*🛕ക്ഷേത്ര പരിചയം BGG യിലൂടെ🛕*
*_🚩മാനിക്കാവ് ശിവൻ ക്ഷേത്രം._*
*🔱ശാസ്ത്രത്തെ അത്ഭുതപ്പെടുത്തി സ്വയം അഭിഷേകം നടക്കുന്ന മാനിക്കാവ് ശിവൻ ക്ഷേത്രം.🛕*
*6000 വർഷത്തിലധികം പഴക്കം കല്‍പ്പിക്കപ്പെടുന്ന, വയനാട് ജില്ലയിൽ ചൂതുപാറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മാനികാവ് ക്ഷേത്രത്തിൽ സ്വാഭാവികമായി രൂപപ്പെട്ട ശിവലിംഗമാണുള്ളത്.*
*ക്ഷേത്രത്തിന്റെ കിഴക്കു വശത്തുള്ള കാടിന്റെ ഉൾഭാഗത്ത് നിന്നും വരുന്ന തീർഥ ജലപ്രവാഹം സ്വയംഭൂ ലിംഗത്തെ സദാസമയവും അഭിഷേകം ചെയ്യുന്നു. ഈ ജലപ്രവാഹം വർഷങ്ങളായി നിലക്കാതെ പ്രവഹിക്കുന്നതാണെന്നാണ് വിശ്വാസം.*
*1986-ലെ കടുത്ത വരൾച്ചയിൽ പോലും ജലപ്രവാഹത്തിന് യാതൊരു മുടക്കവുമുണ്ടായില്ലെന്ന് പഴമക്കാർ പറയുന്നു. മഴക്കാലത്തും കുത്തൊഴുക്കുകളില്ലാതെ തെളിമയാർന്ന ജലമാണ് ശിവലിംഗത്തിൽ പതിക്കുക. അഭിഷേകശേഷം ഈ ജലം കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി സമീപവാസികൾ ഉപയോഗിക്കുന്നുണ്ട്.*
*മുപ്പതേക്കർ കാടിനോടു ചേർന്നാണു ക്ഷേത്രം. കാടിനുള്ളിൽ അഞ്ചേക്കർ ചതുപ്പാണ്. കാവു തീണ്ടരുതെന്നു പറഞ്ഞു പഠിപ്പിച്ചതിനാൽ കാടിനകം ആരും കണ്ടിട്ടില്ല, ഒരു മരച്ചില്ലപോലും മുറിച്ചിട്ടില്ല.*
*കാത്തുസൂക്ഷിക്കുന്നതിനുള്ള സമ്മാനമായി കാട് തിരികെ നൽകുന്നത് ഏതു വേനലിലും വറ്റാത്ത അരുവി. ഈ അരുവിയിലെ വെള്ളം ചെറിയ പാത്തിയിലൂടെ ശ്രീകോവിലിലേക്ക് ഒഴുകി പുറത്തേക്കു പോകുന്നു. ഈ ജലപ്രവാഹം ഇതുവരെ മുറിഞ്ഞതായി പഴമക്കാർക്കു പോലും ഓർമയില്ല. മാനികാവ് സ്ഥിതിചെയ്യുന്ന ചുതുപാറയിലും പരിസരത്തും വെള്ളത്തിന് ഇതുവരെ ക്ഷാമം ഉണ്ടായിട്ടില്ല.*
*ഔഷധഗുണമുള്ളതും അപൂർവങ്ങളുമായ മൂവായിരത്തോളം വൃക്ഷത്തൈകൾ ക്ഷേത്രത്തോടു ചേർന്നു വച്ചുപിടിപ്പിച്ചിട്ടുണ്ട്.*
*ഭാരതത്തിലെതന്നെ സുപ്രധാന സ്വയംഭൂ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെയുള്ളതെന്ന് ഹരിദ്വാറിൽ നിന്നും ഹിമാലയത്തിൽ നിന്നുമുള്ള സന്യാസിവര്യന്മാർ സ്ഥിരീകരിച്ചിട്ടുണ്ട്.*
*ജലപ്രവാഹത്തെകുറിച്ച് പഠിക്കുന്നതിനും ക്ഷേത്രസംബന്ധമായ വിവരങ്ങൾ ശേഖരിച്ച് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുമായി യുനെസ്കോ സംഘം വൈകാതെ ക്ഷേത്രം സന്ദര്‍ശിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.*
*മഹാമുനിമാരുടെ നിരന്തരമായ തപസുകൊണ്ട് സംപ്രീതനായ മഹാദേവൻ പശ്ചിമഘട്ടത്തിലെ ഈ കാനനമധ്യത്തിൽ ഗംഗയോടൊത്ത് സ്വയംഭൂവായി അവതരിച്ചു എന്നാണ് ഐതീഹ്യം. മഹാമുനി കാവായി അറിയപ്പെട്ടിരുന്ന ഈ സ്ഥലം കാലാന്തരങ്ങളിൽ ' 'മാനിക്കാവാ' യി മാറുകയായിരുന്നു.*
*(കടപ്പാട്)*
*🚩🕉️🔯🪔 BGG 🪔🔯🕉️🚩*
No comments:
Post a Comment