Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, August 10, 2025

ജലധാര



ജലധാര

ശിവക്ഷേത്രത്തിൽ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്.ജലധാര..
ക്ഷിപ്രകോപിയും  സംഹാരത്തിന്റെ  മൂർത്തിമദ്ഭാവവുമായ ശിവനേ ധാരയായി,  ഇടമുറിയാതെ,  നിർത്താതെ,  ധാരാളം ജലം ശിരസ്സിൽ ഒഴിച്ച് തണുപ്പിക്കുന്ന ചടങ്ങാണ് ധാര എന്ന് ലളിതമായി പറയാം..

ശിവനെ വളരെ മുൻകോപി ആയാണ് പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്.. 
ബ്രഹ്മാവ് സൃഷ്ടിയുടെയും, വിഷ്ണു സ്ഥിതിയുടെയും 
ശിവൻ സംഹാരത്തിന്റെയും മൂർത്തിമാരായി സങ്കൽപ്പിക്കുന്നു.. 
ശിവന്റെ മൂന്നാം കണ്ണിലെ അഗ്നി ലോകത്തെ മുഴുവൻ തന്നെ നശിപ്പിക്കുവാൻ ശക്തിയുള്ളതാണ്.. 

ലോകം അവസാനിക്കേണ്ട കാലത്ത് സംഹാര സ്വരൂപിയായിരിക്കുന്ന ശിവൻ തന്നെയാണ് പ്രപഞ്ചത്തെ മുഴുവൻ തന്നെയും സംഹരിക്കുന്നത് എന്ന് പറയുന്നു.. 

ഒരിക്കൽ തന്റെ മനസ്സിലേക്ക് ഭൗതിക ചിന്തകളുടെ കാമാസക്തി യെ ഉണർത്തിവിടുന്നതിനായി പുഷ്പശരം പ്രയോഗിച്ച കാമദേവനെ പോലും ശിവൻ മൂന്നാം കണ്ണ് തുറന്ന്  ദഹിപ്പിച്ചു കളഞ്ഞു എന്ന് പുരാണങ്ങളിൽ ഉണ്ട്... ഇപ്രകാരം ഏറ്റവും കോപിഷ്ഠനായി  ഇരിക്കുന്ന ശിവനെ ധാര എന്ന് പറയുന്ന ചടങ്ങിലൂടെ നിരന്തരം ജല അഭിഷേകം ചെയ്ത്  തണുപ്പിക്കുകയാണ് ചെയ്യുന്നത്..

 വൈദികമായ ധാരാളം മന്ത്രങ്ങൾ ധാര എന്ന ചടങ്ങിൽ ജപത്തിനായി ഉപയോഗിക്കുന്നു..
സപ്തശുദ്ധി,  വേദാദി, ശ്രീ രുദ്ര മന്ത്രം,  ചമകം,  രുദ്ര സൂക്തങ്ങൾ,  പുരുഷസൂക്തം, ഭാഗ്യസൂക്തം,  ആയുസൂക്തം, സംവാദ സൂക്തം, വേദ അവസാനം എന്നിവയാണ് ധാര സമയത്ത് ജപത്തിനുവേണ്ടി ഉപയോഗിക്കുന്നത്..

ശിവ ഭഗവാന്റെ വിഗ്രഹത്തിന് മുകളിലായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ധാര  പാത്രത്തിൽ, പൂജിച്ച തീർത്ഥജലം ഒഴിക്കുന്നു..  ജലത്തിൽ ദർഭ പുല്ല് കൊണ്ട് തൊട്ട് ഈ മന്ത്രം മുഴുവനും ജപിക്കുക ആണ് ചടങ്ങ്..

ഈ മന്ത്രങ്ങൾ മുഴുവൻ ജപിക്കുന്നതിന് ആകട്ടെ വളരെയധികം സമയം വേണ്ടിവരും.. 
നവീകരണ കലശം,  പ്രതിഷ്ഠ,  ഉത്സവം തുടങ്ങിയ പ്രധാനപ്പെട്ട ചടങ്ങുകളുടെ ഭാഗമായി ധാര  നടത്തുമ്പോൾ ഇപ്രകാരമെല്ലാ മന്ത്രങ്ങളും ജപിച്ച് വളരെയധികം സമയമെടുത്ത് ചെയ്യാറുണ്ട്.. 

സാധാരണഗതിയിൽ ക്ഷേത്രങ്ങളിൽ വഴിപാടായി ചെയ്യുമ്പോൾ മൂന്നു മണിക്കൂർ സമയമെടുത്ത് ഈ എല്ലാ മന്ത്രങ്ങളും ജപിക്കുക എന്നത് പ്രായോഗികമല്ല..

എള്ളെണ്ണ, നെയ്യ്,പനിനീര്, ഇളനീര്,  പാൽ,എന്നിവ കൊണ്ടെല്ലാം ധാര നടത്താറുണ്ട് എന്നാൽ ഏത് ദ്രവ്യം കൊണ്ടാണ് ധാര നടത്താൻ ഉദ്ദേശിക്കുന്നത് ആ ദ്രവ്യം ഇടമുറിയാതെ ധാരയായി ശിവലിംഗത്തിന്റെ  ശിരസ്സിലേക്ക് മന്ത്രജപം കഴിയുന്നതു വരെയും വീഴുകയാണ് വേണ്ടത്.... അതിനനുസരിച്ച് ദ്രവ്യങ്ങൾ അത്രയധികം കരുതേണ്ടിവരും എന്ന് സാരം.. 

ഈ പറഞ്ഞ വിശിഷ്ട വസ്തുക്കൾ ഒന്നുമില്ലാതെ ജലം  കൊണ്ട് മാത്രമായും ധാര  നടത്താറുണ്ട്.. 
ഇതിനെയാണ് ജലധാര എന്ന് പറയുന്നത്. വെളുപ്പിന് അഭിഷേകം കഴിഞ്ഞാൽ അന്നേരം തന്നെയാണ് ധാര നടത്തുക പതിവ്..
കടപ്പാട്
സോഷ്യൽ മീഡിയ

തന്ത്ര ഉപായങ്ങൾ

തന്ത്ര ഉപായങ്ങൾ

ഭാരതീയ തന്ത്ര ശാസ്ത്ര പ്രകാരം മനുഷ്യന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ബോധത്തെ പടി പടി ആയി ഉയർത്തി അവനിൽ നിക്ഷിപ്തമായ ശുദ്ധ ബോധത്തെ അറിയിച്ചു കൊടുക്കുക എന്നാകുന്നു അതിനു നമ്മുടെ ഋഷിമാർ നമുക് പറഞ്ഞു തന്ന വഴികളെ ആണ് ഉപായങ്ങൾ എന്ന് പറയുന്നത് .അവയെ പൊതുവെ മൂന്നായും പൂർണ്ണമായി അഞ്ചായിട്ടും പറയുന്നു .അവ ഇതാകുന്നു .ആണവോപായം .ശൿതോപായം .ശംഭവോപായം .പരോപായം .പരാ പരോപായം എന്നും പറയുന്നു .

ആണവോപായം ...

''ഇന്ന് കാണുന്ന ക്ഷേത്ര ആരാധന പൂജ ഹോമം മുതലായവ എല്ലാം ആണവോപായം ആകുന്നു അതിൽ നിന്നും മനുഷ്യ ബോധത്തെ ഉയർത്തി ശക്തോപായത്തിൽ എത്തുന്നു .

''ശാക്തയോപായം ..

ഗുരുവിൽ നിന്ന് മന്ത്ര ദീക്ഷ വാങ്ങി ന്യാസം മുദ്ര പ്രാണായാമം പാരായണ ജപ മുതലായവ എല്ലാം 
ശക്തോപായത്തിൽ പെടുന്നതാകുന്നു 
...
''..ശാംഭവോപായം ..

പൂർണ്ണമായ യോഗ സാധനയാകുന്നു സ്വയം ശിവ ഭാവത്തിൽ എത്തി നിൽക്കുന്ന സാധകന് മറ്റൊന്നിനോടും ആഗാര്ഹമോ ഇല്ലാതെ നിർവികാരനായി ചെയ്യുന്ന ആത്മ സാധന ആകുന്നു ഇത് ..

മറ്റു രണ്ടു ഉപായങ്ങൾ അതി നിഗൂഢമായ തന്ത്ര മാർഗമാകുന്നു ജന്മാന്തര തപസ്സിന്റെ പുണ്യമാകുന്നു ഇവ ഗുരുമുഖത് നിന്ന് പഠിക്കാൻ പറ്റുന്നത്
കടപ്പാട്
സോഷ്യൽ മീഡിയ

Friday, August 1, 2025

ഭൂതനാഥൻ

*പരമശിവൻ പ്രേതങ്ങളുടെ/ഭൂതങ്ങളുടെ ദൈവമാണ്.ശിവനാമം ജപിച്ചാൽ പ്രേതബാധ ഒഴിവാകുമോ❓*

"ഭൂത്" എന്ന വാക്കിന് സംസ്കൃതത്തിൽ പല അർത്ഥങ്ങളുണ്ട്,അവയിൽ ചിലത് :

1.) പഞ്ച ഭൂതങ്ങൾ.

2.) ജീവനുള്ളതും അല്ലാത്തതുമായ
   എല്ലാ വസ്തുക്കളും.

3.) ഊർജ്ജം.

പരമശിവൻ മേൽപ്പറഞ്ഞ എല്ലാത്തിനും സ്വാമിയാണ്.അതിനാൽ അദ്ദേഹത്തെ ഭൂതനാഥ് എന്ന് വിളിക്കുന്നു.ഭൂതം എന്നർത്ഥം വരുന്ന ഹിന്ദി അല്ലെങ്കിൽ ബംഗാളി പദമായ "ഭൂത്" അല്ല.സംസ്കൃതത്തിൽ ഭൂതം എന്നാൽ കഴിഞ്ഞ കാലം എന്ന് അർത്ഥമാക്കുന്നു.മഹാദേവൻ ഭൂതത്തിൻ്റെയും വർത്തമാനത്തിന്റെയും ഭാവിയുടെയും നാഥനാണ്.
അതുകൊണ്ടാണ് അദ്ദേഹത്തെ "മഹാകാൽ" എന്ന് വിളിക്കുന്നത്❗

മഹാദേവൻ "ആദിയോഗി" ആണ്, യോഗികൾ എല്ലാ ഗുണങ്ങളിൽ നിന്നും മുക്തരാണ്.യോഗികൾ എല്ലാ ഗുണങ്ങളിൽ നിന്നും മുക്തരാണെന്ന് ഗീതയിലും പറയുന്നു.

ഏറ്റവും പ്രധാനമായി മഹാദേവ് ഭക്ത വത്സലനാണ്.ദു:സ്വപ്നങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം "ഓം നമഃ ശിവായ്" ജപിക്കുക.സ്വപ്നം മാഞ്ഞുപോകുന്നു."ഓം നമഃ ശിവായ്" എന്ന് ശുദ്ധമായ ഭക്തിയോടെ ജപിക്കുന്നത് മനുഷ്യനായാലും ഭൂതമായാലും,പ്രേതമായാലും,  മഹാദേവൻ പ്രാർത്ഥനയ്ക്ക് വളരെ വേഗത്തിൽ ഉത്തരം നൽകും❗

ശിവഭക്തനും ഗൃഹനാഥനും ശിവനെ പലപ്പോഴും ഭൂതനാഥൻ എന്ന് വിളിക്കാറുണ്ട്.ഇവിടെ ഭൂതങ്ങൾ എന്നാൽ പ്രേതങ്ങൾ എന്നല്ല അർത്ഥമാക്കുന്നത്.പ്രകൃതിയുടെ അഞ്ച് ഘടകങ്ങളാണ് ഭൂതങ്ങൾ.ഭൂമി ജലം ആകാശം അഗ്നി വായു.ഈ പഞ്ചഭൂതങ്ങളുടെ(പഞ്ചഭൂതങ്ങളുടെ) ദൈവം ആയതിനാൽ ശിവനെ ഭൂതനാഥൻ എന്ന് വിളിക്കുന്നു. 

ശിവന്റെ നിയന്ത്രണത്തിൽ നന്മയും തിന്മയും ഉണ്ട്.അതിനാൽ ശിവനാമം ജപിച്ചാൽ നിങ്ങൾക്ക് പ്രേതഭയത്തിൽ നിന്ന് മുക്തി നേടാം.ശിവൻ  ശ്മശാനനാഥനാണ്.ശ്മശാനഭൂമിയുടെ ദൈവമാണ്.അവൻ ശ്മശാനസ്ഥലത്ത് വസിക്കുന്ന  ശ്മശാനവാസിയാണ്.
അതിനാൽ അവന് പ്രേതങ്ങളുടെ മേൽ നിയന്ത്രണമുണ്ട്.

മദ്യപാനികള്‍ക്കിടയില്‍ ഉന്നത മദ്യപാനിയായി.ഒരേസമയം ഒരേവേഷത്തില്‍ പല സ്ഥലങ്ങളില്‍ കാണപ്പെട്ടു.ഇപ്രകാരം വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും കാട്ടി,അതിനുള്ളിലെ ഏകാത്മ സത്യത്തെ അനാവരണം ചെയ്യുന്ന വ്യക്തിത്വമായി.

അറിയേണ്ടവര്‍ക്കുള്ള അറിവായി അവിടുന്ന് നിലകൊണ്ടു.
സ്ഥിതപ്രജ്ഞനും നിസ്സംഗനുമായിരുന്നു. ഇവിടുന്നിന്റെ ഇരുകൈവിരലുകളും എപ്പോഴും ചിന്മുദ്ര ധരിച്ചിരുന്നു.
അദ്വൈതത്തിനും വിശിഷ്ടാദ്വൈതത്തിനും മദ്ധ്യേ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെന്ന് മഹത്തുക്കള്‍ പറയുന്നു❗

ഇക്കാണുന്നതെല്ലാം താന്‍ തന്നെയെന്നും,എല്ലാ അമ്മമാരും പ്രസവിച്ചതും,പ്രസവിക്കാന്‍പോകുന്നതും തന്നെതന്നെയാണെന്നും,അവിടുന്ന് പറയാറുണ്ടായിരുന്നു.ഒടുവില്‍ ഇതെല്ലാം തന്റെയൊരു തമാശ മാത്രമാണെന്നും പറയാനുള്ള ചങ്കൂറ്റം അവിടുന്നില്‍ ദൃഡതയോടെ കാണാന്‍ കഴിയുന്നു.

"വിധിയും നിഷേധവുമില്ലാത്ത ബ്രഹ്മാനന്ദ ശ്രീമത് ശിവ പ്രഭാകര സിദ്ധയോഗി പരമഹംസര്‍ തിരുവടികളുടെ ലോകവ്യവഹാരകഥകള്‍,യുക്തിചിന്തയ്ക്ക് വഴങ്ങാത്തതും ബുദ്ധിയുടെ നിശിതമായ വ്യവഹാരത്തില്‍ താന്‍ നിത്യശുദ്ധനും അവേദ്യനുമായ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെയെന്ന് വെളിപ്പെടുത്തുന്നതുമാണ്."

(ശിവ പ്രഭാകര സിദ്ധയോഗിയുടെ ആത്മകഥയിൽ നിന്ന്).

🕉️🙏

Monday, July 21, 2025

ശിവമന്ത്രം

അതീവശക്തിയേറിയ ഈ ശിവമന്ത്രം നിത്യവും ജപിച്ചാൽ

യജുർവേദാന്തർഗ്ഗത ശതരുദ്രീയത്തിലെ മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. രോഗം മാറാനും ദീർഘായുസ്സിനും ധനസമൃദ്ധിക്കും, പുത്രപൗത്രാദി സകല സമ്പത്തു വർദ്ധനക്കും ബഹുവിശേഷമാണ് ഈ മന്ത്രം. അതീവശക്തിയുള്ളതാണ് മൃത്യുഞ്ജയമന്ത്രം. പേരു പോലെ തന്നെ മഹാമൃത്യുവിനെ ജയിക്കാൻ കഴിവുള്ള മഹാമന്ത്രം. വാമദേവകഹോള വസിഷ്ഠനാണ് മന്ത്രത്തിന്റെ ഋഷി. പങ്‌ക്തി  ഗായത്ര്യനുഷ്ടുപ്പാണ് ഛന്ദസ്. സദാശിവ മഹാമൃത്യുഞ്ജയ രുദ്രനാണ് ദേവത.

'ത്ര്യംബകം യജാമഹേ 
സുഗന്ധിം പുഷ്ടി വർദ്ധനം
ഉർവ്വാരുകമിവ ബന്ധനാത്
മൃത്യോർമുക്ഷീയ മാമൃതാത്'

രോഗദുരിതങ്ങൾകൊണ്ട് കാലം കഴിക്കുന്നവർക്ക് ഈ മന്ത്രം കൊണ്ട് ഹോമം ചെയ്താൽ രോഗശാന്തി കൈവരുന്നു എന്നുള്ളത് ഇന്നും കാണുന്ന പരമാർത്ഥ സത്യം. ദേഹകാന്തി, സമ്പത്ത്, തപോവൃദ്ധി, ശത്രുനാശം ഇവയും മഹാമൃത്യുഞ്ജയ ഹോമത്തിലൂടെ സാധിക്കുമെന്ന് ഋഷീശ്വരമതം. അതികഠിനമായ മാറാവ്യാധികൾക്ക് കൈകൊണ്ട ദിവ്യൗഷധമാണ് മൃത്യുഞ്ജയ ഹോമശേഷം ലഭിക്കുന്ന ഹോമസമ്പാതമായ നെയ്യ്. ഇത് നിത്യവും സേവിക്കുന്നതിലൂടെ ശരീരകാന്തിയും പ്രതിരോധശക്തിയും ലഭിക്കുന്നു.

കരിങ്ങാലി, പേരാൽ, പ്ലാശ് എന്നീ വൃക്ഷച്ചമതകളാണ് സൗന്ദര്യം, ധനം, തപോവൃദ്ധി എന്നിവയ്ക്കായി യഥാക്രമം മന്ത്രം സഹിതം വിധിപൂർവ്വം ഹോമം നടത്തുന്നതിന് ഉപയോഗിക്കുന്നത്. സത്പേരിന് പായസവും, വാക്സാമർത്ഥ്യത്തിന് തൈരും, ദുർമരണനിവാരണത്തിന് യവവും ഹോമിക്കാറുണ്ട്.ശത്രുനിർമ്മാർജ്ജനത്തിന് കടുക് ഹോമിക്കണമെന്നാണ് മന്ത്രശാസ്ത്രവിധി. സർവ്വരോഗ ശമനത്തിന് കറുക നാമ്പ് മൂന്ന് കൂട്ടിയെടുത്ത് 108 വീതം ഹോമിക്കും. ദിനംപ്രതി ഈ മന്ത്രം ജപിച്ച് കറുക ഹോമിച്ചാൽ വീട്ടിലുണ്ടാകുന്ന അപമൃത്യുവും കാലദോഷവും അകലുന്നതായി അനുഭവസാക്ഷ്യം.

അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം ഈ നക്ഷത്രങ്ങളിലോ അവയുടെ അനുജന്മ നക്ഷത്രത്തിലെ ചിറ്റമൃത് ഹോമിച്ചാൽ രോഗഭയം അകന്നുപോവുകയും ദീർഘായുസ്സ് ലഭിക്കുകയും ചെയ്യും. കടലാടി ഹോമിച്ചാൽ ജ്വരത്തിൽ നിന്ന് മുക്തിയും, നെയ്യിൽ മുക്കി ചിറ്റമൃത് ഹോമിച്ചാൽ ഉദ്ദിഷ്ടകാര്യപ്രാപ്തിയും കൈമുതലായ് വരും. ഇങ്ങനെ സർവ്വതിനും ശ്രേഷ്ഠമാണ് മൃത്യുഞ്ജയമന്ത്രം.🙏🌸

Sunday, July 20, 2025

ഏകാദശി



*വിവിധ ഏകാദശികൾ*

വർഷത്തിൽ ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ ഏകാദശികൾ ഉണ്ടാവും.

1. ചൈത്ര മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : പാപമോചനി ഏകാദശി

2. ചൈത്ര മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : കാമദാ ഏകാദശി

(ചൈത്ര മാസം : മീനം – മേടം , മാർച്ച് – ഏപ്രിൽ)

3. വൈശാഖ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : വരൂഥിനി ഏകാദശി

4. വൈശാഖ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : മോഹിനി ഏകാദശി

(വൈശാഖ മാസം : മേടം – ഇടവം , ഏപ്രിൽ - മെയ് )

5. ജ്യേഷ്ഠ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : അപരാ ഏകാദശി

6. ജ്യേഷ്ഠ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : നിർജ്ജല ഏകാദശി

( ജ്യേഷ്ഠ മാസം : ഇടവം – മിഥുനം , മെയ് – ജൂൺ)

7. ആഷാഢ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : യോഗിനി ഏകാദശി

8. ആഷാഢ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : ശയനൈ ഏകാദശി

(ആഷാഢ മാസം : മിഥുനം – കർക്കിടകം , ജൂൺ - ജൂലൈ)

9. ശ്രാവണ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : കാമികാ ഏകാദശി

10. ശ്രാവണ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : പുത്രദാ ഏകാദശി

(ശ്രാവണ മാസം : കർക്കിടകം – ചിങ്ങം , ജൂലൈ – ഓഗസ്റ്റ്)

11. ഭാദ്രപദ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : അജ ഏകാദശി

12. ഭാദ്രപദ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : പരിവർത്തന ഏകാദശി

(ഭാദ്രപദ മാസം : ചിങ്ങം – കന്നി , ഓഗസ്റ്റ് – സെപ്റ്റംബർ)

13. അശ്വിന മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : ഇന്ദിര ഏകാദശി

14. അശ്വിന മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : പാപാങ്കുശ ഏകാദശി

( അശ്വിന മാസം : കന്നി – തുലാം , സെപ്റ്റംബർ - ഒക്ടോബർ )

15. കാർത്തിക മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : രമ ഏകാദശി

16. കാർത്തിക മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : ഉത്ഥാന ഏകാദശി/പ്രബോധിനി ഏകാദശി/ഹരിബോധിനി ഏകാദശി

(കാർത്തിക മാസം : തുലാം– വൃശ്ചികം , ഒക്ടോബർ - നവംബർ)

17. മാർഗ്ഗശീർഷ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : ഉല്പത്തി ഏകാദശി

18. മാർഗ്ഗശീർഷ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : മോക്ഷദ ഏകാദശി

(മാർഗ്ഗശീർഷ മാസം : വൃശ്ചികം – ധനു , നവംബർ - ഡിസംബർ)

19. പൗഷ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : സഫല ഏകാദശി

20. പൗഷ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : പുത്രദാ ഏകാദശി/ വൈകുണ്ഡ ഏകാദശി/സ്വർഗ്ഗവാതിൽ ഏകാദശി

(പൗഷ മാസം : ധനു – മകരം , ഡിസംബർ - ജനുവരി)

21. മാഘ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : ഷസ്തില ഏകാദശി

22. മാഘ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : ജയ ഏകാദശി

(മാഘ മാസം : മകരം – കുംഭം , ജനുവരി – ഫെബ്രുവരി)

23. ഫാൽഗുന മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : വിജയ ഏകാദശി

24. ഫാൽഗുന മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : ആമലകി ഏകാദശി

(ഫാൽഗുന മാസം : കുംഭം – മീനം , ഫെബ്രുവരി – മാർച്ച്)

കമല/പരമ ഏകാദശി , പത്മിനി ഏകാദശി എന്നിവ അധിമാസത്തിൽ വരുന്ന ഏകാദശികൾ

വൈകുണ്ഠ ഏകാദശി (സ്വർഗ്ഗവാതിൽ ഏകാദശി അഥവാ പുത്രദാ ഏകാദശി)
ശയനൈകാദശി
ഉത്ഥാനേകാദശി
ഗുരുവായൂർ ഏകാദശി
തിരുവില്ല്വാമല ഏകാദശി
കുംഭമാസത്തിലെ ഏകാദശി തിരുവില്വാമലയിൽ കുംഭാരന്റെ ഉത്സവമായി നടത്തുന്നു.

തൃപ്രയാർ ഏകാദശി
വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി തൃപ്രയാറിൽ പ്രസിദ്ധം

Sunday, July 13, 2025

ശിവസുപ്രഭാതം

*ശിവസുപ്രഭാതം*  🔱🔱🔱🔱🔱🔱🔱🔱 കൈലാസവാസ ശിവശങ്കര ദേവ ദേവ ശൈലന്ദ്ര നന്ദിനി പതേ ഹര നീലകണ്ഠ ശ്രീയാർന്ന താവക മുഖാംബുജ ദർശനത്താൽ ശ്രീമത് ധരിത്രി കനിവോടരുളുന്നു ശിവ സുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   കാരുണ്യവാര നിധിയാകിയ ത്രിസ ശൂലധാരി  കാമന്റെ അന്ധകനായ് വിളങ്ങും ത്രിലോചനായ കാണേണമെൻ മനസിൽ നിൻ പ്രിയ രൂപമെന്നും കലികാലദോഷനിവാരണ ശംഭുവേ ശിവസു പ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   പാരിന്നുമെന്നതുപോൽ മമ ഊരിന്നും എന്നും എന്നും നാരായ വേരായ് അനിശം വിലസുന്ന ശംഭോ നേരായ് ചലിപ്പതിന്നു നെയ്ത്തിരി ദീപ മേകും  നരജന്മമോചന ഗുണാംബുധിയേ ശിവസുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   ഖോരാന്ധകാര പരിപൂരിത രത്ഥ്യതന്നിൽ നേരെ വരും അരി കുല സഞ്ചയ ദുർഗുണത്തെ സാരള്യമേ !അഖിലവും ആറ്റി മേന്മേൽ സംരക്ഷയേകു ശരണാഗത രക്ഷക ശിവസുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   ഈടാർന്നു വായ്ക്കും അതിഭീകര ദുർഭയത്തെ പാടേയകറ്റി സുഖസുന്ദര ജീവിതത്തിൽ ആടാത്ത ഭക്തി മലർ പൂത്തൊരു മാനസത്തെ നേടാൻ തുണക്ക ജഗദീശ ശിവസു പ്രഭാതം🔱    *ഓം നമഃ ശിവായ !!!*   *ഓം നമഃ . ശിവായ !!!* *ഓം നമഃ ശിവായ !!!*   കുറ്റങ്ങളേറെ അറിയാതെയറിഞ്ഞു മേ ഞാൻ  ഏറ്റം നടത്തി  മമ ജീവിത കർമ്മമാർഗേ എന്താകിലും അടിയനതേറ്റു പറഞ്ഞിടുമ്പോൾ സന്താപമാറ്റി ഭയഭക്തി ചൊരിഞ്ഞീടു ശിവ സുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*  🙏🔱🍃🍂🙏🔱🍃🍂

രുദ്രമന്ത്രം

*രുദ്രമന്ത്രം*🙏

*ഓം നമസ്തേസ്തു ഭഗവൻ*
*വിശ്വേശ്വരായ*
*മഹാദേവായ*
*ത്രയംബകായ*
*തൃപുരാന്തകായ*
*തൃ കാലാഗ്നി കാലായ*
*കാലാഗ്നിരുദ്രായ*
*നീലകണ്ഠായ*
*മൃത്യുഞ്ജയായ*
*സർവ്വേശ്വരായ*
*സദാശിവായ*
*ശങ്കരായ*
*ശ്രീമഹാദേവായ നമ:*🙏