്മ നക്ഷത്രമായ എല്ലാ മാസവും ആയില്യം നാളിൽ രാഹു കേതു പൂജയും, കാളസർപ്പ ദോഷപരിഹാരവും, ഗുളികൻ പരിഹാരവുമാണ് ഇവിടെ പ്രാധാന്യം. 🙏..
അഷ്ടനാഗങ്ങളിൽ ഏഴാമൻ നാഗരാജാവ് ഗുളികനാണ്..
ഗ്രഹനിലയിൽ.. മാന്ദി.. എന്നത് ചുരുക്കി . മാ എന്ന് ഗുളികനെ അടയാളപെടുത്തും.
ശിവാമ്ശ ജാതനായ ഗുളികന്റെ അനുഗ്രഹത്തിനു മാത്രം ചെയ്യുന്ന പൂജയാണ് അഷ്ടനാഗങ്ങൾക്ക് എട്ടുരുളി നുറും പാലും..
ഗുളികൻ ഏതു രാശിയിൽ നിന്നാലും ആ രാശിയുടെ അധിപനെയും കൂടെ നിൽക്കുന്ന ഗ്രഹത്തേയും ബാധിച്ചു കൊണ്ട് ജാതകന്റെ ജയ പരാജയവും,
ദൃഷ്ടി പതിക്കുന്നിടത്തു മരണവും വിതച്ചു കൊണ്ട് കൊണ്ട് നാഗരാജാവ് ഗുളികൻ ഭൂമിയിൽ വാഴുന്നു 🙏...
ഓം നമഃ ശിവായ 🙏
https://www.facebook.com/share/1Ey696kZeV/
മാനേജിങ് ട്രസ്റ്റീ
അനന്തൻകാവ് നാഗലക്ഷ്മി ക്ഷേത്രം
#Gulikan #Ashtanaga #yamadev #kaalan
കടപ്പാട്
സോഷ്യൽ മീഡിയ
No comments:
Post a Comment